हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും

Thursday, 28th of December 2023
0 0 1294
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ശാപങ്ങള്‍ തകര്‍ക്കുന്നു

"ആഭിചാരം യാക്കോബിനു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല". (സംഖ്യാപുസ്തകം 23:23).

ശാപങ്ങള്‍ ശക്തിയുള്ളതാണ്; ലക്ഷ്യസ്ഥാനങ്ങളെ പരിമിതപ്പെടുത്തുവാന്‍ വേണ്ടി അവയെ ഉപയോഗിക്കുവാന്‍ ശത്രുവിനു കഴിയും. ഭൂരിഭാഗം വിശ്വാസികള്‍ക്കും അറിയാത്തതായ ചില മര്‍മ്മങ്ങള്‍ ശാപവുമായി ചുറ്റിപ്പറ്റിയുണ്ട്.

ദൈവവചനം ശരിയായ നിലയില്‍ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് അനേക വിശ്വാസികള്‍ക്കും അറിയില്ല. ഗലാത്യര്‍ 3:13 പറയുന്നു ക്രിസ്തു നമ്മെ ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്നും വീണ്ടെടുത്തിരിക്കുന്നു. ഏതു തരത്തിലുള്ള ശാപത്തില്‍ നിന്നാണ് ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നത്? അത് "മോശെയുടെ ന്യായപ്രമാണത്തോടു" ബന്ധപ്പെട്ടുകിടക്കുന്ന ശാപമാണ്.

നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന പ്രാധാനപ്പെട്ട മൂന്നു തരത്തിലുള്ള നിയമങ്ങളുണ്ട്, അവ ഏതെന്നാല്‍:

1. പത്തു കല്പനകള്‍. ഈ നിയമങ്ങളെ "ന്യായപ്രമാണം" എന്നും വിളിക്കുന്നു.

2. പഞ്ചഗ്രന്ഥങ്ങള്‍, അവ ആദ്യത്തെ അഞ്ചു പുസ്തകങ്ങളാണ് (ഉല്പത്തി, പുറപ്പാട്, ലേവ്യാപുസ്തകം, സംഖ്യാപുസ്തകം, ആവര്‍ത്തനപുസ്തകം): ഇവയേയും "ന്യായപ്രമാണം" എന്ന് സൂചിപ്പിക്കുന്നു.

3. ദൈവത്തിന്‍റെ വചനം. ദൈവത്തിന്‍റെ വായില്‍കൂടി പുറപ്പെടുന്നതായ ഓരോ വാക്കുകളേയും "ന്യായപ്രമാണം" എന്നാണ് സൂചിപ്പിക്കുന്നത് കാരണം ദൈവം രാജാവാകുന്നു, രാജാവിന്‍റെ ഓരോ വാക്കുകളും സംസാരിക്കപ്പെട്ട പ്രമാണങ്ങളാണ്.

മോശെയുടെ ന്യായപ്രമാണത്തില്‍ അടങ്ങിയിരിക്കുന്ന നിയമങ്ങളില്‍ നിന്നും ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നു. നീതിയ്ക്കായി നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മറ്റേതെങ്കിലും ആചാരപരമായ നിയമങ്ങളില്‍ നിന്നും ക്രിസ്തു നമ്മെ വീണ്ടെടുത്തിരിക്കുന്നു.

ഒരു ക്രിസ്ത്യാനിയ്ക്ക് ശപിക്കപ്പെടുവാന്‍ കഴിയുമോ?

ദൈവവുമായി ശക്തമായൊരു ബന്ധത്തിലായിരിക്കുന്ന ഒരു ക്രിസ്ത്യാനിയെ ശപിക്കുവാന്‍ കഴിയുകയില്ല എന്നതാണ് വാസ്തവം. ശാപങ്ങള്‍ ക്രിസ്ത്യാനിക്ക് എതിരായി പ്രവര്‍ത്തിക്കുവാനുള്ള കാരണങ്ങളുണ്ട്, എന്നാല്‍ അതിനര്‍ത്ഥം ക്രിസ്ത്യാനി "നേരിട്ട് ശപിക്കപ്പെട്ടവനാകുന്നു" എന്നല്ല. 

ഒരു ശാപം ക്രിസ്ത്യാനിക്ക് എതിരായി പ്രവര്‍ത്തിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

ഒരു ക്രിസ്ത്യാനി ദൈവത്തിന്‍റെ കൂട്ടായ്മയുടെ പുറത്തായി നടന്നാല്‍ ശാപങ്ങള്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ ഇടയായിത്തീരും.

