Daily Manna
1
0
216
സ്നേഹം - വിജയത്തിനായുള്ള തന്ത്രം - 1
Saturday, 30th of August 2025
Categories :
സ്നേഹം (Love)
വേദപുസ്തകം പറയുന്നു, സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല. (1 കൊരിന്ത്യര്‍ 13:8). ഈ വാക്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന സ്നേഹം സൂചിപ്പിക്കുന്നത് ദൈവീകമായ സ്നേഹത്തെയാണ്; സത്യമായ സ്നേഹം. യഥാര്‍ത്ഥമായ സ്നേഹം, ദൈവത്തിങ്കല്‍ നിന്നും വരുന്നതായ സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല എന്ന് അപ്പോസ്തലനായ പൌലോസ് ഇവിടെ പറയുന്നു.
ഒന്ന് ചിന്തിച്ചു നോക്കുക, ധനം യാഥാര്‍ത്ഥമായ സന്തോഷം നല്‍കുന്നില്ല, പ്രശസ്തി ആത്മാഭിമാനം നല്‍കുന്നില്ല, പ്രതികാരം യാഥാര്‍ത്ഥത്തില്‍ സംതൃപ്തി തരുന്നില്ല. പിന്നെ എന്താണ് വിജയത്തിനായുള്ള തന്ത്രം?
മദര്‍ തെരേസ ഐക്യരാഷ്ട്രസഭയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യുവാന്‍ ഇടയായി. "ലോകത്തില്‍ നമുക്ക് സമാധാനം എങ്ങനെ ലഭിക്കും" എന്ന് അവിടെ അവര്‍ അവളോടു ചോദിച്ചു? അവള്‍ പറഞ്ഞതായ മറുപടി ഇതായിരുന്നു, "വീട്ടില്‍ പോയി നിങ്ങളുടെ കുടുംബത്തെ സ്നേഹിക്കൂ". ഇത് വളരെ ലളിതമായി തോന്നാം. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിച്ചുനോക്കുക, നാമെല്ലാവരും അങ്ങനെ ചെയ്തിരുന്നുവെങ്കില്‍, നഷ്ടപ്പെട്ട പറുദീസ കണ്ടെത്തുവാന്‍ ഇടയായിത്തീരും.
ഇന്നത്തെ കാലത്ത് പല സംഘടനകളും വിദ്വേഷത്തില്‍ കൂടിയും, പ്രതികാരത്തില്‍ കൂടിയും അധികാരം പിടിച്ചെടുക്കുവാന്‍ നോക്കുന്നു. എന്നാല്‍ കര്‍ത്താവായ യേശു തന്‍റെ രാജ്യം സ്ഥാപിച്ചത് സ്നേഹമെന്ന അടിസ്ഥാന തത്വത്തിലാണ്. ഇന്നും, ദശലക്ഷക്കണക്കിന് ആളുകള്‍ അവനുവേണ്ടി മരിക്കുവാന്‍ തയ്യാറായിരിക്കുന്നു.
നിങ്ങളുടെ ജീവിതത്തോടു ദൈവം കൂടുതല്‍ ചേര്‍ത്തു നിര്‍ത്തിയിരിക്കുന്ന ആളുകളെ സ്നേഹിക്കുക എന്നത് എളുപ്പമുള്ളതായ ഒരു കാര്യമല്ല. അവരെ സ്നേഹിക്കണമെങ്കില്‍ നിങ്ങള്‍ സ്വയം ദുര്‍ബലനാകണം എന്നതാണ് ഞാന്‍ ഇത് പറയുവാനുള്ള കാരണം. ബലഹീനതയുടെ ലക്ഷണമായാണ് പലരും സ്വയം ദുര്‍ബലനാകുന്നതിനെ കാണുന്നത്. നിങ്ങളുടെ ദുര്‍ബലത കാണുമ്പോള്‍ പലരും നിങ്ങളെ നിസ്സാരമായി കാണുവാന്‍ സാദ്ധ്യതയുണ്ട്.
അത് നിങ്ങളുടെ ജീവിത പങ്കാളിയോ, നിങ്ങളുടെ മാതാപിതാക്കളോ, നിങ്ങളുടെ മക്കളോ, അല്ലെങ്കില്‍ നിങ്ങള്‍ നയിക്കുന്നതായ ജനങ്ങളോ ആകാം, നിങ്ങള്‍ നിങ്ങളെത്തന്നെ സ്വയം അവര്‍ക്ക് നല്‍കണം. പലരും എടുക്കുവാന്‍ തയ്യാറാകാത്ത ഒരു അപായസാദ്ധ്യതയാണിത്, അതുകൊണ്ടാണ് ആളുകളെ സ്നേഹിക്കുന്നത് എളുപ്പമല്ലാത്തത്, എന്നാലും ഇത് എല്ലായിപ്പോഴും വിജയിക്കുന്നതായ ഒരു തന്ത്രമാണ് - ജീവിതത്തിന്‍റെ എല്ലാ കാലഘട്ടങ്ങളിലും പരിശോധനയുടെ സമയത്ത് നിലനിന്ന ഒരു തന്ത്രം.
നിങ്ങള്‍ കാണുവാന്‍ വലിയ അഴകില്ലെങ്കിലും കാര്യമില്ല; നിങ്ങള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തായിരിക്കുന്നു എന്നതും പ്രശ്നമല്ല; നിങ്ങള്‍ക്ക് ചുറ്റുമുള്ളതായ ആളുകളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുവാന്‍ കഴിയുമെങ്കില്‍, നിങ്ങളെ ഞെട്ടിക്കുന്നതായ രീതിയില്‍ അവര്‍ നിങ്ങളോടു പ്രതികരിക്കും. ക്രൂരരായ മൃഗങ്ങള്‍ പോലും സ്നേഹത്തോടെ പ്രതികരിക്കുന്നുണ്ട്, മനുഷ്യരും വ്യത്യസ്തരല്ല. അതുകൊണ്ടാണ് സ്നേഹം വിജയതന്ത്രം ആയിരിക്കുന്നത്.
കര്‍ത്താവായ യേശു പറഞ്ഞു, "നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും". (യോഹന്നാന്‍ 13:35).
Bible Reading: Lamentations 2-4
Prayer
കര്‍ത്താവായ യേശുവേ, അങ്ങ് സ്നേഹത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനും ആകുന്നു. അവിടുന്ന് സ്നേഹമായിരിക്കുന്നതുകൊണ്ട് ഞങ്ങള്‍ സ്നേഹത്തെ അറിയുന്നു, മാത്രമല്ല അങ്ങ് ആദ്യം ഞങ്ങളെ സ്നേഹിച്ചു. അങ്ങ് എന്നെ സ്നേഹിച്ചതുപോലെ എനിക്ക് ചുറ്റുമുള്ളവരെ സ്നേഹിക്കുവാന്‍ എന്നെ പഠിപ്പിക്കേണമേ. ആമേന്‍.
Join our WhatsApp Channel

Most Read
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● ശീര്‍ഷകം: ചെറിയ വിട്ടുവീഴ്ചകള്‍
● ചെറിയ വിത്തുകളില്‍ നിന്നും ഉയരമുള്ള വൃക്ഷങ്ങളിലേക്ക്
● അനുദിനവും ജ്ഞാനിയായി വളരുന്നത് എങ്ങനെ
● സുവിശേഷം പ്രചരിപ്പിക്കുക
● സഭയില്‍ ഐക്യത നിലനിര്‍ത്തുക
Comments