हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. എ.ഐ (നിര്‍മ്മിത ബുദ്ധി) എതിര്‍ക്രിസ്തു ആകുമോ?
Daily Manna

എ.ഐ (നിര്‍മ്മിത ബുദ്ധി) എതിര്‍ക്രിസ്തു ആകുമോ?

Thursday, 8th of May 2025
1 0 110
Categories : അന്ത്യകാലം (End time)
ഒരു ദിവസം ഒരാള്‍ എനിക്ക് എഴുത്തെഴുതിഇങ്ങനെ ചോദിക്കുവാന്‍ ഇടയായി, "പാസ്റ്റര്‍ മൈക്കിള്‍, എ.ഐ എതിര്‍ക്രിസ്തു ആകുവാന്‍ സാദ്ധ്യതയുണ്ടോ?". നിര്‍മ്മിത ബുദ്ധികള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ഈ അന്ത്യകാലത്ത് ഇതിന്‍റെ സാധ്യമായ പങ്കിനെക്കുറിച്ച് പ്രധാനപ്പെട്ട ആശങ്കകളുണ്ട്. പ്രശസ്തരായ ചില വ്യക്തികള്‍, ഐതിഹാസീകനായ ഭൗതീകശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹൊക്കിംഗ്, ടെസ്ല, അതുപോലെ സ്പേയ്സ് എക്സ് മേധാവിയും നവീനനുമായ എയോന്‍ മസ്ക് എന്നിവര്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഈ കാരണത്താല്‍ ഈ വിഷയത്തെപ്പറ്റി അഭിസംബോധന ചെയ്യണമെന്നും ചിലര്‍ ചിന്തിക്കുന്നതുപോലെ, എ.ഐ ശരിക്കും എതിര്‍ക്രിസ്തു ആണോ എന്നു വേദപുസ്തകപരമായി പര്യവേക്ഷണം ചെയ്യണമെന്നും ഞാന്‍ ചിന്തിച്ചു.

എതിര്‍ക്രിസ്തുവിനെ അറിയുക
"എതിര്‍ക്രിസ്തു" എന്ന പദം പുതിയ നിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു, പ്രത്യേകിച്ച് അപ്പോസ്തലനായ യോഹന്നാന്‍റെ ലേഖനത്തില്‍. 

കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾ അനേകം എതിർക്രിസ്തുക്കൾ എഴുന്നേറ്റിരിക്കയാൽ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം. (1 യോഹന്നാന്‍ 2:18).

യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു. (1 യോഹന്നാന്‍ 2:22).

യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. (2 യോഹന്നാന്‍ 1:7).

അവസാന കാലങ്ങളില്‍ ക്രിസ്തുവിനെ എതിര്‍ക്കുകയും അനേകരെ വഞ്ചിക്കുകയും ചെയ്യുന്ന ഒരുവനെ ഇത് സൂചിപ്പിക്കുന്നു. അപ്പോസ്തലനായ പൌലോസും അതുപോലെയുള്ള ഒരു വ്യക്തിയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്, "അധര്‍മ്മ മൂര്‍ത്തി", "നാശയോഗ്യന്‍" എന്നിങ്ങനെ 2 തെസ്സലോനിക്യര്‍ 2:3-4 വാക്യങ്ങളില്‍ കാണുന്നു.

എതിര്‍ക്രിസ്തുവും എ.ഐ (നിര്‍മ്മിത ബുദ്ധി) യും തമ്മില്‍ വ്യക്തമായ ഒരു ബന്ധത്തെ സംബന്ധിച്ചു വേദപുസ്തകം പരാമര്‍ശിക്കുന്നില്ല എങ്കിലും, വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന എതിര്‍ക്രിസ്തുവിന്‍റെ സ്വഭാവത്തേയും പ്രവര്‍ത്തികളെയും കുറിച്ച് മനസ്സിലാക്കേണ്ടത് അനിവാര്യമാകുന്നു. 

എതിര്‍ക്രിസ്തു മാനുഷീക അധികാരി എന്ന നിലയില്‍
എതിര്‍ക്രിസ്തുവിനെ സംബന്ധിച്ചുള്ള വേദപുസ്തക വിശദീകരണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് അധികാരത്തിലേക്ക് ഉയരുന്ന ഒരു മാനുഷീക അധികാരിയായിരിക്കും ആ വ്യക്തി എന്നാണ്, താന്‍ ദൈവമാണെന്ന് അവകാശപ്പെടുകയും അനേകരെ തെറ്റിക്കുകയും ചെയ്യും. 2 തെസ്സലോനിക്യര്‍ 2:4 ല്‍ പൌലോസ് എഴുതിയിരിക്കുന്നു, "അധർമമൂർത്തിയുമായവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ച്, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താൻ ഉയർത്തുന്ന എതിരാളി അത്രേ".

