हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ആസക്തികളെ ഇല്ലാതാക്കുക
Daily Manna

ആസക്തികളെ ഇല്ലാതാക്കുക

Friday, 21st of March 2025
0 0 151
Categories : വിടുതല്‍ (Deliverance)
"പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ". (1 യോഹന്നാന്‍ 4:1).

നമുക്ക് നേരമ്പോക്കിന് ഇന്ന് അനേക വഴികളുണ്ട്. ചിലര്‍ ബീച്ചുകളില്‍ പോകും മാത്രമല്ല നമ്മെ ദിവസം മുഴുവനും തിരക്കുള്ളവരാക്കി നിര്‍ത്തുന്ന പല വിനോദങ്ങള്‍ അടങ്ങിയ വിനോദ കേന്ദ്രങ്ങള്‍ ഇന്ന് പലയിടത്തും സുലഭമാണ്. എന്നാല്‍, മിക്ക മാതാപിതാക്കളും തങ്ങളുടെ മക്കളെ വീട്ടില്‍തന്നെ വ്യാപൃതരാക്കുവാന്‍ വേണ്ടി പല ഗെയിമുകളും മക്കള്‍ക്ക്‌ വാങ്ങിച്ചുകൊടുക്കുന്നു. ചിലസന്ദര്‍ഭങ്ങളില്‍, വീട്ടുകാര്യങ്ങളില്‍ നിന്നും മറ്റു ഉത്തരവാദിത്വങ്ങളില്‍ നിന്നും തങ്ങളുടെ ശ്രദ്ധയെ മക്കള്‍ വ്യതിചലിപ്പിക്കാതെ ഇരിക്കുവാന്‍ അവര്‍ മക്കളെ ഗെയിം കളിക്കുവാന്‍ അനുവദിക്കുന്നു. എന്നാല്‍ ദോഷമെന്തെന്നാല്‍ ഇന്ന് ചില ഗെയിമുകള്‍ നല്ലതിനെക്കാള്‍ ചീത്തയായ ഫലമാണ് ഉളവാക്കുന്നത്.

നിര്‍ഭാഗ്യവശാല്‍, കൊച്ചുകുട്ടികളും യ്യൌവനക്കാരും (ഇപ്പോള്‍ മുതിര്‍ന്നവരും) നിഷ്കളങ്കമായ വിനോദമാര്‍ഗ്ഗമെന്ന് തോന്നിപ്പിക്കുന്ന രഹസ്യമായ ഗെയിമുകളില്‍ കാര്യഗൌരവമില്ലാതെ സാധാരണയായി പങ്കെടുക്കുന്നു. ഇത് നിരാശയുടെ വാതിലുകള്‍ തുറക്കുവാന്‍ ഇടയാക്കുന്നുവെന്ന് മാത്രമല്ല അടിച്ചമര്‍ത്തലിലേക്കും വശപ്പെടുത്തലിലേക്ക് പോലും കൊണ്ടെത്തിക്കുന്നു. ഗെയിമുകള്‍ക്ക് അടിമകളായി അത് കളിക്കുന്ന ആളുകള്‍ക്ക് അനാരോഗ്യപരമായ സമയങ്ങള്‍, ദിവസങ്ങള്‍ പോലും തങ്ങളുടെ കമ്പ്യൂട്ടറില്‍ ചിലവിടുന്നത്‌ അസാധാരണമായ കാര്യമല്ല. ആസക്തിയുള്ള ഒരുവന്‍ കളിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ചില സമയങ്ങളില്‍ സ്കൂളും, ജോലിയും, സാമൂഹീക ജീവിതവും എല്ലാം മറന്നുപോകുന്നു. അങ്ങനെ കളിക്കുന്നവര്‍ അവരുടെ അധികം സമയങ്ങളും കമ്പ്യൂട്ടറിന്‍റെ മുമ്പാകെ ചിലവിടുന്നതുകൊണ്ട് തങ്ങളുടെ ബന്ധങ്ങള്‍ ഒരു ഭാഗത്ത് മാറ്റിവെക്കപ്പെടുന്നു.

