हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം
Daily Manna

നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം

Friday, 26th of July 2024
1 0 594
Categories : തിരഞ്ഞെടുപ്പുകൾ (Choices)
വിശ്വാസത്തിന്‍റെ പ്രസ്താവന നടത്തുന്ന ചില ക്രിസ്ത്യാനികള്‍ വിജയിക്കയും അപ്പോള്‍ത്തന്നെ മറ്റുള്ളവര്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്നത് എന്തുകൊണ്ട്? നമ്മുടെ ജീവിതം തിരഞ്ഞെടുപ്പുകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ്. ദൈവം തന്‍റെ ജനമായ യിസ്രായേലിനോടു അരുളിച്ചെയ്ത് പറഞ്ഞത്, "ഞാൻ വിളിച്ചപ്പോൾ ആരും ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും അവർ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്ക് പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ട് തന്നെ” (യെശയ്യാവ് 66:4).

നമ്മുടെ തിരഞ്ഞെടുപ്പുകള്‍ പ്രധാനപ്പെട്ടതാണെന്ന് ഇതില്‍ നിന്നും നമുക്ക് മനസ്സിലാക്കാം. ഇന്ന് നാം എടുക്കുന്ന തീരുമാനങ്ങളാണ് നമ്മുടെ നാളത്തെ ഭാവിയെ നിര്‍ണ്ണയിക്കുന്നത്. ഇന്നത്തെ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ നാളത്തെ നമ്മുടെ കൊയ്ത്തിന്‍റെ വിത്തുകളാണ്. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ ദൈവത്തിനു പ്രസാദമായിരിക്കണം, അല്ലായെങ്കില്‍ അത് ദൈവത്തിന്‍റെ കണ്മുന്‍പില്‍ അനിഷ്ടമായിരിക്കും.

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, "അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽ മക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെ മുമ്പാകെ ഓർമ്മയ്ക്കായിട്ട് തന്‍റെ ഹൃദയത്തിന്മേൽ വഹിക്കണം.ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധാനത്തിൽ കടക്കുമ്പോൾ അവന്‍റെ ഹൃദയത്തിന്മേൽ ഇരിക്കണം; അഹരോൻ യിസ്രായേൽമക്കൾക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്‍റെ ഹൃദയത്തിന്മേൽ വഹിക്കണം". (പുറപ്പാട് 28:29-30). 

ഇവിടെ നാം കാണുന്നത്, മഹാപുരോഹിതനായ അഹരോന്‍റെ പതക്കത്തിനകത്ത് "ഊറീമും തുമ്മീമും സുരക്ഷിതമായി വെക്കേണം - എന്തെങ്കിലും പ്രധാനപ്പെട്ട നിര്‍ണ്ണായകമായ തീരുമാനം എടുക്കുമ്പോള്‍ ദൈവത്തിന്‍റെ ഹിതം ആരായുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്നതാണിത്. യിസ്രായേല്‍ ദേശത്തിനു ലഭിച്ചിരുന്ന അനുഗ്രഹിക്കപ്പെട്ട ഒരു ദാനമായിരുന്നു ഊറീമും തുമ്മീമും, എന്നാല്‍ യിസ്രായേലിലെ മഹാപുരോഹിതനു മാത്രമേ അത് ഉപയോഗിക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. 

മറുരൂപ (താബോര്‍) മലയില്‍, കര്‍ത്താവായ യേശു തന്‍റെ ഏറ്റവും അടുത്ത ശിഷ്യന്മാരായിരുന്ന പത്രോസിനോടും, യാക്കോബിനോടും, യോഹന്നാനോടും കൂടെയായിരുന്നു, അപ്പോള്‍ അവര്‍ ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുകയുണ്ടായി: "ഇവൻ എന്‍റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു; ഇവനെ ശ്രദ്ധിപ്പിൻ എന്നു ഒരു ശബ്ദവും ഉണ്ടായി" (മത്തായി 17:5).

