हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. നിങ്ങള്‍ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
Daily Manna

നിങ്ങള്‍ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?

Monday, 22nd of May 2023
2 0 1446
Categories : Mentor
കര്‍ത്താവായ യേശുക്രിസ്തുവിനെ എന്‍റെ സ്വന്തം രക്ഷകനും കര്‍ത്താവുമായി അംഗീകരിച്ചതിനു ശേഷം, ഞാന്‍ ആത്മനിറവുള്ള ഒരു സഭയില്‍ സംബന്ധിക്കുവാന്‍ തുടങ്ങി. യോഗം സമാപിച്ചതിനു ശേഷം, യുവാക്കളുടെ ചെറിയൊരു കൂട്ടം (മൂന്നുപേര്‍) എന്‍റെ അടുക്കല്‍ വന്ന് അവരോടുകൂടെ ചായ കുടിക്കുവാനായി എന്നെ ക്ഷണിച്ചു.

അവര്‍ അടുത്തുള്ള ഭക്ഷണശാലയില്‍ പരിചാരകരായി ജോലി ചെയ്യുകയായിരുന്നു. ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞങ്ങള്‍ കര്‍ത്താവിനെക്കുറിച്ച് സംസാരിക്കയും, ദൈവവചനം പങ്കുവെക്കുകയും ചെയ്തു.

 അതുപോലെ, എനിക്ക് പുസ്തകം വായിക്കുവാന്‍ താല്പര്യമാണെന്ന് അവര്‍ അറിഞ്ഞപ്പോള്‍ ചില ക്രിസ്തീയ പുസ്തകങ്ങള്‍ അവര്‍ എനിക്കായി തരുവാന്‍ തയ്യാറായി. ഞങ്ങളുടെ കൂട്ടായ്മ ദീര്‍ഘനേരം ഉണ്ടായിരുന്നില്ല (45 മിനിറ്റ് മാത്രം). ഒരു ദിവസം, ഞാന്‍ സഭയില്‍ ചെല്ലാതിരുന്നപ്പോള്‍, അവര്‍ എന്‍റെ അയല്‍വാസിയുടെ ഫോണിലേക്ക് വിളിച്ചു. ഇത് വളരെ നല്ലതായും, അംഗീകാരമായും എനിക്ക് തോന്നി. 

വചനം വ്യക്തമായി പറയുന്നു:
ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ (ഉപദേഷ്ടാവ്) മനുഷ്യനു മൂർച്ചകൂട്ടുന്നു. (സദൃശ്യവാക്യങ്ങള്‍ 27:17).

ഇന്നത്തെ സഭയുടെ സങ്കടകരമായ ഒരു രീതി എന്നത് ആളുകള്‍ യോഗത്തിനു സംബന്ധിക്കുന്നു തിരിച്ചുപോകുന്നു - ആരും പരസ്പരം ബന്ധം സ്ഥാപിക്കാനോ, കീഴ്പ്പെടുവാനോ ആഗ്രഹിക്കുന്നില്ല. എന്നാല്‍ യഥാര്‍ത്ഥ വളര്‍ച്ച നടക്കുന്നത് നിങ്ങള്‍ ആര്‍ക്കെങ്കിലും കീഴ്പ്പെടുകയും ബന്ധപ്പെട്ടിരിക്കയും ചെയ്യുമ്പോഴാണ്. എന്‍റെ പ്രാരംഭ ദിവസങ്ങളില്‍ മാത്രമല്ല ഇന്നും ഇത് ചെയ്യുന്നത് ഞാന്‍ തുടരുകയാകുന്നു, അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു.

താഴെ പറഞ്ഞിരിക്കുന്ന വാക്യം, പലപ്പോഴും വിവാഹ ശുശ്രൂഷകളില്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ വാക്യത്തിന്‍റെ പ്രയോഗം വിവാഹങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതല്ല മറിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന കാര്യത്തിലും ഇത് പ്രയോഗിക്കാവുന്നതാണ്.

ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്; അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു. വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം. (സഭാപ്രസംഗി 4:9-10).

ഓരോ ക്രിസ്ത്യാനിക്കും ഒരു ആത്മീക ഉപദേഷ്ടാവിനെ ആവശ്യമുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍?

#1: ഇത് വേദപുസ്തകപരമാണ്.
മോശെ യോശുവയെ പരിശീലിപ്പിച്ചു. യിത്രോ മോശെയ്ക്ക് ഉപദേശം നല്‍കി. നവോമി രൂത്തിനെ പരിശീലിപ്പിച്ചു. ഏലിയാവ് എലിശായെ ഒരുക്കിയെടുത്തു. യേശു തന്‍റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചു. പൌലോസ് തിമോഥെയോസിനെ ഒരുക്കിയെടുത്തു. അപ്പോസ്തലനായ പൌലോസ് തന്നെ ഇപ്രകാരം നമ്മോടു പറഞ്ഞിട്ടുണ്ട് മൂപ്പന്മാര്‍ അടുത്ത തലമുറയെ പഠിപ്പിക്കയും ഒരുക്കിയെടുക്കുകയും വേണം (തിമോത്തി 2).

