हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 17: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 17: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Sunday, 8th of December 2024
0 0 141
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

അഗ്നിയാലുള്ള സ്നാനം

അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും. എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും. (യെശയ്യാവ് 40:29-31).

പഴയ നിയമത്തില്‍, ദൈവത്തിന്‍റെ സാന്നിധ്യത്തെയും ശക്തിയേയും സൂചിപ്പിക്കുവാന്‍ ചില സമയങ്ങളില്‍ അഗ്നിയെ ഉപയോഗിച്ചിട്ടുണ്ട്. യഹോവ യിസ്രായേലിലെ സത്യദൈവമാണെന്ന് തെളിയിക്കുവാന്‍ ഏലിയാവ് ആഗ്രഹിച്ചപ്പോള്‍, യഹോവ സത്യ ദൈവമാണെന്ന് രാജ്യത്തിനു വെളിപ്പെടുത്തുവാന്‍ അവന്‍ അഗ്നിയുടെ പരീക്ഷണം നടത്തുന്നു. അവന്‍ പറഞ്ഞു, "തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ". (1 രാജാക്കന്മാര്‍ 18:24). അഗ്നിയാലുള്ള സ്നാനത്തെ ശക്തിയുടേയും നവഅഗ്നിയുടെയും സ്നാനം എന്നും വിശേഷിപ്പിക്കാം. ശത്രുവിനു മനസ്സിലാകുന്ന ഭാഷ ശക്തി എന്നതാണ്; നിങ്ങള്‍ അന്ധകാരത്തിന്‍റെ ശക്തികളെ എതിരിടുമ്പോള്‍ ഒക്കെയും, ശക്തിയെ പുറപ്പെടുവിക്കേണ്ടതാണ്.

ഒരു വിശ്വാസി ആത്മീകമായി ബലഹീനനാകാം. അവനുവേണ്ടി ദൈവത്തിന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ലഭ്യമാണെങ്കില്‍ തന്നേയും, ദൈവത്തെക്കുറിച്ചുള്ള അവന്‍റെ അറിവില്‍ വളരാതെയും, പ്രാര്‍ത്ഥനയില്‍ നല്ലൊരു സമയം ചിലവിടാതിരിക്കയും ചെയ്യുമ്പോള്‍, ആ വിശ്വാസി ശക്തിയില്ലാത്തവനായി തുടരും.

ദൈവത്തിന്‍റെ ആത്മാവിനെ "അഭിഷേകം, അഗ്നി, ദൈവത്തിന്‍റെ ശക്തി" എന്നിങ്ങനെ സൂചിപ്പിക്കുന്നു. പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തികള്‍ പല അളവിലാണ് നല്‍കപ്പെട്ടിരിക്കുന്നതെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അതുകൊണ്ട് അഗ്നിയാലുള്ള സ്നാനത്തിനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, അഭിഷേകത്തിന്‍റെയും, അഗ്നിയുടേയും, ദൈവശക്തിയുടേയും വലിയൊരു അളവിനായി നിങ്ങള്‍ അന്വേഷിക്കയാണ് ചെയ്യുന്നത്. ക്രിസ്തു അളവുകൂടാതെയാണ് പരിശുദ്ധാത്മാവിനെ പ്രാപിച്ചത്, എന്നാല്‍ ഒരു വിശ്വാസി എന്ന നിലയില്‍, നാം പടിപടിയായിട്ടാണ് ആത്മാവിന്‍റെ പ്രവര്‍ത്തികള്‍ പ്രാപിച്ചത്, അങ്ങനെ ക്രിസ്തുയെന്ന തലയോളം നാം വളരുന്നതുവരേയും അത് പ്രാപിക്കുന്നത് നാം തുടരുകയും ചെയ്യും.

"ദൈവം അയച്ചവൻ ദൈവത്തിന്‍റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്". (യോഹന്നാന്‍ 3:34).

പലതരത്തിലുള്ള സ്നാനം
1. വെള്ളത്തിലുള്ള സ്നാനം
വെള്ളത്തിലുള്ള സ്നാനം നമ്മെ ക്രിസ്തുവിന്‍റെ ശരീരത്തോടു സംയോജിപ്പിക്കുന്നു.
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു. (1 കൊരിന്ത്യര്‍ 12:13).