ആ ദിവസം ദൈവപുത്രനായ യേശുവിന്‍റെ തേജസിന്‍റെ ശക്തമായ പ്രത്യക്ഷത ഈ ശിഷ്യന്മാര്‍ക്ക് ലഭിക്കുകയുണ്ടായി. പിന്നീട് യേശു മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതുവരെ ഈ സംഭവത്തെക്കുറിച്ച് അവര്‍ക്ക് ശരിയ്ക്കും മനസ്സിലായില്ല, എന്നാല്‍ ദൈവം പറഞ്ഞത് അവര്‍ ഓര്‍ത്തിരുന്നു: "അവനെ ശ്രദ്ധിപ്പിന്‍".

ലോകം നമ്മെ നോക്കി അലറികൊണ്ട് പറയുന്നു, "നിങ്ങളുടെ ഹൃദയത്തെ മാത്രം കേള്‍ക്കുക", "നിങ്ങള്‍ക്ക്‌ നല്ലതെന്നു തോന്നുന്നത് ചെയ്യുക". നമുക്ക് അറിയാാവുന്നതിന്‍റെയും നമുക്ക് തോന്നുന്നതിന്‍റെയും അടിസ്ഥാനത്തില്‍ ഞാനും നിങ്ങളും തിരഞ്ഞെടുപ്പുകള്‍ നടത്തുകയോ നമ്മുടെ ജീവിതത്തിലെ തീരുമാനങ്ങള്‍ എടുക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. 

നമ്മുടെ ആത്യന്തീകമായ മഹാപുരോഹിതനായ, ദൈവത്തിന്‍റെ ജീവനുള്ള വചനമായിരിക്കുന്ന കര്‍ത്താവായ യേശുവിനെ ഇന്ന് നാം വിശ്വസിക്കണം. നാം യഥാര്‍ത്ഥമായി ദൈവത്തെ ശ്രദ്ധിക്കുന്നവര്‍ ആണെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പുകളും ജീവിതത്തിലെ തീരുമാനങ്ങളും ദൈവവചനത്തെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കണം.

ദൈവത്തിന്‍റെ വചനം പറയുന്നു, "അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക" (2 തിമോഥെയോസ് 2:22).

ദൈവവചനത്തിന്‍റെ സ്വാധീനത്താല്‍ ഉണ്ടാകുന്ന തിരഞ്ഞെടുപ്പുകള്‍ ദൃശ്യമായതും അദൃശ്യമായതുമായ അനുഗ്രഹങ്ങള്‍ ഉളവാക്കും. എന്നാല്‍ തോന്നലുകളേയും, വികാരങ്ങളേയും, ബാഹ്യമായ സമ്മര്‍ദ്ദത്തേയും അടിസ്ഥാനമാക്കിയുള്ള തെറ്റായ തിരഞ്ഞെടുപ്പുകള്‍ എല്ലാംതന്നെ "അനുഗ്രഹത്തെ തടയുന്നത്" ആയിരിക്കും.
Prayer
കര്‍ത്താവേ, അനുദിനവും ജ്ഞാനത്തോടെ തീരുമാനങ്ങള്‍ എടുക്കുവാന്‍ എന്നെ സഹായിക്കേണമേ. പിതാവേ, സകലത്തിലും ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്തുവാനായി ജ്ഞാനവും വിവേകവും എനിക്ക് നല്‍കേണമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു, ഇന്നുമുതല്‍ തോന്നലുകളുടെയും വികാരങ്ങളുടെയും അടിസ്ഥാനത്തില്‍ ഞാന്‍ തിരഞ്ഞെടുപ്പുകള്‍ നടത്തുകയില്ല എന്നാല്‍ ദൈവ വചനത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കും തീരുമാനങ്ങള്‍ എടുക്കുന്നത്. ഇന്നുമുതല്‍ എന്‍റെ തീരുമാനങ്ങള്‍ ഞാന്‍ അഭിമുഖീകരിക്കുന്ന ഓരോ സാഹചര്യങ്ങളേയും തരണം ചെയ്യുമെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.

Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #17
● ദൈവത്തിന്‍റെ 7 ആത്മാക്കള്‍: വിവേകത്തിന്‍റെ ആത്മാവ്
● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
● കൃപയില്‍ വളരുക
● യഹോവയെ വിളിച്ചപേക്ഷിപ്പിന്‍
● ദിവസം 10: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ഒരു പൊതുവായ താക്കോല്‍
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login