हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദൈവരാജ്യത്തിലേക്കുള്ള പാതയെ ആലിംഗനം ചെയ്യുക
Daily Manna

ദൈവരാജ്യത്തിലേക്കുള്ള പാതയെ ആലിംഗനം ചെയ്യുക

Tuesday, 17th of October 2023
2 0 1784
Categories : ആത്മീക വളര്‍ച്ച(Spiritual Growth) ഉപദ്രവം (Persecution) കഷ്ടതകള (suffering) പരിശോധനകള (Trials) യേശുവിനെ അനുഗമിക്കുക (Following Jesus) സ്വഭാവം (Character)
"എന്നാൽ ആദ്യം അവൻ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം". (ലൂക്കോസ് 17:25).

ഓരോ യാത്രകള്‍ക്കും അതിന്‍റെതായ കുന്നുകളും താഴ്വരകളുമുണ്ട്. നമ്മുടെ വിശ്വാസ യാത്രയും വ്യത്യസ്തമല്ല. ദൈവ രാജ്യം സ്ഥാപിക്കുന്നതിനുള്ള ക്രിസ്തുവിന്‍റെ പാത നേരെയുള്ളതും ഇടുങ്ങിയതും അല്ലായിരുന്നു മറിച്ച് കഷ്ടതകളും തിരസ്കരണങ്ങളും നിറഞ്ഞതായിരുന്നു. അവന്‍റെ അനുയായികള്‍ എന്ന നിലയില്‍, ആത്മീക വളര്‍ച്ചയിലേക്കും രൂപാന്തരത്തിലേക്കുമുള്ള നമ്മുടെ പാതയും പലപ്പോഴും വെല്ലുവിളികള്‍ നിറഞ്ഞതായ ഭൂപ്രദേശങ്ങളില്‍ കൂടി നയിക്കുന്നതായിരിക്കുമെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. 

"എന്നാല്‍ ആദ്യം, അവന്‍ വളരെ കഷ്ടം അനുഭവിക്കയും. . . ". ആഴമായ ഒരു സത്യം ഇതില്‍ അടങ്ങിയിട്ടുണ്ട്. പലപ്പോഴും ദൈവരാജ്യത്തിന്‍റെ മഹത്വത്തില്‍ മുഴുകുവാനും, പ്രയാസങ്ങളില്‍ കൂടി കടന്നുപോകാതെ ദൈവത്തിന്‍റെ സാന്നിധ്യം, അനുഗ്രഹങ്ങള്‍, കൃപ എന്നിവ അനുഭവിക്കുവാനും നാം ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവം, തന്‍റെ അനന്തമായ ജ്ഞാനത്തില്‍ നമ്മെ ഓര്‍പ്പിക്കുന്നത്, പുനരുത്ഥാനം സംഭവിക്കണമെങ്കില്‍, ആദ്യം ക്രൂശീകരണം നടക്കണം എന്നാണ്.

റോമര്‍ 8:17 ല്‍, അപ്പോസ്തലനായ പൌലോസ് ഇതിനു ഊന്നല്‍ നല്‍കികൊണ്ട് പറഞ്ഞിരിക്കുന്നു, "നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളുംതന്നെ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ". ക്രിസ്തുവിന്‍റെ കഷ്ടതയില്‍ പങ്കുള്ളവര്‍ ആകുക എന്നാല്‍ ക്രൂശിന്‍റെ അന്തസത്തയെ - യാഗത്തിന്‍റെ പ്രാധാന്യത, സ്നേഹം, വീണ്ടെടുപ്പ് - മനസ്സിലാക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത്.

