हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Tuesday, 26th of November 2024
1 0 207
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

അതേ കര്‍ത്താവേ, അങ്ങയുടെ ഇഷ്ടംപോലെ ആകേണമേ 


നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ. (മത്തായി 6:10).

ദൈവത്തിന്‍റെ ഇഷ്ടം നടക്കുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവത്തിന്‍റെ രാജ്യം സ്ഥാപിതമാകുവാനും നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള അവന്‍റെ സമ്പൂര്‍ണ്ണമായ പദ്ധതികള്‍ തുടരുവാനും നാം പരോക്ഷമായി ദൈവത്തോടു അപേക്ഷിക്കുകയാണ് ചെയ്യുന്നത്.

ദൈവത്തിന്‍റെ ഹിതം നിറവേറുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ വീക്ഷണം മാറുന്നു. അവന്‍റെ ഹിതം സ്വാഭാവീകമായി നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നു, അതുകൊണ്ട് നമ്മുടെതായ ഇഷ്ടം നിറവേറുവാന്‍ വേണ്ടി നാം പരിശ്രമിക്കേണ്ട ആവശ്യമില്ല. ദൈവത്തിന്‍റെ ഇഷ്ടം പൂര്‍ത്തിയാകുവാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കുമ്പോള്‍, നമ്മുടെ "സ്വയം", അഹംഭാവം, വൃഥാഭിമാനം എന്നിവ ക്രൂശിക്കപ്പെടുന്നു. 

ദൈവം പ്രവര്‍ത്തിക്കുന്നതിനു മുമ്പ് തന്‍റെ ഹിതത്തിനുവേണ്ടി ഭൌമീക മണ്ഡലത്തില്‍ പ്രാര്‍ത്ഥന നടക്കേണ്ടത്‌ ആവശ്യമായിരിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥന ദൈവത്തെ ക്ഷണിക്കുന്നില്ലയെങ്കില്‍, ദൈവം പ്രവര്‍ത്തിക്കുവാന്‍ വരികയില്ല.

നാം ദൈവഹിതം അറിയേണ്ടതിന്‍റെ ആവശ്യകത എന്താണ്? 

1. നിങ്ങള്‍ക്ക്‌ ദൈവത്തിന്‍റെ ഹിതം അറിയുകയില്ലെങ്കില്‍, ദൈവഹിതം അനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ പ്രയാസമായിരിക്കും.
2 രാജാക്കന്മാര്‍ 4:33-35 വരെയുള്ള വേദഭാഗത്ത്, ആ മകന്‍ അകാലത്തില്‍ മരിക്കണമെന്നത് ദൈവത്തിന്‍റെ ഹിതമല്ലെന്ന് പ്രവാചകനായ എലിശയും സ്ത്രീയും അറിഞ്ഞിരുന്നു, ആകയാല്‍, ആ ബാലന്‍ ജീവിതത്തിലേക്ക് തിരിച്ചു വരുന്നതുവരെ പ്രവാചകനായ ഏലിശ തീഷ്ണമായി പ്രാര്‍ത്ഥിച്ചു. ദൈവത്തിന്‍റെ ഹിതത്തെ സംബന്ധിച്ചു നിങ്ങള്‍ അജ്ഞരായിരിക്കുമ്പോള്‍, ജീവിതം വെച്ചുനീട്ടുന്ന എന്തും നിങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകും.

2. ദൈവഹിതം നിങ്ങള്‍ അറിയുന്നില്ല എങ്കില്‍, പാപത്താല്‍ നിങ്ങള്‍ പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ പരാജയപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.
മത്തായി 4:1-11 ല്‍, പിതാവിന്‍റെ ഹിതം യേശു പൂര്‍ണ്ണമായി മനസ്സിലാക്കിയതുകൊണ്ട് പിശാചിന്‍റെ പരീക്ഷകളെ അവന്‍ അതിജീവിച്ചു. ഒരവസരത്തില്‍, പിശാച് ദൈവവചനം തെറ്റായി ചിത്രീകരിച്ചു, എന്നാല്‍ യേശു അവനെ എതിര്‍ത്തു. ദൈവത്തിന്‍റെ ഹിതം നിങ്ങള്‍ക്ക്‌ അറിയുകയില്ല എങ്കില്‍, സാത്താന്‍ നിങ്ങളുടെ ജീവിതമെടുത്ത് കളിച്ച് നിങ്ങളെ കെണിയില്‍പ്പെടുത്തും.

