हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 04 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 04 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Monday, 25th of November 2024
1 0 186
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

നല്ല കാര്യങ്ങളുടെ പുനഃസ്ഥാപനം 

ഇയ്യോബ് തന്‍റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10).

ലോകത്തിലെ പൊതുവായ സംസാരരീതിയില്‍ പുനഃസ്ഥാപനം സൂചിപ്പിക്കുന്നത്, കാലഹരണപ്പെട്ട ചിലത്, തേയ്മാനം വന്നത്, ജീര്‍ണ്ണിച്ചത്, അല്ലെങ്കില്‍ പൊട്ടിപോയത്‌ ഇവയെ അതിന്‍റെ പഴയ രീതിയിലേക്ക് മടക്കികൊണ്ടുവരിക എന്നാണ്. എന്നാല്‍, ദൈവവചനം അനുസരിച്ചുള്ള പുനഃസ്ഥാപനം ലോകത്തിന്‍റെ പുനഃസ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമാണ്. വേദപുസ്തകം അനുസരിച്ച്, "പുനഃസ്ഥാപനം" എന്നത് എന്തിനെയെങ്കിലും അതിന്‍റെ പഴയ അവസ്ഥയിലേക്ക് തിരികെകൊണ്ടുവരുന്ന പ്രക്രിയയെയാണ് സൂചിപ്പിക്കുന്നത്, അപ്പോള്‍ത്തന്നെ അത് മുന്‍പായിരുന്നതിനെക്കാള്‍ പുരോഗതിപ്രാപിച്ച ഒരു അവസ്ഥയിലുമായിരിക്കും. 

ഇയ്യോബിന്‍റെ കഥപോലെ ഇത് വ്യക്തമായി പറയുന്ന മറ്റൊന്നുമില്ല. ഇയ്യോബ് 42:12 പറയുന്നു: "ഇങ്ങനെ യഹോവ ഇയ്യോബിന്‍റെ പിൻകാലത്തെ അവന്‍റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു". 

ശത്രു അപഹരിച്ചത് എന്തുതന്നെയായാലും - അത് നിങ്ങളുടെ ആരോഗ്യമായിരിക്കാം, നിങ്ങളുടെ സാമ്പത്തീക ഭദ്രത ആയിരിക്കാം, നിങ്ങളുടെ മനസ്സിന്‍റെ സമാധാനം ആയിരിക്കാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ വളരെ പ്രിയപ്പെട്ട മറ്റെന്തെങ്കിലും ആകാം - അതിനെ പുനഃസ്ഥാപിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. ശത്രു എന്ത് പറയുന്നു എന്നതിലപ്പുറമായി, കര്‍ത്താവായ യേശു പറയുന്നതാണ് അവസാന വാക്ക് കാരണം നാം പുനഃസ്ഥാപിക്കപ്പെടണമെന്നാണ് ദൈവത്തിന്‍റെ ഹിതം.

ദൈവം വെച്ചിരിക്കുന്ന ആത്മീക തത്വങ്ങള്‍ അനുസരിച്ച്, ഒരു കള്ളന്‍ പിടിക്കപ്പെട്ടാല്‍, അപഹരിച്ചതിന്‍റെ ഏഴു മടങ്ങ് മടക്കികൊടുക്കുവാന്‍ അവന്‍ ബാധ്യസ്ഥനാകുന്നു (സദൃശ്യവാക്യങ്ങള്‍ 6:31 വായിക്കുക). മോഷ്ടിക്കുക, അറുക്കുക, മുടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കള്ളന്‍ വരുന്നത്, എന്നാല്‍ നമ്മുടെ ജീവിതം നിറഞ്ഞുകവിയുന്നതുവരേയും ദൈവം പൂര്‍ണ്ണമായ പുനഃസ്ഥാപനം കൊണ്ടുവരുന്നു. അവന്‍ സകലത്തേയും മുന്‍പിലത്തേതിനേക്കാള്‍ നല്ലതാക്കി മാറ്റുന്നു.

പിശാചിനു ഒരു വിശ്വാസിയില്‍ നിന്നും അപഹരിക്കുവാന്‍ കഴിയുമോ?
കഴിയും. പിശാച് അനുവാദത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്; പ്രവേശനം ഇല്ലാതെ, അവനു ഒരു വിശ്വാസിയില്‍ നിന്നും മോഷ്ടിക്കുവാന്‍ കഴിയുകയില്ല. (എഫെസ്യര്‍ 4:27). പിശാച് വിശ്വാസികളില്‍ നിന്നും അപഹരിക്കുന്ന ചില വഴികള്‍ ഇവിടെ പരാമര്‍ശിക്കാം.