#2: നമുക്കെല്ലാവര്‍ക്കും കാണുവാന്‍ കഴിയാത്ത മേഖലകളുണ്ട്.
"കാണാന്‍ പറ്റാത്ത ഭാഗം" എന്നതിന്‍റെ നിര്‍വചനം നമുക്ക് കാണുവാന്‍ കഴിയാത്ത കാര്യങ്ങള്‍ എന്നാണ്. അതുകൊണ്ട്, നിങ്ങള്‍ക്ക് അങ്ങനെയുള്ള കാര്യങ്ങളില്ല എന്ന് നിങ്ങള്‍ പറയുമെങ്കില്‍, നിങ്ങള്‍ക്ക് അതുണ്ടെന്നു നിങ്ങള്‍ അംഗീകരിക്കയാകുന്നു. നമ്മെത്തന്നെ മുഴുവനായി കാണുവാന്‍ നമുക്ക് മറ്റാരെയെങ്കിലും ആവശ്യമാകുന്നു.

#3: ആളുകള്‍ നമുക്കുള്ള ദൈവത്തിന്‍റെ ദാനമാകുന്നു.
ആരോ ഇങ്ങനെ പറഞ്ഞിട്ടുണ്ട് "ദൈവം നമുക്കൊരു ദാനം തരുമ്പോള്‍, അവന്‍ അതിനെ ഒരു വ്യക്തിയില്‍ പൊതിഞ്ഞു തരുന്നു". നമ്മെ പ്രോത്സാഹിപ്പിക്കുവാനും നയിക്കുവാനും വേണ്ടി ആരും നമ്മുടെ അടുത്തേക്ക്‌ വരാതിരിക്കുമ്പോള്‍ നമുക്ക് ഈ ദാനം നഷ്ടപ്പെടുന്നു. 

ഇന്നത്തെ കാലത്ത് ഏറ്റവും അധികം അവഗണിക്കപ്പെടുന്ന ഒരു തത്വമാകുന്നിത്. നേട്ടങ്ങള്‍ അമൂല്യമാകുന്നു മാത്രമല്ല അനവധി കൊടുങ്കാറ്റുകള്‍ ഉള്ളതായ ജീവിതമാകുന്ന സമുദ്രത്തില്‍ ഒരു ജീവരേഖ നല്കിത്തരുന്നു.

കരുണാ സദനില്‍, ഒരു ജെ-12 ലീഡര്‍ എന്ന് പറയുന്ന ഒരു കാര്യമുണ്ട്, അദ്ദേഹം പാസ്റ്ററോടു കാര്യങ്ങള്‍ പറയും, പാസ്റ്റര്‍ കാര്യങ്ങള്‍ എന്നെ അറിയിക്കും. നിങ്ങള്‍ ഒരു ജെ-12 ലീഡറുടെ അധീനതയില്‍ ആകുമ്പോള്‍, ഈ വ്യക്തി ഒരു ഉപദേഷ്ടാവും നിര്‍വ്വാഹകനുമായി ആത്മീക വളര്‍ച്ചയില്‍ സഹായിക്കുന്നു. അനേകരും ഇത് സാക്ഷ്യം പറഞ്ഞിട്ടുണ്ട്.

നിങ്ങള്‍ കരുണാ സദന്‍റെ ഒരു ഭാഗമാണെങ്കില്‍, നിങ്ങള്‍ ഒരു നേതൃത്വത്തിന്‍റെ അധീനതയില്‍ ആയിരിക്കുവാന്‍ ഞാന്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. നിങ്ങള്‍ ഒരു ലീഡറുടെ കീഴില്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ കെ എസ് എം കാര്യാലയത്തില്‍ വിളിക്കുകയോ അല്ലെങ്കില്‍ നോഹ ചാറ്റില്‍ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക.

 അതുപോലെ, നിങ്ങള്‍ മറ്റേതെങ്കിലും സഭയുടെ ഭാഗമാണെങ്കില്‍, നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയും നിങ്ങള്‍ അധീനതയില്‍ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരാളെ കണ്ടെത്തുകയും ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. അതിന്‍റെ ഗുണം വിലമതിക്കാന്‍ കഴിയാത്തതായിരിക്കും.

