Daily Manna
3
1
1149
21 ദിവസങ്ങള് ഉപവാസം: ദിവസം #10
Tuesday, 21st of December 2021
Categories :
ഉപവാസവും പ്രാര്ത്ഥനയും (Fasting and Prayer)
വിടുതലിന്റെ ഒരു ദിവസം
വേഗത്തിലും ഏറ്റവും പരമാവധിയും ഫലം കിട്ടേണ്ടതിനു താഴെ കൊടുത്തിരിക്കുന്ന പ്രാര്ത്ഥന അര്ദ്ധരാത്രിയില് (12 മണിക്ക് ശേഷമോ അതിരാവിലേയോ) ചെയ്യുവാന് ദയവായി ശ്രദ്ധിക്കുക.
സ്തുതിയോടും ആരാധനയോടും കൂടെ ആരംഭിക്കുക.
കര്ത്താവിനെ ആരാധിക്കുവാന് കുറച്ചു സമയം (കുറഞ്ഞത് 10 മിനിറ്റ്) ചിലവഴിക്കുക. (ആരാധനക്കുള്ള പാട്ടുകള് പാടുകയോ അല്ലെങ്കില് ആരാധനക്ക് നിങ്ങളെ സഹായിക്കുന്ന മൃദുവായ സംഗീതം കേള്ക്കുകയോ ചെയ്യുക),
നിങ്ങളേയും, നിങ്ങളുടെ വീടുകളേയും, നിങ്ങളുടെ അവകാശങ്ങളേയും, നിങ്ങളുടെ കുടുംബാംഗങ്ങളേയും എണ്ണകൊണ്ട് അഭിഷേകം ചെയ്യുക. നിങ്ങളുടെ വീട്ടില് വളര്ത്തുമൃഗങ്ങള് ഉണ്ടെങ്കില് അവക്കും അങ്ങനെ ചെയ്യുക.
ഏറ്റുപറച്ചില്: സങ്കീര്ത്തനം 91 (ഇത് ഉറക്കെ പറയുക)
പിതാവേ, ഞാന് (എന്റെ കുടുംബവും, എന്റെ ശുശ്രൂഷയും തുടങ്ങിയവ) അത്യുന്നതന്റെ മറവില് വസിക്കയും സര്വ്വശക്തന്റെ നിഴലിന് കീഴില് പാര്ക്കയും ചെയ്യുന്നതിനാല് അങ്ങേക്ക് നന്ദി പറയുന്നു.
ഞാന് യഹോവയെക്കുറിച്ച് , "അവന് എന്റെ സങ്കേതവും കോട്ടയും ഞാന് ആശ്രയിക്കുന്ന എന്റെ ദൈവവും എന്ന്" ധൈര്യത്തോടെ പറയുന്നു.
അവന് എന്നെ വേട്ടക്കാരന്റെ കെണിയില്നിന്നും നാശകരമായ മഹാമാരിയില് നിന്നും നിശ്ചയമായും വിടുവിക്കും.
തന്റെ തൂവലുകള് കൊണ്ട് അവന് എന്നെ മറയ്ക്കും; അവന്റെ ചിറകിന്കീഴില് ഞാന് ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത എനിക്ക് പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകല് പറക്കുന്ന അസ്ത്രത്തെയും ഇരുട്ടില് സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും എനിക്ക് പേടിപ്പാനില്ല.
എന്റെ വശത്ത് ആയിരം പേരും എന്റെ വലത്തു വശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു എന്നോട് അടുത്തുവരികയില്ല.
എന്റെ കണ്ണുകൊണ്ട് തന്നെ ഞാന് നോക്കി ദുഷ്ടന്മാര്ക്കു വരുന്ന പ്രതിഫലം കാണും.
കാരണം യഹോവ എന്റെ സങ്കേതമാകുന്നു; ഞാന് അത്യുന്നതനെ എന്റെ വാസസ്ഥലമാക്കിയിരിക്കുന്നു.
ഒരു അനര്ത്ഥവും എനിക്ക് ഭവിക്കയില്ല; ഒരു ബാധയും എന്റെ കൂടാരത്തിന് അടുക്കയില്ല.
എന്റെ എല്ലാ വഴികളിലും എന്നെ കാക്കേണ്ടതിന് അവന് എന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും; എന്റെ കാല് കല്ലില് തട്ടിപോകാതെ ഇരിക്കേണ്ടതിന് അവര് എന്നെ കൈകളില് വഹിച്ചുകൊള്ളും.
സിംഹത്തിന്മേലും അണലിമേലും ഞാന് ചവിട്ടും; ബാലസിംഹത്തേയും പെരുമ്പാമ്പിനെയും ഞാന് മെതിച്ചുകളയും.
ഞാന് അവനോടു പറ്റിയിരിക്കയാല് അവന് എന്നെ വിടുവിക്കും; ഞാന് അവന്റെ നാമത്തെ അറികയാല് അവന് എന്നെ ഉയര്ത്തും.
ഞാന് അവനെ വിളിച്ചപേക്ഷിക്കും; അവന് എനിക്ക് ഉത്തരമരുളും; കഷ്ടകാലത്ത് അവന് എന്നോടുകൂടെ ഇരിക്കും; അവന് എന്നെ വിടുവിച്ചു മഹത്ത്വപ്പെടുത്തും; ദീര്ഘായുസ്സുകൊണ്ട് അവന് എനിക്ക് തൃപ്തി വരുത്തും; തന്റെ രക്ഷയെ എനിക്ക് കാണിച്ചു തരും.