3. നമ്മുടെ സുരക്ഷ, അനുഗ്രഹം, സമ്പത്ത് ഇതെല്ലാം ദൈവഹിതത്തിന്‍റെ അകത്താണ്.
ദൈവത്തിന്‍റെ ഹിതത്തെക്കുറിച്ച് നമുക്ക് അറിവില്ലെങ്കില്‍, പിശാചിന് നമ്മില്‍ അവസരം എടുക്കുവാന്‍ കഴിയും.
"പ്രിയനേ, നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാൻ പ്രാർഥിക്കുന്നു". (3 യോഹന്നാന്‍ 2). രോഗം തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം ആകുന്നുവെന്ന് ചില ആളുകള്‍ ചിന്തിക്കുന്നു. ദാരിദ്രത്തില്‍ കൂടി ഒരു ലളിതമായ ജീവിതം തങ്ങള്‍ നയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെന്ന് ചിലര്‍ വിചാരിക്കുന്നു. പിശാചിന്‍റെ ഉപദ്രവത്തെ സ്വീകരിക്കേണ്ടതിനു അവര്‍ വഞ്ചിതരായിരിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ദൈവഹിതത്തിനു താഴെയുള്ള എന്തിനെയും എതിര്‍ക്കേണ്ട സമയമാണിത്. 

4. ദൈവഹിതം നാം അറിയുമ്പോള്‍ അത് അനുസരിച്ച് മാത്രമേ നമുക്ക് ജീവിക്കുവാന്‍ കഴിയുകയുള്ളൂ.
ദൈവത്തിന്‍റെ ഇഷ്ടത്തെക്കുറിച്ച് നാം അജ്ഞരായാല്‍, ദൈവഹിതത്തിനു എതിരായുള്ള കാര്യങ്ങള്‍ നാം സ്വാഭാവീകമായും ചെയ്യുവാന്‍ ഇടയാകും. അപ്പോൾ ഞാൻ പറഞ്ഞു: "ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാൻ ഞാൻ വരുന്നു” എന്ന് അവൻ പറയുന്നു. (എബ്രായര്‍ 10:7).

5. ദൈവത്തിന്‍റെ ഹിതവുമായി നാം യോജിച്ചു പോകാതിരിക്കുമ്പോള്‍ ഒക്കെയും, പിശാച് നമ്മെ ആക്രമിക്കുവാനുള്ള പ്രവര്‍ത്തി തുടങ്ങുവാനിടയാകും.
പിശാചിന് ഇടം കൊടുക്കരുത്. (എഫെസ്യര്‍ 4:27).

6. ദൈവഹിതത്തിന്‍റെ വെളിയില്‍ നാം ജീവിക്കുമ്പോള്‍ സാത്താന്‍ നമ്മെ കുറ്റം ചുമത്തുവാന്‍ ഇടയാകും.
അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. (സെഖര്യാവ് 3:1).

7. ദൈവഹിതത്തിനു പുറത്ത് ദൈവം ഒന്നുംതന്നെ ചെയ്യുകയില്ല.
നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല. (യാക്കോബ് 4:3). നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവഹിതത്തിനു പുറത്താണെങ്കില്‍ നമുക്ക് മറുപടി ലഭിക്കുകയില്ല.

8. ദൈവഹിതത്തിനു വെളിയില്‍ നമുക്ക് നമ്മുടെ ആത്യന്തീകലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ കഴിയുകയില്ല
4എന്നിൽ വസിപ്പിൻ; ഞാൻ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയിൽ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാൻ കഴിയാത്തതുപോലെ എന്നിൽ വസിച്ചിട്ടല്ലാതെ നിങ്ങൾക്കു കഴികയില്ല. 5ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങൾക്ക് ഒന്നും ചെയ്‍വാൻ കഴികയില്ല. 6എന്നിൽ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവൻ ഉണങ്ങിപ്പോകുന്നു; ആ വക ചേർത്തു തീയിൽ ഇടുന്നു; അത് വെന്തുപോകും. 7നിങ്ങൾ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാൽ നിങ്ങൾ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിൻ; അത് നിങ്ങൾക്കു കിട്ടും. (യോഹന്നാന്‍ 15:4-7).

2. നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ ഹിതവും പദ്ധതിയും അറിയുവാനുള്ള പ്രധാന മാര്‍ഗ്ഗങ്ങള്‍.

  •   ദൈവത്തോടുകൂടെ നടക്കുക.
ദൈവവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങള്‍ പരിപോഷിപ്പിക്കേണ്ടത് ആവശ്യമാണ്‌. നിങ്ങള്‍ ദൈവത്തെക്കുറിച്ചു അറിയുവാനല്ല ക്ഷമിക്കേണ്ടത്‌ പ്രത്യുത ദൈവത്തെ ആഴത്തില്‍ അറിയുവാന്‍ അന്വേഷിക്കണം.

ദൈവത്തിന്‍റെ വചനത്തില്‍ സമയങ്ങള്‍ ചിലവഴിക്കുന്നതില്‍ കൂടി, പ്രാര്‍ത്ഥിക്കുന്നതിനു സമയം എടുക്കുന്നതിനാല്‍, അതുപോലെ സഭയിലെ കാര്യങ്ങളില്‍ പങ്കെടുക്കുവാന്‍ അഥവാ ഒരു പ്രാര്‍ത്ഥനാ കൂട്ടത്തിനു നേതൃത്വം നല്കുന്നയാളുടെ അധീനതയില്‍ ആയിരിക്കുവാനുള്ള ഓരോ അവസരങ്ങളും ഉപയോഗിക്കുന്നതില്‍ കൂടി നിങ്ങള്‍ക്ക്‌ ആ ബന്ധം നന്നായി പരിപോഷിപ്പിക്കുവാന്‍ സാധിക്കും. നിങ്ങളുടെ ജീവിതത്തില്‍ ഈ പരിശീലനങ്ങള്‍ നിങ്ങള്‍ അന്വേഷിക്കുമ്പോള്‍, ദൈവം നിങ്ങള്‍ക്ക്‌ തന്‍റെ പദ്ധതി വെളിപ്പെടുത്തുന്നതിന്‍റെ ആദ്യത്തെ പടി ആരംഭിക്കും.

പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും. (സദൃശ്യവാക്യങ്ങള്‍ 3:5-6).

  •  ദൈവത്തിന്‍റെ ഹിതമാണെന്ന് നിങ്ങള്‍ മുന്‍പുതന്നെ അറിഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക

അനേക ആളുകള്‍ക്കും തങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം എന്താണെന്ന് അറിയുവാന്‍ ആഗ്രഹം ഉള്ളതുപോലെ തോന്നും, എന്നാല്‍ ദൈവം ശ്രദ്ധയോടെ തന്‍റെ വചനത്തില്‍ അവന്‍റെ പദ്ധതിയുടെ 98 ശതമാനവും വെളിപ്പെടുത്തിയിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം അവര്‍ അവഗണിക്കുന്നു. ദൈവം തന്‍റെ ഹിതത്തിന്‍റെ പല പല വശങ്ങളെക്കുറിച്ചും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് അധാര്‍മ്മീകമായ പ്രവര്‍ത്തിയില്‍ നിന്നും നാം ഒഴിഞ്ഞിരിക്കണം എന്നുള്ളത് വ്യക്തമായും ദൈവത്തിന്‍റെ ഹിതമാകുന്നു.

ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ. നിങ്ങൾ ദുർന്നടപ്പു വിട്ടൊഴിഞ്ഞ്. (1 തെസ്സലോനിക്യര്‍ 4:3).

ദൈവം തന്‍റെ ഹിതമായിരിക്കുവാന്‍ നമുക്ക് വ്യക്തമായി കാണിച്ചുതന്നിരിക്കുന്ന കാര്യങ്ങളെ നാം അനുസരിക്കുന്നില്ലായെങ്കില്‍, നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ദൈവം വെളിപ്പെടുത്തും എന്ന് നാം ചിന്തിക്കുന്നത് എന്തുകൊണ്ടാണ്?

Bible Reading Plan :  Matthew : 25 - 28
Prayer
1. പിതാവേ, അങ്ങയുടെ ഹിതം എന്‍റെ ജീവിതത്തില്‍ നടക്കട്ടെ യേശുവിന്‍റെ നാമത്തില്‍.

2. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് എന്‍റെ ജീവിതത്തില്‍ നടാത്തതൊക്കെയും യേശുവിന്‍റെ നാമത്തില്‍ അഗ്നിയാല്‍ നശിച്ചുപോകട്ടെ.

3. എന്നെക്കുറിച്ചുള്ള ദൈവഹിതം ഞാന്‍ അഭിവൃദ്ധി പ്രാപിക്കണം എന്നാണ്; ആകയാല്‍, എന്‍റെ ജീവിതത്തില്‍ പരാജയത്തിന്‍റെ, നഷ്ടത്തിന്‍റെ, കാലതാമസ്സത്തിന്‍റെ പ്രവര്‍ത്തികളെ ഞാന്‍ വിലക്കുന്നു യേശുവിന്‍റെ നാമത്തില്‍.

4. ഞാന്‍ നല്ല ആരോഗ്യമുള്ളവന്‍ ആയിരിക്കണം എന്നുള്ളത് എന്നെക്കുറിച്ചുള്ള ദൈവഹിതമാകുന്നു; ആകയാല്‍ എന്‍റെ ശരീരത്തില്‍ രോഗത്തിന്‍റെയും വ്യാധിയുടെയും നിക്ഷേപത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.

5. ഞാന്‍ വായ്പ വാങ്ങരുത്, പകരം വായ്പ കൊടുക്കുന്നവന്‍ ആയിരിക്കണം എന്നുള്ളത് എന്നെക്കുറിച്ചുള്ള ദൈവഹിതം ആകുന്നു; ആകയാല്‍, എന്നെ കടത്തില്‍ അകപ്പെടുത്തുവാനുള്ള സാത്താന്‍റെ തന്ത്രങ്ങളെ ഞാന്‍ നശിപ്പിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

6. യേശുവിന്‍റെ രക്തത്താല്‍, എനിക്ക് വിപരീതമായുള്ള ഏതെങ്കിലും നിയമങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ ആണിയാല്‍ കുരിശില്‍ തറയ്ക്കപ്പെടട്ടെ.

7. എന്നെ ലക്ഷ്യമിട്ടിരിക്കുന്ന സകല മന്ത്രവാദങ്ങളും, പോരുകളും, ശാപങ്ങളും, ദോഷങ്ങളും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അതിനെ ചിതറിക്കുന്നു.

8. എന്‍റെ ജീവിതത്തില്‍ നിന്ന് ദോഷങ്ങളും, മരണവും, ലജ്ജയും, നഷ്ടങ്ങളും, വേദനയും, തിരസ്കരണവും, കാലതാമസവും എന്‍റെ ജീവിതത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ നീങ്ങിപോകട്ടെ എന്ന് ഞാന്‍ കല്‍പ്പിക്കുന്നു.

9. എനിക്ക് വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല, എനിക്ക് വിരോധമായി എഴുന്നേല്‍ക്കുന്ന ഏതൊരു നാവിനേയും ഞാന്‍ കുറ്റംവിധിക്കും യേശുവിന്‍റെ നാമത്തില്‍.

10. കര്‍ത്താവേ, ഭൂമിയില്‍ അങ്ങയുടെ ഹിതം ചെയ്യുവാനും അങ്ങയുടെ രാജ്യം വിസ്തൃതമാക്കുവാനും യേശുവിന്‍റെ നാമത്തില്‍ എന്നെ ശക്തീകരിക്കേണമേ.

Join our WhatsApp Channel


Most Read
● വചനത്താൽ പ്രകാശം വരുന്നു
● സകലര്‍ക്കും വേണ്ടിയുള്ള കൃപ
● വിശ്വാസത്തില്‍ അല്ലെങ്കില്‍ ഭയത്തില്‍
● ശുദ്ധീകരണം വ്യക്തമായി വിശദീകരിക്കുന്നു
● ദൈവത്തെ അന്വേഷിക്കയും നിങ്ങളുടെ യുദ്ധത്തെ അഭിമുഖീകരിക്കയും ചെയ്യുക
● രോഗസൌഖ്യത്തിനായുള്ള വിശ്വാസത്തിന്‍റെ ശക്തി
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login