हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. എത്രത്തോളം?
Daily Manna

എത്രത്തോളം?

Thursday, 18th of May 2023
1 0 1511
Categories : അഭിഷേകം (Anointing) സമര്‍പ്പണം (Surrender)
യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്‍റെ മുഖത്തെ ഞാൻ കാണാതവണ്ണം മറയ്ക്കും?
എത്രത്തോളം ഞാൻ എന്‍റെ ഉള്ളിൽ വിചാരം പിടിച്ച് എന്‍റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെമേൽ ഉയർന്നിരിക്കും? (സങ്കീര്‍ത്തനം 13:1-2).

കേവലം രണ്ടു വാക്യങ്ങളില്‍ നാലു പ്രാവശ്യം ദാവീദ് ദൈവത്തോട് ചോദിക്കുന്ന ചോദ്യമാണ് "എത്രത്തോളം?". ആദ്യകാലങ്ങളില്‍ ഞാനും എന്‍റെ ഭാര്യയും കൂടി ശുശ്രൂഷകള്‍ക്കായി റോഡുമാര്‍ഗ്ഗം യാത്ര ചെയ്യുമ്പോള്‍, അവള്‍ പലപ്പോഴും ചോദിക്കും, "ഈ യാത്ര എത്ര നേരം ഉണ്ടാകും?" കേവലം പത്തു നിമിഷങ്ങള്‍ മാത്രം കഴിയുമ്പോള്‍ അവള്‍ വീണ്ടും ചോദിക്കും നമ്മള്‍ എവിടെവരെ എത്തി? എന്തുകൊണ്ടാണ് ഇത്രയും സമയം എടുക്കുന്നത്? യഥാര്‍ത്ഥ ചിത്രം ഞാന്‍ അവളോട്‌ പറയുകയില്ല എന്ന് ഞാന്‍ സ്വയം സമ്മതിപ്പിച്ചു. 

ചില സന്ദര്‍ഭങ്ങളില്‍ കാത്തിരിക്കുന്നത് ദൈവം നമ്മെ മറന്നുക്കളഞ്ഞു എന്ന് തോന്നിപ്പിക്കുവാന്‍ ഇടയാകും.
കാത്തിരിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ ദൈവം നമ്മെ കരുതുന്നില്ല എന്നും തന്‍റെ മുഖം നമ്മില്‍ നിന്നും മറച്ചിരിക്കുന്നു എന്നും തോന്നിപ്പിക്കും.

കാത്തിരിക്കുന്നത് മടിപ്പുളവാക്കുന്നതാണ്. ദാവീദ് ഈ കാത്തിരിപ്പിന്‍റെ പ്രക്രിയയില്‍ കൂടി കടന്നുപോയി പിന്നീട് ഒടുവില്‍ ഇങ്ങനെ നിലവിളിച്ചു, 'എത്രത്തോളം'? നിങ്ങളും "എത്രത്തോളം, കര്‍ത്താവേ?" എന്ന രീതിയില്‍ ഇപ്പോള്‍ നിലവിളിക്കുന്നുണ്ടാകാം.

അപ്പോസ്തലനായ പത്രോസ് നമ്മോടു പറയുന്നു, "ചിലർ താമസം എന്നു വിചാരിക്കുന്നതുപോലെ കർത്താവ് തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല". (2 പത്രോസ് 3:9). ചില സമയങ്ങളില്‍ നമ്മില്‍ പലരും "ചിലര്‍" എന്ന് ഇവിടെ പറഞ്ഞിരിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നിട്ടുണ്ട്. നാം പലപ്പോഴും ദൈവത്തോട് ചോദിക്കാറുണ്ട്, "എന്തുകൊണ്ടാണ് ഇതിനു ഇത്രയുംകാലം എടുക്കുന്നത്?" ആത്മാര്‍ത്ഥമായി പറയട്ടെ, ഞാനും, ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്.

നമ്മുടെ ജീവിത യാത്രയില്‍ നമ്മെ സഹായിക്കുന്ന രണ്ടു അനുഗ്രഹീതമായ വാഗ്ദത്തങ്ങളെ സംബന്ധിച്ച് നിങ്ങളുമായി പങ്കുവെക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: 
നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല. (യെശയ്യാവ് 64:4).

