हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. കോപത്തെ കൈകാര്യം ചെയ്യുക
Daily Manna

കോപത്തെ കൈകാര്യം ചെയ്യുക

Sunday, 26th of November 2023
0 0 839
Categories : Anger Character Emotions Self Control
കോപത്തെ നാം എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത്? 

പരിഗണിക്കേണ്ടതായ മൂന്നു വശങ്ങളുണ്ട്: (ഇന്ന്, നാം രണ്ടു പ്രതികരണങ്ങള്‍ നോക്കും).

എ. നിങ്ങള്‍ കോപത്തെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് അഭ്യസിച്ച ഒരു പ്രതികരണമാണ്.

ഒന്നാമതായി, നിങ്ങള്‍ കോപത്തെ പ്രകടപ്പിക്കുന്ന രീതി തീര്‍ച്ചയായും പഠിച്ചതായ ഒരു പ്രതികരണമാണ്. നമ്മുടെ ചുറ്റുപാടുകളില്‍ നാം കാണുന്നതായ പാപകരമായ രീതികള്‍ സ്വീകരിക്കുന്നതിനു വളരെ സാധ്യതയുള്ളതാണ് നമ്മിലെ പാപകരമായ പ്രകൃതം. തത്ഫലമായി, പാപത്തെ നിയന്ത്രിക്കുന്നതിനുള്ള നിങ്ങളുടെ പ്രാഥമീക ഉദാഹരണങ്ങള്‍ പാപത്തില്‍ വേരൂന്നിയതാണെങ്കില്‍, നിങ്ങളുടെ കോപത്തിന്‍റെ പ്രകടനങ്ങള്‍ ഈ പ്രതികൂല സ്വാധീനങ്ങളെ പ്രതിഫലിപ്പിക്കുവാന്‍ സാധ്യതയുണ്ട്.

എഫെസ്യര്‍ 4:31-32 ഇതിനെ അഭിസംബോധന ചെയ്തുകൊണ്ട് നമ്മെ പ്രബോധിപ്പിക്കുന്നു, "എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ". ശീലിച്ചിരിക്കുന്ന പാപകരമായ പെരുമാറ്റത്തിന്‍റെ സ്ഥാനത്ത് ക്രിസ്തുവിന്‍റെത് പോലെയുള്ള മനോഭാവത്തെ സ്വീകരിക്കുന്നതിന്‍റെ രൂപാന്തര ശക്തിയെ ഈ തിരുവചനം ഊന്നിപറയുന്നു. 

ഒരു വലിയ പൂന്തോട്ടത്തില്‍ വളരുന്നതായ ഒരു ഇളം വൃക്ഷത്തെ പരിഗണിക്കുക. അവിടെയുള്ള പഴയ മരങ്ങളാല്‍ ചുറ്റപ്പെട്ടതും കാറ്റുകളാലും കൊടുങ്കാറ്റുകളാലും വളഞ്ഞതും പിണഞ്ഞതുമായ ഈ വൃക്ഷം, അതേ വികലമായ രീതിയില്‍ തന്നെ വളരുവാന്‍ തുടങ്ങുന്നു. എന്നാല്‍, ഒരു തോട്ടക്കാരന്‍ വന്നു ഈ പരുഷമായ സാഹചര്യങ്ങളില്‍ നിന്നും ഇളം മരത്തെ സംരക്ഷിക്കുകയും, ശരിയായ നിലയിലുള്ള പരിചരണവും സേവനവും അതിനു ചെയ്യുമ്പോള്‍, ആ വൃക്ഷം നേരേയും ബലത്തോടെയും വളരുവാന്‍ ആരംഭിക്കുന്നു.

