हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 22: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും

Friday, 13th of December 2024
1 0 295
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

പൂര്‍വ്വീകമായ രീതികളെ കൈകാര്യം ചെയ്യുക

"അവൻ അവനോട്: അയ്യോ, കർത്താവേ, ഞാൻ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ എന്നു പറഞ്ഞു". (ന്യായാധിപന്മാര്‍ 6:15).

നാം ഇന്ന് പ്രാര്‍ത്ഥനയില്‍ ദൈവത്തിനായി കാത്തിരിക്കുമ്പോള്‍, നമ്മുടെ കുടുംബ പരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ദോഷത്തിന്‍റെ രീതികളെയും നാം തിരിച്ചറിയുകയും എല്ലാ സാത്താന്യ സ്വാധീനങ്ങളില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുകയും വേണം. ഗിദയോന്‍റെ ദൈവവുമായുള്ള കൂടിക്കാഴ്ച ദൈവജനത്തെ വിടുതലിലേക്കും അനുഗ്രഹത്തിലേക്കും നയിക്കുവാന്‍ അവന്‍ എപ്രകാരം നിയോഗിക്കപ്പെട്ടുവെന്ന് വേദപുസ്തകം വെളിപ്പെടുത്തുന്നു. എന്നിരുന്നാലും, അവന്‍ തന്‍റെ പശ്ചാത്തലത്തെക്കുറിച്ച് ആശങ്കയുള്ളവന്‍ ആയിരുന്നു; അവന്‍ പറഞ്ഞു, "മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവച്ചു ഞാൻ ചെറിയവനും അല്ലോ". ഗിദയോന്‍റെ കുടുംബത്തില്‍, ദാരിദ്ര്യത്തിന്‍റെ ഒരു രീതി ഉണ്ടായിരുന്നു എന്നത് വ്യക്തമായിരുന്നു.

നിങ്ങളുടെ കുടുംബത്തില്‍ ആവര്‍ത്തിച്ചുള്ളതായ ഒരു രീതി നിങ്ങള്‍ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ആരോഗ്യ പ്രശ്നങ്ങള്‍, കുടുംബജീവിതത്തിലെ പ്രതിസന്ധികള്‍, അഥവാ സാമ്പത്തീകമായ പ്രശ്നങ്ങള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വീണ്ടും വീണ്ടും സംഭവിക്കുന്നതായി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം. തകര്‍ക്കപ്പെടേണ്ടതായ പൂര്‍വ്വീകമായ ഒരു രീതിയുടെ അടയാളങ്ങള്‍ ആയിരിക്കാമത്. 

വിവരിക്കാനാവാത്ത വിദ്വേഷങ്ങളോ ബുദ്ധിമുട്ടുകളോ നിങ്ങളുടെ ജീവിതത്തിലോ, ജോലിസ്ഥലത്തോ, അല്ലെങ്കില്‍ നിങ്ങള്‍ പോകുന്നിടത്തോ നിങ്ങള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍, അത് പൂര്‍വ്വീകമായ ഒരു രീതിയുടെ ഒരു അടയാളമായിരിക്കാം. ചില വിശ്വാസികള്‍ ആശയക്കുഴപ്പത്തിലാണ് കാരണം അവര്‍ പ്രാര്‍ത്ഥിച്ചു, ഉപവസിച്ചു, അവര്‍ക്ക് ചിന്തിക്കുവാന്‍ കഴിയുന്നതെല്ലാം അവര്‍ ചെയ്തു, എന്നാല്‍ വ്യത്യസ്ത സമയങ്ങളില്‍ പ്രശ്നങ്ങള്‍ വീണ്ടും ഉയര്‍ന്നുവരികയാണ്. തങ്ങളുടെ പ്രാര്‍ത്ഥന ശരിയായ പ്രശ്നങ്ങളെ ലക്ഷ്യമാക്കുന്നില്ലെങ്കില്‍, അവര്‍ ആഗ്രഹിച്ച ഫലം ഉളവാക്കുകയില്ലയെന്ന് മനസ്സിലാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. പ്രത്യക്ഷമായ വിജയം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് കാണണമെങ്കില്‍ ശരിയായ ദിശാബോധത്തോടെ പ്രാര്‍ത്ഥിക്കുവാന്‍ പഠിക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാകുന്നു.

ഒരു ക്രിസ്ത്യാനിയ്ക്ക് പൂര്‍വ്വീകമായ രീതികളാല്‍ ബാധിക്കപ്പെടുവാന്‍ കഴിയുമോ?

