Daily Manna
4
1
1570
21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
Monday, 20th of December 2021
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സാത്താന്‍റെ ലക്ഷ്യം നിങ്ങളുടെ മനസ്സാണ്.
സാത്താന്‍ ഒന്നാം മനുഷ്യനേയും (ആദാം), സ്ത്രീയേയും (ഹവ്വ) പാപത്തിലേക്ക് നയിക്കാന്‍ തീരുമാനിച്ചപ്പോള്‍, സ്ത്രീയുടെ മനസ്സിനെയാണ് അവന്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഇത് 2കൊരിന്ത്യര്‍ 11:3ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
"എന്നാല്‍ സര്‍പ്പം ഹവ്വായെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു."
സാത്താന്‍ എന്തുകൊണ്ടാണ് നിങ്ങളുടെ മനസ്സിനെ ആക്രമിക്കുവാന്‍ ആഗ്രഹിക്കുന്നത്?
കാരണം, ദൈവം നിങ്ങളോടു സംസാരിക്കുന്നതും തന്‍റെ ഹിതം വെളിപ്പെടുത്തുന്നതും ദൈവത്തിന്‍റെ സ്വരൂപത്തിന്‍റെ ഭാഗമായ നിങ്ങളുടെ മനസ്സിലാണ്. ചില ക്രിസ്ത്യാനികള്‍ മനസ്സിന്‍റെ പ്രാധാന്യത്തെ ചെറുതായി കാണുന്നത് നിര്‍ഭാഗ്യകരമാണ്, കാരണം വേദപുസ്തകം ഇതിന്‍റെ പ്രാധാന്യത്തെ ഊന്നിപറയുന്നുണ്ട്.
സാത്താന് നിങ്ങളെ ഒരു കള്ളം വിശ്വസിപ്പിക്കുവാന്‍ കഴിയുമെങ്കില്‍, നിങ്ങളെ പാപത്തിലേക്ക് നയിക്കുവാനായി നിങ്ങളുടെ ജീവിതത്തില്‍ അവന് പ്രവര്‍ത്തിച്ചു തുടങ്ങുവാന്‍ കഴിയും. ഇതുകൊണ്ടാണ് അവന്‍ മനസ്സിനെ ആക്രമിക്കുന്നത്, ഇതുകൊണ്ട് തന്നെയാണ് നാം നമ്മുടെ മനസ്സിനെ സംരക്ഷിക്കേണ്ടതും. നിങ്ങളുടെ മനസ്സ് ഒരു യുദ്ധക്കളമാണ്.
ധ്യാനത്തിനായുള്ള വേദഭാഗങ്ങള്‍
റോമര്‍ 12:1-2
ഫിലിപ്പിയര്‍ 4:8
എഫെസ്യര്‍ 4:23
യോഹന്നാന്‍ 8:32
Prayer
നിങ്ങളുടെ ഹൃദയത്തില്‍നിന്ന് വരുന്നത് വരെ ഓരോ പ്രാര്‍ത്ഥന മിസൈലുകളും ആവര്‍ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്‍ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക).
എന്‍റെ ജീവിതത്തിലെ ചിന്താകുഴപ്പത്തിന്‍റെ കോട്ടകളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വലിച്ചു താഴെയിടുന്നു.
എന്‍റെ ജീവിതത്തെ തകര്‍ക്കുവാന്‍ ആഗ്രഹിക്കുന്ന സകല ശക്തികളുമേ, നിങ്ങള്‍ നശിച്ചുപോകുവാനായി യേശുവിന്‍ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു.
എന്‍റെ ജീവിതത്തിലെ സകല തെറ്റായ അടിസ്ഥാനങ്ങളുമേ, യേശുവിന്‍റെ നാമത്തില്‍ ദൈവത്തിന്‍റെ അഗ്നി സ്വീകരിക്കുക.
ദൈവത്തില്‍നിന്നു യേശുവിന്‍റെ നാമത്തില്‍ എന്‍റെ മനസ്സ് ദൈവീക സ്പര്‍ശനം സ്വീകരിക്കട്ടെ.
എന്‍റെ ജീവിതത്തിലെ നിയന്ത്രിക്കുവാന്‍ കഴിയാത്ത എല്ലാ ചിന്തകളുടെ കോട്ടകളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.
എന്‍റെ ഹൃദയത്തിലെ ഓരോ ദുഷിച്ച സങ്കല്‍പ്പങ്ങളെയും യേശുവിന്‍ നാമത്തില്‍ ഞാന്‍ പുറത്താക്കുന്നു.
എന്‍റെ ആത്മീക വളര്‍ച്ചക്ക് എതിരായുള്ള എല്ലാ സങ്കല്‍പ്പങ്ങളും പരാജയപ്പെടട്ടെ എന്ന് യേശുവിന്‍ നാമത്തില്‍ ഞാന്‍ കല്‍പ്പിക്കുന്നു.
മായയായ എല്ലാ സങ്കല്‍പ്പങ്ങള്‍ക്കും എതിരെ എന്‍റെ ദേഹം, ദേഹി, ആത്മാവില്‍ യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ പ്രതിരോധം ഉണ്ടാക്കുന്നു.
എന്‍റെ ജീവിതത്തിലേക്ക് കയറുവാന്‍ വേണ്ടി ശത്രു ഉപയോഗിക്കുന്ന സകല സാത്താന്യ ഗോവണികളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വലിച്ചു താഴെയിടുന്നു.
എന്‍റെ ഹൃദയത്തിലെ എല്ലാ തിന്മ നിറഞ്ഞ ചിന്തകളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു.
തിന്മയുടെ ചിന്തകളില്‍ നിന്നും യേശുവിന്‍റെ രക്തം എന്‍റെ ബുദ്ധിയെ ശുദ്ധീകരിക്കട്ടെ യേശുവിന്‍ നാമത്തില്‍.
ദൈവത്തിന്‍റെ സ്പര്‍ശനം യേശുവിന്‍റെ നാമത്തില്‍ എന്‍റെ മനസ്സ് സ്വീകരിക്കുക.
എനിക്കും എന്‍റെ കുടുംബത്തിനും എതിരായുള്ള എല്ലാ സാത്താന്യ സങ്കല്‍പ്പങ്ങളെയും യേശുവിന്‍റെ അധികാരമുള്ള നാമത്തില്‍ ഞാന്‍ പുറത്താക്കി ശൂന്യതയിലേക്ക് കൊണ്ടുവരുന്നു.
എന്‍റെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുന്നതിനാല്‍ നന്ദി കര്‍ത്താവേ.
ദൈവത്തെ സ്തുതിക്കുവാനായി കുറച്ച് സമയങ്ങള്‍ ചിലവിടുക.
Join our WhatsApp Channel

Most Read
● ദിവസം 28: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● പ്രാവചനീക ഗീതം
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള് സംഭവിക്കും?
● ദൈവീകമായ ക്രമം - 2
● കൃപ കാണിക്കുവാനുള്ള പ്രായോഗീക മാര്ഗ്ഗങ്ങള്
● നിങ്ങളുടെ ദൈവീക വിധിയെ തകര്ക്കരുത്
● നല്ലത് ആണ് ഏറ്റവും നല്ലതിന്റെ ശത്രു
Comments