हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ശക്തമായ  മുപ്പിരിച്ചരട്
Daily Manna

ശക്തമായ  മുപ്പിരിച്ചരട്

Thursday, 21st of November 2024
1 0 204
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല. (സഭാപ്രസംഗി 4:12). ഈ വാക്യം സാധാരണയായി പരാമര്‍ശിക്കപ്പെടുന്നത് വിവാഹശുശ്രൂഷാ വേളകളിലാകുന്നു, ദൈവവും, മണവാളനും, മണവാട്ടിയും തമ്മിലുള്ള ഐക്യതയുടെ ശക്തിയെയാണ് അത് സാദൃശ്യപ്പെടുത്തുന്നത്. എന്നാല്‍, മുപ്പിരിച്ചരടിന്‍റെ പ്രാധാന്യത വിവാഹ ബന്ധങ്ങളിലും അപ്പുറമാകുന്നു, വേദപുസ്തകത്തില്‍ ഉടനീളം കാണുവാന്‍ സാധിക്കുന്ന ആഴമേറിയ അര്‍ത്ഥതലങ്ങള്‍ അതിനുണ്ട്. 

ഒരു വിശ്വാസിയുടെ ജീവിതത്തില്‍, 1 കൊരിന്ത്യര്‍ 13:13 ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവയുടെ ആവിഷ്കാരമായി മുപ്പിരിച്ചരടിനെ കാണുവാന്‍ സാധിക്കുന്നു. ഈ ഗുണങ്ങള്‍ ആത്മീക വളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും വളരെ അനിവാര്യമാകുന്നു, മാത്രമല്ല, അവ ഒരുമിച്ച്, ദൈവവുമായും മറ്റുള്ളവരുമായും ഒരു വിശ്വാസിയുടെ ബന്ധത്തിന്‍റെ ഒരു ചങ്ങല രൂപപ്പെടുത്തുന്നു. ഈ മുപ്പിരിച്ചരടിന്‍റെ ഓരോ വശങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതും മറ്റുള്ളവയെ ആശ്രയിക്കുന്നതും ആകുന്നു, അതിനെ ബലവും സ്ഥിരതയും ഉള്ളതാക്കുന്നു.

ഒരു വിശ്വാസിയുടെ ആചാരങ്ങള്‍

മത്തായി 6 ല്‍, കൊടുക്കുന്നതിന്‍റെയും, പ്രാര്‍ത്ഥിക്കുന്നതിന്‍റെയും, ഉപവസിക്കുന്നതിന്‍റെയും പ്രാധാന്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് ഒരു ദൈവപൈതലായി ജീവിക്കേണ്ടതിന് അനിവാര്യമായ ഘടകങ്ങളെ സംബന്ധിച്ച് യേശു തന്‍റെ അനുയായികളെ പഠിപ്പിക്കുന്നു.

  • നിങ്ങള്‍ കൊടുക്കുമ്പോള്‍ . . . . . .  (മത്തായി 6:2)
  • നിങ്ങള്‍  പ്രാര്‍ത്ഥിക്കുമ്പോള്‍ . . . . . (മത്തായി 6:5)
  • നിങ്ങള്‍ ഉപവസിക്കുമ്പോള്‍ . . . . . . . (മത്തായി 6:16).
ഇവിടെ 'എങ്കില്‍' എന്നല്ല പറഞ്ഞിരിക്കുന്നത് മറിച്ച് 'മ്പോള്‍' എന്നാകുന്നു എന്നത് ശ്രദ്ധിക്കുക. ഈ ശീലങ്ങള്‍ ഇഷ്ടമുണ്ടെങ്കില്‍ ചെയ്യേണ്ടതായ ഒരു കാര്യമായിട്ടല്ല കര്‍ത്താവായ യേശു ഇത് അവതരിപ്പിക്കുന്നത്‌ മറിച്ച് ഒരു വിശ്വാസിയുടെ ജീവിതത്തിലെ അവിഭാജ്യഘടകമായിട്ടാണ്.

വിശ്വാസികള്‍ ശുദ്ധമായ ഹൃദയത്തോടെ കൊടുക്കുമ്പോള്‍, തന്‍റെ ഏകജാതനായ പുത്രനെ മാനവജാതിയുടെ രക്ഷയ്ക്കായി തന്ന ദൈവത്തിന്‍റെ സ്നേഹത്തേയും ഔദാര്യതയേയുമാണ് അവര്‍ പ്രകടമാക്കുന്നത്. (യോഹന്നാന്‍ 3:16).