ഈ നിഷ്കളങ്കരായ ആളുകള്‍ അറിയാത്ത ഒരു കാര്യം എന്തെന്നാല്‍ ഇങ്ങനെയുള്ള ഗെയിമുകള്‍ അവരെ ഒരു സുപരിചിതമായ ആത്മാക്കളിലേക്ക്, വശീകരിക്കുന്ന ഒരു പൈശാചീക ശക്തിയിലേക്ക്‌ കൊണ്ടെത്തിക്കുന്നു എന്നതാണ്. പരിചിതമായ ഒരു ആത്മാവ് എന്നാല്‍ ആളുകളുമായി, സ്ഥലങ്ങളുമായി, സാഹചര്യങ്ങളുമായി പരിചയമുള്ള ദുരാത്മാക്കള്‍ ആകുന്നു. അത് ഒരു കുടുംബത്തില്‍ തന്നെത്തന്നെ ചേര്‍ക്കുകയും അനേക തലമുറകളില്‍ അത് അവിടെ ശേഷിക്കയും ചെയ്യുന്നു. 

ഈ യുവജനങ്ങളില്‍ മിക്കപേരും ഒരു ദിവസം ഈ ഗെയിം കളിക്കുവാന്‍ തങ്ങളെ അനുവദിച്ചില്ല എങ്കില്‍ അവര്‍ വളരെ കോപമുള്ളവരായി മാറുന്ന നിലയിലേക്ക് അവര്‍ അതിനു അടിമകളായി മാറുന്നു. അവര്‍ എഴുന്നേറ്റ ഉടന്‍തന്നെ ഗെയിമില്‍ മുഴുകുവാന്‍ നോക്കുന്നു, മറ്റൊന്നും അവര്‍ക്ക് ബാധകമല്ല. ഇതിന്‍റെ മറുവശം എന്തെന്നാല്‍ ഈ ഗെയിമുകളുമായുള്ള അവരുടെ നിരന്തരമായ ഇടപ്പെടല്‍ നിമിത്തം ഇവരിലേക്ക് പകരപ്പെട്ട അശുദ്ധിയുടെ ആത്മാക്കള്‍ ഒടുവിലായി തങ്ങളുടെ മറ്റു സ്വഭാവങ്ങള്‍ പുറത്തെടുക്കും. ഗെയിമില്‍ കാണുന്നതുപോലെ അവര്‍ സംസാരിക്കുവാനും പെരുമാറുവാനും ഇടയാകുന്നു. ചില യുവാക്കള്‍ ഗെയിമിലെ കഥാപാത്രങ്ങളെപോലെ ചാടികൊണ്ട് കളിക്കുവാനായി പരിശ്രമിക്കുന്നു. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, അവരറിയാതെ തങ്ങളുടെ ആത്മാവിന്‍റെ നിയന്ത്രണം ഈ ദുരാത്മാക്കള്‍ ഏറ്റെടുക്കുന്നു.

അത് അങ്ങനെയാകുവാന്‍ പാടില്ല. നാം നമ്മുടെ ഭവനങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിക്കയും നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തിങ്കല്‍ നിന്നും അപഹരിക്കുവാന്‍ ആഗ്രഹിക്കുന്ന ആസക്തിയുടെ എല്ലാ അവസ്ഥകളെയും ഇല്ലാതാക്കുകയും ചെയ്യണം.ലൂക്കോസ് 4:8 ല്‍ വേദപുസ്തകം പറയുന്നു, "യേശു അവനോട്: നിന്‍റെ ദൈവമായ കർത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു". യേശു നമ്മോടു പറയുന്നത് ദൈവം മാത്രമായിരിക്കണം നമ്മില്‍ താല്പര്യമായി ശേഷിക്കേണ്ടത്. നമ്മുടെ കൊച്ചുകുഞ്ഞുങ്ങളെ ഈ ഗെയിമുകളുടെ ആസക്തിയില്‍ നിന്നും അതിനോടുള്ള അടുപ്പത്തില്‍ നിന്നും രക്ഷിക്കുവാനുള്ള സമയമിതാണ്. ആസക്തിയെ അടച്ചുക്കളയുവാനും അവരുടെ ജീവിതത്തിനു ഗുണം ചെയ്യുന്ന ആത്മീകമായ കാര്യങ്ങളില്‍ അവരെ വ്യാപൃതരാക്കുവാനുമുള്ള സമയമാണിത്. 