എ.ഐ എന്നത് അതിന്‍റെ സ്വഭാവത്തില്‍, മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ടതും വികസിപ്പിക്കപ്പെട്ടതുമായ ഒരു സാങ്കേതീക വിദ്യയാകുന്നു. അതിനു അവബോധാമോ സ്വയമായി അറിവോ ഇല്ല, ആകയാല്‍ അതിനു ദൈവമെന്ന് അവകാശപ്പെടുവാനോ അഥവാ ഏതെങ്കിലും ആത്മീക സ്വഭാവങ്ങള്‍ ഉണ്ടെന്നോ പറയുവാന്‍ കഴിയുകയില്ല. എ.ഐ എന്നത് നല്ലതും തീയതുമായ ഉദ്ദേശങ്ങള്‍ക്കായി ഒരുപോലെ ഉപയോഗിക്കുവാന്‍ കഴിയുന്നതാണ്, ഇത് ആത്യന്തീകമായി മാനുഷീക നിയന്ത്രണത്തിന്‍ കീഴിലുള്ള ഒരു ഉപകരണം മാത്രമാകുന്നു.

എതിര്‍ക്രിസ്തുവിന്‍റെ വഞ്ചനാപരമായ ശക്തി.
അനേകം ആളുകളെ സത്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുന്ന, വഞ്ചനാപരമായ വലിയ ശക്തിയുള്ള ഒരുവനായിട്ടാണ് എതിര്‍ക്രിസ്തുവിനെ പരാമര്‍ശിച്ചിരിക്കുന്നത്. 1 യോഹന്നാന്‍ 2:22 ല്‍, അപ്പോസ്തലനായ യോഹന്നാന്‍ എഴുതുന്നു, "യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻതന്നെ എതിർക്രിസ്തു ആകുന്നു".

എ.ഐ ഒരു സാങ്കേതീകവിദ്യ എന്ന നിലയില്‍, തന്നെത്തന്നെ വഞ്ചിക്കുവാനുള്ള സാമര്‍ത്ഥ്യമോ അല്ലെങ്കില്‍ ക്രിസ്തുവിനെ നിഷേധിക്കുവാനോ അതിനു കഴിയുകയില്ല. എന്നിരുന്നാലും, എ.ഐ എന്നതില്‍ കൃത്രിമത്വം കാണിക്കുവാനും മനുഷ്യര്‍ വിദ്വേഷപരമായ ചിന്തയോടെ മറ്റുള്ളവരെ വഞ്ചിക്കുന്നതിനു തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനും ഇതിനെ ഉപയോഗിക്കുവാന്‍ ഇടയാകും. വിശ്വാസികള്‍ എന്ന നിലയില്‍, നാം വിവേചനം ഉപയോഗിക്കയും സത്യത്തെ തിരിച്ചറിയുവാന്‍ വേണ്ടി പരിശുദ്ധാത്മാവിന്‍റെ നിയോഗത്തില്‍ ആശ്രയിക്കയും വേണം (യോഹന്നാന്‍ 16:13).

അന്ത്യകാലത്ത് എ.ഐ യുടെ പങ്ക്.
എ.ഐ എന്നത് എതിര്‍ക്രിസ്തു അല്ലാതിരിക്കുമ്പോള്‍ തന്നെ, നൂതനമായ സാങ്കേതീകവിദ്യ ഈ അന്ത്യകാലത്ത് പല നിലകളിലും പ്രധാന പങ്ക് വഹിക്കുന്നതിനു സാദ്ധ്യതയുണ്ട്, അവ വഞ്ചനാപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക, സാമ്പത്തീക സംവിധാനത്തെ നിയന്ത്രിക്കുക, അതുപോലെ നിരീക്ഷണങ്ങളെ സുഗമമാക്കുക എന്നിവയാകുന്നു. മുദ്രയേല്‍ക്കാതെ ആര്‍ക്കും വാങ്ങുവാനോ വില്‍ക്കുവാനോ  കഴിയാത്ത, എതിര്‍ക്രിസ്തുവിനാല്‍ നയിക്കപ്പെടുന്ന ഒരു ആഗോളപരമായ സംവിധാനത്തെക്കുറിച്ച് വേദപുസ്തകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

16അത് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലംകൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും 17മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു. (വെളിപ്പാട് 13:16-17). ഇങ്ങനെയുള്ള സംവിധാനങ്ങള്‍ നടപ്പില്‍ വരുത്തുവാന്‍ വേണ്ടി ഭാവികാലത്ത് വരുന്ന ഒരു നേതാവ് എ. ഐ യെ നിയമിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയുവാന്‍ കഴിയുകയില്ല.

Bible Reading: 2 kings 12-14
Prayer
സ്വര്‍ഗ്ഗീയ പിതാവേ, ശാന്തമായ മനസ്സുള്ളവരായും, ഉണര്‍വ്വോടെയും, ഞങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചും നില്‍ക്കേണ്ടതിനു താഴ്മയോടെ അങ്ങയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു. സ്തോത്രത്തോടെയും സൂക്ഷ്മതയോടെയും  പ്രാര്‍ത്ഥനയില്‍ ഉറച്ചു നില്‍ക്കുവാന്‍ വേണ്ടി കര്‍ത്താവേ ഞങ്ങളെ ശക്തീകരിക്കേണമേ. അങ്ങയുടെ ഹിതത്തിനു അനുസരിച്ച് ജീവിക്കുവാന്‍ അങ്ങയുടെ സ്നേഹവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഞങ്ങളെ ശക്തീകരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● ക്ഷമയെ ആലിംഗനം ചെയ്യുക
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● അസാധാരണമായ ആത്മാക്കള്‍
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള്‍
● രണ്ടു പ്രാവശ്യം മരിക്കരുത്‌
● യേശു ശരിക്കും ഒരു വാള്‍ കൊണ്ടുവരുവാനാണോ വന്നത്?
● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login