(ശ്രദ്ധിക്കുക: നിങ്ങളുടെ വീട്ടിലോ ഓഫീസിലോ ദോഷകരമായ എന്തെങ്കിലും വസ്തുക്കള് ഉണ്ടെങ്കില് അത് കര്ത്താവ് പ്രത്യേകമായി നിങ്ങളെ കാണിക്കുകയും ചെയ്താല് അവയെ പുറത്തു എറിഞ്ഞുകളയുക. ഞാന് ആവര്ത്തിക്കട്ടെ: കര്ത്താവ് നിങ്ങളെ കാണിക്കുകയാണെങ്കില്.)
Prayer
നിങ്ങളുടെ ഹൃദയത്തില്നിന്ന് വരുന്നത് വരെ ഓരോ പ്രാര്ത്ഥന മിസൈലുകളും ആവര്ത്തിക്കുക. പിന്നീട് മാത്രം അടുത്ത പ്രാര്ത്ഥന മിസൈലിലേക്ക് പോകുക. (അത് ആവര്ത്തിക്കുക, വ്യക്തിപരമാക്കുക, ഓരോ പ്രാര്ത്ഥനാ വിഷയത്തിനും കുറഞ്ഞത് ഒരു മിനിറ്റെങ്കിലും അങ്ങനെ ചെയ്യുക)
എല്ലാ നുകത്തേയും തകര്ക്കുന്ന പരിശുദ്ധാത്മാവിന്റെ അഭിഷേകം യേശുവിന്റെ നാമത്തില് എന്റെ ജീവിതത്തിന്മേല് വരുമാറാകട്ടെ.
എന്റെ പുരോഗതിയേയും എന്റെ കുടുംബാംഗങ്ങളുടെ അഭിവൃദ്ധിയേയും തടയുന്ന എല്ലാ സാത്താന്യ ചങ്ങലകളും യേശുവിന്റെ നാമത്തില് പൊട്ടിപോകട്ടെ.
എനിക്കും എന്റെ കുടുംബാംഗങ്ങള്ക്കും എതിരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ശാപങ്ങളും, മന്ത്രങ്ങളും, വശീകരണങ്ങളും, നകാരാത്മക വാക്കുകളും യേശുവിന്റെ രക്തത്തിലുള്ള ശക്തിയാല് പൊട്ടിപോകട്ടെ.
എനിക്കും എന്റെ കുടുംബാംഗങ്ങള്ക്കും, എന്റെ അവകാശങ്ങള്ക്കും എതിരായുള്ള എല്ലാ മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും വേരുകളും ഫലങ്ങളും യേശുവിന് നാമത്തില് തീകൊണ്ട് കത്തിപോകട്ടെ.
ജീവനുള്ളവരുടെ ദേശത്തുള്ള യഹോവയുടെ നന്മ അനുഭവിക്കുന്നതില് നിന്നും എന്നെ തടയുന്ന എല്ലാ ശക്തികളും, പരിശുദ്ധാത്മാവിന്റെ അഗ്നിയാല് യേശുവിന്റെ നാമത്തില് കത്തി ചാമ്പലായി തീരട്ടെ.
എനിക്കും എന്റെ കുടുംബാംഗങ്ങള്ക്കും എതിരെ കുഴിച്ചിടപ്പെട്ട സകലവും പരിശുദ്ധാത്മാവിന്റെ അഗ്നിയാല് നിന്റെ ശക്തി ക്ഷയിച്ചു യേശുവിന് നാമത്തില് നിശ്ചലമായി തീരട്ടെ.
എന്നെ അശുദ്ധമാക്കുന്ന, എന്റെ സ്വപ്നങ്ങളെ മലിനമാക്കുന്ന എല്ലാ പൈശാചീക ശക്തികളേയും യേശുവിന്റെ നാമത്തില് ഞാന് ബന്ധിക്കുന്നു.
ജീവിച്ചിരിക്കുന്നതും മരിച്ചതുമായ എന്തെങ്കിലും ആയി എനിക്കോ എന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ (നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേര് ഉപയോഗിക്കുക) ഉള്ള എല്ലാ പൈശാചീക ഉടമ്പടികളും യേശുവിന്റെ നാമത്തില് അഗ്നിയാല് തകര്ക്കപ്പെടട്ടെ.
യേശുവിന്റെ ശക്തിയല്ലാതെ മറ്റേതെങ്കിലും ശക്തിയുമായി എനിക്കോ എന്റെ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ (നിങ്ങളുടെ കുടുംബാംഗങ്ങളുടെ പേര് ഉപയോഗിക്കുക) ഉള്ളതായ എല്ലാ നിയമങ്ങളും യേശുവിന് നാമത്തില് അഗ്നിയാല് തകര്ന്നുമാറട്ടെ.
കര്ത്താവേ എന്നെകുറിച്ചുള്ള തിരുഹിതത്തിന്റെ രഹസ്യത്തെ യേശുവിന്റെ നാമത്തില് എന്നെ കാണിക്കേണമേ.
എന്റെ ജീവിതത്തിന്മേല് ഉള്ളതായ എല്ലാ അന്യ ജാതീയ ശക്തികളേയും യേശുവിന്റെ രക്തത്താലും യേശുവിന് നാമത്താലും ഞാന് തകര്ക്കുന്നു.
എന്റെ ആത്മീക വളര്ച്ചയേയും പുരോഗതിയേയും തടയുവാനായി പ്രവര്ത്തിക്കുന്ന എല്ലാ സാത്താന്യ ശക്തികളും യേശുവിന്റെ നാമത്തില് അഗ്നിയാല് നശിച്ചുപോകട്ടെ.
Join our WhatsApp Channel

Most Read
● വചനം കൈക്കൊള്ളുക● ദിവസം 26: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
● ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ
● നിങ്ങളുടെ ദൈവീക വിധിയെ തകര്ക്കരുത്
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
Comments