हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ഇത് നിങ്ങള്‍ക്ക് സുപ്രധാനമാണെങ്കില്‍, അത് ദൈവത്തിനും സുപ്രധാനമാണ്‌.
Daily Manna

ഇത് നിങ്ങള്‍ക്ക് സുപ്രധാനമാണെങ്കില്‍, അത് ദൈവത്തിനും സുപ്രധാനമാണ്‌.

Saturday, 3rd of May 2025
1 0 63
Categories : ദൈവത്തിൻ്റെ സാന്നിധ്യം (Presence of God)
ലോകസംഭവങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍, ആഗോള പുനരുജ്ജീവനം എന്നിങ്ങനെയുള്ള "വലിയ കാര്യങ്ങളില്‍" മാത്രമേ ദൈവത്തിനു താല്പര്യമുള്ളൂ എന്ന് ചിന്തിച്ചുകൊണ്ട്‌ അനേകം വിശ്വാസികള്‍ ജീവിതത്തിലൂടെ സഞ്ചരിക്കുന്നു. രാജ്യങ്ങളുടേയും താരാപഥങ്ങളുടേയും മേല്‍ തീര്‍ച്ചയായും ദൈവം പരമാധികാരി ആണെങ്കിലും, നിങ്ങളുടെ ഹൃദയത്തിന്‍റെ ശാന്തമായ കരച്ചിലുകളും അവന്‍ സ്നേഹപൂര്‍വ്വം ശ്രദ്ധിക്കുന്നു. നിങ്ങള്‍ ചുമക്കുന്ന ആ ചെറിയ ഭാരം? പ്രാര്‍ത്ഥനയില്‍ കൊണ്ടുവരേണ്ട എന്ന് തോന്നുന്നതായ ആ ചെറിയ കാര്യം? അത് ദൈവത്തിനു പ്രാധാന്യമായതാണ്.

🔹നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനു ഒന്നും തന്നെ ചെറുതല്ല
കര്‍ത്താവായ യേശു ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു നിങ്ങളുടെ പിതാവു സമ്മതിക്കാതെ കുരികില്‍ ഒന്നുപോലും നിലത്തു വീഴുകയില്ല. (മത്തായി 10:29). അതിനുശേഷമായി, കൂടുതല്‍ വ്യക്തിപരമായ ഒരു കാര്യംകൂടെ യേശു കൂട്ടിച്ചേര്‍ക്കുന്നു: "എന്നാൽ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു". (മത്തായി 10:30). അതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കുക - ഈ നിമിഷത്തില്‍ നിങ്ങളുടെ തലയില്‍ എത്ര മുടിനാരുകള്‍ ഉണ്ടെന്ന് ദൈവത്തിനറിയാം. നിങ്ങളുടെ ജീവിതത്തിന്‍റെ ഏറ്റവും ചെറിയ കാര്യങ്ങളില്‍ പോലും ഉള്‍പ്പെട്ടിരിക്കുന്ന ഒരു ദൈവത്തിനു നിങ്ങളുടെ ആശങ്കകള്‍ അവഗണിക്കാന്‍ കഴിയുമോ?

പ്രശ്നങ്ങളെ തരംതിരിക്കുന്ന ഒരു പ്രവണത നമുക്കുണ്ട്: ഇത് പ്രാര്‍ത്ഥിക്കേണ്ട വിഷയമാണ്.ഇതിനായി പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല". എന്നാല്‍ ദൈവം അതിനെ ആ രീതിയിലല്ല കാണുന്നത്. അത് നിങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നു എങ്കില്‍ അത് ദൈവത്തിന്‍റെ ഹൃദയത്തേയും സ്പര്‍ശിക്കുന്നു. അത് സ്കൂളിലെ ഉത്കണ്ഠയുമായി പ്രയാസപ്പെടുന്ന ഒരു കുട്ടിയായാലും, നിങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ വഹിക്കുവാന്‍ കഴിയാതവണ്ണം കേടുപാട് സംഭവിച്ച ഉപകരണമായാലും, അല്ലെങ്കില്‍ പെട്ടെന്ന് നിശബ്ദനായ ഒരു സുഹൃത്തായാലും - ദൈവം കാണുന്നു, അവന്‍ അറിയുന്നു, മാത്രമല്ല അവന്‍ കരുതുന്നു.

