Daily Manna
1
0
996
സംസാരിക്കപ്പെട്ട വചനത്തിന്‍റെ ശക്തി
Friday, 5th of April 2024
Categories :
വചനം ഏറ്റുപറയുക (Confessing the Word)
ഉല്‍പത്തി 1:1ല്‍ വേദപുസ്തകം പറയുന്നു, "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു." വീണ്ടും വചനം ഇങ്ങനെ പറയുന്നു, "ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു" (വാക്യം 2).
ഉല്‍പത്തി 1:1-2 വരെയുള്ള വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്ന സാഹചര്യത്തെ കുഴപ്പം പിടിച്ചതായി ആരോപിച്ചിരിക്കുന്നു. നിങ്ങള്‍ ഇതു വായിക്കുമ്പോള്‍ തന്നെ, നിങ്ങളുടെ ജീവിതം, നിങ്ങളുടെ ഭവനം, അതുപോലെ നിങ്ങളുടെ വിവാഹം കുഴപ്പം പിടിച്ചതായ ഒരു അവസ്ഥയില്‍ ആയിരിക്കാം ഇപ്പോള്‍. നിങ്ങളുടെ ഉള്ളില്‍ ഈ ഒരു ചോദ്യം ഉയരുന്നുണ്ടാകാം, "ഈ സാഹചര്യത്തില്‍ നിന്നും എനിക്ക് എങ്ങനെ പുറത്തുകടക്കാന്‍ കഴിയും? എന്‍റെ കഷ്ടതകള്‍ക്ക് എന്നെങ്കിലും ഒരു അറുതി ഉണ്ടാകുമോ?" അതിന്‍റെ പരിഹാരത്തിനായി നാം വചനം നോക്കണം എന്നുള്ളതാണ് സദ്വര്‍ത്തമാനം.
"വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി." (ഉല്‍പത്തി 1:3)
ശ്രദ്ധിക്കുക, ദൈവം സംസാരിച്ചു അത് അങ്ങനെത്തന്നെ സംഭവിച്ചു. വളരെ ശക്തമായ ഒരു തത്വത്തിലേക്ക് ഇവിടെ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
സ്വാഭാവീക മനുഷ്യന്‍ അവനു കാണുവാനും, കേള്‍ക്കുവാനും, അനുഭവിക്കാനും കഴിയുന്നതാണ് സംസാരിക്കുന്നത്. സ്വാഭാവീക മനുഷ്യന്‍ പിന്നീട് തന്‍റെ അധരത്തില്‍ കൂടി ഇതെല്ലാം വെളിപ്പെടുത്തുന്നു. എന്നാല്‍ പിന്നെ വിതയ്ക്കുന്നതിന്‍റെയും കൊയ്യുന്നതിന്‍റെയും നിയമം അനുസരിച്ച്, അവന്‍ എന്ത് അല്ലെങ്കില്‍ എങ്ങനെ അനുഭവിക്കുന്നുവോ എന്നതിനെക്കുറിച്ചു എത്രമാത്രം അധികം അവന്‍ സംസാരിക്കുമോ, അത്രമാത്രം അധികം അവനു തിരിച്ചു കിട്ടുകയും ചെയ്യും.
എന്നാല്‍, ആത്മീക മനുഷ്യന്‍ ദൈവത്തിന്‍റെ വചനം തന്‍റെ ആത്മാവില്‍ പ്രപിച്ചിട്ടു പിന്നീട് അവന്‍റെ വായില്‍കൂടി അത് പുറത്തു വിടുന്നു. സംസാരിക്കപ്പെടുന്ന ഈ വചനത്തിനു അവസ്ഥകളെ മാറ്റുവാനുള്ള സൃഷ്ടിപ്പിന്‍റെ ശക്തിയുണ്ട്. ഇത് തന്നെയാണ് പ്രപഞ്ചത്തെ മുഴുവന്‍ സൃഷ്ടിച്ച, രോഗികളെ സൌഖ്യമാക്കിയ, മരിച്ചവരെ ഉയിര്‍പ്പിച്ച ആ സൃഷ്ടിപ്പിന്‍റെ ശക്തി. സംസാരിക്കപ്പെട്ട വചനത്തിനു നമ്മുടെ സാഹചര്യത്തെ മാറ്റുവാനും നമ്മുടെ കുഴപ്പം പിടിച്ച ചുറ്റുപാടുകളെ പുനഃസൃഷ്ടിക്കാനുമുള്ള ശക്തിയുണ്ട്.
