हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. യൂദായുടെ പതനത്തില്‍ നിന്നുള്ള 3 പാഠങ്ങള്‍
Daily Manna

യൂദായുടെ പതനത്തില്‍ നിന്നുള്ള 3 പാഠങ്ങള്‍

Thursday, 13th of November 2025
1 0 206
Categories : തിരഞ്ഞെടുപ്പുകൾ (Choices) പാപം (Sin) പ്രലോഭനം (Temptation) മനുഷ്യ ഹൃദയം (Human Heart) വഞ്ചന (Betrayal) വഞ്ചന (Deception) സ്വഭാവം (Character)
യഥാര്‍ത്ഥമായ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായ, ഇസ്കര്യോത്ത് യൂദാ, ശത്രുവിന്‍റെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്നതിന്‍റെയും അനുതാപമില്ലാത്ത ഹൃദയത്തിന്‍റെയും  ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്ന മുന്നറിയിപ്പിന്‍റെ ഒരു കഥയാകുന്നു. യൂദായുടെ കഥയിലൂടെ, പാപത്തിന്‍റെ സ്വഭാവത്തെക്കുറിച്ചും നമ്മുടെ ഹൃദയങ്ങളെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അമൂല്യമായ ഉള്‍ക്കാഴ്ചകള്‍ നമുക്ക് ലഭിക്കുന്നു.

പാഠം   #1: ചെറിയ വിട്ടുവീഴ്ചകള്‍ വലിയ പരാജയത്തിലേക്ക് നയിക്കുന്നു.
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. (1 തിമോഥെയോസ് 6:10).

യൂദായുടെ പതനം ഒറ്റരാത്രികൊണ്ട്‌ സംഭവിച്ചതല്ല. അത് ചെറിയ ലംഘനങ്ങളില്‍ നിന്നാണ് ആരംഭിച്ചത്. പണസഞ്ചിയില്‍ നിന്നും മോഷ്ടിച്ചുകൊണ്ട്, അത്യാഗ്രഹം തന്‍റെ ഹൃദയത്തില്‍ പ്രവേശിക്കുവാന്‍ യൂദാ അനുവദിച്ചു. നിസ്സാരമായി തോന്നുന്നതായ ഇത്തരം തീരുമാനങ്ങള്‍ പലപ്പോഴും വലിയ വീഴ്ചകള്‍ക്ക് അടിത്തറയിടുന്നു. ഇങ്ങനെയുള്ള ചെറിയ വിട്ടുവീഴ്ചകള്‍ കൂടുതല്‍ അപകടകരമായ ഹിമഗോളമായി മാറുന്നതിനു മുമ്പ്, അതിനെ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടത് പ്രധാനമാകുന്നു.

പാഠം   #2:  കേവലം പൊള്ളയായ പ്രശംസ രൂപാന്തരം ഉറപ്പുനല്‍കുന്നില്ല.
എന്നോടു 'കർത്താവേ, കർത്താവേ', എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്. (മത്തായി 7:21).

യൂദാ യേശുവിനോടുകൂടെ ആയിരുന്നു, പലപ്പോഴും അവന്‍റെ അരികില്‍ ഇരുന്നിരുന്നു, അത്ഭുതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും, അവന്‍റെ ഉപദേശങ്ങള്‍ നേരിട്ട് കേള്‍ക്കുകയും ചെയ്തു. എന്നാല്‍, ക്രിസ്തുവിനോടുള്ള കേവലം സാമിപ്യം മാത്രം യാന്ത്രികമായി രൂപാന്തരത്തിലേക്ക് നയിക്കുകയില്ല. നിങ്ങളെ ക്രിസ്ത്യാനികള്‍ എന്ന് വിളിക്കുന്നതുകൊണ്ട് മാത്രം ഒന്നിനും മാറ്റം വരുന്നില്ല. അതിനു ആത്മാര്‍ത്ഥമായ ഒരു ഹൃദയവും യഥാര്‍ത്ഥമായ മാനസാന്തരവും ആവശ്യമാകുന്നു. ക്രിസ്തുവിനോടുള്ള യഥാര്‍ത്ഥമായ ഒരു ബന്ധവും സമര്‍പ്പണവും കൂടാതെയുള്ള ഏറ്റവും അടുത്ത സാമിപ്യം പോലും അര്‍ത്ഥശൂന്യമാണെന്നു തെളിയിക്കുവാന്‍ കഴിയും.

പാഠം     #3: അനുതപിക്കാത്ത പാപം ശത്രുവിന്‍റെ സ്വാധീനത്തിലേക്കുള്ള വാതില്‍ തുറക്കുന്നു.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. (1 യോഹന്നാന്‍ 1:9).

യൂദാ ഏറ്റുപറയാതിരുന്ന മോഷണമെന്ന പാപം അവനെ സാത്താന്‍റെ സ്വാധീനത്തിനു ഇരയാക്കി. പാപക്ഷമ അന്വേഷിക്കുന്നതിനു പകരമായി, ശത്രുവിനു കാലുറപ്പിക്കുവാന്‍ അനുവാദം നല്‍കികൊണ്ട്, അവന്‍ തന്‍റെ ലംഘനങ്ങളെ മറച്ചുവെച്ചു. പിശാച് ഇത് മുതലെടുത്തുകൊണ്ട്, തള്ളിപറയലിന്‍റെ ഒരു വഴിയിലേക്ക് യൂദായെ നയിച്ചു. അനുതാപം ക്ഷമ കൊണ്ടുവരിക മാത്രമല്ല മറിച്ച് ശത്രുവിന്‍റെ ആക്രമണത്തിനു വിരോധമായി സംരക്ഷണ കവചമായും പ്രവര്‍ത്തിക്കുന്നു.