 കര്‍ത്താവായ യേശു നമ്മെ പഠിപ്പിച്ചിരിക്കുന്നത് താഴ്മയോടും ആത്മാര്‍ത്ഥതയോടും കൂടെ പ്രാര്‍ത്ഥിക്കുവാനാണ്, അല്ലാതെ മറ്റുള്ളവരെ പ്രീതിപ്പെടുത്തുവാനും അല്ലെങ്കില്‍ വെറുതെ അര്‍ത്ഥമില്ലാത്ത വാക്കുകളെ പറയുവാനുമല്ല.

പ്രാര്‍ത്ഥനയിലൂടെ, നാം ദൈവവുമായി ഒരു അടുത്ത ബന്ധം വളര്‍ത്തുകയും നമ്മുടെ സകല ആവശ്യങ്ങള്‍ക്കുമായി അവനെ ആശ്രയിക്കുവാന്‍ പഠിക്കുകയും ചെയ്യുന്നു. നമ്മുടെ ആത്മീക വളര്‍ച്ചയ്ക്ക് ശ്രദ്ധ കൊടുക്കുവാനും, ലോകത്തിന്‍റെ ഇടര്‍ച്ചകളെ തകര്‍ത്ത് സ്വതന്ത്രമാകുവാനും, ദൈവഹിതത്തിന്‍റെ ആഴമായ ഒരു അറിവ് നേടുവാനും ഉപവാസം നമ്മെ സഹായിക്കുന്നു. 

മുപ്പിരിചരടിന്‍റെ ശക്തി

ഇവ ഒരുമിച്ചു അനുവര്‍ത്തിക്കുമ്പോള്‍, കൊടുക്കുക, പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക, എന്നത് ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തേയും ദൈവവുമായുള്ള തന്‍റെ ബന്ധത്തേയും ബലപ്പെടുത്തുന്ന ശക്തമായ ഒരു മുപ്പിരിച്ചരടായി അത് മാറുകയും ചെയ്യുന്നു. (സഭാപ്രസംഗി 4:12).

മര്‍ക്കൊസ് 4:8ലും, 20ലും മുപ്പതു മേനി, അറുപതു മേനി, നൂറു മേനി മടക്കി കിട്ടുന്നതിനെ സംബന്ധിച്ചു കര്‍ത്താവായ യേശു വിശദീകരിക്കുന്നുണ്ട്, ഒരു വിശ്വാസി പ്രാര്‍ത്ഥനയിലും, കൊടുക്കുന്നതിലും, ഉപവസിക്കുന്നതിലും ഏര്‍പ്പെടുമ്പോള്‍ ലഭിക്കുന്ന ആത്മീക അനുഗ്രഹങ്ങളിലെ ക്രമാതീതമായ വര്‍ദ്ധനവിനെയാണ് അത് ചിത്രീകരിക്കുന്നത്.

നൂറുമടങ്ങ്‌ തിരികെ ലഭിക്കുക

ഒരു വിശ്വാസി പ്രാര്‍ത്ഥിക്കുമ്പോള്‍,അവര്‍ ദൈവത്തിന്‍റെ നിയോഗങ്ങള്‍ക്കും അനുഗ്രഹത്തിനുമായി തങ്ങളുടെ ഹൃദയങ്ങള്‍ തുറക്കുകയാകുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, അങ്ങനെ ഒരു മുപ്പതു മേനി മടക്കി കിട്ടുവാന്‍ ശക്തമായ കാരണമാകുന്നു. പ്രാര്‍ത്ഥനയോടുകൂടെ കൊടുക്കുക കൂടി ചെയ്യുമ്പോള്‍ ദൈവത്തിന്‍റെ കരുതലിലുള്ള ഒരു വിശ്വാസിയുടെ ആശ്രയത്തെയാണ് കാണിക്കുന്നത് അത് അറുപതു മേനി അനുഗ്രഹങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, ഒരു വിശ്വാസി ഉപവാസത്തെ പ്രാര്‍ത്ഥനയോടും കൊടുക്കലിനോടും കൂടെ ചേര്‍ക്കുമ്പോള്‍ അത് നൂറു മേനി അനുഗ്രഹം ലഭിക്കുവാനുള്ള ഒരു സാഹചര്യം സൃഷ്ടിക്കയും, സമാനതകളില്ലാത്ത ആത്മീക സമൃദ്ധിയും വളര്‍ച്ചയും തുറക്കുകയും ചെയ്യുന്നു. ആത്മാവ് ഇങ്ങനെ പറയുന്നത് ഞാന്‍ കേള്‍ക്കുന്നു, "നൂറു മേനി അനുഗ്രഹത്തിനായി തയ്യാറാകുക".