ഒരു ക്രിസ്ത്യാനി പാപകരമായ ജീവിതശൈലിയില്‍ ആയിരിക്കുന്നതില്‍ കൂടി വേലികെട്ടുകളെ അവന്‍ തകര്‍ക്കുമ്പോള്‍ ശാപങ്ങള്‍ അവര്‍ക്കെതിരായി പ്രവര്‍ത്തിക്കും. നാം ഇതുവരെ 100 ശതമാനം പൂര്‍ണ്ണരാകാത്തതുകൊണ്ട്, വല്ലപ്പോഴും ഒരിക്കല്‍ പാപം ചെയ്യുവാന്‍ സാദ്ധ്യതയുണ്ട് എന്നാല്‍ ഒരു വ്യക്തിയ്ക്ക് പാപത്തിന്‍റെ ജീവിതശൈലി സ്ഥിരമായിട്ടുണ്ടെങ്കില്‍, അങ്ങനെയുള്ള ഒരു വ്യക്തിയ്ക്ക് എതിരായി ശാപത്തിനു പ്രവര്‍ത്തിക്കുവാന്‍ സാധിക്കും കാരണം അവന്‍ പിശാചിനു ഇടം കൊടുത്തതുകൊണ്ട്‌. (എഫെസ്യര്‍ 4:27).

ഒരു ക്രിസ്ത്യാനി തന്‍റെ ഉടമ്പടി സംരക്ഷണം, സ്ഥാനം, അവകാശം എന്നിവയെക്കുറിച്ച് അജ്ഞരായിരിക്കുമ്പോള്‍ ഒരു ശാപത്തിനു ക്രിസ്ത്യാനിയ്ക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

ഒരു വിശ്വാസി ദൈവത്തെ അപഹരിക്കയോ അഥവാ ദൈവത്തിന്‍റെ കാര്യങ്ങളോട് അനാദരവ് കാണിക്കുകയോ ചെയ്യുമെങ്കില്‍ ഒരു ശാപം അവനെതിരായി പ്രവര്‍ത്തിക്കുവാന്‍ ഇടയാകും.

ഒരു ക്രിസ്ത്യാനിക്ക് പ്രാര്‍ത്ഥിക്കുവാനോ ശാപത്തിനെതിരായി അവന്‍റെ അധികാരം പ്രയോഗിക്കാനോ കഴിയില്ലെങ്കില്‍ ഒരു ശാപം അവനെതിരായി പ്രവര്‍ത്തിക്കും. ഇതിനെയാണ് നിങ്ങള്‍ നടപ്പിലാക്കുന്നതാണ് നിങ്ങള്‍ ആസ്വദിക്കുന്നത് എന്ന് പറയുന്നത്. ആത്മീക പോരാട്ടത്തില്‍ ഒരു ക്രിസ്ത്യാനി നിഷ്ക്രിയനായിരിക്കരുത്.

ക്രിസ്ത്യാനി മറ്റുള്ളവരെ വഞ്ചിക്കുകയോ അഥവാ മറ്റുള്ളവര്‍ക്ക് ദോഷം വരുത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ അവനെ ശപിച്ചാല്‍, അത് പ്രവര്‍ത്തിക്കും. ശാപത്തിനു പ്രവര്‍ത്തിക്കുവാന്‍ ഒരു നിയമപരമായ കാരണമുണ്ട്. സദൃശ്യവാക്യങ്ങള്‍ 26:2 പറയുന്നു, ". . . .കാരണം കൂടാതെ ശാപം പറ്റുകയില്ല".

ശാപങ്ങളെക്കുറിച്ചുള്ള വസ്തുതകള്‍

നിങ്ങളുടെ ജീവിതത്തില്‍ എത്ര വേഗത്തിലും എവിടെ വരേയും നിങ്ങള്‍ പോകുമെന്ന് തീരുമാനിക്കാന്‍ ശാപത്തിനു കഴിയും.

ഒരു ലക്ഷ്യസ്ഥാനത്തിനെതിരായി തൊടുക്കുവാന്‍ കഴിയുന്നതായ ആയുധങ്ങളാണ് ശാപങ്ങള്‍.

രോഗത്തിലേക്കും, പരാജയത്തിലേക്കും, മരണത്തിലേക്കും നയിക്കുവാന്‍ ശാപത്തിനു സാധിക്കും.

