हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. അസാധാരണമായ ആത്മാക്കള്‍
Daily Manna

അസാധാരണമായ ആത്മാക്കള്‍

Saturday, 22nd of March 2025
1 0 145
Categories : விடுதலை (Deliverance)
"ജഡത്തിന്‍റെ പ്രവൃത്തികളോ ദുർന്നടപ്പ്, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു". (ഗലാത്യര്‍ 5:19-21).

ജഡത്തിന്‍റെ പ്രവൃത്തികൾ അതിന്‍റെ പൂർണ്ണശക്തിയോടെ വെളിപ്പെടുവാൻ ആരംഭിക്കുമ്പോൾ നാം അവസാന കാലങ്ങളിൽ ആയിരിക്കുന്നു എന്നതിൽ സംശയമില്ല. വിശ്വാസികൾ പോലും വളരെ ശ്രദ്ധയോടെ ആയിരിക്കേണ്ട, തന്‍റെ വ്യത്യസ്ത ആത്മാക്കളെ സാത്താൻ ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ആയിരിക്കുന്നത്. നമ്മുടെ ഹൃദയങ്ങളെ സൂക്ഷിക്കുകയും ഉണർന്നിരിക്കുകയും ചെയ്യേണ്ട സമയത്താണ് നാം ആയിരിക്കുന്നത് അല്ലെങ്കിൽ ഈ നശീകരണ ശക്തികൾക്ക് നാം ഇരയായിത്തീരും. ഈ ആത്മാക്കളുടെ വിവിധ രീതിയിലുള്ള വെളിപ്പെടലിനെ സംബന്ധിച്ച് വേദപുസ്തകം സംസാരിക്കുന്നു, ആകയാൽ അതിന് ഒരു ഇരയായി മാറാതിരിക്കുവാൻ നാം വളരെയധികം ശ്രദ്ധാലുക്കൾ ആയിരിക്കണം. 

അതുപോലെ, ക്രിസ്തുവിന്‍റെ ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് മുമ്പ്, അന്ത്യകാലത്ത് അധികമായി കാണുന്ന പാപങ്ങളുടെ ഒരു പട്ടിക വെളിപ്പാട് പുസ്തകം നൽകുന്നുണ്ട്. ഉദാഹരണത്തിന്, വെളിപ്പാട് 9:20-21ൽ വേദപുസ്തകം പറയുന്നു, "ഈ ബാധകളാൽ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുർഭൂതങ്ങളെയും, കാൺമാനും കേൾപ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുർന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല".

ഈ ആത്മാക്കളിലൊന്ന് ക്ഷുദ്രം ആകുന്നു. അന്ത്യകാലത്ത് ജനങ്ങളെ നിയന്ത്രിക്കുന്ന ആത്മാക്കളിൽ ഒരുപക്ഷേ ഏറ്റവും ശക്തിയേറിയത് ആയിരിക്കാം അത്. ക്ഷുദ്രം എന്നത് മന്ത്രവാദം അഥവാ ആഭിചാരവുമായി ബന്ധപ്പെട്ടതാണെന്നു നാം ചിന്തിക്കുന്നു. എന്നാല്‍, ഈ വാക്കിന്‍റെ അര്‍ത്ഥം വളരെ ആഴമുള്ളതാണ്. ക്ഷുദ്രം എന്നതിന്‍റെ ഗ്രീക്ക് പദം 'ഫാര്‍മക്കിയ' എന്നാകുന്നു.

വെളിപ്പാട് 18:23 ല്‍ വേദപുസ്തകം പറയുന്നു, "വിളക്കിന്‍റെ വെളിച്ചം ഇനി നിന്നിൽ പ്രകാശിക്കയില്ല; മണവാളന്‍റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നിൽ കേൾക്കയില്ല; നിന്‍റെ വ്യാപാരികൾ ഭൂമിയിലെ മഹത്തുക്കൾ ആയിരുന്നു; നിന്‍റെ ക്ഷുദ്രത്താൽ സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു". ഇംഗ്ലീഷിലെ ഫാര്‍മസി എന്ന പദം നമുക്ക് ഈ വാക്കില്‍ നിന്നുമാണ് ലഭിച്ചത്. ഇത് പുതിയനിയമത്തില്‍ അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (ഗലാത്യര്‍ 5:20; വെളി 9:21; 18:23; 21:8; 22:15). ചില സന്ദര്‍ഭങ്ങളില്‍ ഇതിനെ "ക്ഷുദ്രം" എന്നും മറ്റ് സന്ദര്‍ഭങ്ങളില്‍ ഇതിനെ "ആഭിചാരം" എന്നും വ്യാഖ്യാനിച്ചിരിക്കുന്നു.