 "അവൻ വളരെ കഷ്ടം അനുഭവിക്കയും. . . . ." അത് വെറുമൊരു വെല്ലുവിളിയോ, തിരസ്കരണത്തിന്‍റെ പ്രവര്‍ത്തിയോ, അഥവാ ഒറ്റികൊടുക്കലോ ആയിരുന്നില്ല. നമ്മുടെ പാപത്തിന്‍റെ ഭാരവും ലോകത്തിന്‍റെ തകര്‍ച്ചയും അവന്‍റെമേല്‍ ആയിരുന്നു. യെശയ്യാവ് 53:3 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു". അവന്‍റെ കഷ്ടതകള്‍ പലവിധത്തില്‍ ഉള്ളതായിരുന്നു, അവ ഓരോന്നും നമ്മോടുള്ളദൈവത്തിന്‍റെ അനുപമമായ സ്നേഹത്തിനു സാക്ഷ്യം വഹിക്കുന്നതാണ്. 

എന്നിട്ടും, ഓരോ വെല്ലുവിളികളും യേശു അചഞ്ചലമായ വിശ്വാസത്തോടെ നേരിട്ടു, അത് ദൈവത്തിന്‍റെ ഹിതത്തോടുള്ള അവന്‍റെ സമര്‍പ്പണത്തിന്‍റെയും മാനവജാതിയോടുള്ള അവന്‍റെ സ്നേഹത്തിന്‍റെയും അടയാളമായിരുന്നു. യേശുവിന്‍റെ കഷ്ടതകള്‍ കേവലം ഒരു സംഭവമല്ലായിരുന്നു; അത് ഒരു പ്രവചന നിവര്‍ത്തിയായിരുന്നു, രക്ഷയുടെ മഹത്തായ രൂപകല്‍പനയിലെ സങ്കീര്‍ണ്ണമായ ഒരു ഭാഗമായിരുന്നു.

". . . ഈ തലമുറ അവനെ തള്ളിക്കളകയും." പലപ്പോഴും നമ്മളില്‍ ഏറ്റവും മികച്ചവര്‍ വളരെ കൂടുതല്‍ വിമര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്നത് കൌതുകകരമായ കാര്യമല്ലേ? അന്ധകാരത്തെ വെളിച്ചം പുറത്താക്കുന്നതുപോലെ, യേശുവിന്‍റെ ഉപദേശത്തിലെ ജ്ഞാനവും പരിശുദ്ധിയും അവന്‍റെ കാലത്തെ സ്ഥാപിത മാനദണ്ഡങ്ങള്‍ക്ക് ഭീഷണിയായിരുന്നു. സ്നേഹത്തിനും, ക്ഷമയ്ക്കും, സേവനത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള യേശുവിന്‍റെ വിപ്ലവകരമായ പഠിപ്പിക്കലുകള്‍, പലര്‍ക്കും അംഗീകരിക്കുവാന്‍ കഴിയാത്തതുപോലെ സമൂലമായിരുന്നു. യോഹന്നാന്‍ 3:19 ല്‍ പറയുന്നതുപോലെ, "ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതുതന്നെ."

അവന്‍റെ അനുയായികളായ നാം, ഇങ്ങനെയുള്ള തിരസ്കരണങ്ങളില്‍ നിന്നും മുക്തരല്ല. ക്രിസ്തുവിന്‍റെത് പോലെയുള്ള ഒരു ജീവിതം നയിക്കുവാന്‍ നാം പരിശ്രമിക്കുമ്പോള്‍, ലോകം നമ്മെ ഒരുപക്ഷേ  പരിഹസിക്കാം, പലതും മുദ്രകുത്തിയേക്കാം, അല്ലെങ്കില്‍ നമ്മെ തള്ളിക്കളയാം. എന്നാല്‍ യോഹന്നാന്‍ 15:18ലെ യേശുവിന്‍റെ വാക്കുകളെ നാം ഓര്‍ക്കണം, "ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിൻ". തിരസ്കരണം നമ്മുടെ പരാജയത്തിന്‍റെ ഒരു അടയാളമല്ല മറിച്ച് കര്‍ത്താവായ യേശു നമുക്കുവേണ്ടി തെളിച്ചതായ പാതയില്‍ കൂടി നാം നടക്കുന്നു എന്നതിന്‍റെ സ്ഥിരീകരണമാകുന്നു.