അനുഗ്രഹത്തിന്‍റെ വിപരീതമാണ് ശാപമെന്നത്.

ശാപങ്ങള്‍ നാശകരമാണ്.

ശാപങ്ങള്‍ തകര്‍ക്കപ്പെടാം.

ഒരു ശാപം അയയ്ക്കുമ്പോള്‍, പ്രത്യേകമായ ഒരു സമയം നിശ്ചയിക്കപ്പെട്ടിട്ടില്ലെങ്കില്‍, ഒരു തലമുറയില്‍ നിന്നും മറ്റൊന്നിലേക്ക് അത് കടന്നുചെല്ലാം.

അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ശപിക്കുവനോ അതോ അനുഗ്രഹിക്കാനോ ഉള്ളതായ ശക്തിയുണ്ട്.

ശാപങ്ങളുടെ ഏറ്റവും അപകടകരമായ രൂപങ്ങളിലൊന്നാണ് സ്വയം വരുത്തിവച്ചതായ ശാപങ്ങള്‍.

തലമുറപരമായ അനുഗ്രഹങ്ങളുണ്ട്, അതുപോലെ തലമുറപരമായ ശാപങ്ങളുമുണ്ട്.

ശാപങ്ങളുടെ പ്രവര്‍ത്തനത്തിന്‍റെ വേദപുസ്തക ഉദാഹരണങ്ങള്‍

1. ഗേഹസിയും അവന്‍റെ തലമുറയും കുഷ്ഠരോഗത്താല്‍ ശപിക്കപ്പെട്ടു. (2 രാജാക്കന്മാര്‍ 5:27).

2. യോശുവ യെരിഹോവിനെ ശപിച്ചു. യോശുവ 6:26 ല്‍, യോശുവ യെരിഹോവിന്‍റെ ഒരു ശാപം ചൊരിഞ്ഞു, ഏകദേശം 530 വര്‍ഷങ്ങള്‍ക്കു ശേഷം, ഹീയേൽ എന്ന് പേരുള്ളൊരു മനുഷ്യന്‍ യെരിഹോവിനെ വീണ്ടും പണിതു, അപ്പോള്‍ ആ മനുഷ്യന്‍റെ മൂത്തമകനും ഇളയമകനും എതിരായി ആ ശാപം പ്രവര്‍ത്തിക്കുവാന്‍ ഇടയായി. (1 രാജാക്കന്മാര്‍ 16:34 നോക്കുക).

ഒന്നുകില്‍ ഹീയേല്‍ ശാപത്തെ പുച്ഛിച്ചു, അല്ലെങ്കില്‍ അവന്‍ അതിനെക്കുറിച്ച് അജ്ഞനായിരുന്നു. അജ്ഞതയ്ക്ക് ഒരു മനുഷ്യനെ ശാപത്തിന്‍റെ നിഷേധാത്മകമായ ആഘാതത്തില്‍ നിന്നും ഒഴിവാക്കുവാന്‍ കഴിയുകയില്ല, അതുകൊണ്ട് നിലവിലുള്ള ഏതെങ്കിലും രക്തബന്ധത്തിലുള്ള ശാപത്തെക്കുറിച്ചുള്ള അജ്ഞതയുടെ അര്‍ത്ഥം ഒഴിവാക്കലാണെന്ന് ഒരു ക്രിസ്ത്യാനി ചിന്തിക്കരുത്.

3. ആദാം അനുഗ്രഹിക്കപ്പെട്ടു, എന്നാല്‍ അവന്‍റെ അനുസരണക്കേട്‌ ശാപങ്ങളിലേക്ക് നയിച്ചു. ദൈവം പാപത്തെ അംഗീകരിക്കുന്നില്ല; അവന്‍ പാപിയെ സ്നേഹിക്കുന്നു എന്നാല്‍ പാപത്തോടുള്ള നമ്മുടെ അശ്രദ്ധമായ മനോഭാവത്തെ അവന്‍ സഹിക്കുകയില്ല. നാം പാപത്തിനു എതിരായി പോരാടണം. (ഉല്പത്തി 3:17-19).

