Daily Manna
1
0
134
ദിവസം 34: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Wednesday, 25th of December 2024
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദാരിദ്ര്യത്തിന്‍റെ ആത്മാവിനെ കൈകാര്യം ചെയ്യുക
"പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭർത്താവു മരിച്ചുപോയി; നിന്‍റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. അവൾ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊൾക എന്നു പറഞ്ഞു". (2 രാജാക്കന്മാര്‍ 4:1,7).
ദാരിദ്ര്യത്തില്‍ ജീവിക്കുകയെന്നത് വേദനാജനകമായ കാര്യമാകുന്നു. ദാരിദ്ര്യം ദൈവത്തെ മഹത്വപ്പെടുത്തുന്നില്ല. ദാരിദ്ര്യവും ഇല്ലായ്മകളും വിശുദ്ധിയുമായി തെറ്റായ നിലയില്‍ ബന്ധിപ്പിക്കപ്പെട്ടിരുന്ന കാലം കഴിഞ്ഞു. എന്നിരുന്നാലും, ഈ വര്‍ത്തമാന കാലത്തിലും, പരിശുദ്ധിയെ ദാരിദ്ര്യവും ഇല്ലായ്മയുമായി ബന്ധിപ്പിക്കുന്ന ചില ആളുകളുണ്ട്. അവര്‍ അതിനെ കേവലം ലൌകീക കാര്യമായി മാത്രം കണക്കാക്കുന്നു. എന്നാല്‍ അത് അങ്ങനെയല്ല. ദ്രവ്യമോ സകലത്തിനും ഉതകുന്നു എന്ന് ദൈവവചനം പറയുന്നു (സഭാപ്രസംഗി 10:19). സ്വാഭാവീക മണ്ഡലത്തില്‍ അനേക കാര്യങ്ങള്‍ ചെയ്തെടുക്കുവാന്‍ പണം ആവശ്യമാണ്. ഇത് വിനിമയത്തിനുള്ള ഒരു ഉപാധിയാകുന്നു. മൂല്യം സംഭരിക്കുവാന്‍ വേണ്ടി നിങ്ങള്‍ ഉപയോഗിക്കുന്നതും ഇത് തന്നെയാണ്. ഭൂമിയിലെ നമ്മുടെ ജീവിതത്തിന്‍റെ ഉദ്ദേശ്യം നിവര്‍ത്തിക്കുവാന്‍ ഉപയോഗിക്കേണ്ടതായ ഒരു ഉപകരണമാണ് പണമെന്നത്. സുവിശേഷത്തിന്‍റെ മുന്നേറ്റത്തിനായും ഉപയോഗിക്കേണ്ടതായ ഒരു കാര്യംകൂടിയാണ് പണം എന്ന് പറയുന്നത്.
നിങ്ങള്‍ക്ക് പണത്തിന്‍റെ ദൌര്‍ലഭ്യം ഉള്ളപ്പോള്‍, വന്‍കാര്യങ്ങള്‍ ചെയ്യുവാനുള്ള നിങ്ങളുടെ കഴിവ് പരിമിതപ്പെടും. നാം സേവിക്കുന്ന ദൈവം സമ്പന്നനാണ്. അവന്‍ ഒരു ദരിദ്രനായ ദൈവമല്ല, എന്നാല്‍ അവന്‍ ഏറ്റവും പരിശുദ്ധനുമാകുന്നു. സ്വര്‍ഗ്ഗത്തിലെ വീഥികള്‍ തങ്കനിര്‍മ്മിതമാണ് (വെളിപ്പാട് 21:21). അതുകൊണ്ട്, ദാരിദ്ര്യത്തെ പരിശുദ്ധിയുമായി ബന്ധിപ്പിക്കുവാനുള്ള ഏതൊരു ചിന്തയും നരകകുഴിയില്‍ നിന്നുള്ള ഭോഷ്കാകുന്നു. നമ്മുടെ ഇന്നത്തെ മുഖ്യ വേദഭാഗത്തില്‍ നിന്നും നാം കാണുന്നത്, ആ വിധവയുടെ ഭര്‍ത്താവ് ഒരു യഥാര്‍ത്ഥ പ്രവാചകനായിരുന്നു, ദൈവഭക്തനായിരുന്ന ഒരു ദൈവദാസനായിരുന്നു എന്നാണ്, എന്നാല്‍ അവന്‍ ജീവിച്ചതും മരിച്ചതും കടത്തിലായിരുന്നു; തന്‍റെ കുടുംബത്തേയും അവന്‍ കടത്തിലാക്കി. അവന്‍റെ ഭാര്യയ്ക്ക് ആ കടം തീര്‍ക്കുവാന്‍ ഏതെങ്കിലും ബിസിനസ്സോ മറ്റു മാര്‍ഗ്ഗങ്ങളോ ഇല്ലായിരുന്നു. ആകയാല്‍, അവള്‍ എപ്രകാരമാണ് ദാരിദ്ര്യത്തെ കൈകാര്യം ചെയ്തത്?.
