Daily Manna
1
0
548
അഭാവം ഇല്ല
Saturday, 2nd of March 2024
Categories :
കരുതല്‍ (Provision)
സമൃദ്ധി (Prosperity)
പിന്നെയും അവന്‍ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഇളയവന്‍ അപ്പനോട്: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കു മുതല്‍ പകുത്തുകൊടുത്തു. ഏറെനാള്‍ കഴിയും മുമ്പേ ഇളയ മകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി. (ലൂക്കോസ് 15:11-14).
മുടിയനായ പുത്രന്‍ പിതാവിന്‍റെ ഭവനത്തില്‍ ആയിരുന്നപ്പോള്‍, ഒരു തരത്തിലുമുള്ള കുറവ് തന്‍റെ ജീവിതത്തില്‍ അവന്‍ അനുഭവിച്ചിരുന്നില്ല. എല്ലാ രീതിയിലുമുള്ള സമൃദ്ധി അവിടെ ഉണ്ടായിരുന്നു. എന്നിരുന്നാലും തന്‍റെ പിതാവിന്‍റെ ഭവനത്തില്‍ നിന്നും അവന്‍ അകന്നു പോയതനുസരിച്ചു തന്‍റെ ജീവിതത്തില്‍ ആവശ്യങ്ങളും അഭാവങ്ങളും അവന്‍ അനുഭവിക്കുവാന്‍ തുടങ്ങി.
ദാവീദ് ഈ തത്വം മനസ്സിലാക്കുകയും സങ്കീര്‍ത്തനം 23:1 ല്‍ ഇങ്ങനെ എഴുതുകയും ചെയ്തു.
യഹോവ എന്‍റെ ഇടയന്‍ ആകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
സാരാംശത്തില്‍, യഹോവ ദാവീദിനെ നയിച്ചിടത്തോളം, അവനു ഒന്നിനും കുറവ് ഉണ്ടായിരുന്നില്ല. മറ്റൊരു സങ്കീര്‍ത്തനത്തില്‍ ദാവീദ് ഇപ്രകാരം എഴുതി: "ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മയ്ക്കും കുറവില്ല" (സങ്കീര്‍ത്തനങ്ങള്‍ 34:10).
ഓബെദ്-ഏദോം എന്ന് പേരുള്ള മറ്റൊരു മനുഷ്യനെ കാണുവാന്‍ സാധിക്കും. ദൈവത്തിന്‍റെ പെട്ടകം അവന്‍റെ ഭവനത്തില്‍ മൂന്നു മാസം വെക്കുകയും അതുനിമിത്തം ദൈവം അവന്‍റെ ഭവനത്തെ മുഴുവനും അനുഗ്രഹിക്കുകയും ചെയ്തതുവരെ അവനെക്കുറിച്ചു കൂടുതല്‍ ഒന്നും അറിയുവാന്‍ കഴിയുന്നില്ല. ഓബെദ് എദോമിനു ലഭിച്ച അനുഗ്രഹത്തിന്‍റെ സമൃദ്ധി വളരെ വലിയതായിരുന്നു അത് രാജാവായ ദാവീദിന്‍റെ ചെവിയില്‍ എത്തുവാന്‍ ഇടയായി.
ഈ അവസാന കാലത്തില്‍, അഭാവത്തില്‍ നിന്നും ദൌര്‍ലഭ്യത്തില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്തുന്ന കാര്യം ദൈവത്തിന്‍റെ സാന്നിധ്യമാണ് എന്ന രഹസ്യം നാം മനസ്സിലാക്കണം. മുമ്പിലത്തെക്കാള്‍ കൂടുതല്‍ നാം യഹോവയോട് കൂടുതല്‍ പറ്റിനില്‍ക്കേണ്ടത് ആവശ്യമാണ്. അഭാവവും അപര്യാപ്തതയും നിങ്ങളുടെ വാതിലില്‍ ഒരിക്കലും വന്നു മുട്ടുകയില്ല.

Confession
യഹോവ എന്‍റെ ഇടയന്‍ ആകുന്നു. എനിക്ക് എന്‍റെ ജീവിതത്തില്‍ ഒന്നിനും ഒരു മുട്ടുണ്ടാകയില്ല. (ഇത് തുടര്‍മാനമായി പറയുക).
Join our WhatsApp Channel

Most Read
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: പരിജ്ഞാനത്തിന്റെ ആത്മാവ്● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ആശ്വാസ മേഖലയില്‍നിന്ന് പുറത്തുവരിക
● ദൈവം എങ്ങനെയാണ് കരുതുന്നത് #4
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -3
● മറ്റുള്ളവരോട് കൃപ കാണിക്കുക
● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
Comments