Daily Manna
1
0
623
നിങ്ങളുടെ ദൈവീക സന്ദര്‍ശനങ്ങളുടെ നിമിഷങ്ങളെ തിരിച്ചറിയുക
Saturday, 13th of April 2024
Categories :
ദൈവീക സന്ദര്‍ശനങ്ങള്‍ (Divine Visitation)
അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. (ഉല്‍പത്തി 21:1).
വചനം പറയുന്നു, "യഹോവ സാറായെ സന്ദര്‍ശിച്ചു". ഇത് സാറായുടെ ജീവിതത്തിലുണ്ടായ ദൈവീക സന്ദര്‍ശനമായിരുന്നു. ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിക്കുന്ന ചില പ്രെത്യേക നിമിഷങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ ദൈവം ആസൂത്രണം ചെയ്യുന്നു. നിങ്ങളും ഞാനും അങ്ങനെയുള്ള നിമിഷങ്ങളെ തിരിച്ചറിയുന്നവര്‍ ആകണം. യേശു കര്‍ത്താവ് യിസ്രായേലിലുള്ള തന്‍റെ ജനത്തെ സന്ദര്‍ശിച്ചപ്പോള്‍, അവരുടെ സന്ദര്‍ശനത്തിന്‍റെ സമയങ്ങള്‍ അവര്‍ അറിഞ്ഞില്ല എന്നതാണ് പരിതാപകരം. അവന്‍ സ്വന്തത്തിലേക്ക് വന്നു സ്വന്തമായവര്‍ അവനെ തിരിച്ചറിയുകയോ അവനെ കൈക്കൊള്ളുകയോ ചെയ്തില്ല. പിതാവ് പരിശുദ്ധാത്മാവിലൂടെ നമ്മെ ആകര്‍ഷിക്കാതെ നമുക്ക് പുത്രന്‍റെ അടുക്കല്‍ വരുവാന്‍ കഴിയുകയില്ല എന്നതാണ് സത്യം. നിങ്ങള്‍ ഒരു യോഗത്തിലോ, മദ്ധ്യസ്ഥപ്രാര്‍ത്ഥനയിലോ അഥവാ വ്യക്തിപരമായ നിങ്ങളുടെ പ്രാര്‍ത്ഥനാ സമയത്തിലോ ആയിരിക്കുമ്പോള്‍, നിങ്ങള്‍ ആ സ്ഥലത്ത് ആയിരിക്കുന്നത് പിതാവിന്‍റെ ഹിതപ്രകാരമാണെന്ന് തിരിച്ചറിയുവാന്‍ പഠിക്കുക. അത് ദൈവീക നിയമനത്താലാണ്. ഇങ്ങനെയാണ് ദൈവത്തില്‍ നിന്നുള്ള ഒരു സന്ദര്‍ശനത്തിനായി നിങ്ങളെത്തന്നെ ഒരുക്കുന്നത്.
41അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു: 42 ഈ നാളില്‍ നിന്‍റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിനു മറഞ്ഞിരിക്കുന്നു. 43 നിന്‍റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലുപുറത്തും ഞെരുക്കി 44 നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കല്‍ കല്ലിന്മേല്‍ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. (ലൂക്കോസ് 19:41-44)
തന്‍റെ ജനത്തിനായുള്ള ദൈവത്തിന്‍റെ പദ്ധതി എപ്പോഴും നാശമല്ല പകരം സംരക്ഷണവും, രോഗത്തിനു പകരം ആരോഗ്യവും, തകര്‍ച്ചയ്ക്ക് പകരം കരുതലും ആകുന്നു. എന്നിരുന്നാലും, നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയുമായും നാശത്തെ ഒഴിവാക്കുവാനുള്ള ജ്ഞാനവുമായും ദൈവം നമ്മെ സന്ദര്‍ശിക്കുന്ന സമയം നാം തിരിച്ചറിയണം.
വേദപുസ്തകം പിന്നെയും പറയുന്നു, "താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു". സന്ദര്‍ശനത്തിനു ശേഷം എപ്പോഴും ഒരു പ്രത്യക്ഷതയും ഉണ്ടാകും. ദൈവത്തിങ്കല്‍ നിന്നുള്ള തന്‍റെ സന്ദര്‍ശന സമയം സാറാ തിരിച്ചറിയുകയും അപ്പോള്‍ ദൈവം അതിനെ തന്‍റെ ഒരു പ്രത്യക്ഷതയാക്കി മാറ്റുകയും ചെയ്തുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ വലിയ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് കാണണമെങ്കില്‍ ദൈവത്തിങ്കല്‍ നിന്നും ഒരു സന്ദര്‍ശനം നിങ്ങള്‍ ആഗ്രഹിക്കുക. നിങ്ങളുടെ ജീവിതം ഒരിക്കലും പഴയതുപോലെ ആയിരിക്കയില്ല.

Prayer
പിതാവേ, എന്‍റെ ജീവിതത്തിലെ ദൈവീക സന്ദര്‍ശനത്തിന്‍റെ നിമിഷങ്ങള്‍ തിരിച്ചറിയുവാന്‍ വേണ്ടി എന്‍റെ കണ്ണുകളെ അവിടുന്ന് തുറക്കേണമേ. എനിക്ക് ജ്ഞാനം തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● നിങ്ങളുടെ സ്ഥാനക്കയറ്റത്തിനായി തയ്യാറാകുക● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #15
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
● ഞാന്‍ തളരുകയില്ല
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
● നിങ്ങളുടെ ബലഹീനത ദൈവത്തിനു കൊടുക്കുക
Comments