Daily Manna
0
0
1205
എങ്ങനെയാണ് യാഗപീഠത്തിന്മേല്‍ അഗ്നി ഉണ്ടാകുന്നത്
Tuesday, 25th of April 2023
Categories :
ദൈവത്തിന്റെ അഗ്നി (Fire of God)
ബലിപീഠം (Altar)
യിസ്രായേലിന്റെ ഇരുണ്ട കാലഘട്ടത്തില്‍, ഇസബേല്‍ എന്ന ദുഷ്ടയായ സ്ത്രീ രാജ്യത്തിന്റെ ഭരണം കൈവശപ്പെടുത്തുവാന്‍ വേണ്ടി തന്റെ ഭര്‍ത്താവായിരുന്ന ആഹാബ് രാജാവിനെ കൌശലത്താല്‍ വശത്താക്കി. ഈ മലിനരായ ദമ്പതികള്‍ വിഗ്രഹാരാധനയും, അനീതിയും പ്രോത്സാഹിപ്പിക്കുകയും യിസ്രായേലിനെ വഴി തെറ്റിക്കയും ചെയ്തു. ഈ ശൂന്യതയുടെ നടുവില്‍, വിശ്വാസം പുനഃസ്ഥാപിക്കുവാനും ആളുകളെ വീണ്ടും നീതിയിലേക്കും ദൈവഭക്തിയിലേക്കും നയിക്കുവാനും വേണ്ടി ദൈവം പ്രവാചകനായ എലിയാവിനെ അയച്ചു.
ഏലിയാവ് ബാലിന്റെ പ്രവാചകന്മാരെ വെല്ലുവിളിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, " നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ഞാൻ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ; അതിനു ജനം എല്ലാം: അതു നല്ലവാക്ക് എന്ന് ഉത്തരം പറഞ്ഞു". (1 രാജാക്കന്മാര് 18:24).
ദിവസം മുഴുവനും, പ്രഭാതം മുതല്‍ സായാഹ്നം വരെ, ബാലിന്റെ കള്ളപ്രവാചകന്മാര് തങ്ങളുടെ ദേവനില്‍ നിന്നും ഒരു പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവനോട് വളരെ ആശയറ്റ നിലയില്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍, അവരുടെ കരച്ചിലിനെ എതിരേറ്റത് പൂര്‍ണ്ണമായ നിശബ്ദതയായിരുന്നു, അത് ബാലിന്റെ ബലഹീനതയെയാണ് പ്രകടമാക്കുന്നത്.
അപ്പോൾ ഏലീയാവ്: എന്റെ അടുക്കൽ വരുവിൻ എന്നു സർവജനത്തോടും പറഞ്ഞു. സർവജനവും അവന്റെ അടുക്കൽ ചേർന്നു. അവൻ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി. (1 രാജാക്കന്മാര് 18:30).
കര്‍ത്താവിന്റെ ശക്തനായ ഒരു പ്രാവചകന് ആയിരിക്കുമ്പോള്‍ തന്നെ, യഹോവ തീകൊണ്ട് ഉത്തരമരുളണമെങ്കില്, ഇടിഞ്ഞുകിടക്കുന്ന യഹോവയുടെ യാഗപീഠം താന്‍ നന്നാക്കണമെന്ന് ഏലിയാവ് അറിഞ്ഞിരുന്നു. ഇത് ഓര്‍ക്കുക: ഇടിഞ്ഞുകിടക്കുന്ന ഒരു യാഗപീഠത്തിന്മേല്‍ ദൈവത്തിന്റെ അഗ്നി ഒരിക്കലും ഇറങ്ങുകയില്ല. അഗ്നി ഇറങ്ങുന്നതിനു മുമ്പ് യാഗപീഠം പുതുക്കിപണിയേണ്ടത് ആവശ്യമാണ്. അപ്പോസ്തലന്മാര് പോലും സ്വര്‍ഗ്ഗത്തില്‍ നിന്നും അവരുടെമേല്‍ ആത്മാവിന്റെ അഗ്നി ഇറങ്ങുവാന്‍ ഏകദേശം പത്തു ദിവസത്തോളം കാത്തിരിക്കേണ്ടതായി വന്നു.
