हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദൈവത്തിന്‍റെ കണ്ണാടി
Daily Manna

ദൈവത്തിന്‍റെ കണ്ണാടി

Tuesday, 10th of September 2024
1 0 352
Categories : നമ്മുടെ വ്യക്തിത്വത്തിന്‍റെ ഭാവങ്ങള്‍ ക്രിസ്തുവില്‍ (Our Identity In Christ)
അടുത്ത സമയത്ത് നടന്ന പഠനം അനുസരിച്ച് സ്ത്രീകള്‍ ഓരോ ദിവസവും 38 പ്രാവശ്യമോ അതിലധികമോ കണ്ണാടിയില്‍ നോക്കാറുണ്ട്. പുരുഷന്മാരും ഒത്തിരി പുറകിലല്ല, അവര്‍ ഓരോ ദിവസവും 18 പ്രാവശ്യമോ അതിലധികമോ അങ്ങനെ ചെയ്യുന്നു.

എന്നിരുന്നാലും, പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് തങ്ങളുടെ രൂപത്തെക്കുറിച്ച് നിരൂപണം നടത്തുന്നതെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ചില വിഷയങ്ങളില്‍ ഈ പഠനം നല്ലതിനല്ലാതിരിക്കുന്നു എന്നാല്‍ പൊതുവായി പറയട്ടെ, നമ്മളില്‍ പലരും ഒരു ദിവസത്തില്‍ പലപ്രാവശ്യം കണ്ണാടിയില്‍ നോക്കുന്നവരാണ്. സന്ദര്‍ഭത്തിനനുസരിച്ച് നമ്മുടെ രൂപം നന്നായിരിക്കുന്നു എന്ന് ഉറപ്പുവരുത്തുവാന്‍ വേണ്ടിയാണിത്. അനേക വര്‍ഷങ്ങളായി, കണ്ണാടി നമ്മോടു പറയുന്ന കാര്യം വിശ്വസിക്കുവാന്‍ നാം പഠിച്ചിരിക്കുന്നു. എന്തെങ്കിലും ശരിയല്ലെങ്കില്‍ പെട്ടെന്ന് അത് ക്രമപ്പെടുത്തുവാന്‍ നാം തിടുക്കം കാണിക്കും. 

സെല്‍ഫികളുടേയും ഫില്‍ട്ടറുകളുടെയും ഈ ലോകത്തില്‍, ശരിയായ സൌന്ദര്യം എന്താണെന്നുള്ളതിനു വളച്ചൊടിച്ച ഒരു നിര്‍വചനത്തില്‍ നാം എത്തിയിരിക്കുന്നു എന്നത് ഖേദകരമാണ്. ഏറ്റവും പുതിയ സൌന്ദര്യ സങ്കല്പ പ്രസിദ്ധീകരണങ്ങള്‍ നമ്മോടു പറയുന്നതല്ല ശരിയായ സൌന്ദര്യം എന്നത്. അങ്ങനെയുള്ള സൌന്ദര്യം തൊലിപ്പുറത്ത് മാത്രമുള്ളതാണ് അതുകൊണ്ട് ആര്‍ക്കുമൊരു പ്രയോജനമില്ല. നാം നമ്മുടെ മനസ്സിനെ പുതുക്കി വേദപുസ്തകം പറയുന്ന ശരിയായ സൌന്ദര്യത്തിലേക്ക് നോക്കേണ്ടത് ആവശ്യമാണ്‌.

"നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും, പൊന്നണിയുന്നതും, മോടിയുള്ള വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല, മറിച്ച് സൗമ്യതയും സാവധാനതയുമുള്ള അക്ഷയഭൂക്ഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍ ആയിരിക്കട്ടെ; അത് ദൈവസന്നിധിയിൽ വിലയേറിയതാകുന്നു" (1 പത്രോസ് 3:3,4).

മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യം സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും ബാധകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആളുകളുടെ ബാഹ്യരൂപം മാത്രം നോക്കി നാം ആരേയും തരംതിരിക്കരുത്. മാസികകള്‍ നിങ്ങള്‍ക്കുണ്ടാകണം എന്നു പറയുന്ന സൌന്ദര്യം നിങ്ങള്‍ക്കില്ല എന്നുകരുതി അവഗണിക്കപ്പെടുന്നു എന്ന് തോന്നുകയും ചെയ്യരുത്. നിങ്ങളുടെ ആശയവിനിമയത്തില്‍, സൌമ്യതയില്‍, ദയയില്‍, വിശ്വസ്തതയില്‍ കൂടുതല്‍ മെച്ചപ്പെടുക. കേവലം ബാഹ്യമായ സൌന്ദര്യത്തേക്കാള്‍ ഈ വക ഗുണങ്ങള്‍ എല്ലാം വളരെ വിലയേറിയതാണ്.