അതേ, ഒരു ക്രിസ്ത്യാനിയെ പൂര്‍വ്വീക രീതികളും ശക്തികളും ബാധിച്ചേക്കാം. ദൈവത്തിന്‍റെ വചനം അനുസരിച്ച്, ഒരു ക്രിസ്ത്യാനി പൂര്‍വ്വീകമായ ശക്തികളാലും രീതികളാലും സ്വാധീനിക്കപ്പെടരുത് കാരണം വീണ്ടും ജനനത്തിലൂടെ നാം അവയ്ക്കെല്ലാം മുകളിലാണ്. എന്നിരുന്നാലും, ചില സാഹചര്യങ്ങള്‍ ഒരു ക്രിസ്ത്യാനിയെ പൂര്‍വ്വീക ശക്തികളുടെയും രീതികളുടെയും സ്വാധീനത്തിനു വിധേയരാക്കും. അങ്ങനെയുള്ള ഈ സാഹചര്യങ്ങളില്‍ താഴെ പറയുന്നത് ഉള്‍പ്പെടുന്നു:

1. അഞ്ജത: ഒരു വിശ്വാസി ക്രിസ്തു പൂര്‍ത്തീകരിച്ച പ്രവര്‍ത്തികളെയും, ക്രിസ്തുവിലുള്ള അവരുടെ അധികാരത്തേയും, വീണ്ടെടുപ്പില്‍ കൂടി ദൈവം അവര്‍ക്കുവേണ്ടി നേടിയെടുത്തതായ സകലത്തേയും സംബന്ധിച്ച് അജ്ഞരായിരിക്കുമ്പോള്‍, അവരുടെ ജീവിതത്തില്‍ പൂര്‍വ്വീകമായ ശക്തികള്‍ പ്രവര്‍ത്തിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഹോശേയ 4:6 വെളിപ്പെടുത്തുന്നു. പരിജ്ഞാനം ഇല്ലായ്കയാല്‍ ദൈവജനം നശിച്ചു പോകുന്നു. പരിജ്ഞാനത്തിന്‍റെ കുറവ് ഒരു വിശ്വാസിയില്‍ സ്വാധീനം ചെലുത്തുവാന്‍ പരാജയപ്പെട്ട ശക്തികളെ അനുവദിക്കുന്നു.

2. പാപം: പാപം ഒരു വിശ്വാസിക്കും ദൈവത്തിനും ഇടയില്‍ ഒരു വിടവ് സൃഷ്ടിക്കുന്നു എന്ന് യെശയ്യാവ് 59:1-2 വെളിപ്പെടുത്തുന്നു. ഒരു വിശ്വാസി പാപത്തില്‍ ഏര്‍പ്പെടുമ്പോള്‍, പൂര്‍വ്വീക ശക്തികള്‍ക്ക് സ്വാധീനം ചെലുത്തുവാനും ആക്രമിക്കുവാനും വേണ്ടി പ്രവേശനം ലഭിക്കുന്നു. പിശാചിനു ഒരു ഇടം കൊടുക്കുന്നതിനെതിരായി വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട് (എഫെസ്യര്‍ 4:27 വായിക്കുക). പൂര്‍വ്വീക ശക്തികളില്‍ നിന്നുള്ള ആക്രമണത്തിനു പാപം വാതില്‍ തുറന്നുകൊടുക്കുന്നു.

3. പ്രാര്‍ത്ഥനയില്ലായ്മ: പ്രാര്‍ത്ഥനയില്‍ കൂടി ക്രിസ്തുവിന്‍റെ വിജയം നടപ്പിലാക്കുവാന്‍ വിശ്വാസികളെക്കുറിച്ച് ഉദ്ദേശിക്കുന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ പരാജയപ്പെടുന്നത് തടസ്സമില്ലാതെ പരാജയ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതിനു അനുവദിക്കുന്നു. ശ്രദ്ധയോടുള്ള പ്രാര്‍ത്ഥന പിശാചിന്‍റെ പ്രവര്‍ത്തികളെ തടുക്കുവാന്‍ ഫലപ്രദമായതാകയാല്‍ വിശ്വാസികള്‍ തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കണമെന്ന് യാക്കോബ് 5:16 പ്രോത്സാഹനം നല്‍കുന്നു. 

"അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ച് എന്ന് അവർ അന്നാളിൽ ഇനി പറകയില്ല. ഓരോരുത്തൻ താന്താന്‍റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ച മുന്തിരിങ്ങാ തിന്നുന്നവന്‍റെ പല്ലേ പുളിക്കുകയുള്ളൂ. ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്. ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കുപിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്". (യിരെമ്യാവ് 31:29-32). 

മാതാപിതാക്കളില്‍ നിന്നും മക്കളിലേക്ക് പൂര്‍വ്വീക ശക്തികളേയും രീതികളേയും കൈമാറ്റം ചെയ്യുന്നതില്‍ നിന്നും വിലക്കുന്നതായ ഒരു പുതിയ ഉടമ്പടി പ്രാബല്യത്തില്‍ ഉണ്ടെന്ന് മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തമായി കാണുവാന്‍ സാധിക്കുന്നു. മിസ്രയിമില്‍ നിന്നുള്ള പുറപ്പാടിന്‍റെ സമയത്ത് ഉണ്ടാക്കിയ പഴയ ഉടമ്പടികള്‍ക്ക് വിരുദ്ധമായി, പുതിയ ഉടമ്പടി അനീതികള്‍ക്കു വ്യക്തിപരമായ ഉത്തരവാദിത്വത്തെ സ്ഥാപിക്കുന്നു.

