हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ഐക്യതയുടേയും അനുസരണത്തിന്‍റെയും ഒരു ദര്‍ശനം
Daily Manna

ഐക്യതയുടേയും അനുസരണത്തിന്‍റെയും ഒരു ദര്‍ശനം

Tuesday, 16th of July 2024
1 0 641
Categories : അനുസരണം (Obedience) പ്രതിബദ്ധത(Commitment)
2024 ജൂലൈ മാസം 14-ാം തീയതി ഞായാറാഴ്ച, കരുണാ സദനില്‍, ഞങ്ങളുടെ മറ്റെല്ലാ ബ്രാഞ്ച് സഭകളും കൂടിചേര്‍ന്ന്, "കൂട്ടായ്മ ഞായറാഴ്ചയായി" ആഘോഷിക്കുകയുണ്ടായി. ഐക്യത, ആരാധന,ഞങ്ങളുടെ സാമൂഹീക ബന്ധം ശക്തിപ്പെടുത്തുക എന്നിവയാല്‍ അടയാളപ്പെടുത്തിയ ഒരു ദിവസമായിരുന്നത്. നിങ്ങളില്‍ പലരും, ദൈവത്തിന്‍റെ വചനത്തെ പൂര്‍ണ്ണഹൃദയത്തോടെ അനുസരിച്ചു ഇതില്‍ പങ്കെടുത്തുകൊണ്ട് ഈ ദര്‍ശനത്തില്‍ പങ്കാളികളായി, അതിനായി ഞാന്‍ വളരെയധികം നന്ദിയുള്ളവനാന്, ഈ കാരണത്താല്‍ കര്‍ത്താവ് തീര്‍ച്ചയായും നിങ്ങളെ മാനിക്കും.

അനുസരണത്തില്‍കൂടി തിരിച്ചറിഞ്ഞതായ ഒരു ദര്‍ശനം.

ദൈവം നമ്മുടെ മുമ്പാകെ വെച്ചിരിക്കുന്ന ദര്‍ശനത്തോടുള്ള പ്രതിബദ്ധതയെ നിങ്ങളുടെ പങ്കാളിത്തം പ്രതിഫലിപ്പിച്ചു. എഫെസ്യര്‍ 4:16 നമ്മോടു പറയുന്നു, "ശരീരം മുഴുവനും യുക്തമായി ചേർന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വർധനയ്ക്കായി അവനിൽനിന്നു വളർച്ച പ്രാപിക്കുന്നു". അന്നേ ദിവസത്തില്‍ നാം സാക്ഷ്യം വഹിച്ച കാര്യങ്ങള്‍ ഈ വാക്യത്തില്‍ മനോഹരമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.നമ്മുടെ ആത്മീക കുടുംബത്തിന്‍റെ വളര്‍ച്ചയ്ക്കും ശക്തിപ്പെടുത്തലിനും സംഭാവന നല്‍കികൊണ്ട്, ഈ ദര്‍ശനം വിജയകരമാക്കുന്നതില്‍ നിങ്ങള്‍ ഓരോരുത്തരും പ്രധാനപ്പെട്ട ഒരു പങ്കു വഹിക്കുകയുണ്ടായി.

എബ്രായര്‍ 10:24-25 നമുക്ക് നല്‍കുന്ന പ്രബോധനം ഇതാകുന്നു, "ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ട് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹം വർധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു." ഒരുമിച്ചു കൂടിവരുവാനും, പരസ്പരം പ്രോത്സാഹിപ്പിക്കാനും, സ്നേഹത്തിലേക്കും സത്പ്രവ്രുത്തിയിലേക്കും പരസ്പരം പ്രചോദിപ്പിക്കാനുമുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങളുടെ വിശ്വസ്തതയുടെ തെളിവാകുന്നു. 

യഥാര്‍ത്ഥമായ കാരണങ്ങളെ മനസ്സിലാക്കുക.

