ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാൻ ശൂശൻരാജധാനിയിൽ ഇരിക്കുമ്പോൾ (നെഹെമ്യാവ് 1:1).
പേര്‍ഷ്യയുടെ തലസ്ഥാനമായ ശുശനില് നെഹെമ്യാവ് തന്റെ ഭവനം ഒരുക്കി, അവന് രാജധാനിയില്‍ വസിച്ചിരുന്നു - അത് പേര്‍ഷ്യക്കാരുടെ ഉറപ്പുള്ള കൊട്ടാരമായിരുന്നു. നെഹെമ്യാവ് പേര്‍ഷ്യന്‍ രാജാവിന്റെ കൊട്ടാരത്തില്‍ വസിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം താന്‍ പ്രധാനപ്പെട്ട ഒരു വ്യക്തിയാണെന്ന സൂചന നമുക്ക് നല്കുന്നു.
ഞാൻ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു. (നെഹെമ്യാവ് 1:2).
സങ്കീര്‍ത്തനം 137:5-6 വരെ പറഞ്ഞിരിക്കുന്നതിന്റെ ഹൃദയവും ആത്മാവും നെഹെമ്യാവ് വഹിക്കുന്നുണ്ടായിരുന്നു.
5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലംകൈ മറന്നുപോകട്ടെ.
6 നിന്നെ ഞാൻ ഓർക്കാതെ പോയാൽ, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാൾ വിലമതിക്കാതെ പോയാൽ,
എന്റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
ഈ വർത്തമാനം കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; കുറെ നാൾ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വർഗത്തിലെ ദൈവത്തോടു ഞാൻ പ്രാർഥിച്ചു പറഞ്ഞതെന്തെന്നാൽ (നെഹെമ്യാവ് 1:4).
യെരുശലേമിന്റെ മതിലുകള്‍ പണിയുന്നതിനു നെഹെമ്യാവ് പുറപ്പെടുന്നതിനുമുന്പ്, അവന് ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്തു. ദൈവം നിങ്ങളില്‍ കൂടി പ്രവര്‍ത്തിക്കുന്നതിനു മുമ്പ്, ദൈവം നിങ്ങളില്‍ ഒരു പ്രവര്‍ത്തി ചെയ്യും. ദൈവത്തിന്റെ ഏതൊരു വലിയ പ്രവര്‍ത്തിയും ആരംഭിക്കുന്നത് ദൈവം ആരിലെങ്കിലും ഒരു വലിയ പ്രവര്‍ത്തി ആരംഭിച്ചുകൊണ്ടാണ്.
നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു; (ഫിലിപ്പിയര്‍ 1:6).
'നിങ്ങളില്‍ നല്ല പ്രവര്‍ത്തിയെ ആരംഭിച്ചവന്' എന്നത് ശ്രദ്ധിക്കുക. ദൈവം ഒരു പ്രവര്‍ത്തി ആരംഭിക്കുമ്പോള്‍, അവന് അതിനെ പൂര്‍ത്തീകരിക്കും എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കുവാന്‍ സാധിക്കും. ദൈവത്തിനു അപൂര്‍ണ്ണമായ ഒരു പ്രവര്‍ത്തിയുമില്ല. ദൈവം നന്നായി പൂര്ത്തിവരുത്തുന്നവനാണ്.
ഇച്ഛിക്ക എന്നതും പ്രവർത്തിക്ക എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവർത്തിക്കുന്നത്. (ഫിലിപ്പിയര്‍ 2:13).
നിങ്ങളിലുള്ള ദൈവത്തിന്റെ പ്രവര്‍ത്തികള്‍ക്ക് രണ്ടു ഘടകങ്ങളുണ്ട്.
1. ഇച്ഛിക്ക
2. പ്രവർത്തിക്ക
ഇച്ഛിക്ക - നിങ്ങളില്‍ ആഗ്രഹം സൃഷ്ടിക്കുന്നു.
പ്രവർത്തിക്ക - പ്രവര്‍ത്തികള്‍ ചെയ്യുവാനായി നിങ്ങളെ ശക്തീകരിക്കയും ബലപ്പെടുത്തുകയും ചെയ്യും.
ഞാൻ രാജാവിനു പാനപാത്രവാഹകനായിരുന്നു. (നെഹെമ്യാവ് 1:11).
രാജസദസ്സിലെ രാജാവിന്റെ ഏറ്റവും വിശ്വാസയോഗ്യനായ ഉദ്യോഗസ്ഥരില്‍ ഒരുവനായിരുന്നു ഒരു പാനപാത്രവാഹകന്‍. രാജാവ് കഴിക്കുന്നതിനു മുമ്പ് ഭക്ഷണവും പാനീയവും രുചിച്ചുനോക്കുക എന്നതായിരുന്നു അവന്റെ ദൌത്യം. ഇത് രാജവാഴ്ച്ചയില്‍ വിഷം കലര്‍ത്തുന്ന ഗൂഢാലോചനയെ സംബന്ധിച്ചുള്ള നിരന്തരമായ ഭയം നിമിത്തമായിരുന്നു. പാനപാത്രവാഹകന്റെ രാജാവുമായുള്ള അടുപ്പം അവനു വലിയ സ്വാധീനത്തിന്റെ സ്ഥാനം നല്കികൊടുത്തു. ഈ ഉദ്യോഗസ്ഥനെകുറിച്ച് ആദ്യം രേഖപ്പെടുത്തിയിരിക്കുന്നത് ഉല്പത്തി 40:1 ലാണ്.