അവരുടെ ആത്മാവിനെ കര്‍ത്താവിങ്കല്‍ നിന്നും തന്നിലേക്ക് പിശാച് അപഹരിക്കുന്നത് നാം നോക്കിക്കൊണ്ട്‌ നില്‍ക്കരുത്. അവരെ ഒരു ഭൌതീകമായ കാപട്യത്തിലേക്ക് കൊണ്ടുപോകുവാന്‍ തനിക്കു കഴിയുകയില്ലയെന്നു അവന്‍ അറിയുന്നതുകൊണ്ട്, ഗെയിം എന്ന തന്‍റെ തന്ത്രവുമായി അവന്‍ കടന്നുവരുന്നു. വിനോദം അവര്‍ക്ക് ഇഷ്ടമാണെന്നും, അവരുടെ മാതാപിതാക്കളും മക്കള്‍ സന്തോഷത്തോടെ ഇരിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് അവന്‍ അറിയുന്നു. അതുകൊണ്ട് ഗെയിമെന്ന കപടവേഷത്തില്‍ അവന്‍ നമ്മുടെ ഭവനങ്ങളിലേക്ക് വരുന്നു. ഏദന്‍തോട്ടത്തിലെ പോലെ, ആദ്യ ദമ്പതികളെ ദൈവവുമായുള്ള തങ്ങളുടെ ബന്ധം നശിപ്പിക്കുന്നതുവരെ, അറിയിപ്പുകൂടാതെ വന്നതുപോലെ, സൂക്ഷ്മമായി അവന്‍ വരുന്നു.

നിങ്ങളുടെ വീട്ടില്‍ നിന്നും ദൈവസാന്നിധ്യത്തെ പുറത്താക്കുവാന്‍ സാത്താന്‍ ആഗ്രഹിക്കുന്നു. പ്രാര്‍ത്ഥനയുടെ സമയത്ത് കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതും അല്ലെങ്കില്‍ വേദപുസ്തക പഠനത്തിനായി വിളിക്കുമ്പോള്‍ അവര്‍ പിറുപിറുക്കുന്നതും നിങ്ങള്‍ കാണുന്നുണ്ടല്ലോ. എന്നാല്‍ മറുഭാഗത്ത്, അവര്‍ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരില്‍ ആനന്ദം അലയടിക്കുന്നതും നിങ്ങള്‍ക്ക്‌ മനസിലാക്കുവാന്‍ സാധിക്കും. മാതാപിതാക്കള്‍ എന്ന നിലയില്‍, നിങ്ങളത് ഇന്നുതന്നെ നിര്‍ത്തണമെന്ന് ദൈവം നിങ്ങളോടു പറയുന്നു. ദൈവം മാത്രമായിരിക്കണം നമ്മുടെ സന്തോഷത്തിന്‍റെ ഉറവിടം, അത് ഒരിക്കലും ഗെയിമുകള്‍ ആകരുത്.

 നമ്മുടെ ഹൃദയത്തിലെ ദൈവത്തിന്‍റെ സ്ഥാനം മറ്റൊന്നും എടുക്കുവാന്‍ അനുവദിക്കരുത്.

നാം ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടത്, നമ്മുടെ ഹൃദയം ആരുമായും നാം പങ്കുവെക്കരുത്. അതുകൊണ്ട് അത് അവസാനിപ്പിക്കുക. "എന്നാല്‍ എന്‍റെ മക്കള്‍ കരയും" അവര്‍ എന്നെന്നേക്കുമായി കരയുകയില്ല, എന്നാല്‍ നിങ്ങള്‍ അവരെ അന്ധകാരശക്തിയില്‍ നിന്നും പിടിച്ചെടുത്തിരിക്കും.

Bible Reading: Joshua 23-24
Prayer
പിതാവേ, പിശാചിന്‍റെ തന്ത്രങ്ങളെ എനിക്ക് വെളിപ്പെടുത്തിതന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. ഞങ്ങളുടെ ഭവനത്തിലുള്ള പിശാചിന്‍റെ തന്ത്രങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ എന്ന നിലയില്‍ അവബോധമുള്ളവര്‍ ആയിരിക്കുവാന്‍ അങ്ങ് സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ മക്കളുടെ ആത്മീകതയെ അപഹരിക്കുവാന്‍ ശ്രമിക്കുന്ന എല്ലാ ദുഷ്ട ശക്തികളേയും പുറത്താക്കുവാനുള്ള ജ്ഞാനത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇന്നുമുതല്‍, അവര്‍ അങ്ങയെ മാത്രം ആരാധിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ദൈവത്തിന്‍റെ കണ്ണാടി
● നല്ലത് ആണ് ഏറ്റവും നല്ലതിന്‍റെ ശത്രു
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
● നിങ്ങള്‍ ആത്മീകമായി ആരോഗ്യമുള്ളവരാണോ?
● ആരാധനയാകുന്ന സുഗന്ധം
● ലൈംഗീക പ്രലോഭനങ്ങളെ എങ്ങനെ അതിജീവിക്കാം
● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്‍.
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login