हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ശ്രദ്ധയോടെയുള്ള തിരച്ചില്‍
Daily Manna

ശ്രദ്ധയോടെയുള്ള തിരച്ചില്‍

Friday, 29th of September 2023
1 0 1543
ഒരു സ്ത്രീയുടെ പക്കല്‍ പത്തു വെള്ളി നാണയങ്ങള്‍ ഉണ്ടായിരുന്നു, അതിലൊന്ന് നഷ്ടപ്പെട്ടു. നഷ്ടപ്പെട്ട നാണയം, ഇരുട്ടുള്ളതും കാണുവാന്‍ കഴിയാത്തതുമായ സ്ഥലത്താണ് എനതിനപ്പുറമായി, അതിന്‍റെ മൂല്യം അത് നിലനിര്‍ത്തി. "അവള്‍ ആ നാണയത്തെ വിലമതിച്ചു".നമ്മുടെ ജീവിതത്തില്‍, നാം നഷ്ടപ്പെട്ടവരായി, കാണാത്തവരായി, അയോഗ്യരായി നമുക്ക് തോന്നിയേക്കാം, എന്നാല്‍ ദൈവത്തിന്‍റെ കണ്ണിന്മുന്‍പാകെ നമ്മുടെ വില അളവറ്റതാണ്. "നാം അവന്‍റെ കൈപ്പണിയായി സൽപ്രവൃത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു" (എഫെസ്യര്‍ 2:10).

അന്ധകാരത്തിലെ വെളിച്ചം:
നഷ്ടപ്പെട്ട നാണയത്തിനായുള്ള തിരച്ചിലില്‍, "ഇരുട്ട് നിമിത്തം അവള്‍ ഒരു വിളക്ക് തെളിയിച്ചു - ആ തെളിയിക്കപ്പെട്ട വിളക്ക് നാണയത്തിനായുള്ള അവളുടെ അന്വേഷണത്തിന് സഹായകമായി". ദൈവത്തിന്‍റെ വചനം നമ്മുടെ പാതകളെ പ്രകാശിപ്പിക്കുകയും, മറഞ്ഞിരിക്കുന്നവ വെളിപ്പെടുത്തുകയും, നമ്മുടെ ആത്മീക യാത്രകളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്നതിന്‍റെ സാദൃശ്യമാണ് ഈ വെളിച്ചം. സങ്കീര്‍ത്തനക്കാരന്‍ ഇങ്ങനെ പറയുന്നു, "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു" (സങ്കീര്‍ത്തനം 119:105). ലോകത്തിന്‍റെ ഇരുളടഞ്ഞ കോണുകളിലേക്ക് ഇതിനെ പ്രചരിപ്പിക്കുവാനും, രക്ഷയ്ക്കായി കൊതിയ്ക്കുന്ന നഷ്ടപ്പെട്ടുപോയെ ആത്മാക്കള്‍ എന്ന മറഞ്ഞിരിക്കുന്ന നിധികളെ പുറത്തെടുക്കുവാനും ചുമതലപ്പെടുത്തികൊണ്ട്, സഭയാകുന്ന, നമ്മുടെമേല്‍ ഈ പ്രകാശത്തെ ഭരമേല്‍പ്പിച്ചിരിക്കുന്നു.

തീവ്രമായ അന്വേഷണം:
ആ സ്ത്രീയുടെ അന്വേഷണം സാധാരണ രീതിയില്‍ ആയിരുന്നില്ല; അത് ശ്രദ്ധയോടെയും തീവ്രമായതുമായിരുന്നു. പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ, നഷ്ടപ്പെട്ടു പോയവരെ അന്വേഷിക്കുന്നതില്‍, ഓരോ വ്യക്തിയ്ക്കും ദൈവം നല്‍കുന്ന ആഴമേറിയ, വിലപ്പെട്ട സ്നേഹത്തെ സംബന്ധിച്ച് ഊന്നല്‍നല്‍കികൊണ്ട് പറയുന്നതില്‍, ഈ തീവ്രത പ്രതിഫലിപ്പിക്കണം. "എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികൾ ആകും എന്നു പറഞ്ഞു" (അപ്പോസ്തലപ്രവൃത്തികള്‍ 1:8). ഇതുകൊണ്ടാണ് കരുണാ സദന്‍ മിനിസ്ട്രിയിലെ നാം മദ്ധ്യസ്ഥ ശുശ്രൂഷ ഗൌരവമായി കാണണമെന്ന് പറയുന്നത്. ഓരോ ആത്മാക്കളും കരത്താവിനു വളരെ വിലയേറിയ നിക്ഷേപങ്ങളാണെന്നു മനസ്സിലാക്കികൊണ്ട്‌, അശ്രാന്തവും, ദൃഢനിശ്ചയത്തോടെയും സുവിശേഷം പങ്കുവെക്കുന്നതിനു ആവശ്യമായ കൃപയും ശക്തിയും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയില്‍ കൂടി ലഭ്യമാകുന്നു.