യാക്കോബ് 1:23 പറയുന്നു ദൈവത്തിന്‍റെ വചനം ഒരു കണ്ണാടിയാകുന്നു. അനുദിനവും ദൈവത്തിന്‍റെ കണ്ണാടിയില്‍ നോക്കുകയും നിങ്ങളെക്കുറിച്ചു ദൈവവചനത്തിനു എന്താണ് പറയാനുള്ളത് എന്ന് കാണുകയും ചെയ്യുക.

എഫെസ്യര്‍ 2:10 പറയുന്നു, "നാം ദൈവത്തിന്‍റെ കൈവേലയായി സൽപ്രവൃത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന് ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു".

സങ്കീര്‍ത്തനം 139:13-14, "അങ്ങല്ലയോ എന്‍റെ ആന്തരിക അവയവങ്ങൾ നിർമ്മിച്ചത്; എന്‍റെ അമ്മയുടെ ഉദരത്തിൽ അങ്ങ് എന്നെ മെടഞ്ഞു. ഭയങ്കരവും അത്ഭുതകരവുമായി എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു".  

ഇങ്ങനെയുള്ള വചനങ്ങള്‍ നിങ്ങള്‍ വിശ്വാസത്തോടെ പ്രാപിക്കയും അതിന്മേല്‍ പ്രവര്‍ത്തിക്കയും ചെയ്യേണ്ടത് ആവശ്യമാകുന്നു. ഇത് നിങ്ങള്‍ക്ക്‌ നിങ്ങളെക്കുറിച്ചുതന്നെ നിങ്ങളുടെ ഉള്ളിലുള്ള സൌന്ദര്യസങ്കല്‍പ്പത്തെ പുതുക്കുവാന്‍ ഇടയാക്കും.

അതുല്യമായ താലന്തുകളും കഴിവുകളും നമുക്ക് ഓരോരുത്തര്‍ക്കും നല്‍കപ്പെട്ടിട്ടുണ്ട്; എന്തുകൊണ്ട് അവയെ മിനുക്കി എടുത്തുകൂടാ? ഈ അന്ധകാര ലോകത്തില്‍ നിങ്ങള്‍ പ്രകാശിക്കുവാനായി തുടങ്ങും. ആകയാല്‍ ഒരു കൂടിനകത്ത് ഒതുങ്ങിപോകരുത്. പുറത്തുപോയി യേശുവിനുവേണ്ടി പ്രകാശിക്കുക.

ഇപ്പോള്‍, നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ആകയാല്‍ ആരോഗ്യകരമായ ഭക്ഷണത്തില്‍ കൂടിയും വ്യായാമത്തില്‍ കൂടിയും നാം തീര്‍ച്ചയായും നമ്മുടെ ശരീരത്തെ സൂക്ഷിക്കണം. അതുപോലെ നാം മാന്യമായി വസ്ത്രം ധരിക്കയും വേണം, എന്നാല്‍ അതല്ല നമ്മുടെ സൌന്ദര്യത്തേയും മൂല്യത്തേയും നിര്‍ണ്ണയിക്കുന്നത്. നിങ്ങള്‍ ആരാകുന്നുവെന്ന് ദൈവം പറയുന്നുവോ അതാകുന്നു നിങ്ങള്‍. ദൈവത്തിന്‍റെ കണ്ണാടി ഭോഷ്ക് പറയുകയില്ല.
Prayer
പിതാവേ, യേശുവിന്‍റെ നാമത്തില്‍, അങ്ങ് എന്നെ കാണുന്നതുപോലെ ഞാനും എന്നെ കാണുവാന്‍ സഹായിക്കേണമേ. ദൈവത്തിന്‍റെ പരിശുദ്ധാത്മാവേ, അങ്ങയുടെ വചനത്തിലൂടെ എന്‍റെ വ്യക്തിത്വത്തേയും മൂല്യത്തേയും കാണുവാന്‍ വേണ്ടി എന്‍റെ കണ്ണുകളെ തുറക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.


Join our WhatsApp Channel


Most Read
● സ്വപ്നത്തെ ഇല്ലാതാക്കുന്നവര്‍
● വിശ്വാസം പരിശോധനയില്‍
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● ആടിനെ കണ്ടെത്തിയതിന്‍റെ സന്തോഷം
● പര്‍വ്വതങ്ങളെ ചലിപ്പിക്കുന്ന കാറ്റ്
● ദിവസം 12 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login