നിങ്ങളുടെ ജീവിതത്തെ മാറ്റുന്ന ഒരു ആത്മീക ശീലം എന്ത്?
യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു. (സങ്കീര്‍ത്തനം 5:3)
നൂറ്റാണ്ടുകളായി പ്രഭാത സങ്കീര്‍ത്തനം എന്നറിയപ്പെടുന്ന ഈ സങ്കീര്‍ത്തനം, പുതിയ ദിവസത്തെ തിരക്കുകള്‍ നമ്മിലേക്ക് എത്തുന്നതിനു മുന്‍പ്, രാവിലെ എഴുന്നേറ്റു ദൈവത്തെ അന്വേഷിക്കുവാന്‍ വിശ്വാസികളായ നമ്മളെ പ്രചോദിപ്പിച്ചുകൊണ്ട് ഇരിക്കുന്നു.
പല വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ജ്ഞാനിയായ ക്രിസ്തീയ അധ്യക്ഷന്‍ പറയുകയുണ്ടായി, നിങ്ങളുടെ ഒരു ദിവസത്തിന്റെ ആരംഭ മണിക്കൂറുകള്‍ നിങ്ങള്‍ എങ്ങനെ ചിലവഴിക്കുന്നു എന്നതാണ് ആ ദിവസത്തിന്റെ ബാക്കിയുള്ള സമയങ്ങള്‍ എങ്ങനെ പോകും എന്ന് തീരുമാനിക്കുന്നത്.
ഇത് രാവിലെ പറയാവുന്ന ഒരു നല്ല ഏറ്റുപറച്ചില്‍ കൂടിയാണ്:

ആഫ്രിക്കയിലേക്ക് പോയ ആദ്യകാല മിഷണറിമാരുടെ അഭിപ്രായത്തില്‍, ക്രിസ്ത്യാനിത്വത്തിലേക്ക് വന്ന ചെറുപ്പക്കാരില്‍ രാവിലെയുള്ള, തുടര്‍മാനമായ വ്യക്തിപരമായ ധ്യാനങ്ങള്‍ വളരെ സ്വീകാര്യത ഉണ്ടാക്കിയിട്ടുണ്ട്. ഓരോ ദിവസവും അതിരാവിലെ ചെന്ന് തങ്ങളുടെ ഹൃദയം ദൈവമുന്പാകെ പകരുവാന്‍ അവര്‍ക്ക് ഓരോരുത്തര്‍ക്കും വനങ്ങളില്‍ ഓരോ പ്രത്യേക ഇടം ഉള്ളതായി പറയപ്പെട്ടിട്ടുണ്ട്. കുറെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ഈ ധ്യാന സ്ഥലത്തേക്കുള്ള പാതകള്‍ കൂടുതല്‍ വ്യക്തമായി തെളിഞ്ഞു വന്നു. അതിന്റെ ഫലമായി, അവരില്‍ ആരെങ്കിലും ഒരാള്‍ പ്രാര്‍ത്ഥനയെ നിരാകരിച്ചാല്‍ അത് പെട്ടെന്ന് മറ്റുള്ളവരിലും പ്രത്യക്ഷമാകും. അശ്രദ്ധനായ വിശ്വാസിയെ മറ്റുള്ളവര്‍ സൌമ്യതയോടെ ഇങ്ങനെ ഓര്‍മ്മിപ്പിക്കും, "സഹോദരാ നിന്റെ പാതയില്‍ പുല്ലുകള്‍ വളര്‍ന്നിരിക്കുന്നു".
പ്രാര്‍ത്ഥന:
"പിതാവേ, ഓരോ ദിവസവും രാവിലെ ഒന്നാമതായി അങ്ങയെ അന്വേഷിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ അങ്ങനെ ആ ദിവസം മുഴുവനും അങ്ങയോടുകൂടെ നടക്കുവാന്‍ ഞങ്ങള്‍ക്ക് കഴിയും, യേശുവിന്റെ നാമത്തില്‍".
അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്ക്കയില്ല; (സങ്കീര്‍ത്തനം 5:5)
നിങ്ങള്‍ക്ക് ദൈവസന്നിധിയില്‍ നില്ക്കണമെങ്കില് നിങ്ങളെത്തന്നെ പുകഴ്ത്തുന്നത് നിര്‍ത്തുക.
അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവര്‍ മധുരവാക്കു പറയുന്നു. ദൈവമേ അവരെ കുറ്റം വിധിക്കേണമേ. (സങ്കീര്‍ത്തനം 5:9-10)
അതിനാല്‍ അവര്‍ കുറ്റക്കാര്‍ ആകുന്നു.
പുരോഗതി ശ്രദ്ധിക്കുക:
തൊണ്ട തുറന്ന ശവക്കുഴി, നാവുകൊണ്ട് മധുരവാക്കു പറയുന്നു, അവരുടെ വായില്‍ ഒട്ടും നേരില്ല - നാം സംസാരിക്കുന്ന വാക്കുകളില്‍ പോലും നേരും വിശ്വസ്ഥതയും ഉണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു.
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും. (സങ്കീര്‍ത്തനം 5:12)

Chapters