1. ദൈവീക നിര്‍ദ്ദേശത്തോട് അനുസരണക്കേട് കാണിക്കുമ്പോള്‍.
ദൈവം നല്‍കിയ നിര്‍ദ്ദേശം ലംഘിക്കുവാന്‍ സാത്താന്‍ ആദാമിനെ ഇടയാക്കിയതില്‍ കൂടി ഭൂമിയുടെമേല്‍ അവനുണ്ടായിരുന്ന അധികാരം പിശാച് അപഹരിക്കുവാന്‍ ഇടയായി. നിങ്ങള്‍ ദൈവത്തെ അനുസരിക്കാതിരിക്കുന്ന ഏതു സമയവും, സാത്താന്‍ നിങ്ങളില്‍ നിന്നും മോഷ്ടിക്കുവാനുള്ള ഒരു സാഹചര്യം നിങ്ങള്‍ അവനു നല്‍കുകയാണ് ചെയ്യുന്നത്.

2. തെറ്റായ ചിന്തകള്‍ 
നിങ്ങളുടെ ചിന്തകള്‍ ദൈവവചനത്തിനു അനുസരിച്ചല്ലെങ്കില്‍ നിങ്ങളെ നശിപ്പിക്കുവാനും, മോഷ്ടിക്കുവാനും, മുടിക്കുവാനുമായി പിശാച് പതുങ്ങിനടക്കുകയാണ്. ദൈവവചനത്തിനു വിരോധമായുള്ള ചിന്തകളേയും, അറിവുകളേയും, സങ്കല്‍പ്പങ്ങളെയും നിങ്ങള്‍ എറിഞ്ഞുകളയണം. (2 കൊരിന്ത്യര്‍ 10:5). ആളുകള്‍ തെറ്റായ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, അത് അവരുടെ ഏറ്റുപറച്ചിലിനേയും പ്രവര്‍ത്തിയേയും ബാധിക്കും.

3. തെറ്റായ ഏറ്റുപറച്ചില്‍
ഇയ്യോബിനെകൊണ്ട് തെറ്റായ കാര്യങ്ങള്‍ പറയിപ്പിച്ച് ദൈവത്തെ ത്യജിച്ചുക്കളയുവാന്‍ പിശാച് പരിശ്രമിച്ചു., എന്നാല്‍ ഇയ്യോബ് അത് നിരാകരിച്ചു. ശ്രദ്ധയില്ലാത്ത വാക്കുകളും നിഷേധാത്മകമായ ഏറ്റുപറച്ചിലുകളും നിങ്ങളില്‍ നിന്നും കാര്യങ്ങള്‍ അപഹരിക്കുവാനുള്ള അനുവാദം പിശാചിനു കൊടുക്കുവാന്‍ ഇടയാകും. "നിന്‍റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്‍റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു". (സദൃശ്യവാക്യങ്ങള്‍ 6:2).

4. തെറ്റായ കൂട്ടുകെട്ട്.
ദൈവം നിങ്ങളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, അവന്‍ ഒരു മനുഷ്യനെ അയയ്ക്കും. പിശാച് നിങ്ങളെ നശിപ്പിക്കുവാനായി ആഗ്രഹിക്കുമ്പോള്‍, അവനും ഒരു മനുഷ്യനെ അയയ്ക്കുന്നു. നിങ്ങള്‍ക്കുള്ള സുഹൃത്തുക്കളെ കുറിച്ചും നിങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന കൂട്ടത്തെ കുറിച്ചും നിങ്ങള്‍ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. അനേക ആളുകള്‍ക്ക് തെറ്റായ കൂട്ടുകെട്ടിലൂടെ നല്ല കാര്യങ്ങള്‍ നഷ്ടമായിട്ടുണ്ട്.

വഞ്ചിക്കപ്പെടരുത്, “ദുർഭാഷണത്താൽ (തെറ്റായ സഹവര്‍ത്തിത്വം, കൂട്ടുകെട്ട്) സദാചാരം കെട്ടുപോകുന്നു.” (1 കൊരിന്ത്യര്‍ 15:33).