ദൈവവചനം എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക, "ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവർത്തിക്കുന്നു".
ഇന്ന്, കര്‍ത്താവിനോടു ഇപ്രകാരം പറയുക, "കര്‍ത്താവേ, ഈ വിഷയത്തെ ഞാന്‍ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു, അങ്ങ് ഇതിനെ പരിഹരിക്കുവാന്‍ വേണ്ടി ഞാന്‍ അങ്ങയില്‍ ആശ്രയിക്കയും കാത്തിരിക്കയും ചെയ്യുന്നു". ഈ വാഗ്ദത്തങ്ങളെ സംബന്ധിച്ച് ഓരോ ദിവസവും ദൈവത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുക. ദൈവം വിശ്വസ്തനാകുന്നു ആകയാല്‍ അവന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കും.

അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. (യെശയ്യാവ് 40:29-31).

രണ്ടാമതായി, പ്രാര്‍ത്ഥനയില്‍ ദൈവത്തിനായി കാത്തിരിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്മേല്‍ വേഗതയുടേയും മുന്നേറ്റത്തിന്‍റെയും അഭിഷേകത്തെ കൊണ്ടുവരും. ഈ വേഗതയുടേയും മുന്നേറ്റത്തിന്‍റെയും അഭിഷേകം എന്താണെന്ന് നിങ്ങള്‍ ആശ്ചര്യപ്പെടുന്നുണ്ടാകാം. യഹോവയുടെ കൈ എലിയാവിന്‍റെ മേല്‍ വന്നപ്പോള്‍, അവന്‍ ആഹാബിന്‍റെ രഥത്തിന്‍റെ മുമ്പിലായി ഓടി. (1 രാജാക്കന്മാര്‍ 18:46). നിങ്ങള്‍ വര്‍ഷങ്ങള്‍കൊണ്ട് നേടിയത് ചില ദിവസങ്ങള്‍ കൊണ്ടുമാത്രം നേടുവാന്‍ ഇടയാകും. ഇത് സ്വീകരിക്കുക.

യിസ്രായേല്‍ മക്കള്‍ മിസ്രയിം വിട്ടപ്പോള്‍ അവര്‍ക്ക് വാഗ്ദത്ത ദേശത്തേക്ക് യാത്ര ചെയ്യേണ്ടതായി വന്നു, അത് സാധാരണയായി 11 ദിവസത്തെ വഴിദൂരം മാത്രം ആയിരുന്നു, എന്നാല്‍ യിസ്രായേല്‍ മക്കള്‍ക്ക്‌ 40 വര്‍ഷങ്ങള്‍ വേണ്ടിവന്നു. കാര്യം എന്താണെന്ന് ചോദിച്ചാല്‍, യിസ്രായേല്‍ മക്കള്‍ വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് അവരുടെ കാത്തിരിപ്പിന്‍റെ കാലയളവില്‍ കര്‍ത്താവ് അവരെ പഠിപ്പിക്കുവാന്‍ ശ്രമിച്ചതായ കാര്യങ്ങളെ അവര്‍ ഗ്രഹിച്ചില്ല എന്നുള്ളതായിരുന്നു.

ഇതുതന്നെയാണ് അനേക ആളുകളുടെ വിഷയവും. കാത്തിരിപ്പിന്‍റെ കാലയളവില്‍ ദൈവം തങ്ങളെ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്ന കാര്യങ്ങളെ അവര്‍ പഠിക്കുവാന്‍ തയ്യാറാകുന്നില്ല. ഈ കാരണത്താല്‍,അവര്‍ ഒരേ പര്‍വ്വതത്തിനു ചുറ്റുമായി വീണ്ടും വീണ്ടും ചുറ്റികൊണ്ടിരുക്കുന്നു. യിസ്രായേല്‍ ജനത്തോടു കര്‍ത്താവ് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക:
"നിങ്ങൾ ഈ പർവതം ചുറ്റിനടന്നതു മതി". (ആവര്‍ത്തനപുസ്തകം 2:3).

