हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. മാറ്റമില്ലാത്ത സത്യം
Daily Manna

മാറ്റമില്ലാത്ത സത്യം

Saturday, 18th of November 2023
2 0 1125
Categories : Beliefs Deception Spiritual Walk Word of God
വ്യക്തിഗതമായ കഥകളും അനുഭവങ്ങളും നിറഞ്ഞതായ ഒരു ലോകത്തില്‍, പരിപൂര്‍ണ്ണമായ, മാറ്റമില്ലാത്ത സത്യത്തിനായുള്ള അന്വേഷണം കൂടുതല്‍ നിര്‍ണ്ണായകമാകുന്നു. യോഹന്നാന്‍ 8:32 ല്‍ വേദപുസ്തകം നമ്മോടു പറയുന്നു, "സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു". ഈ ശക്തമായ പ്രഖ്യാപനം രൂപാന്തരപ്പെടുത്തുവാനും സ്വതന്ത്രമാക്കുവാനുമുള്ള സത്യത്തിന്‍റെ ശക്തിയെ അടിവരയിടുന്നു, മാനുഷീക വ്യാഖ്യാനങ്ങളോടു യോജിക്കാത്തതും എന്നാല്‍ മാറ്റമില്ലാത്ത, തുടര്‍മാനമായ ഒരു ദീപശിഖയായി വര്‍ത്തിക്കുകയും ചെയ്യുന്നതായ ഒരു ആശയം.

വ്യക്തിപരമായ സത്യങ്ങളുടെ അബദ്ധധാരണ
നമ്മുടെ ദൈനംദിന ജീവിതത്തില്‍, "നിങ്ങളുടെ സത്യത്തില്‍ ജീവിക്കുക" എന്ന പ്രയോഗം മിക്കവാറും പ്രശസ്തമായി മാറിയിട്ടുണ്ട്. ഇത് ശ്രദ്ധേയമായ ആധികാരികതയെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, സത്യം ആത്മനിഷ്ഠമാണെന്നും വ്യക്തിയില്‍ നിന്നും വ്യക്തിയിലേക്ക് വ്യത്യസ്തമാണെന്നുമുള്ള സങ്കല്‍പ്പത്തില്‍ അത് പലപ്പോഴും കുടുങ്ങിപോകുന്നു. ഈ ആശയം സത്യത്തെക്കുറിച്ചുള്ള വേദപുസ്തകപരമായ ധാരണയ്ക്ക് വിരുദ്ധവും, ശുദ്ധമായ വഞ്ചനയുമാകുന്നു. 

2 തിമോഥെയോസ് 3:16-17 വാക്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്‍റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു". തിരുവചനം വാഗ്ദാനം ചെയ്യുന്നത് സത്യങ്ങളുടെ അസ്ഥിരമായ ഒരു ശേഖരമല്ല മറിച്ച് വ്യക്തമായ, സ്ഥിരമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമാകുന്നു.

വേദപുസ്തകത്തിന്‍റെ ഏകവചന സത്യം.
വേദപുസ്തകം സത്യത്തെ താല്പര്യങ്ങളുടെ പ്രതിബിംബമായല്ല അവതരിപ്പിക്കുന്നത്‌ പ്രത്യുത ദൈവത്തിന്‍റെ സ്വഭാവത്തിലും അവന്‍റെ വെളിപ്പാടുകളിലും വേരൂന്നിയ മാറ്റമില്ലാത്ത ഒരു യാഥാര്‍ഥ്യമായിട്ടാണ്. യാക്കോബ് 1:17 പറയുന്നു, "എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തിൽനിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽനിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല". ഗതിഭേദത്താലുള്ള ആഛാദനമുള്ളതും അനിശ്ചിതത്വം നിറഞ്ഞതുമായ ഒരു ലോകത്തില്‍ ദൈവത്തിന്‍റെ സ്ഥിരതയെ ഈ വാക്യം എടുത്തുകാണിക്കുന്നു. 

അനുഭവങ്ങളും സത്യവും
വ്യക്തിപരമായ അനുഭവങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമാണെങ്കിലും, അതിനെ സത്യവുമായി തുലനം ചെയ്യുന്നത് നമ്മെ വഴിതെറ്റിക്കുവാന്‍ ഇടയാക്കിത്തീര്‍ക്കും. വ്യക്തിപരമായ മുന്‍വിധികളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും അരിച്ചെടുക്കുന്ന നമ്മുടെ അനുഭവങ്ങള്‍, ചില സമയങ്ങളില്‍ യാഥാര്‍ഥ്യത്തെ വളച്ചൊടിക്കാന്‍ സാദ്ധ്യതയുണ്ട്.

സദൃശ്യവാക്യങ്ങള്‍ 14:12 ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു, "ചിലപ്പോൾ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികൾ അത്രേ". കേവലം നമ്മുടെ വ്യക്തിപരമായ അനുഭവങ്ങളില്‍ മാത്രമല്ല, മറിച്ച് ദൈവവചനത്തിന്‍റെ നിത്യമായ സത്യങ്ങളില്‍ നമ്മുടെ വിശ്വാസങ്ങളും മൂല്യങ്ങളും ഉറപ്പിക്കുവാന്‍ വേണ്ടി ഈ ശാന്തമായ ഓര്‍മ്മപ്പെടുത്തല്‍ നമ്മെ വിളിക്കുന്നു. 