അടുത്ത സ്നേഹിതനായ ഒരു പാസ്റ്റര്‍ ഒരിക്കല്‍ മറ്റു വ്യക്തികളുമായി ഒരു ആഘോഷത്തില്‍ പങ്കെടുക്കുകയായിരുന്നു. (ഇത് അദ്ദേഹം രക്ഷിക്കപ്പെടുന്നതിനു മുമ്പുള്ള കാര്യമാണ്). അവര്‍ എല്ലാവരും മദ്യപിക്കയും അമിതമായി മയക്കുമരുന്ന് ഉപയോഗിക്കയും ചെയ്യുമ്പോള്‍, ഭയപ്പെടുത്തുന്ന, വിചിത്രമായ ഒരു രൂപം മുറിയിലൂടെ പോകുന്നതായി അവന്‍ കാണുവാന്‍ ഇടയായി. അത് ഒരു പിശാചായിരിക്കും എന്ന് കരുതി അവന്‍ അലറിവിളിച്ചു. അവന്‍ യേശുവേ എന്ന് വിളിച്ചു, അപ്പോള്‍ ആ രൂപം വായുവില്‍ അലിഞ്ഞുചേര്‍ന്നു. ആശ്ചര്യകരമായ കാര്യം എന്തെന്നാല്‍ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന അവന്‍റെ സുഹൃത്തുക്കള്‍ എല്ലാവരും പെട്ടെന്ന് തങ്ങളുടെ സുബോധത്തിലേക്ക് വന്നു. അവന്‍ അവരോടു ഈ രൂപത്തെക്കുറിച്ച് പറഞ്ഞു. അവരും ആ രൂപത്തെ കണ്ടതായി അംഗീകരിച്ചു. അത് ആസക്തിയുടെ പിശാചായിരുന്നു. അവരെല്ലാവരും പിന്നീട് രക്ഷിക്കപ്പെട്ടു.

അതുപോലെയുള്ള അസാധാരണമായ ആത്മാക്കളുടെ അടിമകളാണെന്ന് തങ്ങളെത്തന്നെ കണ്ടെത്തിയ എത്ര ആളുകളുണ്ട്? അങ്ങനെയുള്ള ആത്മാക്കള്‍ നമ്മെ വശീകരിക്കാതെ ഇരിക്കത്തക്കവണ്ണം നാം വളരെ ശ്രദ്ധാലുക്കള്‍ ആയിരിക്കണം. പ്രധാനപ്പെട്ട കാര്യം ദൈവത്തിന്‍റെ ആത്മാവിനാല്‍ എപ്പോഴും നിറഞ്ഞവര്‍ ആയിരിക്കുക എന്നുള്ളതാകുന്നു. എഫെസ്യര്‍ 5:18-21 വരെ വേദപുസ്തകം പറയുന്നു, "വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാൽ ദുർന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി, സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിനു പാടിയും കീർത്തനം ചെയ്തും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ. ക്രിസ്തുവിന്‍റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ".

ശരിയായ ആളുകളുമായി നിങ്ങള്‍ എല്ലായിപ്പോഴും ബന്ധപ്പെട്ടിരിക്കുക. ഇങ്ങനെയുള്ള അസാധാരണമായ ആത്മാക്കളെ ജനങ്ങളിലേക്ക് പകരപ്പെടുന്ന പാട്ടുകളും ഇന്ന് നമുക്കുണ്ട്. ആ കാരണത്താലാണ് സങ്കീര്‍ത്തനങ്ങളും ആത്മീക ഗീതങ്ങളും ആലപിക്കുവാന്‍ വേദപുസ്തകം അനുശാസിക്കുന്നത്, അങ്ങനെ നിങ്ങളുടെ ആത്മീക മനുഷ്യന്‍ കര്‍ത്താവിനായി ജീവിച്ചിരിക്കയും, ഈ അന്ത്യകാലത്തുള്ള ഇങ്ങനെയുള്ള ആത്മാക്കള്‍ക്ക് എതിരായി വാതില്‍ അടയ്ക്കുകയും ചെയ്യും.

