Daily Manna
1
0
327
ക്രിസ്തുവിലുള്ള നിങ്ങളുടെ ദൈവീകമായ നിയോഗത്തിലേക്ക് പ്രവേശിക്കുക
Wednesday, 2nd of July 2025
Categories :
വിളി (Calling)
ദൈവം എന്നെക്കുറിച്ച് ആഗ്രഹിക്കുന്ന സ്ഥലത്ത് ഞാന്‍ ആയിരിക്കാത്ത ഒരു സമയം എന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ട്, കര്‍ത്താവ്, തന്‍റെ കരുണയാല്‍, എനിക്ക് ചുറ്റും ചില കാര്യങ്ങളെ ക്രമീകരിക്കയും എന്‍റെ ജീവിതത്തിലെ ദൈവീകമായ വഴിത്തിരിവ് എന്ന സ്ഥലത്തേക്ക് എന്നെ കൊണ്ടുവരികയും ചെയ്തു. ഈ ഒരു പ്രത്യേക സാഹചര്യത്തില്‍ എന്‍റെ കഴിവുകളേയും, താലന്തുകളെയും, ആഗ്രഹങ്ങളെയും ദൈവം എന്നെക്കുറിച്ച് ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ലയിപ്പിച്ചു.
ഇത് വായിക്കുന്ന നിങ്ങളില്‍ പലരും നിങ്ങള്‍ക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളാല്‍ ക്ഷീണിച്ചുപോയവര്‍ ആയിരിക്കാം എന്നാല്‍ കര്‍ത്താവിങ്കല്‍ ആശ്രയിക്കുക; നിങ്ങളുടെ ദൈവീകമായ നിയോഗത്തിനായി ദൈവം നിങ്ങളെ ഒരുക്കുകയാണ്. ദൈവവചനം എന്ത് പറയുന്നു എന്ന് ശ്രദ്ധിക്കുക, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". (റോമര്‍ 8:28).
ഉയരുന്ന ചോദ്യം എന്തെന്നാല്‍, "എന്‍റെ ദൈവീകമായ വഴിത്തിരിവിന്‍റെ സ്ഥലത്തേക്ക് പ്രവേശിക്കുവാന്‍ ഞാന്‍ എന്ത് ചെയ്യണം?" അതിനുള്ള മറുപടി ഇതാകുന്നു. "ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനായി ചെയ്‍വിൻ". (1 കൊരിന്ത്യര്‍ 10:31).
നിങ്ങളുടെ അനുദിന ഉത്തരവാദിത്വങ്ങളുടെ ദൌത്യം നിങ്ങള്‍ പൂര്‍ത്തീകരിക്കുകയും ജീവിതത്തിന്‍റെ ചെറിയ കാര്യങ്ങളില്‍ പോലും ദൈവത്തിനു തക്കതായ മഹത്വം കൊടുക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ ശരിക്കും നിങ്ങളുടെ ദിനചര്യയില്‍ ദൈവത്തെ ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോഴാണ് സാധാരണമായത് അസാധാരണമായതായി മാറുന്നത്.
രണ്ടാമതായി, ദൈവം നിങ്ങള്‍ക്ക് തന്നിരിക്കുന്ന നിയോഗങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എല്ലായിപ്പോഴും ജ്ഞാനത്തോടെയുള്ള തീരുമാനങ്ങള്‍ നിങ്ങള്‍ എടുക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ജോലിയെ സംബന്ധിച്ചോ, ആരെ വിവാഹം കഴിക്കണം എന്നത് സംബന്ധിച്ചോ അല്ലെങ്കില്‍ എവിടെ പാര്‍ക്കണം എന്നതിനെ സംബന്ധിച്ചോ നിങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്വേഷിക്കുന്നവര്‍ ആയിരിക്കാം. വേദപുസ്തകം പറയുന്നു, "പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും" (സദൃശ്യവാക്യങ്ങള്‍ 3:5-6).
ഈ തത്വങ്ങള്‍ നിങ്ങള്‍ പിന്‍പറ്റുമ്പോള്‍, നിങ്ങള്‍ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നിടത്തു നിങ്ങള്‍ എത്രയും വേഗത്തില്‍ എത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പിടിച്ചുനില്‍ക്കുക! നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ നന്മകളെ സംബന്ധിച്ച് നിങ്ങള്‍ എത്രയും വേഗത്തില്‍ സാക്ഷ്യം വഹിക്കുവാന്‍ പോകുകയാകുന്നു.
Bible Reading: Psalms 64-69
Confession
എന്‍റെ കാലടികള്‍ കര്‍ത്താവിനാല്‍ ദൈവീകമായി നയിക്കപ്പെടുന്നതാണ്. ക്രിസ്തുവില്‍ ദൈവം നല്‍കിയിരിക്കുന്ന നിയോഗങ്ങള്‍ ഞാന്‍ പൂര്‍ത്തിയാക്കും. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും● സ്ഥിരതയുടെ ശക്തി
● യെഹൂദാ ആദ്യം പുറപ്പെടട്ടെ
● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
● മറക്കുന്നതിലെ അപകടങ്ങള്‍
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല
Comments