എന്നിരുന്നാലും, പിശാചു ഈ തത്വങ്ങളെ സംബന്ധിച്ചു പൂര്‍ണ്ണമായ അറിവുള്ളവന്‍ ആകയാല്‍ ദൈവം പറയുന്നത് പറയേണ്ടതിനു പകരം നിങ്ങള്‍ കാണുകയും അനുഭവിക്കയും ചെയ്യുന്നത് നിങ്ങളെകൊണ്ട് പറയിപ്പിക്കുവാന്‍ വേണ്ടി അവനാല്‍ ചെയ്യുവാന്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ പരിശ്രമിക്കും എന്ന കാര്യം ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഇങ്ങനെയുള്ള സമയങ്ങളിലാണ്, അനേകരും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ മുറുകെപ്പിടിക്കുന്നതിനു പകരം തങ്ങളുടെ തോന്നലുകളില്‍ നിന്നും പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുന്നത്.
പിശാചിന്‍റെ ഈ തന്ത്രത്തെ നമുക്ക് എങ്ങനെ എതിര്‍ക്കുവാന്‍ സാധിക്കും?
ദൈവവചനത്താല്‍ നമ്മെ കഴുകുന്നതില്‍ കൂടിയാണ് നാം അതിനെ എതിര്‍ക്കേണ്ടതായ വഴി. യേശു പരീശന്മാരോട് സംസാരിക്കുമ്പോള്‍ മത്തായി 12:34-35ല്‍ ഇപ്രകാരം പറഞ്ഞു "സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നത്. നല്ല മനുഷ്യന്‍ തന്‍റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു".
ദൈവവചനം സംസാരിക്കുക എന്നത് പുതിയ ഒരു ആശയമല്ല, അതിന്‍റെ ഫലപ്രാപ്തി നമ്മുടെ സ്ഥിരതയില്‍ ആശ്രയിച്ചിരിക്കും. പക്വതയുള്ള ക്രിസ്ത്യാനികളായ നാം ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ രാവിലെ സംസാരിക്കുകയും പിന്നീട് ദിവസത്തില്‍ എപ്പോഴെങ്കിലും സമ്മര്‍ദ്ദം വരുമ്പോള്‍, നമുക്ക് തോന്നുന്നത് പറയുകയും ചെയ്യരുത്. പകരമായി, സാഹചര്യങ്ങളെ സംബന്ധിച്ചു ദൈവം പറയുന്നത് മാത്രം ഓരോ നിമിഷത്തിലും, ഓരോ മണിക്കൂറിലും, ഓരോ ദിവസത്തിലും തുടര്‍ച്ചയായി പറയുന്നതിനായി നാം നമ്മുടെ വായ്ക്ക് ചുറ്റും ഒരു കാവല്‍ ഇടേണ്ടത് ആവശ്യമാണ്.
Prayer
പിതാവേ, നാശം കൊണ്ടുവരുന്ന വാക്കുകള്‍ക്കു പകരമായി എല്ലായിപ്പോഴും ജീവന്‍ തരുന്ന വാക്കുകള്‍ തിരഞ്ഞെടുക്കാന്‍ എന്നെ സഹായിക്കേണമേ. പ്രതീക്ഷയില്ലാത്ത സാഹചര്യങ്ങളില്‍ പോലും, കാര്യങ്ങളെ മാറ്റുവാനുള്ള ശക്തി അങ്ങയുടെ വചനത്തിനു ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു
Join our WhatsApp Channel

Most Read
● ദിവസം 16: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവം മാതാക്കളെ പ്രത്യേകതയുള്ളവരായി സൃഷ്ടിച്ചിരിക്കുന്നു
● നടപടി എടുക്കുക
● ക്രിസ്തു കല്ലറയെ ജയിച്ചു
● ഒരു മാറ്റത്തിനുള്ള സമയം
● മാനുഷീക ഹൃദയം
Comments