Daily Manna
1
0
258
അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
Wednesday, 21st of May 2025
Categories :
മദ്ധ്യസ്ഥത (Intercession)
ഇയ്യോബ് തന്‍റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു. (ഇയ്യോബ് 42:10).
തന്‍റെ സ്നേഹിതന്മാര്‍ക്കു വേണ്ടി ഇയ്യോബ് പ്രാര്‍ത്ഥിച്ചപ്പോള്‍ അവനു നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിക്കുവാന്‍ ഇടയായി, അവന്‍റെ സ്നേഹിതന്മാര്‍ എന്നത് 'ശത്രുസ്നേഹിതന്‍' പോലെയായിരുന്നു - ശത്രുക്കള്‍ സ്നേഹിതന്മാരുടെ വേഷം അണിഞ്ഞവര്‍. അവന്‍റെ ഇരുണ്ട കാലഘട്ടങ്ങളില്‍, ഏറ്റവും കൂടുതല്‍ അവരുടെ പിന്തുണയും മനസ്സിലാക്കലും അവനു ആവശ്യമായിരുന്ന സന്ദര്‍ഭത്തില്‍ ഈ വ്യക്തികള്‍ അവനെ വിമര്‍ശിക്കയും, തെറ്റിദ്ധരിക്കയും, അവനെ വിധിക്കുകയും ചെയ്തു. എന്നിട്ടും, അവരുടെ ഇങ്ങനെയുള്ള പ്രവര്‍ത്തികളുടെ അപ്പുറത്ത്, ഈ വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ ഇയ്യോബിനോടു ആവശ്യപ്പെട്ടു, അത് നമ്മെ വേദനിപ്പിച്ചവരോട് പോലും കരുണ കാണിക്കേണ്ടതിന്‍റെ പ്രാധാന്യതയും ക്ഷമയുടെ ശക്തിയും പ്രകടമാക്കുന്നു.
സമാനമായ ഒരു വിഷയത്തെ ഉദ്ധരിച്ചുകൊണ്ട് കര്‍ത്താവായ യേശു നമ്മെ പ്രാര്‍ത്ഥനക്കായി ഉദ്ബോധിപ്പിക്കുന്നു, "നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ" (മത്തായി 5:44). അങ്ങനെ ചെയ്യുന്നതില്‍ കൂടി, നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന്‍റെ തനതായ മനോഭാവം നാം ഉള്‍ക്കൊള്ളുകയാകുന്നു, അതിലൂടെ അവന്‍റെ ദൈവീകമായ കരുണയും ആര്‍ദ്രതയും പ്രദര്‍ശിപ്പിക്കുന്നു. ഈ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തിയില്‍ കൂടി, നാം ദൈവത്തോട് കൂടുതല്‍ അടുത്തു വളരുകയും സ്നേഹത്തിന്‍റെയും ക്ഷമയുടെയും രൂപാന്തര ശക്തിയെ പ്രകടമാക്കുകയും ചെയ്യുന്നു.
ആരും നശിച്ചുപോകാതെ എല്ലാ സ്ത്രീ പുരുഷന്മാരും രക്ഷിക്കപ്പെടണം എന്നുള്ളത് ദൈവത്തിന്‍റെ ആഗ്രഹമാകുന്നു. ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുന്ന ഓരോരുത്തര്‍ക്കും തങ്ങളുടെ പ്രയത്നത്തിനുള്ള പ്രതിഫലം കര്‍ത്താവ് തരുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവിങ്കല്‍ നിന്നും ഈ പ്രതിഫലം ഭൌതീക തലത്തില്‍ മാത്രമല്ല മറിച്ച് ആത്മീക അനുഗ്രഹങ്ങളിലും വെളിപ്പെടുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഈ കാരണത്താലാണ് മദ്ധ്യസ്ഥത പ്രാര്‍ത്ഥനയുടെ ടീമില്‍ ചേരുവാന്‍ ഞാന്‍ ആളുകളോട് പറയുന്നത്. അനേകം ആളുകള്‍ക്കും ഈ പ്രാവചനീകമായ ഇടുവില്‍ നില്‍ക്കുന്നതിനെ സംബന്ധിച്ച് മനസ്സിലാക്കുന്നില്ല മാത്രമല്ല അവര്‍ പിറുപിറുക്കുകയും ചെയ്യുന്നു, അങ്ങനെ അവരുടെ അനുഗ്രഹങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടി ഇടുവില്‍ നിന്നുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ തങ്ങള്‍ക്കു എന്തൊക്കെയോ നഷ്ടപ്പെടുന്നു എന്ന് അനേകര്‍ക്ക് തോന്നുന്നു. സത്യത്തില്‍, ഇത് നേരെ വിപരീതമാണ് - നിങ്ങള്‍ നേടുകയാണ്.