നിങ്ങള്‍ ആ' സംഭവം മുഴുവന്‍ വായിക്കുമെങ്കില്‍, ആ സ്ത്രീയ്ക്ക് തന്‍റെ ഭവനത്തില്‍ ഒരു ഭരണി എണ്ണ ഉണ്ടായിരുന്നു എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും എന്നാല്‍ അത് എന്തിനെ സൂചിപ്പിക്കുന്നു എന്ന് അറിഞ്ഞിരുന്നില്ല. പ്രവാചകനായ ഏലിശ വരുന്നതിനു മുമ്പ് അവള്‍ ആ ഭരണിയിലെ എണ്ണ പരമാവധി ഉപയോഗിച്ചില്ല. അനേകം വിശ്വാസികളും ഈ വിധവയെപോലെയാണ്; അവര്‍ക്ക് തങ്ങളുടെ വീട്ടില്‍ ഒരു ഭരണി എണ്ണയുണ്ട്, എന്നിട്ടും അവര്‍ ദാരിദ്ര്യത്തില്‍ ജീവിക്കുന്നു. താലന്തുള്ള അനേകം ആളുകളും ദരിദ്ര്യരാണ്, അവര്‍ക്ക് താലന്തുകള്‍ ഇല്ലാഞ്ഞിട്ടല്ല. അവരുടെ അതുല്യമായ കഴിവുകളും മഹത്വവും കാണുന്നതില്‍ നിന്നും പിശാച് അവരുടെ കണ്ണുകളെ അന്ധമാക്കിയിരിക്കുന്നതാണ് ഇതിന്‍റെ കാരണം.
ഇന്ന്, നാം ദാരിദ്ര്യത്തെ കൈകാര്യം ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് സമതുലിതമായ ഒരു വീക്ഷണം ഉണ്ടായിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു മാത്രമല്ല അതിന്‍റെ ആത്മീക വശവും സ്വാഭാവീക വശവും നോക്കുകയും വേണം. ചില സന്ദര്‍ഭങ്ങളില്‍, ആളുകള്‍ ദാരിദ്ര്യരായിരിക്കുന്നത് അവരുടെ സാമ്പത്തീകത്തിനെതിരായ ആക്രമണം കൊണ്ടല്ല മറിച്ച് സമ്പത്തുണ്ടാക്കുന്ന നിയമത്തിന്‍റെ കാര്യം വരുമ്പോള്‍ അവര്‍ അത് ശരിയാക്കാത്തതുകൊണ്ടാണ്.
ദാരിദ്ര്യത്തിന്‍റെ കാരണങ്ങള്‍ എന്തൊക്കെയാണ്?
1. പാപത്തിലൂടെ ദാരിദ്ര്യത്തെ ഉളവാക്കുവാന്‍ കഴിയും. പാപത്തിനു ദാരിദ്ര്യത്തെ സംഭാവന ചെയ്യുവാന്‍ സാധിക്കും.
ധനവാന്മാര്‍ തങ്ങളുടെ കരത്തെ പാപത്തില്‍ മുക്കിയത് നിമിത്തം അവര്‍ പാപ്പരായിത്തീര്‍ന്ന അനേകം സംഭവങ്ങളുണ്ട്.