യൂദായുടെ ചരിത്രം വിശകലനം ചെയ്യുമ്പോള്‍, ഒറ്റികൊടുക്കലിലേക്കുള്ള അവന്‍റെ യാത്രയുടെ പാത ഒരുക്കിയത് തിരഞ്ഞെടുപ്പുകളുടെ ഒരു പരമ്പരയായിരുന്നു എന്ന് വ്യക്തമാകുന്നു. അനുതാപത്തിന്‍റെ അഭാവവും പാപത്തിന്‍റെ വശീകരണത്തിനു വഴങ്ങുന്നതും അവനെ ക്രിസ്തുവിന്‍റെ വെളിച്ചത്തില്‍ നിന്നും ശത്രുവിന്‍റെ പിടിയിലേക്ക് കൂടുതല്‍ അടുപ്പിക്കുവാന്‍ ഇടയായി. വിശ്വാസികള്‍ എന്ന നിലയില്‍, നാമും ദൈവത്തിന്‍റെ വഴികളില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓര്‍മ്മപ്പെടുത്തലായി യൂദായുടെ കഥ വര്‍ത്തിക്കുന്നു. ജാഗ്രതയോടെ ഇരിക്കേണ്ടതിന്‍റെയും, നമ്മുടെ ഹൃദയങ്ങളെ നിരന്തരം പരിശോധിക്കേണ്ടതിന്‍റെയും, പാപക്ഷമ തേടുന്നതിന്‍റെയും പ്രാധാന്യത്തെ ഇത് അടിവരയിടുന്നു.

കൂടാതെ, യഥാര്‍ത്ഥ മാനസാന്തരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് സകല വിശ്വാസികള്‍ക്കും ഉള്ളതായ ഒരു ആഹ്വാനമാണ് യൂദായുടെ കഥ. സഭകളില്‍ ആയിരിക്കുന്നതും, ആത്മീകമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നതും, അല്ലെങ്കില്‍ ആത്മീക നേതാക്കളുമായി അടുത്തിടപഴകുന്നത് പോലും ഒരുവനെ പാപത്തിന്‍റെ അപകടങ്ങളില്‍ നിന്നും അകറ്റുന്നില്ല. രൂപാന്തരം നടക്കുന്നത് ഹൃദയത്തിലാണ്, അതിനു പാപത്തില്‍ നിന്നും ആത്മാര്‍ത്ഥമായി വിട്ടുതിരിഞ്ഞു ക്രിസ്തുവിങ്കലേക്ക് നോക്കേണ്ടത് ആവശ്യമാണ്‌.

നാം മുമ്പോട്ടു പോകുമ്പോള്‍, ചെയ്യുവാനായി നാം പ്രലോഭിപ്പിക്കപ്പെടുന്ന ചെറിയ വിട്ടുവീഴ്ചകളെക്കുറിച്ച്, അവ കൊണ്ടുവരുവാന്‍ സാദ്ധ്യതയുള്ള പ്രത്യാഘാതങ്ങളെ മനസ്സിലാക്കികൊണ്ട്‌, നമുക്ക് ജാഗ്രതയുള്ളവരാകാം. നാം കേവലം ക്രിസ്തുവിന്‍റെ സമീപേ ഇരിക്കാതെ ആത്മാര്‍ത്ഥമായി നമുക്ക് അവനെ അന്വേഷിക്കാം. വളരെ പ്രാധാന്യമായി, നമ്മുടെ രക്ഷകനുമായുള്ള ആശയവിനിമയത്തിന്‍റെ മാര്‍ഗ്ഗം നമുക്ക് എപ്പോഴും തുറന്നുവെക്കാം, നമ്മുടെ പാപങ്ങളെ ഏറ്റുപറയുകയും ഓരോ ചുവടുകളിലും ക്രിസ്തുവിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുകയും ചെയ്യാം.

Bible Reading: John 12-14
Prayer
പ്രിയ പിതാവേ, ശത്രുവിന്‍റെ സൂക്ഷ്മമായ കെണികളില്‍ നിന്നും ഞങ്ങളുടെ ഹൃദയങ്ങളെ കാത്തുകൊള്ളേണമേ. ഞങ്ങളുടെ തെറ്റായ ചുവടുകളെ തിരിച്ചറിയുവാന്‍ ഞങ്ങളെ സഹായിക്കുകയും യഥാര്‍ത്ഥമായ മാനസാന്തരത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യേണമേ. അങ്ങയുമായുള്ള ഞങ്ങളുടെ ബന്ധം സത്യത്തിലും സ്നേഹത്തിലും വെരൂന്നിയതാണെന്ന് ഉറപ്പാക്കികൊണ്ട്, ഞങ്ങള്‍ എല്ലായിപ്പോഴും അങ്ങയെ ആത്മാര്‍ത്ഥമായി അന്വേഷിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്‍ഗ്ഗങ്ങള്‍
● ക്രിസ്തുവിലുള്ള നിങ്ങളുടെ ദൈവീകമായ നിയോഗത്തിലേക്ക് പ്രവേശിക്കുക
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
● നിങ്ങള്‍ ദൈവത്തിന്‍റെ ഉദ്ദേശത്തിനായി നിശ്ചയിക്കപ്പെട്ടവര്‍ ആകുന്നു
● നിങ്ങളുടെ തരിശുനിലം ഉഴുതുക
● മാറുവാന്‍ സമയം വൈകിയിട്ടില്ല
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login