സ്വതന്ത്രമാക്കുവാനുള്ള സത്യത്തിന്‍റെ ശക്തി.
വേദപുസ്തകത്തിലെ സത്യത്തിനു അതുല്യമായതും സ്വതന്ത്രമാക്കുവാനും ഉള്ളതായ ശക്തിയുണ്ട്. നമ്മുടെ ജീവിതത്തെ വേദപുസ്തക സത്യങ്ങളുമായി നാം യോജിപ്പിക്കുമ്പോള്‍, ശരിയായ സ്വാതന്ത്ര്യം നാം അനുഭവിക്കുന്നു - പാപത്തില്‍ നിന്നും, വഞ്ചനയില്‍ നിന്നും, നമ്മുടെ വികലമായ വീക്ഷണങ്ങളുടെ അടിമത്വത്തില്‍ നിന്നും ഉള്ളതായ സ്വാതന്ത്ര്യം. ഗലാത്യര്‍ 5:1 ഉറപ്പിച്ചു പറയുന്നു, "സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്". ഈ സ്വാതന്ത്ര്യം താല്ക്കാലീകമോ അഥവാ ഭാവനാത്മകമായ തോന്നലോ അല്ല പ്രത്യുത ക്രിസ്തുവില്‍ കണ്ടെത്തുവാന്‍ കഴിയുന്ന ആഴമേറിയതും ശാശ്വതവുമായ സ്വാതന്ത്ര്യം ആകുന്നു.

ആത്യന്തീകമായ സത്യത്തിലേക്ക് നിലവാരമുയര്‍ത്തുക.
നിങ്ങളുടെ സത്യത്തിന്‍റെയും എന്‍റെ സത്യത്തിന്‍റെയും വലയില്‍ നാം കുടുങ്ങികിടക്കുന്നതായി നമ്മെത്തന്നെ കണ്ടെത്തുമ്പോള്‍, അത് സത്യത്തിന്‍റെ ആത്യന്തീകമായ ഉറവിടത്തിലേക്ക് - അതായത് വേദപുസ്തകത്തിലേക്ക് - മടങ്ങാനുള്ള അടയാളമാകുന്നു. എബ്രായര്‍ 4:12 ല്‍ ദൈവവചനത്തെ ഇപ്രകാരം വിശേഷിപ്പിക്കുന്നു, "ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും". നയിക്കുകയും സ്വാതന്ത്ര്യം വരുത്തുകയും ചെയ്യുന്ന മാറ്റമില്ലാത്ത സത്യത്തെ വെളിപ്പെടുത്തികൊണ്ട്, നമ്മുടെ ലോകത്തിന്‍റെ ശബ്ദകോലാഹലങ്ങളേയും ആശയക്കുഴപ്പങ്ങളെയും മുറിച്ചുമാറ്റുവാന്‍ അതിനു ശക്തിയുണ്ട്.

'നിങ്ങളുടെ സത്യവും' അതുപോലെ 'എന്‍റെ സത്യവും' പലപ്പോഴും ആഘോഷിക്കപ്പെടുന്ന ഒരു ലോകത്തില്‍, ദൈവത്തിന്‍റെ വചനത്തിലെ "സത്യങ്ങളില്‍" നമുക്ക് നങ്കൂരം ഉറപ്പിക്കാം. ഈ സത്യമാണ് വ്യക്തതയും, ദിശാബോധവും നമ്മുടെ ആത്മാക്കള്‍ ആഴമായി ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും പ്രദാനം ചെയ്യുന്നത്.
Prayer
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ മാറ്റമില്ലാത്ത pസത്യത്തില്‍ കൂടി ഞങ്ങളെ നയിക്കേണമേ. മറ്റുള്ള സകലത്തിനും മീതെ അങ്ങയുടെ വചനത്തെ തിരിച്ചറിയുവാനും ആലിംഗനം ചെയ്യുവാനും ഞങ്ങളെ സഹായിക്കേണമേ.അങ്ങയുടെ സ്നേഹത്തിന്‍റെയും കൃപയുടെയും നിത്യമായതും സ്വാതന്ത്ര്യം വരുത്തുന്നതുമായ സത്യത്തില്‍ ഞങ്ങള്‍ വിമോചനവും സമാധാനവും കണ്ടെത്തട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്‍
● യേശുവിന്‍റെ കര്‍തൃത്വത്തെ ഏറ്റുപറയുക
● ദാനം നല്‍കുവാനുള്ള കൃപ - 3
● വീഴ്ചയില്‍ നിന്നും വീണ്ടെടുപ്പിലേക്കുള്ള ഒരു യാത്ര
● യേശു ശരിക്കും ഒരു വാള്‍ കൊണ്ടുവരുവാനാണോ വന്നത്?
● എന്താണ് ആത്മവഞ്ചന? - II
● ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login