കൊര്‍ന്നെല്യോസിന്‍റെ കഥ

അപ്പൊ.പ്രവൃ 10:3-31 വരെ പറഞ്ഞിരിക്കുന്ന കൊര്‍ന്നല്യോസിന്‍റെ കഥ പ്രാര്‍ത്ഥനയും, ഉപവാസവും, കൊടുക്കലും  ഒരുമിച്ചു അനുവര്‍ത്തിക്കുന്നതിന്‍റെ ശക്താമായ ഒരു ഉദാഹരണമാണ്. ഭക്തിയുള്ള ഒരു മനുഷ്യന്‍ എന്ന നിലയില്‍ കൊര്‍ന്നല്യോസ് ഉപവസിക്കയും, പ്രാര്‍ത്ഥിക്കുകയും, ആവശ്യത്തിലുള്ളവര്‍ക്ക് സഹായം നല്‍കുകയും ചെയ്തു. ഈ ആത്മീക പ്രവൃത്തികള്‍ക്കുള്ള അദ്ദേഹത്തിന്‍റെ സമര്‍പ്പണം ദൈവത്തിന്‍റെ ശ്രദ്ധയെ പിടിച്ചുപറ്റി, അത് ഒരു ദൂതന്‍റെ സന്ദര്‍ശനത്തിലേക്കും അപ്പോസ്തലനായ പത്രോസിനെ വിളിച്ചുവരുത്തുവാനുള്ള നിര്‍ദ്ദേശത്തിലേക്കും നയിക്കുകയുണ്ടായി.

കൊര്‍ന്നല്യോസിന്‍റെ വിശ്വസ്തതയുടെ ഫലമായി, പത്രോസ് കൊര്‍ന്നല്യോസിന്‍റെ ഭവനത്തിലേക്ക്‌ നയിക്കപ്പെട്ടു, അവിടെ കൊര്‍ന്നല്യോസിനോടും അവന്‍റെ കുടുംബത്തില്‍ ഉള്ളവരോടും അവന്‍ സുവിശേഷം പങ്കുവെച്ചു. ഈ കൂടിക്കാഴ്ച കൊര്‍ന്നല്യോസിന്‍റെയും അവന്‍റെ മുഴു കുടുംബത്തിന്‍റെയും രക്ഷയിലേക്കും സ്നാനത്തിലേക്കും നയിച്ചു, പ്രാര്‍ത്ഥനയും, ഉപവാസവും, കൊടുക്കലും  നിറഞ്ഞ ഒരു ജീവിതശൈലിയെ ആലിംഗനം ചെയ്യുമ്പോള്‍ അത് മുഖാന്തിരം ഉണ്ടാകുന്ന ആത്മീക ഫലങ്ങളെയും അത്യന്തീകമായ അനുഗ്രഹങ്ങളെയും ഇത് കാണിക്കുന്നു. ദൈവം ഒരിക്കലും മുഖപക്ഷം കാണിക്കുന്നവനല്ല. നിങ്ങളും, ഈ തത്വങ്ങള്‍ അനുവര്‍ത്തിക്കുമെങ്കില്‍ നിങ്ങള്‍ക്കും ഇങ്ങനെയുള്ള അത്ഭുതകരമായ ഫലങ്ങളെ കാണുവാന്‍ സാധിക്കും.

40 ദിവസത്തെ ഫലപ്രദമായ ഉപവാസത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ഉപവാസത്തിന്‍റെ ദൈര്‍ഘ്യം:
ഉപവാസം അര്‍ദ്ധരാത്രിയില്‍ (00:00 മണിക്ക്) ആരംഭിക്കുകയും ദിവസവും ഉച്ചയ്ക്ക് 14:00 മണിക്ക് (2:00) അവസാനിക്കുകയും ചെയ്യും. 
ആത്മീകമായി പക്വത പ്രാപിച്ചവരും ബലം ഉണ്ടെന്ന് തോന്നുന്നവരും ഉപവാസം 15:00 മണി (3:00) മണിവരെ നീട്ടുന്നതില്‍ കുഴപ്പമില്ല.