ശുദ്ധീകരണവും പ്രതിഫലനവും:
വീട് അടിച്ചുവാരുന്നത് സൂക്ഷ്മമായ അന്വേഷണം മാത്രമല്ല മറിച്ച് സഭയ്ക്കുള്ളിലെ ശുദ്ധീകരണത്തിന്‍റെയും പ്രതിഫലനത്തിന്‍റെയും ഒരു പ്രതീകം കൂടിയാണ്. "നാം ദുർമനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂർണനിശ്ചയം പൂണ്ടു പരമാർഥഹൃദയത്തോടെ അടുത്തു ചെല്ലുക" (എബ്രായര്‍ 10:22). ഈ ലോകത്തില്‍ ക്രിസ്തുവിന്‍റെ പ്രകാശത്തിന്‍റെ ഉജ്ജ്വലമായ പ്രതിഫലനമാകേണ്ടതിനു, നാം തുടര്‍മാനമായി നമ്മെത്തന്നെ പരിശോധിക്കുകയും, അകം ശുദ്ധീകരിക്കുകയും ചെയ്യേണ്ടത് നിര്‍ണ്ണായകമായ കാര്യമാണ്. 

പുനഃസ്ഥാപനത്തില്‍ ആനന്ദിക്കുന്നു:
ആ നാണയം കണ്ടെത്തികഴിഞ്ഞപ്പോള്‍, ആ സ്ത്രീ ആനന്ദിക്കയും തന്‍റെ സന്തോഷത്തില്‍ പങ്കുചേരുവാന്‍ വേണ്ടി അയല്‍ക്കാരെ ക്ഷണിക്കുകയും ചെയ്തു. മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് ഉണ്ടാകുന്ന സ്വര്‍ഗ്ഗീയ ആനന്ദത്തെയാണ്‌ ഈ അതിയായ സന്തോഷം പ്രതിനിധാനം ചെയ്യുന്നത്. "അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു" (ലൂക്കോസ് 15:10). കര്‍ത്താവും നഷ്ടപ്പെട്ടവരും തമ്മിലുള്ള പുനഃസ്ഥാപിക്കപ്പെട്ട ബന്ധം, രക്ഷയുടെ നിത്യമായ ഫലത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്‌, ദൈവീകമായ ആനന്ദത്തിനു ഒരു കാരണമാകുന്നു.

ഇന്ന്, നമ്മോടു ഓരോരുത്തരോടും ദൈവത്തിനുള്ള അളവറ്റ സ്നേഹത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഞാന്‍ നിങ്ങളെ താഴ്മയോടെ പ്രബോധിപ്പിക്കുന്നു. സമയം വളരെ കുറവാകുന്നു. ഞാനും നിങ്ങളും നമുക്ക് ചുറ്റുമുള്ള ആളുകളുടെ അടുക്കലേക്ക്‌ സുവിശേഷവുമായി എത്തേണ്ടതുണ്ട്. ഭയപ്പെടേണ്ട; ദൈവം നമ്മെ ശക്തീകരിക്കും. അപ്പോള്‍ത്തന്നെ, ക്രിസ്തുവിന്‍റെ സ്നേഹം പങ്കുവെയ്ക്കുവാന്‍ ജ്ഞാനം ഉപയോഗിക്കുക. നിങ്ങളിത് ചെയ്യുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ സന്തോഷം പ്രകടമാകും.
Prayer
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളുടെ പാതകളെ പ്രകാശിപ്പിക്കുവാനും, ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കുവാനും, നഷ്ടപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഞങ്ങളുടെ അന്വേഷണത്തെ തീവ്രമാക്കുവാനും വേണ്ടി ഞങ്ങള്‍ അങ്ങയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു. അങ്ങയുടെ അളവുകളില്ലാത്ത സ്നേഹത്തെ ഞങ്ങള്‍ പ്രതിഫലിപ്പിക്കയും, അങ്ങയുടെ നിത്യമായ മഹത്വത്തിനായിവീണ്ടാടുക്കപ്പെട്ട ഓരോ ആത്മാക്കളെയുംക്കുറിച്ച് സന്തോഷിക്കുവാനും ഞങ്ങള്‍ക്ക് ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 1
● സ്തോത്രമര്‍പ്പിക്കുന്നതിന്‍റെ ശക്തി
● കടത്തില്‍ നിന്നും പുറത്തു വരിക : സൂചകം # 1
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 3
● നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര്‍ ആകുന്നു
● ക്രിസ്ത്യാനികള്‍ക്ക് ഡോക്ടറുടെ അടുക്കല്‍ പോകുവാന്‍ കഴിയുമോ?
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login