Daily Manna
1
0
289
ആത്മാക്കളെ നേടുക - അത് എത്ര പ്രാധാന്യമുള്ളതാണ്?
Thursday, 18th of September 2025
നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടുന്നു. (സദൃശ്യവാക്യങ്ങള്‍ 11:30).
ഒരു യുവാവ് ആത്മഹത്യ ചെയ്യുവാന്‍ പദ്ധതിയിട്ടുകൊണ്ട് വഴിയിലൂടെ നടക്കുകയായിരുന്നു. പെട്ടെന്ന്, എവിടെനിന്നോ മറ്റൊരു ചെറുപ്പക്കാരന്‍ അവന്‍റെ അരികിലൂടെ നടന്നുവന്നു. കര്‍ത്താവായ യേശുക്രിസ്തുവിനെ പിന്‍പറ്റുവാന്‍ തുടങ്ങിയതിനു ശേഷം തന്‍റെ ജീവിതം എങ്ങനെ മാറിയെന്ന അവന്‍റെ സാക്ഷ്യം താന്‍ പങ്കുവെക്കുവാന്‍ ആരംഭിച്ചു. ഇതില്‍ താല്പര്യം തോന്നിയ ആ യുവാവ് അദ്ദേഹം ക്ഷണിച്ചതായ യോഗത്തിനു പോയി.
ആ യോഗം നടന്നത് വളരെ ചെറിയ ഒരു മുറിയില്‍ ആയിരുന്നു, വളരെ ചുരുക്കം ആളുകള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ, എന്നാല്‍ അതൊന്നും ഈ യുവാവിനെ സ്പര്‍ശിക്കുന്നതില്‍ നിന്നും പരിശുദ്ധാത്മാവിനെ തടഞ്ഞില്ല. അങ്ങനെ ആ രാത്രിയില്‍ കര്‍ത്താവ് ഈ യുവാവിനെ തൊടുകയും, അവന്‍റെ സകല ആത്മഹത്യ ചിന്തകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. ആ യുവാവ് ആരാണെന്ന് നിങ്ങള്‍ക്ക് അറിയണമെന്നുണ്ടോ - അത് ഞാന്‍ തന്നെയാണ്.
ഞാന്‍ എപ്പോഴും ഇങ്ങനെ ചിന്തിക്കാറുണ്ട്, "ആ ചെറുപ്പക്കാരന്‍ യേശുവിനെക്കുറിച്ച് എന്നോട് പറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഞാന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും?
നിത്യതയെക്കുറിച്ചും നമുക്ക് ചുറ്റും നശിക്കുന്ന ആത്മാക്കളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് നഷ്ടപ്പെടത്തക്കവണ്ണം നമ്മുടെ സ്വന്തം താല്‍പര്യങ്ങളില്‍ മുഴുകുന്നത് വളരെ എളുപ്പമായ കാര്യമാകുന്നു.
ആത്മാക്കളെ നേടുവാനുള്ള ഒരു മാര്‍ഗ്ഗം നിങ്ങളുടെ സാക്ഷ്യം നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുമായി പങ്കിടുക എന്നതാകുന്നു. നിങ്ങളുടെ ജീവിതത്തില്‍ ദൈവം ചെയ്‌തതായ കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുവാനുള്ള അവസരങ്ങള്‍ക്കായി അനുദിനവും ദൈവത്തോട് അപേക്ഷിക്കുക.നിങ്ങളുടെ സാക്ഷ്യം എത്ര ചെറുതാണെങ്കിലും സാരമില്ല, ആളുകളെ ദൈവത്തിന്‍റെ രാജ്യത്തിലേക്ക് കൊണ്ടുവരുവാനുള്ള ദൈവശക്തി അത് വഹിക്കുന്നുണ്ട്.
ആത്മാക്കളെ നേടുവാനുള്ള മറ്റൊരു മാര്‍ഗ്ഗം നിങ്ങളുടെ സമയവും, താലന്തുകളും, ധനവും സുവിശേഷം പ്രചരിപ്പിക്കുന്നതിനു നല്‍കുവാന്‍ തയ്യാറാകുക എന്നതാണ്.
ആരെയെങ്കിലും നിങ്ങള്‍ കര്‍ത്താവിങ്കലേക്ക് നയിച്ചിട്ടുണ്ടെങ്കില്‍, വളരുന്നതിനുള്ള ശരിയായ വഴി അവര്‍തന്നെ കണ്ടെത്താന്‍ വേണ്ടി അവരെ വിടരുത്. അവരുടെ വേദപുസ്തകം വായിക്കുവാന്‍ വേണ്ടി അവരെ ഉത്സാഹിപ്പിക്കുക.വേദപുസ്തകം പഠിപ്പിക്കുന്നത് കൂടുതലായി കേള്‍ക്കുവാന്‍ വേണ്ടി അവരുടെ അടുത്തുള്ള നല്ലൊരു സഭയിലേക്ക് അവരെ ക്ഷണിക്കുകയോ അല്ലെങ്കില്‍ അങ്ങോട്ട് നയിക്കുകയോ ചെയ്യുക. (മത്തായി 28:19-20 വായിക്കുക).
Bible Reading: Ezekiel 45-46
Prayer
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്നെ ആത്മാക്കളെ നേടുന്ന ഒരുവന്‍ ആക്കുന്നതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ രാജ്യത്തിലേക്ക് ആത്മാക്കളെ നേടുവാന്‍ വേണ്ടി അവിടുത്തെ ആത്മാവിനാല്‍ എന്നെ ശക്തീകരിക്കേണമേ. രക്ഷയുടെ സുവിശേഷം എന്നെ ഭരമേല്‍പ്പിച്ചതില്‍ ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● മഹത്വത്തിന്‍റെ വിത്ത്
● പിതാവിന്‍റെ ഹൃദയം വെളിപ്പെട്ടിരിക്കുന്നു
● പ്രവചനത്തിന്‍റെ ആത്മാവ്
● പ്രദര്‍ശിപ്പിക്കപ്പെട്ട കൃപ
● കൃതജ്ഞതയുടെ ഒരു പാഠം
● മാറ്റത്തിനുള്ള തടസ്സങ്ങള്‍
Comments