ആവര്‍ത്തനപുസ്തകം 28:47-48 പറയുന്നു,
"സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്‍റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്കകൊണ്ടു യഹോവ നിന്‍റെ നേരേ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാ ഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവൻ നിന്‍റെ കഴുത്തിൽ ഒരു ഇരുമ്പുനുകം വയ്ക്കും".
ആളുകള്‍ ദൈവത്തെ അനുസരിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ട്, അവര്‍ ദാരിദ്ര്യത്തിലും, ഇല്ലായ്മയിലും ജീവിക്കുവാന്‍ വ്യവസ്ഥ ചെയ്തു.
2. അലസതയ്ക്കും ദാരിദ്ര്യത്തെ നിര്‍മ്മിക്കുവാന്‍ സാധിക്കും.
ഭരണി നിറയെ എണ്ണ ഉണ്ടായിരുന്ന സ്ത്രീയ്ക്ക് അതുകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു; അവള്‍ അതുകൊണ്ട് വെറുതെയിരുന്നു. സദൃശ്യവാക്യങ്ങള്‍ 6:10-11 പറയുന്നു, "കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക. അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും".
അലസനായിരിക്കുന്ന ഒരു മനുഷ്യന്‍ ദാരിദ്ര്യത്തില്‍ അവസാനിക്കും കാരണം നിങ്ങള്‍ക്ക് ദാരിദ്ര്യം കൈകാര്യം ചെയ്യണമെങ്കില്‍, നിങ്ങള്‍ അദ്ധ്വാനിക്കണം. അതുകൊണ്ട്, പ്രവര്‍ത്തിക്കുക എന്നതാണ് ദാരിദ്ര്യത്തിനുള്ള പ്രതിവിധി. നിങ്ങള്‍ കഠിനമായി അധ്വാനിക്കണം.
3. ദൗര്‍ഭാഗ്യം മൂലവും ദാരിദ്ര്യം ഉണ്ടാകാം. സമ്പത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നവരുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. നല്ലൊരു ഉദാഹരണമാണ് ഇയ്യോബ്. താന്‍ അധ്വാനിച്ചുണ്ടാക്കിയ സകലതും തനിക്കു നഷ്ടമായി. അവന്‍ ഉത്സാഹിയായിരുന്ന ഒരു മനുഷ്യനായിരുന്നു. അവന്‍ യാതൊരു പാപവും ചെയ്തിരുന്നില്ല, എന്നിട്ടും തന്‍റെ സമ്പത്ത് തനിക്കു നഷ്ടമായി. കാരണം അവന്‍റെ സമ്പത്തിന്മേല്‍ ഒരു പൈശാചീക ആക്രമണമുണ്ടായി. അതുകൊണ്ട് ആത്മ മണ്ഡലത്തിലെ ഒരു ആക്രമണവും ദാരിദ്ര്യത്തിനു കാരണമാകാം. അത് ഒരു വ്യക്തിയ്ക്ക് ഉള്ളതെല്ലാം നഷ്ടമാക്കുന്നതിലേക്ക് നയിക്കുന്ന ദൗര്‍ഭാഗ്യത്തിനു കാരണമാകാം.
ന്യായാധിപന്മാര്‍ 6:6ല്‍, ഗിദയോന്‍റെ ചരിത്രം നമുക്ക് കാണാം. ആളുകള്‍ വിതച്ചിരുന്നത് മുഴുവനും മിദ്യാന്യര്‍ വന്നു നശിപ്പിക്കും.
"ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു".
ദാരിദ്ര്യത്തിനു കാരണമാകുന്ന കാര്യങ്ങള്‍ നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍, അങ്ങനെയുള്ള കാര്യങ്ങളെ നിങ്ങളുടെ ജീവിതത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയും. ചില സന്ദര്‍ഭങ്ങളില്‍, ദാരിദ്ര്യത്തെ കൈകാര്യം ചെയ്യുവാനുള്ള പരിഹാരമാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്; മറ്റുചില സമയങ്ങളില്‍, അതിനു കഠിനാധ്വാനം ആവശ്യമാണ്.
4. അച്ചടക്കമില്ലായ്മയ്ക്ക് ദാരിദ്ര്യത്തെ സംഭാവന ചെയ്യുവാന്‍ കഴിയും.