2. അഗ്നിയാലുള്ള സ്നാനം
അഗ്നിയാലുള്ള സ്നാനം നമ്മെ ക്രിസ്തുവിന്‍റെ ശക്തിയോടുകൂടെ സംയോജിപ്പിക്കുന്നു. അഗ്നിയാലുള്ള സ്നാനം അന്യഭാഷാ അടയാളത്തോടുകൂടിയാണ് പ്രാപിക്കുന്നത്.
എന്നാൽ പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികൾ ആകും എന്നു പറഞ്ഞു. (അപ്പോ.പ്രവൃ 1:8).

എന്തുകൊണ്ട് നിങ്ങള്‍ക്ക്‌ അഗ്നിയാലുള്ള സ്നാനം ആവശ്യമായിരിക്കുന്നു?
1. ക്രിസ്തുവിന്‍റെ സുവിശേഷത്തിനു ഫലപ്രദമായ നിലയില്‍ സാക്ഷ്യം വഹിക്കുവാന്‍ നിങ്ങള്‍ക്ക്‌ അഗ്നിയുടെ സ്നാനം ആവശ്യമാകുന്നു. (അപ്പോ.പ്രവൃ 1:8).

2. ശത്രുവിന്‍റെ ആക്രമണങ്ങളെ അതിജീവിക്കുവാന്‍ നിങ്ങള്‍ക്ക്‌ അഗ്നിയുടെ സ്നാനം ആവശ്യമാണ്.
 "നിന്‍റെ പ്രവൃത്തികൾ എത്ര ഭയങ്കരം; നിന്‍റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ നിനക്കു കീഴടങ്ങും". (സങ്കീര്‍ത്തനം 66:3).

3. ദൈവത്തിന്‍റെ രാജ്യത്തിനുവേണ്ടി മഹത്വകരമായ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി നിങ്ങള്‍ക്ക്‌ അഗ്നിയുടെ സ്നാനം ആവശ്യമാകുന്നു.
ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും; ഞാൻ പിതാവിന്‍റെ അടുക്കൽ പോകുന്നതുകൊണ്ട് അതിൽ വലിയതും അവൻ ചെയ്യും. (യോഹന്നാന്‍ 14:12).

4. രാജ്യങ്ങളെ കീഴടക്കുവാന്‍, അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ ഇല്ലാതാക്കുവാന്‍, ദുഷ്ട നുകങ്ങളെ തകര്‍ക്കുവാന്‍ നിങ്ങള്‍ക്ക്‌ അഗ്നിയുടെ സ്നാനം ആവശ്യമാണ്.

33 വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു, 34തീയുടെ ബലം കെടുത്തു, വാളിന്‍റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായിത്തീർന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു. 35സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിർത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു. (എബ്രായര്‍ 11:33-35).

5. ബദ്ധന്മാരെ സ്വതന്ത്രരാക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക്‌ അഗ്നിയുടെ സ്നാനം ആവശ്യമാകുന്നു. 
എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: "ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്‍റെ കവർച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാൻ പോരാടുകയും നിന്‍റെ മക്കളെ രക്ഷിക്കയും ചെയ്യും". (യെശയ്യാവ് 49:25).

6. ഭൂതങ്ങളെ പുറത്താക്കുവാനും, അവയുടെ ആധിപത്യങ്ങള്‍ക്ക് ഒരു ഭീഷണി ആകേണ്ടതിനും നിങ്ങള്‍ക്ക്‌ അഗ്നിയുടെ സ്നാനം ആവശ്യമാണ്.

17 വിശ്വസിക്കുന്നവരാൽ ഈ അടയാളങ്ങൾ നടക്കും: എന്‍റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളിൽ സംസാരിക്കും; 18സർപ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവർക്കു ഹാനി വരികയില്ല; രോഗികളുടെമേൽ കൈ വച്ചാൽ അവർക്കു സൗഖ്യം വരും എന്നു പറഞ്ഞു. (മര്‍ക്കൊസ് 16:17-18).

