Daily Manna
1
0
738
ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി - 1
Wednesday, 17th of April 2024
Categories :
ജോലിസ്ഥലം (Workplace)
ഇന്നത്തെ മത്സരാധിഷ്ഠിത തൊഴില്‍ അന്തരീക്ഷത്തില്‍ പലരും തങ്ങളുടെ ജോലിസ്ഥലത്ത് താരമാകാന്‍ ശ്രമിക്കുകയാണ്. അവര്‍ അംഗീകാരവും, ഉയര്‍ച്ചയും, വിജയവും അന്വേഷിക്കുന്നു. എന്നാല്‍, ദൈവത്തിന്‍റെ ദൃഷ്ടിയുടെ മുമ്പാകെ യഥാര്‍ത്ഥ താരമായി മാറുവാനുള്ള വഴി എപ്പോഴും വിജയത്തിനു ലോകം നല്‍കുന്ന നിര്‍വചനം പോലെയല്ല. നമ്മുടെ ജോലിയില്‍ മികവു പുലര്‍ത്തുന്നതിനെക്കുറിച്ചും കര്‍ത്താവിന്‍റെ പ്രീതി നേടുന്നതിനെക്കുറിച്ചും വേദപുസ്തകം എന്താണ് പഠിപ്പിക്കുന്നതെന്ന് നമുക്ക് പരിശോധിക്കാം.
സ്വഭാവത്തിന്‍റെ പ്രാധാന്യം
"യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു. മനുഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു". (1 ശമുവേല്‍ 16:7).
നമ്മുടെ പുറമേയുള്ള രൂപത്തെക്കാളും നേട്ടങ്ങളെക്കാളും ദൈവം നമ്മുടെ സ്വഭാവത്തിനു ഉയര്‍ന്ന മൂല്യം നല്‍കുന്നു. ജോലിസ്ഥലത്ത് ഒരു താരമായി മാറുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ, ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ഹൃദയത്തെ വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാകുന്നു. സത്യസന്ധത, താഴ്മ, ശക്തമായ ഒരു തൊഴില്‍ ധാര്‍മ്മീകത എന്നിവയെ വളര്‍ത്തുക എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
മനുഷ്യരെ പ്രസാദിപ്പിക്കുന്നവര്‍ ആയിരിക്കുന്നതിലെ അപകടങ്ങള്‍.
"ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കർത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്‍റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്". (കൊലൊസ്സ്യര്‍ 3:22).
'പൂച്ചകള്‍ ദൂരത്തായിരിക്കുമ്പോള്‍, എലികള്‍ പ്രവര്‍ത്തിക്കുന്നു' എന്ന പ്രയോഗം ജോലിസ്ഥലത്തും സത്യമായിരിക്കുന്നു. അധികാരി അകലെയായിരിക്കുമ്പോള്‍, ജോലിക്കാര്‍ അലസരാകും. എന്നിരുന്നാലും, ഈ മനോഭാവം ആത്മാര്‍ത്ഥതയില്ലാത്തതും കാപട്യവുമാകുന്നു. മറ്റുള്ളവരില്‍ മതിപ്പുളവാക്കുവാന്‍ വേണ്ടി മാത്രമല്ല ആത്മാര്‍ത്ഥ ഹൃദയത്തോടെ ജോലി ചെയ്യുവാനായി ദൈവം നമ്മെ വിളിക്കുന്നത്. മനുഷ്യരേക്കാള്‍ ഉപരിയായി ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി നാം പ്രവര്‍ത്തിക്കുമ്പോള്‍, ശരിയായ സ്വഭാവവും സത്യസന്ധതയും നാം വെളിപ്പെടുത്തുകയാണ്.
യാക്കോബിന്‍റെ മാതൃക
"അപ്പോൾ യഹോവ യാക്കോബിനോട്: നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്‍റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു". (ഉല്പത്തി 31:3).
പ്രയാസകരമായ സാഹചര്യത്തിലും ഉത്സാഹത്തോടെ പ്രവര്‍ത്തിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ യാക്കോബിന്‍റെ ചരിത്രം വിശദമാക്കുന്നു. തന്‍റെ തൊഴില്‍ദാതാവയിരുന്ന ലാബാനാല്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടും, യാക്കോബ് തന്‍റെ ജോലിയില്‍ വിശ്വസ്തനായിരുന്നു. തന്‍റെ ഉയര്‍ച്ച മനുഷ്യരില്‍ നിന്നല്ല മറിച്ച് ദൈവത്തിങ്കല്‍ നിന്നും വരുമെന്ന് താന്‍ വിശ്വസിച്ചു. അതിന്‍റെ ഫലമായി, ദൈവം യാക്കോബിനെ അനുഗ്രഹിക്കയും തന്‍റെ മാതൃസ്ഥലത്തേക്ക് മടങ്ങിപോകുവാന്‍ വേണ്ടി വിളിക്കുകയും ചെയ്തു, അവിടെ അവന്‍ വലിയൊരു ജാതിയായി മാറും.
