Daily Manna
1
0
433
വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
Wednesday, 28th of May 2025
Categories :
സ്വഭാവം (Character)
മര്‍ക്കോസ് 9:23 ല്‍ കര്‍ത്താവായ യേശു പറഞ്ഞു, ". . . . വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു". പലപ്പോഴും, 'വിശ്വാസികള്‍' എന്ന പേരില്‍ അറിയപ്പെടുന്ന വ്യക്തികളുമായി നാം കണ്ടുമുട്ടാറുണ്ട്. ഈ സ്വയം തിരിച്ചറിയലില്‍ അന്തര്‍ലീനമായിരിക്കുന്ന തെറ്റ് ഒന്നും ഇല്ലെങ്കിലും, ഈ വ്യക്തികളില്‍ പലരും വേദപുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന സത്യങ്ങളും വാഗ്ദത്തങ്ങളും, വളരെ വ്യക്തമായി അവര്‍ക്ക് വെളിപ്പെടുത്തി കിട്ടിയിട്ടുപോലും, അതിനെ നിരാകരിക്കുന്നത് അഥവാ അവഗണിക്കുന്നത് കാണുമ്പോള്‍ ഹൃദയത്തില്‍ വളരെ വേദന അനുഭവപ്പെടാറുണ്ട്.
ഇപ്പോള്‍ അതിന്‍റെ ഒരു പ്രശ്നം എന്തെന്നാല്‍, ദൈവത്തിനു ചിലതെല്ലാം നമുക്കായി ചെയ്യുവാന്‍ കഴിയുമെന്ന് അഥവാ ദൈവം ചെയ്യുമെന്ന് നാം വിശ്വസിക്കുവാന്‍ തയ്യാറാകുന്നില്ല എങ്കില്‍ (അതിനെ പിന്താങ്ങുവാന്‍ വേദപുസ്തക സത്യങ്ങള്‍ ഉണ്ടായിട്ടുപോലും), ആ നിലകളില്‍ ദൈവത്തിങ്കല്‍ നിന്നും എന്തെങ്കിലും പ്രാപിക്കുവാനുള്ള സാദ്ധ്യതകളില്‍ നിന്നും നാം നമ്മെത്തന്നെ മുറിച്ചു മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ വിശ്വാസത്തിന്‍റെ അപര്യാപ്തത നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ദൈവത്തെ പരിമിതപ്പെടുത്തുന്നു.
നാം ജീവിതത്തിലൂടെ യാത്ര ചെയ്യുമ്പോള്‍, ദൈവത്തിന്‍റെ വചനവുമായി യോജിക്കാത്ത വിശ്വാസങ്ങളെ നമ്മില്‍ പലരും മുറുകെപ്പിടിക്കുവാന്‍ ശ്രമിക്കുന്നത് സാധാരണമാണ്. ആകയാല്‍, ഈ തെറ്റായ വിശ്വാസങ്ങളെ മാറ്റിയിട്ടു അവിടെ ദൈവവചനത്തിലെ സത്യങ്ങളെ കൊണ്ടുവരുവാന്‍ വേണ്ടി നാം നിരന്തരമായി പ്രയത്നിക്കേണ്ടത് അനിവാര്യമായ വസ്തുതയാകുന്നു. ഇത് നേടുവാനുള്ള ഒരു വഴി അനുദിനവും ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ഉറക്കെ ഏറ്റുപറയുകയും അവയെ നമ്മുടേതായി പ്രഖ്യാപിക്കയും ചെയ്യുക എന്നതാണ്.
എന്നാല്‍, ഈ വാഗ്ദത്തങ്ങള്‍ അവകാശപ്പെടുമ്പോള്‍, അത് നമ്മുടേത് എന്നപോലെ നാം അതിനെ ആലിംഗനം ചെയ്യുവാന്‍ തയ്യാറാകേണം. ഒരുപക്ഷേ, എന്നെങ്കിലും ഒരിക്കല്‍ തുടങ്ങിയ പ്രയോഗങ്ങള്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ സംബന്ധിച്ച് സംസാരിക്കുവാന്‍ നാം ഉപയോഗിച്ചാല്‍, അത് വലിയ പ്രയാസമായി മാറും കാരണം വിശ്വാസം വര്‍ത്തമാന കാലത്തില്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ.