നിര്‍ഭാഗ്യവശാല്‍, അനേകം ആളുകളും പൂര്‍വ്വീക രീതികളെ സംബന്ധിച്ച് അജ്ഞരാകുന്നു, അതുകൊണ്ട് പ്രാര്‍ത്ഥനയാല്‍ അവയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അജ്ഞത പൈശാചീക പ്രവര്‍ത്തികളെ ഉണ്ടാക്കുന്നു, ആകയാല്‍ ഈ രീതികളെ തിരിച്ചറിയുന്നതും പ്രാര്‍ത്ഥനയാല്‍ അവയില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കേണ്ടതും പ്രധാനപ്പെട്ട കാര്യമാകുന്നു.

അതുകൊണ്ട്, നമുക്ക് സ്വാതന്ത്ര്യത്തിലും ജയത്തിലും നടക്കുവാന്‍ കഴിയേണ്ടതിനു നമ്മുടെ ജീവിതത്തില്‍ നിന്നും തകര്‍ക്കേണ്ടതായ എല്ലാ പൂര്‍വ്വീക രീതികളെയും ദൈവം വെളിപ്പെടുത്തി തരേണ്ടതിനായി ഇന്ന് കുറച്ചു സമയങ്ങള്‍ എടുത്തു നമുക്ക് പ്രാര്‍ത്ഥിക്കാം.

Bible Reading Plan : Act 21-26
Prayer
1. നിഷേധാത്മകമായ രീതികള്‍ എന്‍റെ ജീവിതത്തിലും കുടുംബത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍ എന്‍റെ രക്തബന്ധത്തിലുള്ള ഏതൊരു രീതികളേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ വിലക്കുന്നു. (പുറപ്പാട് 20:5-6).

2. എന്‍റെ ജീനുകളിലും രക്തത്തിലും ഉള്ളതായ ദോഷകരമായ ഏതു പൂര്‍വ്വീക കൈയ്യെഴുത്തുകളേയും യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ മായിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (കൊലൊസ്സ്യര്‍ 2:14).

3. എന്‍റെ കുടുംബത്തിലുള്ള മരണത്തിന്‍റെയും ദുരന്തത്തിന്‍റെയും സകല കോട്ടകളും യേശുവിന്‍റെ നാമത്തില്‍ ഒരു അന്ത്യത്തിലേക്ക് വരട്ടെ. (2 കൊരിന്ത്യര്‍ 10:4).

4. എന്‍റെ കുടുംബപരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന മരണത്തിന്‍റെയും, ദാരുദ്ര്യത്തിന്‍റെയും, ദുരന്തത്തിന്‍റെയും എല്ലാ സന്ദേശവാഹകരും; യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. (സങ്കീര്‍ത്തനം 107:20).

5. എന്‍റെ കുടുംബത്തിന്മേലുള്ള സകല ക്രമകേടിന്‍റെ, വിവാഹമോചനത്തിന്‍റെ, കാലതാമസത്തിന്‍റെ ശാപങ്ങള്‍, അഗ്നിയാല്‍ തകര്‍ക്കപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍. (ഗലാത്യര്‍ 3:13).

6. അതേ കര്‍ത്താവേ, അങ്ങയുടെ മഹത്വം എന്‍റെ കുടുംബത്തില്‍ വെളിപ്പെടുത്തേണമേ, യേശുവിന്‍റെ നാമത്തില്‍. (പുറപ്പാട് 33:18).

7. എന്‍റെ അടിസ്ഥാനത്തിലുള്ള പരാജയത്തിന്‍റെയും നേടുവാന്‍ കഴിയാത്തതിന്‍റെയും സകല രീതികളും, യേശുവിന്‍റെ നാമത്തില്‍ ഇല്ലാതായി തീരുക. (ഫിലിപ്പിയര്‍ 4:13).

8. ഈ വര്‍ഷത്തില്‍, ദൈവീകമായ സഹായകരേയും, മഹത്തായ സാക്ഷ്യങ്ങളും, സാമ്പത്തീക അഭിവൃദ്ധിയും ഞാന്‍ സന്തോഷത്തോടെ അനുഭവിക്കും, യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനപുസ്തകം 28:12).

9. എന്‍റെ ജീവിതത്തിലുള്ള സകല മലിനതകളെയും ലൈംഗീക അശുദ്ധികളേയും നശിപ്പിക്കുവാന്‍ ഞാന്‍ അഗ്നിയെ സ്വീകരിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (1 കൊരിന്ത്യര്‍ 6:18).

10. എന്‍റെ ജീവിതത്തിലുള്ള സകല സാത്താന്യ സ്വാധീനങ്ങളും, പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ കെട്ടുപോകട്ടെ, യേശുവിന്‍റെ നാമത്തില്‍. (യാക്കോബ് 4:7).

Join our WhatsApp Channel


Most Read
● നമ്മുടെ രക്ഷകന്‍റെ നിരുപാധികമായ സ്നേഹം   
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ ജീവിതത്തില്‍ യാഗപീഠത്തില്‍ നിന്നും യാഗപീഠത്തിലേക്ക് മുന്‍ഗണന നല്‍കുക
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● നീതിയുള്ള കോപത്തെ ആലിംഗനം ചെയ്യുക
● അനുകരണം
● ദിവസം 01:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login