7. ശക്തിയില്ലാതെ വന്നാല്‍, പിശാചുക്കള്‍ രഹസ്യസ്ഥലങ്ങളില്‍ മറഞ്ഞിരിക്കും. ശക്തികൊണ്ടാണ് അവയുടെ രഹസ്യ സങ്കേതങ്ങളില്‍ നിന്നും അവയെ തുരത്തുവാന്‍ സാധിക്കുന്നത്. അതിജീവനത്തിനും വിജയത്തിനും ശക്തി വളരെ അത്യാവശ്യമാണ്.

44 അവർ കേൾക്കുമ്പോൾ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാർ എന്നോട് അനുസരണഭാവം കാണിക്കും.
45 അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുർഗങ്ങളിൽനിന്ന് അവർ വിറച്ചുംകൊണ്ടു വരുന്നു. (സങ്കീര്‍ത്തനം 18:44-45).

ആത്മാവിന്‍റെ അഗ്നിയെ കെടുത്തിക്കളയുന്ന കാര്യങ്ങള്‍ എന്തൊക്കെയാകുന്നു?
  • "ആത്മാവിനെ കെടുക്കരുത് . . . . ". (1 തെസ്സലോനിക്യര്‍ 5:19).
1. മോഹവും പാപപരമായ ചിന്തകളും (മത്തായി 15:10-11, 17-20).
2. ഈ ലോകത്തെക്കുറിച്ചുള്ള കരുതലുകള്‍ (മര്‍ക്കൊസ് 4:19).
3. പ്രാര്‍ത്ഥനയില്ലായ്മ (ലൂക്കോസ് 18:1).
4. ക്ഷമിക്കുവാന്‍ കഴിയാത്ത അവസ്ഥ (എഫെസ്യര്‍ 4:30).
5. ഭോഷ്ക്, ഭയം, സംശയം, അവിശ്വാസം (റോമര്‍ 14:23).

ആത്മീക ശക്തി നിങ്ങള്‍ക്ക്‌ ഉളവാക്കുവാന്‍ എങ്ങനെ കഴിയും

  • ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുക
ആത്മീക അധികാരത്തിന്‍റെ ഉയര്‍ന്ന ഒരു മണ്ഡലത്തിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുവാന്‍ ഉപവാസത്തിന് സാധിക്കും.
നാം ഉപവസിക്കുമ്പോള്‍ ഒക്കെയും, ദൈവവുമായി പുതിയൊരു കൂടിക്കാഴ്ചക്കായി നാം നമ്മെത്തന്നെ തയ്യാറാക്കുകയാണ്. ദൈവവുമായി പുതിയൊരു കൂടിക്കാഴ്ചക്കുശേഷം നിങ്ങള്‍ക്ക്‌ ക്ഷീണിതരായിരിക്കുവാന്‍ സാധിക്കുകയില്ല. ഓരോ കൂടിക്കാഴ്ചകളും പുതിയ അഗ്നിയെ ഉളവാക്കുന്നു.

  • ദൈവത്തിന്‍റെ വചനം
ദൈവവചനം ശക്തികൊണ്ട് നിറഞ്ഞിരിക്കുന്നതാണ്, നിങ്ങള്‍ അത് പഠിക്കുന്ന ഓരോ സമയങ്ങളും, ശക്തിയുടെ പുതിയൊരു നിക്ഷേപം നിങ്ങള്‍ പ്രാപിക്കുന്നു.

ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേർവിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു. (എബ്രായര്‍ 4:12).

ദൈവവചനത്തില്‍ തീയും ശക്തിയുമുണ്ട്. ദൈവവചനം ദൈവത്തിന്‍റെ ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടതാകുന്നു. നിങ്ങള്‍ ദൈവവചനത്തോടുകൂടെ സമയം ചിലവഴിക്കുമെങ്കില്‍, നിങ്ങള്‍ക്ക്‌ ആത്മീക ശക്തി ഉളവാക്കുവാന്‍ സാധിക്കും.

ഞാൻ ഇനി അവനെ ഓർക്കുകയില്ല, അവന്‍റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ സഹിച്ചു തളർന്ന് എനിക്കു വയ്യാതെയായി. (യിരെമ്യാവ് 20:9).