ഉദാഹരണത്തിന്, "ഞാന്‍ സൌഖ്യമാകും" എന്ന് പറയുന്നതിനു പകരമായി, "പിതാവേ, ഇപ്പോള്‍ അങ്ങ് എന്‍റെ ശരീരത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനാല്‍, എന്നെ സൌഖ്യമാക്കുന്നതിനാല്‍, പുനഃസ്ഥാപിക്കുന്നതിനാല്‍, ബലപ്പെടുത്തുന്നതിനാല്‍ അങ്ങേയ്ക്ക് നന്ദി. ഞാന്‍ ആരോഗ്യമുള്ളവനും തികഞ്ഞവനും ആകുന്നുവെന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു", ഇങ്ങനെ പറയുക.
"എന്‍റെ ബിസിനസ്സില്‍, എന്‍റെ ജോലിയില്‍ നന്നായി ചെയ്യുവാന്‍ കഴിയുമായിരിക്കും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു" എന്ന് പറയുന്നതിനു പകരം, ഇപ്രകാരം പറയുക, "പിതാവേ, എന്‍റെമേലുള്ള അങ്ങയുടെ അനുഗ്രഹം എന്നെ സമ്പന്നന്‍ ആക്കുന്നതിനാലും അതില്‍ ദുഃഖങ്ങള്‍ കൂട്ടിചേര്‍ക്കാത്തതിനാലും ഞാന്‍ അങ്ങേയ്ക്ക് നന്ദി അര്‍പ്പിക്കുന്നു. ഞാന്‍ ഒരു അനുഗ്രഹമായിരിക്കുന്നു. യേശുവിന്‍റെ നാമത്തില്‍".
നിങ്ങളുടെ ജീവിതത്തിന്മേല്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ പ്രഖ്യാപിക്കുവാന്‍ ആരംഭിക്കുക. നിങ്ങളുടെ ഹൃദയങ്ങള്‍ ആ വാഗ്ദത്തങ്ങളുമായി കൂട്ടിയോജിപ്പിക്കപ്പെടുകയും അതിനെ പൂര്‍ത്തീകരണത്തിലേക്ക് കൊണ്ടുവരികയും ചെയ്യും.
നിങ്ങള്‍ക്കും എനിക്കും വേണ്ടി യേശു അവിശ്വസനീയമായ ഒരു അവകാശം നേടിഎടുത്തിട്ടുണ്ട്. ഓരോ വാഗ്ദത്തങ്ങളിലേക്കും നമുക്ക് അനുമതിയുണ്ട്.
ദൈവത്തിന്‍റെയും നമ്മുടെ കർത്താവായ യേശുവിന്‍റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർധിക്കുമാറാകട്ടെ. തന്‍റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിജ്ഞാനത്താൽ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ. (2 പത്രോസ് 1:2-3).
"അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ" എന്ന പ്രയോഗം സസൂക്ഷ്മം ഒന്ന് ശ്രദ്ധിക്കുക. അവന്‍ ഒരുപക്ഷേ തരുമായിരിക്കും എന്നല്ല ഈ വേദഭാഗം നിര്‍ദ്ദേശിക്കുന്നത്; അവന്‍ ഇപ്പോള്‍ത്തന്നെ തന്നിരിക്കുന്നു എന്നാണ് ഉറപ്പോടെ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. സമൃദ്ധമായതും ആത്മീക വളര്‍ച്ചയുള്ളതുമായ ഒരു ജീവിതം നയിക്കുവാന്‍ നമുക്ക് ആവശ്യമായിരിക്കുന്നത് എല്ലാംതന്നെ ദൈവം നമുക്കായി നല്‍കിതന്നിരിക്കുന്നു.
Bible Reading: 2 Chronicles 17-19
Prayer
പിതാവായ ദൈവമേ, യേശുവിന്റെ നാമത്തിൽ, ഞാൻ ക്രിസ്തുവിന്റെ സ്നേഹത്തിൽ വേരൂന്നിയതും നിലകൊള്ളട്ടെ. ദൈവത്തിന്റെ സർവ്വ പൂർണ്ണതയാൽ ഞാൻ നിറയട്ടെ. ആമേൻ.
Join our WhatsApp Channel

Most Read
● വ്യതിചലനത്തിന്‍റെ കാറ്റുകളുടെ നടുവിലെ ദൃഢചിത്തത● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
● ദിവസം 07 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവം നല്‍കുവാന്‍ തക്കവണ്ണം സ്നേഹിച്ചു
● നിങ്ങള്‍ അവരെ സ്വാധീനിക്കണം
● സ്തോത്രമര്‍പ്പിക്കുന്നതിന്‍റെ ശക്തി
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #14
Comments