Daily Manna
1
0
316
പരിശുദ്ധാത്മാവിന്‍റെ പേരുകളും ശീര്‍ഷകങ്ങളും: ദൈവത്തിന്‍റെ ആത്മാവ്
Tuesday, 8th of July 2025
Categories :
ദൈവത്തിന്റെ ആത്മാവ് (Spirit of God)
ദൈവത്തിന്റെ ആത്മാവ് എന്ന ശീര്‍ഷകം പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടു കാണുവാന്‍ സാധിക്കുന്നത് ഈ കാര്യങ്ങളിലാണ്:
1. ശക്തി
2. പ്രവചനം
3. മാര്‍ഗദര്‍ശനം.
ആത്മാവിന്‍റെ പഴയനിയമത്തിലെ ആദ്യത്തെ ശീര്‍ഷകം ദൈവത്തിന്‍റെ ആത്മാവ് എന്നതാണ്. ദൈവത്തിന്‍റെ ആത്മാവ് എന്ന ഈ പേര് നാം ആദ്യമായി കാണുന്നത് ഉല്പത്തിയിലാകുന്നു.
ആദിയിൽ ദൈവം (തയ്യാറാക്കി, ഒരുക്കി, രൂപപ്പെടുത്തി) ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.
ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. (ഉല്പത്തി 1:1-2).
ഈ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍, പരിശുദ്ധാത്മാവും സൃഷ്ടിപ്പില്‍ ഉള്‍പ്പെട്ടിരുന്നു എന്ന് നമുക്ക് കാണുവാന്‍ കഴിയും.
ദൈവവചനം പറയുന്നു, ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചു കൊണ്ടിരുന്നു. പരിവര്‍ത്തിച്ചു എന്നതിനു ആംപ്ലിഫൈഡ് ബൈബിള്‍ രണ്ട് അര്‍ത്ഥങ്ങള്‍ നമുക്ക് നല്‍കുന്നുണ്ട് - ചുറ്റിത്തിരിയുക, ആലോചനാമഗ്നമാകുക.
ഇത് വ്യക്തമാക്കുന്ന ആശയം എന്തെന്നാല്‍ പുതിയ ജീവനുവേണ്ടിയുള്ള കരുതലില്‍ കൂട്ടില്‍ തന്‍റെ മുട്ടയ്ക്ക് അടയിരിക്കുകയും അവിടെ ചുറ്റിത്തിരിയുകയും ചെയ്യുന്ന ഒരു പക്ഷിയെ ഇത് സാദൃശ്യകരിക്കുന്നു. "കഴുകന്‍ തന്‍റെ കൂടു അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ" എന്ന് ആവര്‍ത്തനം 32:11 ല്‍ പറഞ്ഞിരിക്കുന്നിടത്തും ഇതേ പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.
പന്നീട് ഇതേ ദൈവത്തിന്‍റെ ആത്മാവ് ശൌലിന്മേല്‍ വരികയും പ്രവചിക്കുവാന്‍ അവനെ ഇടയാക്കുകയും ചെയ്തു (1 ശമുവേല്‍ 10:10 നോക്കുക).
അവന്‍ സെഖര്യാവിന്മേലും വരികയും യഹോവയുടെ അരുളപ്പാട് പ്രസ്താവിക്കുവാന്‍ അവനെ ശക്തീകരിക്കയും ചെയ്തു (2 ദിനവൃത്താന്തം 24:20).
അതുപോലെ യിസ്രായേലിന്‍റെ പുനസ്ഥാപനത്തെ സംബന്ധിച്ചുള്ള യഹസ്കേലിന്‍റെ ദര്‍ശനം നല്‍കുന്നത് "ദൈവത്തിന്‍റെ ആത്മാവ്" ആകുന്നു (യെഹസ്കേല്‍ 11:24).
റോമര്‍ 8:14ല്‍ ദൈവവചനം ഇപ്രകാരം പ്രസ്താവിക്കുന്നു: "ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു".
ദൈവത്തിന്‍റെ ആത്മാവ് പ്രപഞ്ചത്തിന്‍റെ സൃഷ്ടിപ്പില്‍ ഉണ്ടായിരുന്നു. അവന്‍ പ്രവചനത്തിന്‍റെ ആത്മാവാകുന്നു. അവന്‍ ശക്തിയുടെ ആത്മാവും, മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന ആത്മാവുമാകുന്നു. നിങ്ങൾ (നിങ്ങളുടെ ശരീരം) ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ? (1 കൊരിന്ത്യര്‍ 3:16).
ആകയാല്‍, ക്രിസ്ത്യാനികള്‍ ആയ നാം എല്ലാവരും, നമ്മുടെ ശരീരങ്ങള്‍ ജീവനുള്ള ദൈവത്തിന്‍റെ മന്ദിരങ്ങള്‍ ആകുന്നുവെന്നും, മറ്റുള്ളവര്‍ക്ക് കാണേണ്ടതിനു ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ സാക്ഷ്യവും വിലയേറിയതും ആകുന്നുവെന്നും അറിഞ്ഞുകൊണ്ട് നാം നമ്മുടെ ശരീരത്തെ സൂക്ഷിക്കേണ്ടത് ആവശ്യമാകുന്നു.
Bible Reading: Psalms 108-119
Confession
എന്‍റെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു, ദൈവത്തിന്‍റെ സംപൂര്‍ണ്ണത മുഴുവനും എന്നില്‍ വസിക്കുന്നുണ്ട്. ദൈവത്തിന്‍റെ സ്വന്തമായിരിക്കുന്ന എന്‍റെ ശരീരം കൊണ്ടും എന്‍റെ ആത്മാവിലും ഞാന്‍ ദൈവത്തിനു മഹത്വം കൊടുക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?● ദാനം നല്‍കുവാനുള്ള കൃപ - 3
● കര്‍ത്താവേ, വ്യതിചലനങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ
● പ്രദര്‍ശിപ്പിക്കപ്പെട്ട കൃപ
● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● കൃപാദാനം
● ദിവസം 13 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Comments