നിങ്ങള്‍ അനുഭവിച്ചിട്ടുള്ള തിരിച്ചടികളുടേയും, നഷ്ടങ്ങളുടേയും, കഷ്ടതകളുടേയും, തെറ്റുകളുടെയും, നാശങ്ങളുടെയും മദ്ധ്യത്തിലും പുനഃസ്ഥാപനം സാധ്യമാണ്. സാത്താന്‍ പല കാര്യങ്ങളും എടുത്തുക്കളഞ്ഞേക്കാം, എന്നാല്‍ സകലവും മടക്കിത്തരാമെന്ന് കര്‍ത്താവ് വാഗ്ദത്തം ചെയ്തിരിക്കുന്നു, സകലവും പുനഃസ്ഥാപിക്കുവാന്‍ ദൈവം ശക്തനാണ്. 

പുനഃസ്ഥാപനത്തിന്‍റെ പ്രധാന മേഖലകള്‍
  • ദൈവവുമായുള്ള നമ്മുടെ ഐക്യത്തിന്‍റെ പുനഃസ്ഥാപനം 
ഞാൻ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്‍റെ വായിൽനിന്നു ഉമിണ്ണുകളയും. (വെളിപ്പാട് 3:15-16).

ലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും അനേകരുടെ ഹൃദയങ്ങളെ ദൈവത്തിങ്കല്‍ നിന്നും അപഹരിച്ചുകളഞ്ഞു. നാം ദൈവത്തിങ്കലേക്കു തിരികെ വരണമെന്ന് ദൈവം ആഗ്രഹിക്കുന്നു കാരണം ദൈവത്തെ കൂടാതെ നമുക്ക് ഒന്നുംതന്നെ ചെയ്യുവാന്‍ സാധിക്കയില്ല. (യോഹന്നാന്‍ 15:5).
  •  നമ്മുടെ കീര്‍ത്തിയുടെയും നല്ല കാര്യങ്ങളുടേയും പുനഃസ്ഥാപനം 
എശാവിനു ഇനി ഒരിക്കലും തിരികെ ലഭിക്കാത്ത നിലയില്‍ തന്‍റെ ജ്യേഷ്ഠാവകാശം നഷ്ടമായി. ഭക്ഷണം, ലൈംഗീകത, താല്‍ക്കാലിക ലാഭം ഇവനിമിത്തം ഇന്നും അനേകര്‍ക്ക്‌ തങ്ങളുടെ യശസ്സ് നഷ്ടമായികൊണ്ടിരിക്കുന്നു. യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു. അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റു പോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു. (ഉല്‍പത്തി 25:34).

പിന്നീട് അവന്‍ തന്‍റെ അപ്പന്‍റെ അനുഗ്രഹം ലഭിക്കുവാന്‍ ആഗ്രഹിച്ചുവെങ്കിലും താന്‍ തിരസ്കരിക്കപ്പെട്ടുവെന്ന് നിങ്ങള്‍ക്കറിയാം. അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന് ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. (എബ്രായര്‍ 12:17).
  • നഷ്ടമാക്കിയ വര്‍ഷങ്ങളുടെയും അവസരങ്ങളുടെയും പുനഃസ്ഥാപനം 
"ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങൾക്കുവേണ്ടി ഞാൻ നിങ്ങൾക്കു പകരം നല്കും". (യോവേല്‍ 2:25).

നഷ്ടപ്പെട്ട നിങ്ങളുടെ സംവത്സരങ്ങള്‍ ദൈവം പുനഃസ്ഥാപിക്കുമ്പോള്‍, ആ വര്‍ഷങ്ങളില്‍ നിങ്ങള്‍ നേടാമായിരുന്ന ലാഭങ്ങള്‍ അതുപോലെ നിങ്ങള്‍ക്ക്‌നിഷേധിക്കപ്പെട്ട നന്മകള്‍ കൂട്ടിചേര്‍ക്കപ്പെടും, കുറച്ചധികമായി നിങ്ങള്‍ക്ക്‌ തിരികെതരും.നിങ്ങളുടെ ഓര്‍മ്മശക്തി പോലും മൂര്‍ച്ചയുള്ളതാകും. 120-ാമത്തെ വയസ്സിലും മോശെ യ്യൌവനക്കാരനെപോലെ ആയിരുന്നു; അവന്‍റെ കണ്ണു മങ്ങാതെയും അവന്‍റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു. (ആവര്‍ത്തനം 34:7). അത് നിങ്ങളുടേയും സാക്ഷ്യമായിരിക്കും. 