നിങ്ങള്‍ കേവലം ഒരു കേള്‍വിക്കാരന്‍ മാത്രം ആയിരിക്കാതെ ദൈവം നിങ്ങളെ പഠിപ്പിക്കുന്ന കാര്യങ്ങളെ പ്രാവര്‍ത്തീകമാക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ അടുത്തതലത്തില്‍ ഉറപ്പായും എത്തിച്ചേരും.

Prayer
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്‌.

 2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത്‌ 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.

 3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
సర్వశక్తిమంతుడైన తండ్రీ, నీ కోసం ఎదురుచూసేవారి కోసం నువ్వు తప్పకుండా కార్యం చేస్తావు. నేను నీ సన్నిధిలో ప్రతిదినము వేచియున్నందున, నా బలము పునరుద్ధరించబడుచున్నందున నేను నీకు కృతజ్ఞతస్తుతులు తెలుపుచున్నాను. 

నేను పక్షిరాజులవలె రెక్కలు చాపి పైకి ఎగురుదును. నేను అలయక పరుగెత్తుదును మరియు సొమ్మసిల్లక నేను నడిచిపోవుదును.

കുടുംബത്തിന്‍റെ രക്ഷ
 പിതാവാം ദൈവമേ, അങ്ങയുടെ വചനം പറയുന്നു, "ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു". (2 കൊരിന്ത്യര്‍ 7:10). എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായി തീര്‍ന്നുവെന്ന യാഥാര്‍ഥ്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുവാന്‍ അവിടുത്തേക്ക്‌ മാത്രമേ കഴിയുകയുള്ളൂ. എന്‍റെ കുടുംബാംഗങ്ങള്‍ മാനസാന്തരപ്പെടുവാന്‍, അങ്ങേയ്ക്കായി സമര്‍പ്പിക്കുവാന്‍, രക്ഷിക്കപ്പെടുവാന്‍ വേണ്ടി ദൈവഹിതപ്രകാരമുള്ള ഒരു ദുഃഖം അവരില്‍ ഉണ്ടാകുവാന്‍ അങ്ങയുടെ ആത്മാവ് ചലിക്കുവാന്‍ ഇടയാക്കേണമേ. യേശുവിന്‍റെ നാമത്തില്‍.

സാമ്പത്തീകമായ മുന്നേറ്റം
പിതാവേ, ലാഭമില്ലാത്ത അദ്ധ്വാനങ്ങളില്‍ നിന്നും ആശയകുഴപ്പമുള്ള പ്രവര്‍ത്തികളില്‍ നിന്നും എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍.

കെ എസ് എം സഭ
 പിതാവേ, യേശുവിന്‍റെ നാമത്തില്‍, രാജ്യത്തിലുടനീളം ഉള്ളതായ ആയിരിക്കണക്കിനു കുടുംബങ്ങളില്‍ തത്സമയ പ്രക്ഷേപണം എത്തേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയെ രക്ഷകനും കര്‍ത്താവുമായി അറിയുവാന്‍ അവരെ ഇടയാക്കേണമേ. ബന്ധപ്പെടുന്ന ഓരോ വ്യക്തികളും വചനത്തിലും, ആരാധനയിലും, പ്രാര്‍ത്ഥനയിലും വളരുവാന്‍ സഹായിക്കേണമേ.

രാജ്യം
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തിന്‍റെ നെടുകേയും കുറുകേയും അങ്ങയുടെ ആത്മാവിന്‍റെ ശക്തമായ ഒരു ചലനം ഉണ്ടാകേണ്ടതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അതിന്‍റെ ഫലമായി സഭകളുടെ തുടര്‍മാനമായ വളര്‍ച്ചയും സഭകള്‍ക്ക് വിശാലതയും ഉണ്ടാകട്ടെ.



Join our WhatsApp Channel


Most Read
● പുതിയ ആത്മീക വസ്ത്രം ധരിക്കുക
● നിങ്ങളുടെ വിശ്വാസത്തെ വിട്ടുവീഴ്ച ചെയ്യരുത്
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #2
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - III
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3
● വിശ്വാസികളുടെ രാജകീയ പൌരോഹിത്യം
● മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്‍
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login