🔹സോക്സിന്‍റെയും സ്നേഹനിധിയായ ഒരു പിതാവിന്‍റെയും കഥ
ഒരുദിവസം വൈകുന്നേരും ഞങ്ങള്‍ ആലയത്തില്‍ പോകുവാന്‍ വേണ്ടി തയ്യാറെടുക്കുമ്പോള്‍, എന്‍റെ മകള്‍ അബീഗയിലിന് (അന്ന് അവള്‍ക്കു ഏകദേശം നാലു വയസ്സ് പ്രായമുണ്ടായിരുന്നു), അവളുടെ പ്രിയപ്പെട്ട സോക്സ്‌ രണ്ടും കാണുവാന്‍ കഴിഞ്ഞില്ല. പ്രായപൂര്‍ത്തിയായ ഒരു വ്യക്തിയ്ക്ക് അത് നിസ്സാരമായി തോന്നാം, എന്നാല്‍ അവള്‍ക്കു അത് എല്ലാ തരത്തിലും അര്‍ത്ഥവത്തായതായിരുന്നു. അവള്‍ ഒരു മൂലയ്ക്ക് മാറിനിന്നു, കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. ആ നിമിഷം, ഞാന്‍ ഒന്ന് നിര്‍ത്തിയിട്ട് പറഞ്ഞു, "നമുക്ക് പ്രാര്‍ത്ഥിക്കാം, ആ സോക്സ്‌ കണ്ടെത്തുവാന്‍ സഹായിക്കാന്‍ വേണ്ടി യേശുവിനോടു അപേക്ഷിക്കാം". ഒരു മിനിട്ടിനുള്ളില്‍ അവ ഒരു തലയിണയുടെ അടിയില്‍ കുടുങ്ങിയിരിക്കുന്നതായി ഞങ്ങള്‍ കണ്ടെത്തി. അവളുടെ കണ്ണുകള്‍ തിളങ്ങി - അത് സോക്സ്‌ കണ്ടെത്തിയതുകൊണ്ട് മാത്രമല്ല, മറിച്ച് കര്‍ത്താവായ യേശു അവളുടെ സോക്സുകളില്‍ ശ്രദ്ധാലുവാണെന്ന് അവള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്.

അന്ന് വൈകുന്നേരം, സഭയിലുള്ള എല്ലാവരോടും അവളിങ്ങനെ പറഞ്ഞു, "എന്‍റെ സോക്സ്‌ കണ്ടെത്താന്‍ യേശു എന്നെ സഹായിച്ചു". നിങ്ങള്‍ നോക്കുക, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് അങ്ങനെയാണ്. നിങ്ങളുടെ പ്രശ്നങ്ങള്‍ ഒരു പ്രത്യേക പരിധിവരെ തീവ്രമായി മാറിയിട്ട് താന്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടി അവന്‍ കാത്തിരിക്കുന്നില്ല. ദൈവം നിങ്ങളുടെ ജീവിതത്തിന്‍റെ സമസ്ത മേഖലകളും ഇടപ്പെടുന്ന ഏറ്റവും അടുത്ത ഒരു പിതാവാകുന്നു.