"శరీరకార్యములు స్పష్టమైయున్నవి; అవేవనగా, జారత్వము, అపవిత్రత, కాముకత్వము, విగ్రహారాధన, అభిచారము, ద్వేషములు, కలహము, మత్సరములు, క్రోధములు, కక్షలు, భేదములు, విమతములు, అసూయలు, మత్తతలు, అల్లరితో కూడిన ఆటపాటలు మొదలైనవి. వీటినిగూర్చి నేనుమునుపు చెప్పిన ప్రకారము ఇట్టి వాటిని చేయువారు దేవుని రాజ్యమును స్వతంత్రించుకొనరని మీతో స్పష్టముగా చెప్పుచున్నాను." (గలతీయులకు 5:19-21)

నిస్సందేహంగా, శరీర కార్యములు పూర్తి నిడివిలో జరిగే అంతిమ దినాలలో మనం ఉన్నాం. సాతాను వివిధ ఆత్మలను భూమిలోకి విడుదల చేసిన సమయంలో మనం ఉన్నాము, కాబట్టి విశ్వాసులు కూడా జాగ్రత్తగా ఉండాలి. మన హృదయాలను కాపాడుకోవాల్సిన సమయంలో మనం ఉన్నాం మరియు ఈ విధ్వంసక శక్తులకు మనం బలికావచ్చు. ఈ ఆత్మలు వివిధ రూపాల్లో వ్యక్తమవుతాయని బైబిలు మాట్లాడుతుంది మరియు మనం బాధితులుగా ఉండకుండా చూడాలి.

అలాగే, క్రీస్తు భూమికి తిరిగి రావడానికి ముందు అంతిమ దినాలలో ప్రముఖంగా ఉండే పాపాలను ప్రకటన గ్రంథము తెలియజేస్తుంది. ఉదాహరణకు, ప్రకటన 9:20-21లో బైబిలు ఇలా చెబుతోంది, "ఈ దెబ్బలచేత చావక మిగిలిన జనులు, దయ్యములను, చూడను వినను నడువను శక్తిలేనివై, బంగారు వెండి కంచు రాయి కర్రలతో చేయబడిన తమ హస్తకృతములైన విగ్రహములను పూజింపకుండ విడిచిపెట్టునట్లు మారుమనస్సు పొందలేదు.మరియు తాము చేయుచున్న నరహత్యలును మాయమంత్రములును జారచోరత్వములును చేయకుండునట్లు వారు మారుమనస్సు పొందిన వారు కారు."

ఈ ఆత్మలలో ఒకటి చేతబడి. అంతిమ సమయంలో ప్రజలను నియంత్రించే అన్ని ఆత్మలలో ఇది బహుశా బలమైన ఆత్మ. చేతబడి అనేది క్షుద్ర లేదా మంత్రవిద్యతో ముడిపడి ఉందని మనము భావిస్తున్నాము. అయితే, ఈ పదం యొక్క అర్థం చాలా లోతైనది. "చేతబడి" కొరకు గ్రీకు పదం ఫార్మాకియా.

ప్రకటనలు 18:23లో బైబిలు ఇలా చెబుతోంది, "దీపపు వెలుగు నీలో ఇకను ప్రకాశింపనే ప్రకాశింపదు, పెండ్లి కుమారుని స్వరమును పెండ్లికుమార్తె స్వరమును నీలో ఇక ఎన్నడును వినబడవు నీ వర్తకులు భూమిమీద గొప్ప ప్రభువులై యుండిరి; జనములన్నియు నీ మాయమంత్రములచేత మోసపోయిరి అని చెప్పెను" మనము ఈ పదం నుండి మన ఆంగ్ల పదం ఫార్మసీని పొందాము. ఇది కొత్త నిబంధనలో ఐదుసార్లు ఉపయోగించబడింది (గలతీయులకు 5:20; ప్రకటన 9:21; 18:23; 21:8; 22:15). కొన్నిసార్లు ఇది "మాయమంత్రములు" మరియు ఇతర సమయాలలో "మంత్రవిద్య" అని అనువదించబడింది.