  • സന്തോഷത്തിന്‍റെ പുനഃസ്ഥാപനം 
ഇയ്യോബിന്‍റെ ജീവിതത്തില്‍ സന്തോഷം കൊണ്ടുവന്ന സകലവും എടുത്തുക്കളയപ്പെട്ടു, എന്നാല്‍ ദൈവം സകലതും അവനു മടക്കിക്കൊടുത്തു. 

നിന്‍റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ. (സങ്കീര്‍ത്തനം 51:12).

Bible Reading Plan : Matthew 19 -24

Prayer
1. പിതാവേ, നല്ല കാര്യങ്ങളുടെ പുനഃസ്ഥാപനം യേശുവിന്‍റെ നാമത്തില്‍ എന്‍റെ ജീവിതത്തില്‍ ആകമാനം ഉണ്ടാകട്ടെ.

2. എന്‍റെ ജീവിതത്തിനു എതിരായുള്ള ആത്മീക കവര്‍ച്ചക്കാരുടേയും വിനാശകരുടേയും പ്രവര്‍ത്തനങ്ങളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വിഫലമാക്കുകയും പുറത്താക്കുകയും ചെയ്യുന്നു.

3. എന്‍റെ ജീവിതത്തിലെ നല്ല കാര്യങ്ങളെ നശിപ്പിക്കുന്ന സാത്താന്‍റെ പ്രതിനിധികളുടെ പ്രവര്‍ത്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ സ്തംഭിപ്പിക്കുന്നു.

4. അതേ കര്‍ത്താവേ, എനിക്ക് നഷ്ടമായ സകല അനുഗ്രഹങ്ങളും, ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്നവരേയും, നന്മകളേയും യേശുവിന്‍റെ നാമത്തില്‍ എനിക്ക് തിരികെത്തരേണമേ.

5. പിതാവേ, എന്‍റെ ശരീരത്തിലും ജീവിതത്തിലും കേടുപാട് സംഭവിച്ചതിനെ അങ്ങ് പുതുക്കിപണിയേണമേ യേശുവിന്‍റെ നാമത്തില്‍.

6. പിതാവേ, നഷ്‌ടമായ സകല അനുഗ്രഹങ്ങളും പിന്തുടരുവാന്‍, എത്തിപ്പിടിക്കുവാന്‍, മടക്കിക്കൊണ്ടുവരുവാന്‍ യേശുവിന്‍റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ.

7. അടയപ്പെട്ടുകിടക്കുന്ന അനുഗ്രഹത്തിന്‍റെ എല്ലാ വാതിലുകളും യേശുവിന്‍റെ നാമത്തില്‍ തുറക്കപ്പെടട്ടെ.

8. പിതാവേ, എന്നില്‍ നിന്നും വേര്‍പ്പെട്ടുപോയ, ലക്ഷ്യത്തില്‍ എത്താന്‍ എന്നെ സഹായിക്കുന്നവരെ യേശുവിന്‍റെ നാമത്തില്‍ എന്നിലേക്ക്‌ വീണ്ടും ബന്ധിപ്പിക്കുക.

9. അനുഗ്രഹത്തിന്‍റെയും, സമ്പത്തിന്‍റെയും കീര്‍ത്തിയുടേയും ഏഴുമടങ്ങ് പുനഃസ്ഥാപനം എന്‍റെ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.

10. പിതാവേ, അങ്ങയുടെ വിശുദ്ധസ്ഥലത്തുനിന്നും എനിക്ക് സഹായം അയക്കേണമേ യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● അനുസരണമെന്നാല്‍ ഒരു ആത്മീക സദ്ഗുണമാകുന്നു  
● ധൈര്യത്തോടെ ആയിരിക്കുക
● ശീര്‍ഷകം: സമ്പൂര്‍ണ്ണനായ ബ്രാന്‍ഡ്‌ മാനേജര്‍
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 2 
● പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന്‍ കഴിയുമോ?
● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● ആരുടെ വിവരണമാണ് നിങ്ങള്‍ വിശ്വസിക്കുന്നത്?
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login