ബന്ധങ്ങള്‍ കെട്ടിപടുക്കുക എന്നത് എളുപ്പമല്ല മാത്രമല്ല അതിനു അതിന്‍റെതായ ഉയര്‍ച്ച താഴ്ചകളുണ്ട് എന്നാല്‍ ഇതില്‍ എല്ലാത്തിലും കൂടെ ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് ഓര്‍ക്കുക. (റോമര്‍ 8:28 വായിക്കുക).
Prayer
1.നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കാം, എല്ലാ ചൊവ്വ/വ്യാഴം/ശനി ദിവസങ്ങളില്‍ ഇപ്പോള്‍ നാം ഉപവസിക്കുകയാണ്.

2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി 2 നിമിഷമോ അതിലധികമോ കുറഞ്ഞത്‌ നാം പ്രാര്‍ത്ഥിക്കണം.

3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.

വ്യക്തിപരമായ ആത്മീക വളര്‍ച്ച
(మీకు మార్గదర్శకుడు లేకుంటే ఇలా ప్రార్థించండి): తండ్రీ, నా జీవితంలో మీ సన్నిధిని మరియు సత్యాలను నిజంగా నింపగల మార్గదర్శకుడు నాకు దయచేయి.

(మీకు మార్గదర్శకుడు ఉంటే ఇలా ప్రార్థించండి): తండ్రీ, నేను నీకు వందనాలు చెల్లిస్తున్నాను....... నేను అతని/ఆమె మరియు అతని కుటుంబ సభ్యులపై ఆశీర్వాదం పలుకుతున్నాను. యేసు నామములో. ఆమెన్.
[ఎల్లప్పుడూ మీ మార్గదర్శకుడు కోసం క్రమం తప్పకుండా ప్రార్థించండి]


കുടുംബത്തിന്‍റെ രക്ഷ
പിതാവേ, അങ്ങയുടെ വചനം പറയുന്നു,  "പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും യേശുവിന്‍റെ അടുക്കൽ വരുവാൻ കഴികയില്ല" (യോഹന്നാന്‍ 6:44). എന്‍റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും അങ്ങയുടെ പുത്രനായ യേശുവിങ്കലേക്ക് ആകര്‍ഷിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, അങ്ങനെ അവര്‍ അങ്ങയെ വ്യക്തിപരമായി അറിയുകയും അങ്ങയോടുകൂടി നിത്യത ചിലവഴിക്കയും ചെയ്യും.

സാമ്പത്തീകമായ മുന്നേറ്റം
ഫലമില്ലാത്തതും ലാഭമില്ലാത്തതുമായ അദ്ധ്വാനത്തില്‍ നിന്നും കര്‍ത്താവേ എന്നെ വിടുവിക്കേണമേ യേശുവിന്‍റെ നാമത്തില്‍. എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ ദയവായി അനുഗ്രഹിക്കേണമേ.

ഇന്നുമുതല്‍ എന്‍റെ ജോലിയുടെയും ശുശ്രൂഷയുടെയും ആരംഭം മുതലുള്ള എല്ലാ നിക്ഷേപങ്ങളും അദ്ധ്വാനങ്ങളും അതിന്‍റെ പൂര്‍ണ്ണമായ നേട്ടം നല്‍കുവാന്‍ ആരംഭിക്കും യേശുവിന്‍റെ നാമത്തില്‍.

കെ എസ് എം സഭ:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, പാസ്റ്റര്‍. മൈക്കിളും, തന്‍റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്‍റെ എല്ലാ ടീമംഗങ്ങളും നല്ല ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സമാധാനം അവരേയും അവരുടെ കുടുംബാംഗങ്ങളെയും ചുറ്റുമാറാകട്ടെ.

രാജ്യം:
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഞങ്ങളുടെ രാജ്യത്തെ ഭരിക്കുവാന്‍ ജ്ഞാനവും വിവേകവുമുള്ള നേതൃത്വത്തെ, സ്ത്രീ പുരുഷന്മാരെ എഴുന്നെല്‍പ്പിക്കേണമേ.

Join our WhatsApp Channel


Most Read
● നിങ്ങള്‍ ഒറ്റികൊടുക്കപ്പെട്ടതായി തോന്നിയിട്ടുണ്ടോ
● സന്ദര്‍ശനത്തിന്‍റെയും പ്രത്യക്ഷതയുടേയും ഇടയില്‍
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
● ദൈവശബ്ദം വിശ്വസിക്കുന്നതിന്‍റെ
● ദിവസം 07 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ഭാവിയെ നാമകരണം ചെയ്യുവാന്‍ നിങ്ങളുടെ കഴിഞ്ഞ കാലത്തെ അനുവദിക്കരുത്
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login