നിങ്ങള്‍ ചിലവാക്കുന്നതില്‍ അച്ചടക്കം പാലിക്കുന്നവരാകണം. നിങ്ങളുടെ സമയം ഉപയോഗിക്കുന്ന കാര്യത്തിലും നിങ്ങള്‍ക്ക് അച്ചടക്കം ഉണ്ടായിരിക്കണം. നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ അച്ചടക്കം പാലിക്കുന്നവര്‍ ആയിരിക്കണം. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അച്ചടക്കമുള്ളവര്‍ ആയിരിക്കുക. നിങ്ങള്‍ എങ്ങനെയാണ് പണം ചിലവഴിക്കുന്നത്? ഈ കാര്യങ്ങളെല്ലാം ദാരിദ്ര്യത്തിനു കാരണമാകുന്ന നിസ്സാരമായ വസ്തുതകളാണ്.
5. ദൈവത്തിന്‍റെ വചനത്തോടുള്ള അനുസരണക്കേടും ദാരിദ്ര്യത്തിനു കാരണമാകാം. നാം ദൈവത്തിന്‍റെ വചനം അനുസരിക്കാതെയിരിക്കുമ്പോള്‍, പിശാചിനു നമ്മെ ബാധിക്കുവാനുള്ള ഒരു വിളനിലം നാം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന്‍റെ വചനം അനുഗ്രഹങ്ങളോടും ഫലങ്ങളോടും കൂടിയാണ് വരുന്നത്. നിങ്ങളത് അനുസരിക്കുമെങ്കില്‍, നിങ്ങള്‍ അനുഗ്രഹങ്ങള്‍ ആസ്വദിക്കും. നിങ്ങളത് അനുസരിക്കാതെയിരിക്കുമ്പോള്‍, അതിന്‍റെതായ വിപരീത ഫലങ്ങള്‍ തന്നെത്താന്‍ ഉണ്ടാകും.
6. സാത്താന്യ പ്രവര്‍ത്തികളും ദാരിദ്ര്യത്തിലേക്ക് നയിക്കുവാന്‍ ഇടയാകും. (ലൂക്കോസ് 8:43-48).
രക്തസ്രവക്കാരിയായ സ്ത്രീ തനിക്കുണ്ടായിരുന്നത് എല്ലാംതന്നെ അവളുടെ ആരോഗ്യത്തിനായി ചിലവഴിച്ചു. ആരോഗ്യപരമായ വെല്ലുവിളികള്‍ (രോഗങ്ങളും വ്യാധികളും) ആളുകളുടെ സമ്പത്തിനെ പിശാച് ആക്രമിക്കുന്ന ചില വഴികളാകുന്നു, കാരണം അത് അവരെ ഓരോ മാസവും അഥവാ ഓരോ ആഴ്ചയിലും ആയിരക്കണക്കിനു രൂപ മരുന്നുകള്‍ക്കായി ഉപയോഗിക്കുവാന്‍ ഇടയാക്കുന്നു.
ആളുകളുടെ സമ്പത്തിനെ പിശാചിനു ആക്രമിക്കുവാന്‍ കഴിയുന്നതായ വ്യത്യസ്തമായ വഴികളുണ്ട്. ഇങ്ങനെയുള്ള എല്ലാ സാത്താന്യ ആക്രമണങ്ങളേയും പ്രാര്‍ത്ഥനയുടെ സ്ഥലത്ത് കൈകാര്യം ചെയ്യുവാന്‍ സാധിക്കും.
ഇന്ന്, ഞാന്‍ പരാമര്‍ശിച്ചിരിക്കുന്ന വസ്തുതകളിലൂടെ ദാരിദ്ര്യത്തെ നാം കൈകാര്യം ചെയ്യേണ്ടത് അനിവാര്യമാണ്. നാം അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യണം മാത്രമല്ല അതിനെക്കുറിച്ച് നിഷ്ക്രിയരായിരിക്കരുത്.
Bible Reading Plan : Hebrew 2 - 10
Prayer
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. എന്റെ പണം, കുടുംബം, ബിസിനസ്സ്, എന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉള്ള എല്ലാ ദാരിദ്ര്യവും യേശുവിന്റെ നാമത്തിൽ അവസാനിക്കുന്നു.
2. യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തിലും കുടുംബത്തിലും ഉള്ളതായ ദാരിദ്ര്യത്തിന്‍റെ ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു. (ആവര്‍ത്തനപുസ്തകം 8:18).
3. ദാരിദ്ര്യത്തെ ഉളവാക്കുന്ന എന്‍റെ രക്തബന്ധത്തിലുള്ള ഏതെങ്കിലും ക്രമങ്ങളെ, യേശുവിന്‍റെ രക്തത്താല്‍ ഞാന്‍ തകര്‍ക്കുകയും, ആ ഒഴുക്കിനെ യേശുവിന്‍റെ നാമത്തില്‍ നിര്‍ത്തലാക്കുകയും ചെയ്യുന്നു. (ഗലാത്യര്‍ 3:13-14).
4. എന്‍റെ സമ്പത്തിനെ ആക്രമിക്കുന്ന ഏതൊരു ശക്തിയും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ. എന്‍റെ സമ്പത്തിന്മേലുള്ള നിന്‍റെ പ്രവര്‍ത്തികളെ ഞാന്‍ വിലക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (3 യോഹന്നാന്‍ 1:2).
5. എന്‍റെ അനുഗ്രഹങ്ങളെ തിന്നുക്കളയുന്ന നാശകന്മാരായ നിങ്ങള്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഇല്ലാതായിപോകട്ടെ. (മലാഖി 3:11).
6. അതേ കര്‍ത്താവേ, സമൃദ്ധിയുടെ മണ്ഡലത്തിലേക്ക് പ്രവേശിക്കുവാന്‍ എന്നെ ഇടയാക്കുന്ന മികച്ച ആശയങ്ങളെ യേശുവിന്‍റെ നാമത്തില്‍ എനിക്ക് നല്‍കേണമേ. (സദൃശ്യവാക്യങ്ങള്‍ 8:12).
7. പിതാവേ, മഹത്തായ അവസരങ്ങളിലേക്കും ശരിയായ ആളുകളിലേക്കും എന്നെ ബന്ധിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 3:5-6).
8. പിതാവേ, തികയുന്നില്ല എന്ന മണ്ഡലത്തില്‍ നിന്നും ആവശ്യമായതിലും അധികം എന്ന മണ്ഡലത്തിലേക്ക് യേശുവിന്‍റെ നാമത്തില്‍ എന്നെ കൊണ്ടുപോകേണമേ. (ഫിലിപ്പിയര്‍ 4:19).
9. എന്‍റെ നഷ്ടപ്പെട്ട സകല സമ്പത്തുകളും, മഹത്വവും, ഉറവിടങ്ങളും ഇപ്പോള്‍ത്തന്നെ എന്നിലേക്ക് തിരികെ ഒഴുകട്ടെ, യേശുക്രിസ്തുവിന്‍റെ നാമത്തില്‍. (യോവേല്‍ 2:25).
10. പിതാവേ, എന്നിലേക്ക് അഭിവൃദ്ധി അയയ്ക്കേണമേ; അങ്ങയുടെ വിശുദ്ധനിവാസത്തില്‍ നിന്നും എനിക്ക് സഹായം അയയ്ക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 20:2).
11. പിതാവേ, മികച്ച ആശയങ്ങള്‍ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു; എന്‍റെ ബിസിനസ് ദൃശ്യപരിതി നേടുമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ മഹത്വം എന്‍റെ ജീവിതത്തിന്മേലും സാമ്പത്തീകത്തിന്മേലും യേശുവിന്‍റെ നാമത്തില്‍ ഉയരുവാന്‍ ഇടയാകട്ടെ. (യെശയ്യാവ് 60:1).
Join our WhatsApp Channel

Most Read
● പാലങ്ങളെ നിര്‍മ്മിക്കുക, തടസ്സങ്ങളെയല്ല● നിങ്ങളുടെ വിടുതലിനെ ഇനി തടയുവാന്‍ കഴിയുകയില്ല
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● യൂദയുടെ ജീവിതത്തില്‍ നിന്നുള്ള പാഠങ്ങള്‍ - 1
● ആത്മീകമായ ദീര്‍ഘദൂരയാത്ര
● വചനത്താൽ പ്രകാശം വരുന്നു
Comments