അതേ രീതിയില്‍, നമുക്ക് ചുറ്റുമുള്ള സാഹചര്യങ്ങളുടെ സ്വാധീനത്താല്‍, വികലമായതും, അനാരോഗ്യകരമായ വഴികളിലും നമ്മുടെ കോപത്തെ പ്രകടിപ്പിക്കുവാന്‍ നാം പഠിച്ചിട്ടുണ്ടാകാം. എന്നാല്‍, നമ്മെ പരിപോഷിക്കുവാനും നയിക്കുവാനും ദൈവത്തെ, ദൈവീകമായ തോട്ടക്കാരനെ നാം അനുവദിക്കുമ്പോള്‍, നമ്മുടെ വൈകാരിക പ്രതികരണങ്ങളില്‍ ശക്തരും നേരുള്ളവരുമായും, അവന്‍റെ സാദൃശ്യപ്രകാരം വളരുവാന്‍ നമ്മെ പ്രാപ്തരാക്കികൊണ്ട്, നമ്മിലെ വികലമായ രീതികളെ തിരുത്തുവാന്‍ ദൈവത്തിനു കഴിയും.

ഈ ദോഷകരമായ മാതൃകകളെ മറക്കുവാനും നമ്മുടെ കോപത്തെ കൈകാര്യം ചെയ്യുന്നതിനുള്ള ആരോഗ്യകരമായ വഴികളെ സ്വീകരിക്കുവാനുമുള്ള വിഭവങ്ങളെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെയും  ദൈവം നമുക്ക് നല്‍കുന്നു എന്നതാണ് സദ്വാര്‍ത്ത. ഈ രൂപാന്തരത്തെ റോമര്‍ 12:2 പ്രോത്സാഹിപ്പിക്കുന്നു, അവിടെ പറയുന്നത്, "ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ". ദൈവത്തിന്‍റെ വചനത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന അവന്‍റെ ജ്ഞാനത്താല്‍, കോപത്തോടുള്ള നമ്മുടെ പ്രതികരണങ്ങള്‍ക്ക് രൂപമാറ്റം വരുത്തുവാനും,ദൈവത്തിന്‍റെ ഹിതവുമായി അതിനെ യോജിപ്പിക്കുവാനും കഴിയുമെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ബി). കോപത്തെ നിങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് ഒരു തിരഞ്ഞെടുത്ത പ്രതികരണമാണ്.
രണ്ടാമതായി, നിങ്ങള്‍ കോപത്തെ എങ്ങനെ പ്രകടിപ്പിക്കുന്നു എന്നത് ഒരു തിരഞ്ഞെടുപ്പാണ്. നിങ്ങള്‍ കോപിക്കേണ്ടതിനു ആര്‍ക്കും നിങ്ങളെ നിര്‍ബന്ധിക്കുവാന്‍ കഴിയുകയില്ല. കോപിക്കാതിരിക്കുവാന്‍ തീരുമാനിക്കാനുള്ള അവകാശം നിങ്ങള്‍ക്ക് എപ്പോഴുമുണ്ട്. തെളിവ് ആവശ്യമുണ്ടോ? കോപത്തോടെ പൊട്ടിത്തെറിക്കുവാനുള്ള സാഹചര്യങ്ങളുടെ നടുവില്‍ നിങ്ങള്‍ ആയിരുന്ന സന്ദര്‍ഭങ്ങള്‍ പരിഗണിക്കുക, അപ്പോള്‍ "ഹലോ ഇത് ടോണിയാകുന്നു", എനിക്ക് നിങ്ങളെ എങ്ങനെ സഹായിക്കുവാന്‍ കഴിയും? എന്ന് വളരെ ശാന്തമായി ഒരു ഫോണ്‍ വിളിക്ക് നിങ്ങള്‍ മറുപടി നല്‍കുന്നു. നിങ്ങള്‍ നോക്കുക, ആഗ്രഹിക്കുമ്പോള്‍ എല്ലാം നിങ്ങളുടെ കോപത്തെ നിയന്ത്രിക്കുവാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ട്‌. എന്നാല്‍ പലപ്പോഴും നമുക്ക് അതിനു ആഗ്രഹമില്ല എന്നതാണ് പ്രശ്നം.

യാക്കോബ് 1:19 നല്‍കുന്ന ഉപദേശം ഇതാണ്, "എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിനു താമസവുമുള്ളവൻ ആയിരിക്കട്ടെ". ഇത് കേവലം നല്ലൊരു ഉപദേശം മാത്രമല്ല; ഇത് വേദപുസ്തകത്തിലെ ഒരു കല്പന കൂടിയാണ്. സദൃശ്യവാക്യങ്ങള്‍ 13:3 പറയുന്നു, "വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവനോ നാശം ഭവിക്കും". അതുപോലെ, സദൃശ്യവാക്യങ്ങള്‍ 29:20 പ്രസ്താവിക്കുന്നത്, "വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാൾ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്". കേള്‍പ്പാന്‍ വേഗതയും സംസാരിക്കുവാന്‍ താമസവും ഉള്ളവരായിരിപ്പിന്‍.