ఒక సన్నిహిత పాస్టర్ గారు ఒకప్పుడు ఇతర వ్యక్తులతో కలిసి పార్టీలో ఉన్నాడు. (ఇది అతను రక్షింపబడే ముందు జరిగినది). వారంతా మద్యం తాగుతూ, మత్తు తాగుతూ ఉండగా, అతడు గదిలో ఒక వింత భయంకరమైన జీవి కదలడం చూశాడు. దెయ్యమని తెలిసి అరిచాడు. అతడు యేసయ్య అని అరిచాడు, మరియు ఆ జీవి గాలిలోకి కలిసిపోయింది. ఆశ్చర్యకరమైన విషయం ఏమిటంటే, మత్తు ఎక్కువగా తీసుకునే అతని స్నేహితులందరికీ అకస్మాత్తుగా స్పృహ వచ్చింది. అతడు ఈ జీవి గురించి వారికి చెప్పాడు. వారు కూడా ఈ జీవిని చూసి ఒప్పుకున్నారు. ఇది వ్యసనం యొక్క భూతం. వారంతా రక్షించబడ్డారు.

ఇలాంటి అసాధారణ ఆత్మల బానిసత్వంలో ఎంతమంది వ్యక్తులు తమను తాము కనుగొన్నారు? అలాంటి ఆత్మలు మనల్ని ఆకర్షించకుండా మనం జాగ్రత్తగా ఉండాలి. మరియు ముఖ్యమైన విషయం ఏమిటంటే అన్ని సమయాలలో దేవుని ఆత్మతో నింపబడాలి. బైబిలు ఎఫెసీయులకు 5:18-21లో ఇలా చెబుతోంది, "మరియు మద్యముతో మత్తులైయుండకుడి, దానిలో దుర్వ్యాపారము కలదు; అయితే ఆత్మ పూర్ణులైయుండుడి. ఒకనినొకడు కీర్తనల తోను సంగీతములతోను ఆత్మసంబంధమైన పాటలతోను హెచ్చరించుచు, మీ హృదయములలో ప్రభువునుగూర్చి పాడుచు కీర్తించుచు, మన ప్రభువైన యేసుక్రీస్తు పేరట సమస్తమునుగూర్చి తండ్రియైన దేవునికి ఎల్లప్పుడును కృతజ్ఞతాస్తుతులు చెల్లించుచు, క్రీస్తునందలి భయముతో ఒకనికొకడు లోబడియుండుడి."

అన్ని సమయాల్లో సరైన సహవాసంలో మీరు ఉండండి. ఈ అసాధారణమైన ఆత్మలను ప్రజల్లోకి కూడా ప్రసారం చేసే పాటలు ఇప్పుడు మనకు ఉన్నాయి. కీర్తనలు మరియు ఆధ్యాత్మిక పాటలు పాడండి అని బైబిలు చెప్పే కారణం అదే, తద్వారా మీ ఆత్మీయ మనిషి ఎల్లప్పుడూ దేవునిలో సజీవంగా ఉండగలడు, తద్వారా ఈ అంతిమ దినాలలో ఆత్మకు వ్యతిరేకంగా తలుపులు మూసుకుంటాడు.
ప్రార్థన

Bible Reading: Judges 1-3 
Prayer
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഇന്ന് എന്‍റെ ഹൃദയത്തില്‍ പകരപ്പെട്ട അങ്ങയുടെ വചനത്തിന്‍റെ വെളിച്ചത്തിനായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സത്യത്താല്‍ എന്‍റെ ഹൃദയത്തിന്‍റെ കവാടം സൂക്ഷിക്കുവാന്‍ അവിടുന്ന് എന്നെ സഹായിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഈ അന്ത്യകാലത്തെ തിരമാലകളാലും കൊടുങ്കാറ്റുകളാലും ഞാന്‍ മാഞ്ഞുപോകാതെ ഇരിക്കേണ്ടതിനു വിശ്വാസത്തിന്‍റെ സ്ഥിരതയ്ക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● പെന്തക്കൊസ്തിന്‍റെ ഉദ്ദേശം
● വിദ്വാന്മാരില്‍ നിന്നും പഠിക്കുക
● സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക
● ഇത് പരിഹരിക്കുക
● പുതിയ നിങ്ങള്‍
● മാറ്റമില്ലാത്ത സത്യം
● ബന്ധങ്ങളിലെ ആദരവിന്‍റെ നിയമം
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login