🔹നിങ്ങള്‍ എല്ലായിപ്പോഴും ദൈവത്തിന്‍റെ മനസ്സിലുണ്ട്
സങ്കീര്‍ത്തനം 139:17 പറയുന്നു, "ദൈവമേ, നിന്‍റെ വിചാരങ്ങൾ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്". നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ വിചാരങ്ങള്‍ സ്ഥിരമായതാണ്. നിങ്ങള്‍ സന്തോഷമായിരിക്കുമ്പോള്‍, ദൈവം നിങ്ങളോടുകൂടെ ആനന്ദിക്കുന്നു. നിങ്ങള്‍ ഉത്കണ്ഠാകുലരാകുമ്പോള്‍, നിങ്ങളെ ആശ്വസിപ്പിക്കേണ്ടതിനു അവന്‍ ചാഞ്ഞുവരുന്നു. നിങ്ങള്‍ നിസ്സാരന്മാരെന്നു നിങ്ങള്‍ക്ക് തോന്നുമ്പോള്‍, നിങ്ങള്‍ ഭയങ്കരവും അതിശയവുമായി സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു എന്ന് അവന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. 

യിരെമ്യാവ് 29:11 കേവലം ഒരു നല്ല വാക്യം മാത്രമല്ല. അതൊരു വാഗ്ദത്തമാകുന്നു: "നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാട്". ഈ നിരൂപണങ്ങളില്‍ നിങ്ങളുടെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകളും ഈ ദിവസത്തിലെ നിങ്ങളുടെ ചെറിയ നിമിഷങ്ങളും ഉള്‍ക്കൊള്ളുന്നു.

🔹സമസ്ത മേഖലകളിലേക്കും ദൈവത്തെ ക്ഷണിക്കുക
നാം ദൈവത്തെ നമ്മുടെ ജീവിതത്തിന്‍റെ പ്രധാന കാര്യങ്ങളില്‍ നിന്നും ഒഴിവാക്കിയതുകൊണ്ട് ചില സന്ദര്‍ഭങ്ങളില്‍ നാം ആവശ്യമില്ലാതെ കഷ്ടപ്പെടുന്നു. ദൈവം കടന്നുവരുവാന്‍ അനുവദിക്കുക. നിങ്ങളുടെ ദിനചര്യകളിലേക്കും, വൈകാരികമായ പോരാട്ടങ്ങളിലേക്കും, നിങ്ങളുടെ ബിസ്സിനസ്സ് തീരുമാനങ്ങളിലേക്കും, മാത്രമല്ല നിങ്ങളുടെ വസ്ത്രശേഖര തിരഞ്ഞെടുപ്പ് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം തരുന്നുവെങ്കില്‍ അതിലേക്ക് പോലും അവനെ ക്ഷണിക്കുക. ദൈവത്തിനു ഒന്നിലും പരിധിവെക്കരുത്. ഒരു കുഞ്ഞു സ്നേഹനിധികളായ മാതാപിതാക്കളില്‍ ചായുന്നതുപോലെ, നിങ്ങള്‍ അവനില്‍ ആശ്രയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു.

Bible Reading 2 Kings: 1-3
Prayer
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
കൊടുങ്കാറ്റുകളില്‍ മാത്രമല്ല, ശാന്തതയിലും അങ്ങ് എന്നെ കാണുന്ന ദൈവമായിരിക്കയാല്‍ ഞാന്‍ നന്ദി പറയുന്നു. ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു കര്‍ത്താവേ. എന്‍റെ ഭാരങ്ങള്‍ ഞാന്‍ തനിയെ വഹിക്കാന്‍ ശ്രമിച്ചതായ സമയങ്ങളെ എന്നോട് ക്ഷമിക്കേണമേ. ഇന്ന്, അതെല്ലാം ഞാന്‍ അങ്ങയില്‍ സമര്‍പ്പിക്കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● നിങ്ങളുടെ ബന്ധം നഷ്ടമാക്കരുത്
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
● ആദരവിന്‍റെ ഒരു ജീവിതം നയിക്കുക
● മറ്റുള്ളവരോട് കൃപ കാണിക്കുക
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● ദൈവീകമായ ക്രമം - 2
● വിശ്വാസ ജീവിതം
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login