4. ബിലെയാമും ബാലാക്കും. ബാലാക്ക് ബിലെയാമിനെ കൂലിയ്ക്ക് വാങ്ങുന്നു; തനിക്കു യിസ്രായേലിനെ തോല്‍പ്പിക്കുവാന്‍ കഴിയേണ്ടതിനു ബിലെയാം അവരെ ശപിക്കണമെന്നു അവന്‍ ആഗ്രഹിച്ചു. ആരെയെങ്കിലും ശപിക്കുന്നതിന്‍റെ ആത്മീക ഫലം ബാലാക്ക് മനസ്സിലാക്കുകയും അവരോടു ശാരീരികമായി ഒരു യുദ്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പേ ഒരു ആത്മീക അസ്ത്രം (ഒരു ശാപം) പ്രയോഗിക്കുവാന്‍ അവന്‍ ആഗ്രഹിക്കുകയും ചെയ്തു. യിസ്രായേലിനെ ശപിക്കുന്നതില്‍ ബിലെയാം വിജയിച്ചിരുന്നുവെങ്കില്‍, മോവാബുമായുള്ള ഏതൊരു ശാരീരിക യുദ്ധവും അവര്‍ പരാജയപ്പെടുമായിരുന്നു.

ശാപങ്ങളെ തകര്‍ക്കേണ്ടത് എങ്ങനെയാണ്.

ഒരു ശാപം പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ആത്മീകമായി വിവേചിക്കുക.

ശാപത്തിന്‍റെ കാരണത്തെക്കുറിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം ദൈവീകമായ വെളിപ്പാട് തേടുക.

പിശാചിനും ശാപത്തിനും നിയമപരമായ ഒരു സ്ഥാനം നല്‍കുന്ന അറിഞ്ഞും അറിയാതെയുമുള്ള ഏതെങ്കിലും പാപത്തെക്കുറിച്ച് മാനസാന്തരപ്പെടുക.

ആത്മാവിന്‍റെ വാളായി നിങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ വേണ്ടി ദൈവത്തിന്‍റെ ഏതെങ്കിലും ഒരു വാഗ്ദത്തത്തെ തിരഞ്ഞെടുക്കുക. നിങ്ങള്‍ ദൈവവചനം വായിക്കുകയും ദൈവഹിതം അറിയുകയും വേണം. ശാപത്തിന്‍റെ പ്രവര്‍ത്തികളെയും കോട്ടകളെയും നിങ്ങള്‍ തകര്‍ക്കുക എന്നത് ദൈവത്തിന്‍റെ ഹിതമാകുന്നു. 

യേശുവിന്‍റെ രക്തം ആ സാഹചര്യത്തിന്മേല്‍ ഉപയോഗിക്കുകയും ആ ശാപത്താലുള്ള നിയമപരമായ കാരണങ്ങളെ തട്ടിയകറ്റുകയും ചെയ്യുക

ദൈവഹിതത്തിനായി പ്രാര്‍ത്ഥിക്കുക, മാത്രമല്ല ദൈവത്തിന്‍റെ ഇടപ്പെടലിനായും പ്രാര്‍ത്ഥിക്കുക. ശാപങ്ങളാല്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും ആ പിശാചുക്കളെ ബന്ധിക്കുന്നതിനു പോരാട്ട പ്രാര്‍ത്ഥനകള്‍ ആവശ്യമായിരിക്കുന്നു.

പ്രാവചനീക കല്പനകളും പ്രഖ്യാപനങ്ങളും പുറപ്പെടുവിക്കുന്നതില്‍ കൂടി ക്രിസ്തുവിലുള്ള നിങ്ങളുടെ അധികാരത്തെ ഉപയോഗിക്കുക. ആ ശാപങ്ങളെ പ്രതിരോധിക്കുന്ന അനുഗ്രഹങ്ങളെ ഏറ്റുപറയുന്നത് നിങ്ങള്‍ തുടരണം.

പരിശുദ്ധിയില്‍ ജീവിക്കുക. പാപകരമായ ഒരു ജീവിതശൈലിയിലേക്ക് നിങ്ങള്‍ തിരികെപോകരുത്.