ദൈവം നിങ്ങള്‍ക്ക് രണ്ടു ചെവികളും ഒരു വായും തന്നതിനു ഒരു കാരണമുണ്ട്: അവയെ ആനുപാതികമായി ഉപയോഗിക്കുക. നിങ്ങള്‍ സംസാരിക്കുന്നതിനു മുമ്പ് ചിന്തിക്കുക, അതുപോലെ സംശയമുണ്ടെങ്കില്‍ അകന്നുനില്‍ക്കുക. എല്ലായിപ്പോഴും പിന്നീട് പറയുവാനുള്ള ഒരു തീരുമാനം നിങ്ങള്‍ക്ക് കൈക്കൊള്ളാം, എന്നാല്‍ നിങ്ങള്‍ ഇതിനകം സംസാരിച്ചു കഴിഞ്ഞ വാക്കുകള്‍ തിരികെയെടുക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല.

കേള്‍പ്പാന്‍ വേഗതയും സംസാരിക്കുവാന്‍ താമസവും ഉള്ളവരായിരിക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കുമെങ്കില്‍, കല്പനയുടെ മൂന്നാമത്തെ ഭാഗം പിന്തുടരുവാന്‍ ഇത് നിങ്ങളെ സഹായിക്കും: കോപത്തിനു താമസമുള്ളവരാകുക. ദൈവം കോപിക്കുന്നതില്‍ താമസമുള്ളവനാകുന്നു. "യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ". (സങ്കീര്‍ത്തനം 103:8). നാം എല്ലാവരും ഇപ്പോഴും ഇവിടെയുള്ളതുകൊണ്ട് ദൈവം കോപത്തിനു താമസമുള്ളവന്‍ ആകുന്നുവെന്ന് നമുക്കറിയാം. ദൈവം കോപത്തിനു താമസമുള്ളവന്‍ ആയിരിക്കുന്നതുപോലെ, നാമും ആയിരിക്കണം. സദൃശ്യവാക്യങ്ങള്‍ 19:11 പറയുന്നു, "വിവേകബുദ്ധിയാൽ മനുഷ്യനു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം". സഭാപ്രസംഗി 7:9 പരാമര്‍ശിക്കുന്നു, "നിന്‍റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാർവിൽ അല്ലോ നീരസം വസിക്കുന്നത്". 
Prayer
സ്വര്‍ഗ്ഗീയ പിതാവേ, കോപത്തിന്‍റെ ഹാനികരമായ പ്രകടനങ്ങള്‍ മറക്കുവാനും അങ്ങയുടെ ക്ഷമയുടേയും ദയയുടെയും വഴികളെ സ്വീകരിക്കുവാനും ആവശ്യമായ ജ്ഞാനം ഞങ്ങള്‍ക്ക് നല്‍കേണമേ. ആളുകളുമായുള്ള ഞങ്ങളുടെ എല്ലാ ഇടപാടുകളിലും അങ്ങയുടെ കൃപയും സ്നേഹവും പ്രതിഫലിപ്പിച്ചുകൊണ്ട്‌, ഞങ്ങളുടെ പ്രതികരണങ്ങള്‍ ജ്ഞാനത്തോടെ തിരഞ്ഞെടുക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #13
● നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
● ഒന്നും മറയ്ക്കപ്പെടുന്നില്ല
● സംഭ്രമത്തെ തകര്‍ക്കുവാനുള്ള പ്രായോഗീകമായ വഴികള്‍
● ദാനിയേലിന്‍റെ ഉപവാസത്തിന്‍റെ സമയത്തെ പ്രാര്‍ത്ഥന   
● നരകം ഒരു യഥാര്‍ത്ഥ സ്ഥലമാണ്
● ജയിക്കുന്ന വിശ്വാസം
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login