हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്‍
Daily Manna

ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്‍

Thursday, 5th of September 2024
1 0 324
Categories : കുട്ടികൾ(Children) വിശ്വാസം (Faith)
അദ്ധ്യാപകരോട് എനിക്ക് വലിയ ബഹുമാനമുണ്ട് മാത്രമല്ല അനുദിനവും അവര്‍ അനുഭവിക്കുന്ന വെല്ലുവിളികളെ ഞാന്‍ തിരിച്ചറിയുന്നു. എന്‍റെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഞാനും ഒരു സ്കൂള്‍ അദ്ധ്യാപകനായിരുന്നു, യുവമനസ്സുകളെ വാര്‍ത്തെടുക്കുവാന്‍ ആവശ്യമായ അര്‍പ്പണബോധവും ക്ഷമയും ഞാന്‍ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിലല്ല; മറിച്ചു വിദ്യാര്‍ത്ഥികളുടെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനും വേണ്ടി സ്നേഹവും, കരുണയും, അചഞ്ചലമായ പ്രതിബദ്ധതയും ആവശ്യമായിവരുന്ന ഒരു വിളിയാണ്.

പ്രഥമ അദ്ധ്യാപകരെന്ന നിലയിലെ മാതാപിതാക്കളുടെ പങ്ക്.

ഔപചാരിക വിദ്യാഭ്യാസം നിര്‍ണ്ണായകമായിരിക്കുമ്പോള്‍ തന്നെ, തങ്ങളുടെ കുഞ്ഞുങ്ങളെ ജീവിതത്തിന്‍റെ അടിസ്ഥാനപരമായ നൈപുണ്യങ്ങളെയും പെരുമാറ്റരീതികളേയും കുറിച്ച് പഠിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ പ്രധാപ്പെട്ടതായ പങ്കു വഹിക്കുന്നുണ്ട്. അദ്ധ്യാപകരെന്ന നിലയില്‍ അവര്‍ പലപ്പോഴും അവഗണിക്കപ്പെടുന്നുണ്ട്, എന്നാല്‍ അവരുടെ മക്കളുടെ വളര്‍ച്ചയിലുള്ള അവരുടെ സ്വാധീനം വളരെ അഗാധമായതാണ്. ഒരു കുഞ്ഞു ജനിക്കുന്നതായ ആ നിമിഷം മുതല്‍, ജീവിതത്തിന്‍റെ ആദ്യ ഘട്ടങ്ങളിലൂടെ കുഞ്ഞുങ്ങളെ നയിക്കുന്ന, മാതാപിതാക്കളാണ് അവരുടെ പ്രഥമ അദ്ധ്യാപകര്‍.

സദൃശ്യവാക്യങ്ങള്‍ 22:6 ല്‍, മാതാപിതാക്കളുടെ ശിക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ദൈവവചനം ഊന്നിപറയുന്നുണ്ട്: "ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല". നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കള്‍ പകര്‍ന്നുതരുന്ന പാഠങ്ങള്‍, അവരുടെ കുഞ്ഞുങ്ങളുടെ ഭാവിയേയും സ്വഭാവത്തേയും രൂപപ്പെടുത്തുന്നതില്‍ നിലനില്‍ക്കുന്നതായ ഒരു സ്വാധീനം സൃഷ്ടിക്കുന്നു എന്ന് ഈ വേദവാക്യം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

അദ്ധ്യാപകനെന്ന നിലയില്‍ പരിശുദ്ധാത്മാവ്

ഈ ഭൂമിയിലെ അദ്ധ്യപകരെക്കാള്‍ അപ്പുറമായി, ദൈവീക അദ്ധ്യാപകനായ, പരിശുദ്ധാത്മാവിനെ നാം അംഗീകരിക്കുന്നവര്‍ ആയിരിക്കണം. യോഹന്നാന്‍ 14:26ല്‍, യേശു പറഞ്ഞു, "എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും". നമ്മുടെ മാനുഷീകമായ പ്രാപ്തിയ്ക്കപ്പുറമായി ജ്ഞാനവും വിവേകവും നല്‍കികൊണ്ട്, പരിശുദ്ധാത്മാവ് നമ്മെ നയിക്കുകയാണ്. ദൈവീകമായ ഈ പഠിപ്പിക്കലുകള്‍, ആത്മീയ ഉള്‍ക്കാഴ്ചയും വ്യക്തതയും നല്‍കികൊണ്ട്, ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളിലൂടെ സഞ്ചരിക്കാന്‍ നമ്മെ സഹായിക്കുന്നു.

അദ്ധ്യാപകരുടെ ത്യാഗങ്ങള്‍

പലപ്പോഴും അദ്ധ്യാപകര്‍ അവരുടെ വിദ്യാര്‍ത്ഥികളുടെ പ്രയോജനത്തിനായി തങ്ങളുടെ സമയവും ഊര്‍ജ്ജവും ത്യജിച്ചുകൊണ്ട്, ജോലിയ്ക്കായുള്ള ഒരു വിളിയ്ക്കും അപ്പുറത്തേയ്ക്ക് പോകുവാന്‍ തയ്യാറാകുന്നു. അവര്‍ കേവലം അദ്ധ്യാപകര്‍ മാത്രമല്ല, മറിച്ച് ആലോചനക്കാരും, ഉപദേഷ്ടാക്കന്മാരും, ആദര്‍ശമാതൃകയും ആകുന്നു. അദ്ധ്യാപകര്‍ പാഠങ്ങള്‍ തയ്യാറാക്കുകയും, അസൈന്‍മെന്‍റുകളില്‍ മാര്‍ക്ക് ഇടുകയും, അധികമായ പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഭാവിയ്ക്കായി പലപ്പോഴും നിക്ഷേപങ്ങള്‍ നടത്തുന്നു. 

