"ലാവണ്യം വ്യാജവും സൗന്ദര്യം വ്യർഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും". (സദൃശ്യവാക്യങ്ങള്‍ 31:30).
എസ്ഥേറിന്‍റെ രഹസ്യം എന്തായിരുന്നു? അത് അവളുടെ സൌന്ദര്യം ആയിരുന്നുവോ അതോ മറ്റെന്തെങ്കിലും രഹസ്യം ഉണ്ടായിരുന്നുവോ? ഒരു രാജ്യത്തിലെ നാട്ടിന്‍പുറത്തുക്കാരിയായ ഒരു സാധാരണ അടിമ പെണ്‍കുട്ടി ശക്തനായ പേര്‍ഷ്യന്‍ രാജാവിനാല്‍ ഒരു രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്തുകൊണ്ട്? അഹശ്വേരോശ്‍രാജാവ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള 1459 മറ്റു മത്സരാര്‍ത്ഥികളേയും പേര്‍ഷ്യയുടെ 127 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മറ്റു ആളുകളേയും തള്ളിക്കളഞ്ഞിട്ടു എസ്ഥേറിനെ തിരഞ്ഞെടുക്കുവാന്‍ കാരണമെന്ത്? അത് അവളുടെ സൌന്ദര്യം നിമിത്തം മാത്രമായിരുന്നുവോ അതോ അവള്‍ക്കു ഒരു രഹസ്യം അറിയുമായിരുന്നുവോ?
പുരാതന റബ്ബിമാരുടെ പാരമ്പര്യം അനുസരിച്ച്, എല്ലാ കാലങ്ങളിലെയും ഏറ്റവും സുന്ദരിമാരായിരുന്ന നാലു സ്ത്രീകളില്‍ ഒരുവളായിരുന്നു എസ്ഥേര്‍ (മറ്റുള്ളവര്‍ സാറാ, രാഹാബ്, അബിഗയില്‍ എന്നിവരായിരുന്നു). അഹശ്വേരോശ്‍രാജാവിനു ലോകത്തിലെ ഏറ്റവും സൌന്ദര്യവതികളായ സ്ത്രീകളുടെ അടുക്കല്‍ ചെല്ലുവാനുള്ള അനുമതി ഉണ്ടായിരുന്നു, അദ്ദേഹത്തിനുണ്ടായിരുന്ന വിപുലമായ അന്തഃപുരം ഇതിന്‍റെ തെളിവായിരുന്നു. പുറമേയുള്ള സൌന്ദര്യത്തെക്കാള്‍ അഥവാ ശാരീരികമായ ആകാരഭംഗിയെക്കാള്‍ കൂടുതല്‍ മറ്റെന്തോ ആവശ്യമാണ് അങ്ങനെയുള്ള ഒരു മനുഷ്യന്‍റെ മനസ്സില്‍ സ്ഥാനം കിട്ടണമെങ്കില്‍. അഹശ്വേരോശ്‍രാജാവിനു വേണമെങ്കില്‍ എസ്ഥേറിനെ ഒരു വെപ്പാട്ടിയായോ അല്ലെങ്കില്‍ ഒരു രണ്ടാം ഭാര്യയായോ നിര്‍ത്താമായിരുന്നു. എന്നാല്‍ അവളില്‍ അവന്‍ കണ്ടെത്തിയ എന്തോ പ്രത്യേകത തന്നില്‍നിന്നുമുള്ള ഒരു തീരുമാനത്തെ ആവശ്യപ്പെടുന്നത് ആയിരുന്നു.
എസ്ഥേര്‍ പുറമേനിന്നുമുള്ള ഒരു വ്യക്തിയായിരുന്നു, കുലീനതയില്‍ ജനിച്ചവള്‍ അല്ലായിരുന്നു മറിച്ച് പ്രവാസികളായിരുന്നു അവളുടെ മാതാപിതാക്കള്‍. അവള്‍ക്കു അനുകൂലമായി ഇങ്ങനെയുള്ള ഒരു കാര്യങ്ങളും ഇല്ലായിരുന്നു, എന്നാല്‍ പേര്‍ഷ്യയുടെ മുന്‍വിധികളേക്കാളും പാരമ്പര്യങ്ങളെക്കാളും അപ്പുറമായി അവള്‍ എങ്ങനെയോ രാജാവിന്‍റെ ഹൃദയവും പിന്നീട് കാതും കീഴടക്കുവാന്‍ അവള്‍ക്കു സാധിച്ചു. എന്തായിരുന്നു അവളുടെ രഹസ്യം?
നാം ഇന്ന് ജീവിക്കുന്ന തലമുറ അകമെയുള്ളതിലും അധികമായി പുറമേയുള്ളത് നോക്കുന്നവരാണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റുള്ളവരെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി മാത്രം നാം ഏറ്റവും വിലപ്പിടിപ്പുള്ള ഫോണുകള്‍ വാങ്ങിക്കുവാന്‍ ധാരാളം പണം ചിലവഴിക്കുന്നവരാണ്. ഫോണിന്‍റെ ഉപയോഗത്തെക്കുറിച്ച് നാം വളരെ നിസ്സാരമായി ചിന്തിക്കയും എന്നാല്‍ അത് ഏതു ബ്രാന്‍ഡ് ആണെന്നും അതിന്‍റെ മുദ്ര ഏതാണെന്നും നോക്കുകയും ചെയ്യുന്നു.