നിങ്ങളില്‍ ചിലര്‍ക്ക് തക്കതായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു, ഞാന്‍ നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഓരോ പരിപാടികളിലും പങ്കെടുക്കുന്നതിനു തടസ്സമായി മാറുന്ന വെല്ലുവിളികളും ഉത്തരവാദിത്തങ്ങളും തരുവാന്‍ ജീവിതത്തിനു കഴിയും. പരസ്പരം പിന്തുണ നല്‍കുന്നതായ ഒരു കുടുംബമാണ് നാം, ഈ സാഹചര്യങ്ങളെ ഞാന്‍ അംഗീകരിക്കയും ബഹുമാനിക്കയും ചെയ്യുന്നു. നിങ്ങള്‍ ശാരീരികമായി സന്നിഹിതരല്ലെങ്കില്‍ പോലും, ഈ കൂട്ടായ്മയുടെ ഭാഗമാകാനുള്ള നിങ്ങളുടെ ഹൃദയത്തിന്‍റെ ആഗ്രഹം, അംഗീകരിക്കപ്പെടുന്നതും വിലമതിക്കപ്പെടുന്നതും ആകുന്നു.

സമര്‍പ്പണത്തിനായുള്ള വിളി

എന്നിരുന്നാലും, ഈ ദര്‍ശനത്തെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയവരോട് ഞാന്‍ സംസാരിക്കുവാന്‍ ആഗ്രഹിക്കുന്നു. ഒരു പാസ്റ്റര്‍ എന്ന നിലയില്‍ മാത്രമല്ല മറിച്ചു നമ്മുടെ കൂട്ടായ ആത്മീക വളര്‍ച്ചയ്ക്ക് വേണ്ടി ആഴമായി നിക്ഷേപിച്ച ഒരു കൂട്ടുവിശ്വാസി എന്ന നിലയിലും, ഇത് വലിയ ആശങ്കയുളവാക്കുന്ന കാര്യമാകുന്നു. ന്യായമായ കാരണങ്ങള്‍ ഇല്ലാതെ ഇങ്ങനെയുള്ള പ്രധാനപ്പെട്ട കൂട്ടായ്മകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് സഭയുടെ ഐക്യതയേയും ഉദ്ദേശ്യത്തേയും തകര്‍ക്കുന്ന കാര്യങ്ങളാണ്.

ഒരുമിച്ചു കൂടുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് കര്‍ത്താവായ യേശു തന്നെ ഊന്നല്‍നല്‍കി പറഞ്ഞിട്ടുണ്ട്. മത്തായി 18:20 ല്‍, യേശു പറഞ്ഞു, "രണ്ടോ മൂന്നോ പേർ എന്‍റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട് എന്നും ഞാൻ നിങ്ങളോടു പറയുന്നു". ഇങ്ങനെയുള്ള കൂടിവരവുകള്‍ അവഗണിക്കുവാന്‍ നാം തീരുമാനിക്കുമ്പോള്‍, നമ്മുടെ ഇടയിലുള്ള ക്രിസ്തുവിന്‍റെ അനുഗ്രഹങ്ങളും അതുല്യമായ സാന്നിധ്യവും നമുക്ക് നഷ്ടമാകുന്നു.

തിരുവചനത്തിലെ അവഗണനയുടെ അപകടങ്ങള്‍

കൂട്ടായ്മകള്‍ അവഗണിക്കുന്നതിലെ അപകടങ്ങളെപ്പറ്റി തിരുവചനം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. സദൃശ്യവാക്യങ്ങള്‍ 18:1 പ്രസ്താവിക്കുന്നു, "കൂട്ടംവിട്ടു നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവൻ കയർക്കുന്നു". ഒറ്റപ്പെട്ടു നില്‍ക്കുന്നത് സ്വാര്‍ത്ഥതയിലേക്കും ദൈവീക ജ്ഞാനത്തില്‍ നിന്നും വ്യതിചലിക്കുന്നതിലേക്കും നയിച്ചേക്കാം. ശത്രു (പിശാചു) പലപ്പോഴും ഒറ്റപ്പെട്ടു നില്‍ക്കുന്ന വിശ്വാസികളെയാണ് ലക്ഷ്യം വെക്കുന്നത്, ഇത് അവരെ ആത്മീക ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കുന്നതിനു കാരണമാകുന്നു. ചിലര്‍ പൂര്‍ണ്ണമായ വിടുതല്‍ പ്രാപിക്കാതിരിക്കുന്നതിന്‍റെ കാരണങ്ങളിലൊന്നു ഇതാകുന്നു.