കഷ്ടതയുടേയും തിരസ്കരണത്തിന്‍റെയും ഈ പാത ആലിംഗനം ചെയ്യുക എന്നാല്‍ വേദന തേടുകയോ സ്വയം സഹതാപം ആസ്വദിക്കുകയോ ചെയ്യുക എന്നല്ല അര്‍ത്ഥമാക്കുന്നത്. പരിശോധനകള്‍ വരുമെന്ന് തിരിച്ചറിയുകയും, അവ വരുമ്പോള്‍ ബലത്തിനായി ദൈവത്തിങ്കല്‍ ചാരുകയും ചെയ്യുക എന്നാണ് ഇതിനര്‍ത്ഥം. തിരസ്കരണങ്ങളും വെല്ലുവിളികളും ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമാണെന്നു മനസ്സിലാക്കുക, മാത്രമല്ല അവ നമ്മെ ആത്മീക മല്ലന്മാരായി വാര്‍ത്തെടുക്കയും ക്രിസ്തുവിന്‍റെ സ്വരൂപത്തില്‍ മെനഞ്ഞെടുക്കയും ചെയ്യുക എന്നും ഇത് അര്‍ത്ഥമാക്കുന്നു.

നമ്മുടെ പരിശോധനകളില്‍, ക്രിസ്തുവിന്‍റെ യാത്ര നമുക്ക് ഓര്‍ക്കാം. അവന്‍റെ കഷ്ടതകള്‍ അവസാനമല്ലായിരുന്നു മറിച്ച് മഹത്തരമായ മഹത്വത്തിലേക്കുള്ള മാര്‍ഗ്ഗമായിരുന്നു. കാല്‍വറിയുടെ മറുഭാഗത്ത് ശൂന്യമായ കല്ലറയുണ്ടായിരുന്നു. തിരസ്കരണത്തിന്‍റെ മറുവശം സ്വര്‍ഗ്ഗാരോഹണം ആയിരുന്നു. മരണത്തിന്‍റെ മറുഭാഗം നിത്യജീവന്‍ ആകുന്നു. അതുപോലെ, നമ്മുടെ കഷ്ടതകളുടെ മറുഭാഗം ആത്മീക വളര്‍ച്ചയും, ആഴമായ വിശ്വാസവും, നമ്മുടെ രക്ഷകനുമായുള്ള അടുത്ത ഒരു ബന്ധവും ആകുന്നു.

Prayer
സ്വര്‍ഗ്ഗീയ പിതാവേ, വിശ്വാസത്തോടും പ്രത്യാശയോടും കൂടെ വെല്ലുവിളികളെ അഭിമുഖീകരിച്ചുകൊണ്ട്, അങ്ങയുടെ പുത്രനായ യേശുവിന്‍റെ ചുവടുകളില്‍ ഞങ്ങള്‍ നടക്കുമ്പോള്‍ അങ്ങ് ഞങ്ങളെ നയിക്കേണമേ. കഷ്ടതയുടെയും തിരസ്കരണത്തിന്‍റെയും നിമിഷങ്ങളില്‍, ക്രിസ്തുവിന്‍റെ യാത്രയെക്കുറിച്ചും, ഞങ്ങളുടെ പരിശോധനകള്‍ക്ക് അപ്പുറമായുള്ള മഹത്വത്തെക്കുറിച്ചും ഞങ്ങളെ ഓര്‍മ്മിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● നിലനില്‍ക്കുന്ന മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 1
● ജ്ഞാനം പ്രാപിക്കുക
● നിങ്ങള്‍ക്ക് ഒരു ഉപദേഷ്ടാവിനെ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
● അത്ഭുതമായതിലുള്ള പ്രവര്‍ത്തികള്‍ :സൂചകം # 2
● കോപത്തെ കൈകാര്യം ചെയ്യുക
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login