മത്തായി 23:26 ല്‍ യേശു പറഞ്ഞു, "കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക". അകമേയുള്ള സൌന്ദര്യത്തിനു അധികം ഊന്നല്‍ നല്‍കണമെന്ന് ഇവിടെ യേശു നമ്മെ പഠിപ്പിക്കുന്നു. എസ്ഥേര്‍ സൌന്ദര്യമുള്ളവള്‍ ആയിരുന്നു, എന്നാല്‍ അവളുടെ ജീവിതത്തിലെ ഈ നിമിഷത്തില്‍, അവളുടെ പുറമേയുള്ള സൌന്ദര്യത്തിനു അപ്പുറമായി മറ്റൊരു സുഗന്ധം അവള്‍ക്കു ആവശ്യമായിരുന്നു. അവള്‍ക്കു പ്രീതിയും ആന്തരീകമായ സല്‍സ്വഭാവവും ആവശ്യമായിരുന്നു.
എസ്ഥേര്‍ 2:15-17 വരെ വേദപുസ്തകം പറയുന്നു, "എന്നാൽ മൊർദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്‍റെ ചിറ്റപ്പൻ അബീഹയിലിന്‍റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാൻ മുറ വന്നപ്പോൾ അവൾ രാജാവിന്‍റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളോടു പ്രീതി തോന്നും. അങ്ങനെ എസ്ഥേറിനെ അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ ഏഴാം ആണ്ട് തേബേത്ത്മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു ചെന്നു. രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവൻ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി".
ഷണ്ഡന്‍റെ നിര്‍ദ്ദേശങ്ങള്‍ എസ്ഥേര്‍ പാലിക്കുവാന്‍ തയ്യാറായി. അവള്‍ തന്നില്‍ത്തന്നെ പൂര്‍ണ്ണമായി ആശ്രയിച്ചില്ല; പ്രത്യുത, അവളില്‍ കൂടി ദൈവത്തിന്‍റെ പ്രസാദം വെളിപ്പെടെണ്ടതിനായി അവള്‍ താഴ്മയുള്ളവളായി മാറി. അവള്‍ക്കു ധാരാളം പ്രീതി ലഭിച്ചു, അവളുടെ ഉറപ്പ് അവളുടെ പുറമേയുള്ള സൌന്ദര്യത്തില്‍ അല്ലായിരുന്നു മറിച്ച് അവളുടെ അകമേയുള്ള പ്രീതിയുടെയും കൃപയുടെയും സുഗന്ധത്തിലായിരുന്നു.
ഈ വര്‍ഷത്തില്‍ നിങ്ങള്‍ നിങ്ങളുടെ സ്വപ്‌നങ്ങള്‍ പിന്തുടരുമ്പോള്‍, എന്താണ് നിങ്ങളുടെ ധൈര്യം? അത് നിങ്ങളുടെ സാമര്‍ത്ഥ്യം, പണം, ഉത്സാഹം, അല്ലെങ്കില്‍ നിങ്ങളുടെ ബന്ധങ്ങള്‍ ആണോ? മറ്റു സ്ത്രീകളുടെ സൌന്ദര്യം അവരെ പരാജയപ്പെടുത്തിയതുപോലെ ഇവയെല്ലാം പരാജയപ്പെടാമെന്നു നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്‍റെ പ്രസാദത്തേയും കൃപയെയും ആലിംഗനം ചെയ്യുക. രാജാവിന്‍റെ കണ്ണിന്‍മുന്‍പില്‍ എസ്ഥേര്‍ പ്രീതിയുള്ളവളായി മാറി. ആകയാല്‍ ഈ വര്‍ഷം നിങ്ങള്‍ക്കും ഉന്നത സ്ഥാനങ്ങളില്‍ നിന്നും പ്രീതി ലഭിക്കുമെന്ന് ഞാന്‍ പ്രവചിച്ചു പറയുന്നു.
Bible Reading: Leviticus 1-4

Prayer
പിതാവേ, യേശുവിന്‍റെ നാമത്തില്‍, എന്‍റെ ഉയര്‍ച്ചക്കായുള്ള രഹസ്യങ്ങള്‍ എന്നെ കാണിക്കുന്നതിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങയുടെ പ്രീതിയാല്‍ അങ്ങ് ഇന്ന് എന്നെ ചുറ്റണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ വര്‍ഷം നല്ല കാര്യങ്ങള്‍ ആകര്‍ഷിക്കുവാന്‍ വേണ്ടി എന്‍റെ ജീവിതം വലിയ കൃപയാല്‍ നിറയപ്പെടട്ടെ. ഞാന്‍ ഒരിക്കലും തള്ളപ്പെടുകയില്ലയെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു, എന്നാല്‍ ഞാന്‍ അംഗീകരിക്കപ്പെടും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel

Most Read
● റെഡ് അലര്‍ട്ട് (മുന്നറിയിപ്പ്)● തടസ്സങ്ങളാകുന്ന മതില്‍
● ഇത് പരിഹരിക്കുക
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #14
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #7
● ദിവസം 14:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 15: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Comments