ആഹാരത്തിലെ നിയന്ത്രണങ്ങള്‍:
ഉപവാസത്തിന്‍റെ സമയങ്ങളില്‍ (00:00 മണിമുതല്‍ 14:00 മണിവരെ), ചായ, കാപ്പി, പാല്‍ അല്ലെങ്കില്‍ വെള്ളം ഒഴികെ മറ്റെന്തെങ്കിലും പാനീയങ്ങള്‍ എടുക്കുന്നത് ഒഴിവാക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഉപവാസത്തിന്‍റെ സമയങ്ങളില്‍ ധാരാളം വെള്ളം കുടിക്കുവാന്‍ എല്ലാവരേയും ഉത്സാഹിപ്പിക്കുന്നു. 

ഉപവാസത്തിനു ശേഷമുള്ള ആഹാരവ്യവസ്ഥ:
ഉപവാസത്തിന്‍റെ സമയം തീര്‍ന്നതിനു ശേഷം (14:00 അഥവാ 15:00 മണി കഴിഞ്ഞ്), നിങ്ങളുടെ സാധാരണയായ ഭക്ഷണക്രമത്തിലേക്ക് നിങ്ങള്‍ക്ക് മടങ്ങാം.

ആത്മീക ശ്രദ്ധ:
ഈ ഉപവാസത്തില്‍ നിന്നുള്ള മുഴുവന്‍ പ്രയോജനങ്ങളും നേടുന്നതിനു, സാമൂഹീക മാധ്യമങ്ങള്‍ പോലുള്ള ലൌകീകമായ വ്യതിചലനങ്ങളെ പരമാവധി കുറയ്ക്കുക. ഈ സമയങ്ങള്‍ വിചിന്തനത്തിനും, പ്രാര്‍ത്ഥനയ്ക്കും, അല്ലെങ്കില്‍ മറ്റു ആത്മീക കാര്യങ്ങള്‍ക്കും വേണ്ടി ഉപയോഗിക്കണം.

ഓര്‍ക്കുക, ഉപവാസം എന്നത് ശാരീരിക അച്ചടക്കത്തെ പോലെതന്നെ ആത്മീക പോഷണത്തിനും വേണ്ടിയുള്ളതാകുന്നു. നിങ്ങളുടെ ശരീരത്തെ കേള്‍ക്കുകയും അതിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

ഈ 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ മനുഷ്യര്‍ക്ക് നേരെയല്ല എന്ന് മനസ്സിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാകുന്നു. പകരം, എഫെസ്യര്‍ 6:12ല്‍ വിവരിച്ചിരിക്കുന്ന ആത്മീക സത്തയെയാണ് അവ ലക്ഷ്യം വെക്കുന്നത്, "നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ". (എഫെസ്യര്‍ 6:12).

പ്രാര്‍ത്ഥിക്കുവാന്‍ ഏറ്റവും ഫലപ്രദമായ സമയം:
മത്തായി 24:43 ലെ പടിപ്പിക്കലുകളില്‍ ആഴമായ ഒരു സാദൃശ്യത്തെ നമുക്ക് കാണാം: "കള്ളൻ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവൻ അറിഞ്ഞു എങ്കിൽ അവൻ ഉണർന്നിരിക്കയും തന്‍റെ വീട് തുരക്കുവാൻ സമ്മതിക്കാതിരിക്കയും ചെയ്യും എന്ന് അറിയുന്നുവല്ലോ". ഒരുക്കത്തിന്‍റെയും ജഗ്രതയുടെയും പ്രാധാന്യത്തെ ഊന്നിപറയുന്ന ഒരു ആത്മീക സാദൃശ്യമായി ഈ ഭാഗം നിലകൊള്ളുന്നു.

അര്‍ദ്ധരാത്രി സമയം എന്തുകൊണ്ടാണ്?
അപ്രതീക്ഷിതവും അദൃശ്യവുമായി, പലപ്പോഴും രാത്രിയില്‍ കള്ളന്‍ വരുന്നതുപോലെയാണ്, നാം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും (2 പത്രോസ് 3:10). ഈ വെല്ലുവിളികളെ ചെറുക്കുന്നതിന്, അര്‍ദ്ധരാത്രി സമയം ആത്മീകമായി നിര്‍ണ്ണായകമായിരിക്കുന്നു.