അങ്ങനെയുള്ള സമര്‍പ്പണത്തിന്‍റെ മൂല്യത്തെ സംബന്ധിച്ച് 1 കൊരിന്ത്യര്‍ 15:58 നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്: "ആകയാൽ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർഥമല്ല എന്ന് അറിഞ്ഞിരിക്കയാൽ കർത്താവിന്‍റെ വേലയിൽ എപ്പോഴും വർധിച്ചുവരുന്നവരും ആകുവിൻ". നിങ്ങള്‍ ഒരു അദ്ധ്യാപകന്‍ ആകുന്നുവെങ്കില്‍, നിങ്ങളുടെ പ്രയത്നം വ്യർഥമല്ലയെന്നു നിങ്ങളോട് പറയുവാനും നിങ്ങളെ ഉത്സാഹിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു; ഒരു നല്ല ഭാവിയ്ക്കായുള്ള ഒരു അടിസ്ഥാനമാണ് നിങ്ങള്‍ പണിയുന്നത്.

നമ്മുടെ ജീവിതത്തിലെ അദ്ധ്യാപകര്‍

എന്‍റെ സ്വന്തം അനുഭവത്തെ പ്രതിഫലിപ്പിച്ചുകൊണ്ട്‌, എന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ അദ്ധ്യാപകരോട് ഞാന്‍ നന്ദിയുള്ളവനാകുന്നു. അവര്‍ എന്നില്‍ പഠനത്തോടുള്ള ഒരു താല്പര്യം നിറയ്ക്കുകയും എന്‍റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എന്നെ പ്രോത്സാഹിപ്പിക്കയും ചെയ്തു. പ്രത്യേകിച്ച് എന്‍റെ സണ്‍‌ഡേ സ്കൂള്‍ അദ്ധ്യാപകര്‍, നിലനില്‍ക്കുന്നതായ ഒരു മതിപ്പ് എന്നില്‍ അവശേഷിപ്പിച്ചു. സ്നേഹത്തേയും, ബഹുമാനത്തേയും, വിശ്വാസത്തേയും കുറിച്ച് ഇടപഴകുവാനും മനസ്സിലാക്കുവാനും കഴിയുന്ന രീതിയില്‍ അവര്‍ എന്നെ പഠിപ്പിച്ചു. അങ്ങനെയുള്ള പഠിപ്പിക്കലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മത്തായി 19:14 നമ്മെ ഓര്‍മ്മിപ്പിക്കുന്നു: "യേശുവോ: ശിശുക്കളെ എന്‍റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു".

ഈ അദ്ധ്യാപക ദിനത്തില്‍, എന്‍റെ എല്ലാ അദ്ധ്യാപകരേയും ഞാന്‍ ആദരിക്കയും അവരെയോര്‍ത്ത് ആനന്ദിക്കയും ചെയ്യുന്നു. നിങ്ങളുടെ സംഭാവനകള്‍ ലോകത്തിന്‍റെ ദൃഷ്ടിയില്‍ ശ്രദ്ധിക്കപ്പെടാതെ പോയിരിക്കാം, എന്നാല്‍ ദൈവത്തിന്‍റെ ദൃഷ്ടിയ്ക്ക് അത് നഷ്ടമായിട്ടില്ല. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കായി ഞാന്‍ എന്‍റെ ആത്മാര്‍ത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കുന്നു.
Prayer
സ്വര്‍ഗ്ഗീയ പിതാവേ, അദ്ധ്യാപകര്‍ എന്ന സമ്മാനത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അവര്‍ ഭാവി തലമുറകളെ വാര്‍ത്തെടുക്കുമ്പോള്‍, അവര്‍ക്ക് ജ്ഞാനവും, ക്ഷമയും, ശക്തിയും നല്‍കി അവരെ അനുഗ്രഹിക്കേണമേ. അവര്‍ അഭിനന്ദിക്കപ്പെടുന്നു എന്ന് അവര്‍ക്ക് തോന്നുകയും അവരുടെ പ്രയത്നം വ്യര്‍ത്ഥമല്ലയെന്ന് അവര്‍ അറിയുകയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #16
● സ്തുതികളിന്മേലാണ് ദൈവം വസിക്കുന്നത്.
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #18
● മരുഭൂമി സമാനമായ മാനസീകാവസ്ഥയെ അതിജീവിക്കുക    
● ഏഴു വിധ അനുഗ്രഹങ്ങള്‍
● പ്രാവചനീക ഗീതം
● പ്രദര്‍ശിപ്പിക്കപ്പെട്ട കൃപ
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login