കര്‍ത്താവിനെന്നപോലെ പ്രവര്‍ത്തിക്കുക
"നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നല്ല കർത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിൻ. അവകാശമെന്ന പ്രതിഫലം കർത്താവു തരും എന്നറിഞ്ഞു കർത്താവായ ക്രിസ്തുവിനെ സേവിപ്പിൻ". (കൊലൊസ്സ്യര്‍ 3:23-24).
ജോലിസ്ഥലത്തെ ഒരു താരമായി മാറുന്നതിനുള്ള പ്രധാനപ്പെട്ട കാര്യം കര്‍ത്താവിനെന്ന പോലെ പ്രവര്‍ത്തിക്കുക എന്നതാണ്. ഇതിനര്‍ത്ഥം, എത്ര ചെറുതോ നിസ്സാരമോ എന്ന് തോന്നിയാലും, ഓരോ ജോലിയിലും നാം പരമാവധി പരിശ്രമിക്കുക എന്നതാണ്.നാം മികവോടെയും ഉത്സാഹത്തോടെയും പ്രവര്‍ത്തിക്കുമ്പോള്‍,നാം ദൈവത്തെ ബഹുമാനിക്കയും, ദൈവത്തിനായുള്ള നമ്മുടെ സ്നേഹത്തെ പ്രകടമാക്കുകയുമാണ് ചെയ്യുന്നത്. നമ്മുടെ ഉദ്ദേശം കേവലം അംഗീകാരം നേടുന്നതിനോ അല്ലെങ്കില്‍ മറ്റുള്ളവരുടെ പ്രതിഫലത്തിനു വേണ്ടിയോ ആകരുത്, മറിച്ച് ദൈവത്തെ പ്രസാദിപ്പിക്കുന്നതില്‍ ആയിരിക്കണം.
ഉന്നമനത്തിനു വേണ്ടി ദൈവത്തില്‍ ആശ്രയിക്കുക
"കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്. ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു". (സങ്കീര്‍ത്തനം 75:6-7).
ആത്യന്തീകമായി, നമ്മുടെ ഉയര്‍ച്ചയും വിജയവും ദൈവത്തിങ്കല്‍ നിന്നാണ് വരുന്നത്. നാം ദൈവത്തില്‍ ആശ്രയിക്കുകയും നമ്മുടെ ജോലിയില്‍ അവനെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കയും ചെയ്യുമ്പോള്‍, ദൈവം വാതിലുകളെ തുറക്കുകയും നമുക്ക് പ്രീതി നല്കിത്തരുകയും ചെയ്യും. നമ്മുടെ ഭൂമിയിലെ യജമാനന്മാര്‍ നമ്മുടെ പരിശ്രമങ്ങളെ അംഗീകരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പോലും, ദൈവം നമ്മുടെ വിശ്വസ്തത കണ്ടിട്ട് തക്കസമയത്ത് നമുക്ക് പ്രതിഫലം നല്കിത്തരും എന്ന് നമുക്ക് ഉറപ്പിക്കുവാന്‍ സാധിക്കും.
ആകയാല്‍, ജോലിസ്ഥലത്ത് ഒരു താരമായി മാറുന്നത് ആളുകളുടെ അഭിനന്ദനം തേടുന്നതല്ല മറിച്ച് കര്‍ത്താവിനെന്ന പോലെ ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുന്നതാകുന്നു. നാം സ്വഭാവത്തിനു മുന്‍ഗണന നല്‍കുകയും, ആളുകളെ പ്രസാദിപ്പിക്കാനുള്ള പ്രലോഭനത്തെ ചെറുക്കുകയും, നമ്മുടെ ഉയര്‍ച്ചയ്ക്കുവേണ്ടി ദൈവത്തില്‍ ആശ്രയിക്കയും ചെയ്യുമ്പോള്‍, നമ്മുടെ ജോലിയില്‍ ശരിയായ വിജയവും പൂര്‍ത്തീകരണവും കണ്ടെത്തുവാന്‍ നമുക്ക് സാധിക്കും.
Confession
എനിക്കു സഹായം വരുന്ന പര്‍വതങ്ങളിലേക്ക് ഞാന്‍ എന്‍റെ കണ്ണ് ഉയര്‍ത്തുന്നു. എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ, എന്‍റെ വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യഹോവയിങ്കല്‍നിന്നു വരുന്നു. (സങ്കീ 121:1-2, എബ്രാ 12:2).
Join our WhatsApp Channel

Most Read
● പക്വത ഉത്തരവാദിത്വത്തോടുകൂടെ ആരംഭിക്കുന്നു● സ്വപ്നം കാണുവാന്‍ ധൈര്യപ്പെടുക
● അന്ത്യകാലം - പ്രവചനാത്മകമായ കാവല്ക്കാരന്
● സ്ഥിരതയുടെ ശക്തി
● വ്യത്യാസം വ്യക്തമാണ്
● എ.ഐ (നിര്‍മ്മിത ബുദ്ധി) എതിര്‍ക്രിസ്തു ആകുമോ?
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #11
Comments