ശാപങ്ങള്‍ ശക്തിയുള്ളവയാണ്‌, നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അവയ്ക്കെതിരെ യുദ്ധം ചെയ്യണം. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ ബാധിക്കുന്ന അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ നിങ്ങള്‍ നശിപ്പിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു; അത് നിങ്ങളുടെ ഉത്തരവാദിത്വമാകുന്നു, മാത്രമല്ല നിങ്ങള്‍ക്ക് അധികാരവുമുണ്ട്. നിങ്ങളുടെ ആത്മാവില്‍ എരിവുള്ളവരും നിങ്ങളുടെ ജീവിതത്തിനു എതിരായി പുറപ്പെടുവിച്ചിരിക്കുന്ന ദുഷ്ട ശാപങ്ങളെ നശിപ്പിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിനു വിരോധമായി പ്രവര്‍ത്തിക്കുന്ന ഏതൊരു ശാപവും യേശുവിന്‍റെ നാമത്തില്‍ ഇന്ന് തകര്‍ക്കപ്പെടുമെന്ന് നിങ്ങളുടെ ജീവിതത്തിന്മേല്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.


Prayer
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.

1. എന്‍റെ ഭാവിയ്ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു നിഷേധാത്മകമായ ഉടമ്പടികളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (യെശയ്യാവ് 54:17).

2. എന്‍റെ രക്തബന്ധത്തില്‍ നിന്നും എല്ലാ നിഷേധാത്മക ശാപങ്ങളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. (ഗലാത്യര്‍ 3:13).

3. പൂര്‍വ്വീക ശാപങ്ങളില്‍ നിന്നും ദോഷകരമായ ബലിപീഠങ്ങളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ യേശുവിന്‍റെ നാമത്തില്‍ വേര്‍പ്പെടുത്തുന്നു. (യഹസ്കേല്‍ 18:20).

4. എന്നെ ശപിക്കുന്ന ഏതൊരു മാന്ത്രികമായ വ്യക്തിയുടെമേല്‍ ഞാന്‍ അധികാരം എടുക്കുന്നു; ആ ശാപങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ ഒരു അനുഗ്രഹമായി മാറട്ടെ. (ലൂക്കോസ് 10:19).

5. എനിക്ക് എതിരായി അയയ്ക്കപ്പെട്ടിരിക്കുന്ന ഓരോ ശാപവും, പിതാവേ, അവയെ ഒരു അനുഗ്രഹമായി മാറ്റേണമേ യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 23:5).

6. എന്‍റെ പുരോഗതിയ്ക്കും സമ്പത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു അധികാരത്തെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ബന്ധിക്കുന്നു. (എഫെസ്യര്‍ 6:12).

7. എന്‍റെ രക്തബന്ധത്തിലുള്ള വിഗ്രഹാരാധനയുടെ നിഷേധാത്മക ഫലത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (1 യോഹന്നാന്‍ 5:21).

8. പിതാവേ, എന്‍റെ ലക്ഷ്യസ്ഥാനത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഏതൊരു ശാപത്തില്‍ നിന്നും എന്നെ വിടുവിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 34:17).

9. യേശുവിന്‍റെ രക്തത്തിന്‍റെ നാമത്തില്‍, എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായുള്ള എല്ലാ പൂര്‍വ്വീക ശാപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിര്‍വീര്യമാക്കുന്നു. (യഹസ്കേല്‍ 18:20).

10. പരാജയത്തിന്‍റെ ആത്മാവിനെ ഞാന്‍ നിഷേധിക്കയും അത് എന്‍റെ ജീവിതത്തില്‍ വരരുതെന്ന് പ്രഖ്യപിക്കയും ചെയ്യുന്നു; യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വിജയിക്കും. (ഫിലിപ്പിയര്‍ 4:13).

11. ദൈവത്തിന്‍റെ ശക്തിയെ, പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ട സകല പൂര്‍വ്വീക ശാപങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ എന്നെ വിടുവിക്കേണമേ. (ഗലാത്യര്‍ 3:13).

12. നല്ല കാര്യങ്ങള്‍ എന്നിലേക്ക്‌ വരുന്നതിനെ തടയുന്നതായ ഏതൊരു ദുഷ്ട ശാപങ്ങളും, പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ ഞാന്‍ നിന്നെ തകര്‍ക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).

Join our WhatsApp Channel


Most Read
● നല്ലത് ആണ് ഏറ്റവും നല്ലതിന്‍റെ ശത്രു
● അകലം വിട്ടു പിന്തുടരുക
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #7 
● യജമാനന്‍റെ ആഗ്രഹം
● നിങ്ങള്‍ എളുപ്പത്തില്‍ മുറിവേല്‍ക്കുന്നവരാണോ?
● ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്‍റെ 5 പ്രയോജനങ്ങള്‍
● ഏഴു വിധ അനുഗ്രഹങ്ങള്‍
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login