00:00 മുതല്‍ 01:30 വരെയുള്ള (അതിരാവിലെ 12 മുതല്‍ 1:30 വരെ), സമയം പ്രാര്‍ത്ഥനയ്ക്ക് ഏറ്റവും അനുകൂലമായ സമയമായി കണക്കാക്കപ്പെടുന്നു. അന്ധകാരത്തിന്‍റെ ശക്തികള്‍, ഈ മണിക്കൂറുകളില്‍ ഏറ്റവും സചീവമായിരിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു, അതുകൊണ്ട് ഇതിനെ ആത്മീകമായ മദ്ധ്യസ്ഥതയ്ക്കുള്ള സുപ്രധാന സമയമാക്കി മാറ്റുന്നു.

നേരെമറിച്ച്, പ്രഭാതങ്ങള്‍ പലപ്പോഴും ദിവസത്തിന്‍റെ ഒരുക്കത്തിനായുള്ള തിരക്കിലായിരിക്കും, കൂടാതെ ലൌകീക വിചാരങ്ങള്‍ നമ്മുടെ ചിന്തകളുടെമേല്‍ ആധിപത്യം സ്ഥാപിക്കും, അത് ആഴമായ ആത്മീക ബന്ധത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍:
ഈ പ്രാര്‍ത്ഥനാ ദിവസങ്ങളുമായി ബന്ധപെട്ട് നടക്കുന്ന ഉപവാസം ആരംഭിക്കുന്നതിനു മുമ്പ്, നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുന്നത് നിര്‍ണ്ണായകമാണ്, പ്രത്യേകിച്ച് നിങ്ങള്‍ എന്തെങ്കിലും മരുന്ന് എടുക്കുന്നവരാണെങ്കില്‍, നിരന്തരമായ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, അല്ലെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയോ മുലയൂട്ടുന്നവരോ ആണെങ്കില്‍.

നിങ്ങളുടെ ശരീരത്തെ ശ്രദ്ധിച്ചു ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുക. നിങ്ങളുടെ ശാരീരിക ക്ഷേമം പ്രാധാന്യവും അതുപോലെ നിങ്ങളുടെ ആത്മീക കാര്യങ്ങളോടുകൂടെ പരിഗണിക്കേണ്ടതും ആകുന്നു.
Prayer
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. തിരക്ക് കൂട്ടരുത്.

1. ഈ 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും എന്നെ എതിര്‍ക്കുന്ന സകല ശക്തികളും യേശുവിന്‍റെ നാമത്താലും യേശുവിന്‍റെ രക്തത്താലും നീങ്ങിപോകട്ടെ.

2. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും എന്‍റെ വിശ്വാസത്തെ ആഴത്തിലാക്കുവാനും എന്നെ അങ്ങയിലേക്ക് അടുപ്പിക്കുവാനുമായി ഉപയോഗിക്കേണമേ. ഉപവാസത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും ഓരോ ദിവസവും സ്നേഹത്തിലും, വിവേകത്തിലും, ഭക്തിയിലും വളരുന്ന, അങ്ങയുമായുള്ള കൂടുതല്‍ അടുത്തതായ ഒരു ബന്ധത്തിലേക്ക് എന്നെ കൊണ്ടുവരട്ടെ.

3. പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ ഉപവാസ പ്രാര്‍ത്ഥനാ കാലയളവില്‍ എഴുന്നേല്‍ക്കാവുന്ന എല്ലാ ആത്മീക ആക്രമണങ്ങളില്‍ നിന്നും ഉള്ളതായ സംരക്ഷണത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ ദൂതന്മാരാല്‍ എന്നെ ചുറ്റുകയും അങ്ങയുടെ സാന്നിധ്യം എനിക്ക് ചുറ്റും ഒരു പരിചയായിരിക്കട്ടെ, അത് എന്‍റെ മനസ്സിനെ, ശരീരത്തെ, ആത്മാവിനെ സൂക്ഷിക്കട്ടെ.



Join our WhatsApp Channel


Most Read
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #17
● വില കൊടുക്കുക
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● പ്രാര്‍ത്ഥനയാകുന്ന സുഗന്ധം
● ദിവസം 14: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ആരാധനയ്ക്കുള്ള ഇന്ധനം
● എന്താണ് ആത്മവഞ്ചന? - II
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login