അതുപോലെ, ദാനിയേല്‍ തന്‍റെ രാജ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോള്‍, അവന്‍ അഭിവൃദ്ധി പ്രാപിച്ചു. "എന്നാൽ ദാനീയേൽ ദാര്യാവേശിന്‍റെ വാഴ്ചയിലും പാർസിരാജാവായ കോരെശിന്‍റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു". (ദാനിയേല്‍ 6:28). നാം ചുറ്റുപാടും കണ്ണോടിച്ചു നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കാണുമ്പോള്‍, നമ്മുടെ ദേശത്തെ വിമര്‍ശിക്കുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ വിശ്വാസകണ്ണുകളാല്‍ നാം നമ്മുടെ ദേശത്തെ നോക്കേണ്ടത് ആവശ്യമാകുന്നു. നമ്മുടെ ദേശം ദൈവത്തിങ്കലേക്കു തിരിയുവനായി നമുക്ക് പ്രാര്‍ത്ഥിക്കാം. കര്‍ത്താവ് നിശ്ചയമായും നിങ്ങളെ സമൃദ്ധിയിലേക്ക് കൊണ്ടുവരും.
Bible Reading: 1 Chronicles 23-25
Prayer
ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങളും കുറഞ്ഞത് 2 നിമിഷമെങ്കിലും ആവര്‍ത്തിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
പിതാവാം ദൈവമേ, എന്നെ അങ്ങയുടെ വചനത്തില്‍ ഉറപ്പിക്കേണമേ, അങ്ങയുടെ വചനം എന്‍റെ ജീവിതത്തില്‍ ഫലം കായ്ക്കുവാന്‍ ഇടയാകട്ടെ. സമാധാനത്തിന്‍റെ ദൈവമേ, അങ്ങയുടെ വചനത്താല്‍ എന്നെ ശുദ്ധീകരിക്കേണമേ, കാരണം അങ്ങയുടെ വചനം സത്യമാകുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
ഞാന്‍ ആറ്റരികത്തു നട്ടിരിക്കുന്നതായ വൃക്ഷംപോലെ ഇരിക്കും; ഞാന്‍ ചെയ്യുന്നതൊക്കെയും സാധിക്കും. (സങ്കീര്‍ത്തനം 1:3).
നന്മ ചെയ്കയിൽ ഞാന്‍ മടുത്തുപോകയില്ല; തളർന്നുപോകാതെ തക്കസമയത്തു, നിയോഗിക്കപ്പെട്ട സമയത്തുതന്നെ ഞാന്‍ കൊയ്യും. (ഗലാത്യര്‍ 6:9).
കുടുംബത്തിന്‍റെ രക്ഷ
പിതാവാം ദൈവമേ, ക്രിസ്തുവിന്‍റെ സത്യം അംഗീകരിക്കേണ്ടതിനു എന്‍റെ എല്ലാ കുടുംബാംഗങ്ങളുടെയും ഹൃദയത്തില്‍ അവിടുന്ന് ചലിക്കണമെന്ന് ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. "യേശുക്രിസ്തുവിനെ കര്‍ത്താവും, ദൈവവും, രക്ഷിതാവുമായി അറിയുവാനുള്ള ഒരു ഹൃദയം അവര്‍ക്ക് നല്‍കേണമേ. തങ്ങളുടെ മുഴു ഹൃദയത്തോടെ അങ്ങയിലേക്ക് തിരിയുവാന്‍ അവരെ ഇടയാക്കേണമേ".
അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. (യെശയ്യാവ് 10:27).
സാമ്പത്തീകമായ മുന്നേറ്റം
സമ്പത്തുണ്ടാക്കുവാന്‍ ശക്തി നല്‍കുന്നത് അവിടുന്നാകയാല്‍ പിതാവേ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. സമ്പത്തുണ്ടാക്കുവാന്‍ ആവശ്യമായ ബലം ഇപ്പോള്‍ എന്‍റെമേല്‍ വീഴുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍. (ആവര്‍ത്തനം 8:18).
എന്‍റെ അവകാശം ശാശ്വതമായിരിക്കും.ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാനും എന്‍റെ കുടുംബാംഗങ്ങളും തൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19).
കെ എസ് എം സഭ
പിതാവേ, യേശുവിന്‍റെ നാമത്തില്‍,പാസ്റ്റര്‍.മൈക്കിളിനെയും, തന്‍റെ കുടുംബാംഗങ്ങളേയും, ടീം അംഗങ്ങളേയും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഓരോ വ്യക്തികളേയും അഭിവൃദ്ധിപ്പെടുത്തേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഭരണകര്‍ത്താക്കളെ ഉന്നതമായ ബഹുമാന്യമായ സ്ഥാനത്തു നിയോഗിക്കുന്നത് അവിടുന്നാകുന്നു, നേതാക്കളെ തങ്ങളുടെ ഉന്നതമായ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതും അങ്ങ് തന്നെയാകുന്നു. അതെ ദൈവമേ, ഞങ്ങളുടെ രാജ്യത്തിലെ ഓരോ സംസ്ഥാനത്തിലും പട്ടണങ്ങളിലും ശരിയായ നേതാക്കളെ അവിടുന്ന് എഴുന്നെല്‍പ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
നിങ്ങളുടെ ദേശത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ചില സമയങ്ങള്‍ എടുക്കുക.
Join our WhatsApp Channel

Most Read
● ദൈവസ്നേഹത്തില്‍ വളരുക● എന്താണ് പ്രാവചനീക ഇടപെടല്‍?
● കര്‍ത്താവില്‍ നിങ്ങളെത്തന്നെ ഉത്സാഹിപ്പിക്കുന്നത് എങ്ങനെ?
● അവന്‍ മുഖാന്തരം പരിമിതികള്‍ ഒന്നുമില്ല
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● എന്താണ് ആത്മവഞ്ചന? - I
● യാഹോവയിങ്കലെ സന്തോഷം
Comments