എബ്രായര്‍ 3:13 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "നിങ്ങൾ ആരും പാപത്തിന്‍റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ". പാപത്തിന്‍റെ ചതിയില്‍ പെടാതിരിക്കുന്നതിനുള്ള ഒരു സംരക്ഷണമായി നിരന്തരമായ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നു. നമ്മെത്തന്നെ ഒറ്റപ്പെടുത്തുന്നതിലൂടെ, നമ്മുടെ ഹൃദയങ്ങളെ കഠിനമാക്കുകയും ദൈവത്തിന്‍റെ സത്യത്തില്‍ നിന്നും അകറ്റുകയും ചെയ്യുന്നു.

പുനര്‍സമര്‍പ്പണത്തിനായുള്ള പ്രോത്സാഹനം

ഇതിനെ ഒഴിവാക്കിയവരോട്, നിങ്ങളുടെ മുന്‍ഗണനയെ പരിശോധിക്കാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നു. പരസ്പരം പിന്തുണയ്ക്കുവാനും ഉയര്‍ത്തുവാനും വേണ്ടി, ഒരു സമൂഹത്തിന്‍റെ ഭാഗമായിരിക്കാന്‍ ദൈവം നമ്മെ വിളിക്കുന്നു. കൂട്ടായ്മകളില്‍ സചീവമായി പങ്കെടുക്കുന്നതിനായി പുനര്‍സമര്‍പ്പണം ചെയ്യുക. നിങ്ങളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹം മാത്രമല്ല മറിച്ച് നിങ്ങളുടെ സ്വന്തം ആത്മീക വളര്‍ച്ചയ്ക്ക് അത് വളരെ നിര്‍ണ്ണായകമാണ്.

1 കൊരിന്ത്യര്‍ 12:12-14 വരെയുള്ള വാക്യങ്ങള്‍ ഓര്‍ക്കുക: "ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. ശരീരം ഒരു അവയവമല്ല പലതത്രേ". നാം ഓരോരുത്തരും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗമാകുന്നു, ഒരു ഭാഗം ഇല്ലാതിരിക്കുമ്പോള്‍, ശരീരം മുഴുവനും കഷ്ടം അനുഭവിക്കുന്നു. 

യാക്കോബ് 1:22 ല്‍ പറഞ്ഞിരിക്കുന്ന വചനം കേട്ടിട്ടും ചെയ്യാതിരുന്നുകൊണ്ട് തങ്ങളെത്തന്നെ ചതിക്കുന്ന ആളുകളെപോലെ നാമാകരുത്. പകരം, വചനം ചെയ്യുന്നവരായി നമുക്ക് മാറാം, നമുക്ക് മുമ്പാകെ വെച്ചിരിക്കുന്ന ദര്‍ശനത്തില്‍ സചീവമായി നമുക്ക് പങ്കാളികളാകാം. അപ്പൊ.പ്രവൃ 2:42 ആദിമ വിശ്വാസികള്‍ "അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാർഥന കഴിച്ചും പോന്നു". ഈ സമര്‍പ്പണം മഹത്തായ ആത്മീക ഉണര്‍വ്വും വളര്‍ച്ചയും കൊണ്ടുവന്നു, നാമും അതേ സമര്‍പ്പണത്തിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നു.
Prayer
പിതാവേ, അങ്ങയുടെ ദര്‍ശനത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തേണമേ. വിശ്വാസത്തിലും അനുസരണത്തിലും ഒരുമിച്ചു വളര്‍ന്നുകൊണ്ട്, പരസ്പരം പിന്തുണയ്ക്കുവാനും ഉയര്‍ത്തുവാനും ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● മറ്റുള്ളവരെ സകാരാത്മകമായി സ്വാധീനിക്കുന്നത് എങ്ങനെ
● ഇതിനായി ഒരുങ്ങിയിരിക്കുക
● വേരിനെ കൈകാര്യം ചെയ്യുക
● ദൈവീകമായ ശീലങ്ങള്‍
● ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങള്‍ എന്തിനുവേണ്ടിയാണ് കാത്തിരിക്കുന്നത്?
● സമാധാനം നമ്മുടെ അവകാശമാണ്
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login