  • സ്വയത്തിനു മരിക്കുക
സ്വയത്തിനു മരിക്കാതെ, ആത്മാവിന്‍റെ ശക്തിക്ക് നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിക്കുവാന്‍ കഴിയുകയില്ല. ദൈവത്തിന്‍റെ ശക്തി ദൈവത്തിന്‍റെ ഉദ്ദേശത്തിനായി മാത്രം ഉപയോഗിക്കണം. സ്വയം ക്രൂശിക്കപ്പെടാതിരിക്കുമ്പോള്‍, ദൈവത്തിന്‍റെ ശക്തിയെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കായി ഉപയോഗിക്കുവാന്‍ സാധ്യതയുണ്ട്.

ആമേൻ, ആമേൻ, ഞാൻ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കിൽ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും (യോഹന്നാന്‍ 12:24).

Bible Reading Plan : John 15-19
Prayer
1. പിതാവേ, അഗ്നിയാല്‍ എന്നെ അഭിഷേകം ചെയ്യേണമേ യേശുവിന്‍റെ നാമത്തില്‍.

2. പിതാവേ, പരമാവധി വിജയത്തിനായി എന്നെ ശക്തീകരിക്കേണമേ യേശുവിന്‍റെ നാമത്തില്‍.

3. പിതാവേ, സാമ്പത്തീക ഭദ്രതയ്ക്കുള്ള ശക്തി എനിക്ക് നല്‍കേണമേ യേശുവിന്‍റെ നാമത്തില്‍.

4. സാത്താന്യ കോട്ടകളെയും പരിമിതികളേയും തകര്‍ക്കുവാനുള്ള ശക്തി യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രാപിക്കുന്നു.

5. പിതാവേ, ആത്മാക്കളെ നേടുന്നതിനു ആത്മാവിന്‍റെ പുതിയ അഗ്നി എനിക്ക് ആവശ്യമാണ്‌, യേശുവിന്‍റെ നാമത്തില്‍.

6. പിതാവേ, എന്‍റെ ജീവിതത്തില്‍ ആത്മാവിന്‍റെ ഒമ്പതു വരങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നു യേശുവിന്‍റെ നാമത്തില്‍. (1 കൊരിന്ത്യര്‍ 12:4-11).

7. പിതാവേ, യേശുവിന്‍റെ നാമത്തില്‍, അഗ്നിയുടെ സ്നാനം ഞാന്‍ പ്രാപിക്കുന്നതില്‍ നിന്നും എന്നെ തടയുന്ന എന്‍റെ ജീവിതത്തിലുള്ള സകലത്തേയും ദയവായി പിഴുതുക്കളയേണമേ, യേശുവിന്‍റെ നാമത്തില്‍.

8. അതേ കര്‍ത്താവേ, അങ്ങയുടെ അഗ്നിയാല്‍, എന്‍റെ ജീവിതത്തില്‍ നിന്നും പാപപരമായ ആഗ്രഹങ്ങളും ശീലങ്ങളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.

9. പിതാവേ, അങ്ങയുടെ പരിശുദ്ധ അഗ്നി എന്‍റെ ദേഹം, ദേഹി, ആത്മാവ് എന്നിവയെ ശുദ്ധീകരിക്കട്ടെ യേശുവിന്‍റെ നാമത്തില്‍.

10. പിതാവേ, അങ്ങയുടെ പരിശുദ്ധാത്മാവിന്‍റെ പുതിയൊരു നിറവ് ഞാന്‍ ആഗ്രഹിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

11. ഞാന്‍ എന്‍റെ ജീവിതം വൃഥാവായി ജീവിക്കയില്ല യേശുവിന്‍റെ നാമത്തില്‍.

12. ഏറ്റവും മികച്ചതിനായുള്ള അഭിഷേകം എന്‍റെ മേലും ഈ 40 ദിവസ ഉപവാസത്തില്‍ പങ്കുചേരുന്ന സകലരുടെമേലും ഇരിക്കുമാറാകട്ടെ യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #20
● ഉൾമുറി
● കൃപാദാനം
● ദൈവീക സ്വഭാവമുള്ള വിശ്വാസം
● ഇന്നലകളെ പോകുവാന്‍ അനുവദിക്കുക
● നിങ്ങള്‍ കൊടുത്തുതീര്‍ക്കേണ്ടതായ വില
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login