അനേകരും എനിക്ക് ഇപ്രകാരം എഴുതി പറയാറുണ്ട്, "ഞാന്‍ പ്രാര്‍ത്ഥിച്ചു, എന്നാല്‍ ഒന്നും സംഭവിച്ചില്ല. എന്തുകൊണ്ടാണ് ദൈവം മറുപടി നല്‍കാത്തത്?". അതിന്റെ പുറകിലെ എല്ലാ കാരണങ്ങളും എനിക്ക് അറിയില്ല എന്നാല്‍ എനിക്കറിയാവുന്ന ഒരു കാര്യം യാഗപീഠം ഇടിഞ്ഞുകിടക്കുകയാണെങ്കില് അഗ്നി ഇറങ്ങുകയില്ല എന്നതാണ് - ദൈവത്തിങ്കല്‍ നിന്നും ഒരു ഉത്തരവും ഉണ്ടാവുകയില്ല.
ദൈവത്തിന്റെ യാഗപീഠം പുതുക്കി പണിയുന്നതിനെ തടയുന്ന പല കാര്യങ്ങളുണ്ട്. നിങ്ങള്‍ അസൂയയും, കയ്പ്പും, നിഗളവും കൊണ്ടുനടക്കുന്നിടത്തോളം, യാഗപീഠം ഒരിക്കലും പുതുക്കിപണിയുവാന്‍ കഴിയുകയില്ല. ഹൃദയത്തിലെ ഈ രഹസ്യമായ വിഷയങ്ങളെ കൈകാര്യം ചെയ്യുവാനായി കര്‍ത്താവിനോടു അപേക്ഷിക്കുക. ഈ കാര്യങ്ങള്‍ നിങ്ങളില്‍ നിന്നും വേരോടെ പിഴുതുക്കളയുവാന് ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ദൈവത്തോട് അപേക്ഷിക്കയും ചെയ്യുക. അപ്പോള്‍ ദൈവത്തിന്റെ അഗ്നി ഇറങ്ങിവരുവാന്‍ ഇടയാകും.
ആളുകള്‍ പൊതുവായി ദൈവദാസിദാസന്മാരെ വിമര്‍ശിക്കുന്നതും, ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ സാമൂഹീക മാദ്ധ്യമങ്ങളില്‍ സഭകളേയും മറ്റു വിശ്വാസികളേയും വിമര്‍ശിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, അതെല്ലാം ദൈവത്തിന്റെ പേരിലുമാണ്. നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകാം, അഗ്നി ഇറങ്ങുന്നതിനു മുമ്പ്, ഏലിയാവ് ആളുകളെ തന്റെ അടുക്കല്‍ വിളിച്ചു. സ്നേഹത്തില്‍ നടക്കാത്ത ഒരു സ്ത്രീയ്ക്കോ അല്ലെങ്കില്‍ പുരുഷനോ ഒരിക്കലും ദൈവത്തിനു ശരിയായ ഒരു യാഗപീഠം പണിയുവാന്‍ കഴിയുകയില്ല. ദൈവത്തിങ്കല്‍ നിന്നും മറുപടിയും ഉണ്ടാവുകയില്ല.
പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികച്ചുകൊൾക. (2 കൊരിന്ത്യര്‍ 7:1).
"നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു. ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു . . . . . . . " (യാക്കോബ് 5:16-17); നമ്മുടെ ജീവിതം മുഴുവനായും ദൈവത്തിനായി വേര്‍തിരിച്ചുകൊണ്ട് കര്‍ത്താവിന്റെ യാഗപീഠം നാം പുതുക്കിപണിയുമ്പോള്‍ എന്തും സാദ്ധ്യമാകും. നിങ്ങളുടെ ജീവിതം, നിങ്ങളുടെ കുടുംബം, നിങ്ങളുടെ ശുശ്രൂഷ, നിങ്ങളുടെ ജീവിതത്തിന്റെ ഓരോ മേഖലകളും പഴയതുപോലെ ആയിരിക്കുകയില്ല. തീകൊണ്ട് ഉത്തരമരുളുന്ന ദൈവം തീര്‍ച്ചയായും നിങ്ങള്‍ക്ക് മറുപടി നല്‍കും.
Confession
1. തന്റെ വിലയേറിയ രക്തത്താല്‍ കാല്‍വറി ക്രൂശില്‍ എനിക്കായി വില കൊടുത്ത യേശുവിന്റെ നാമത്തില്‍, സാത്താന്യ മണ്ഡലവുമായി എനിക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുള്ള സകല ബന്ധങ്ങളെയും ഞാന്‍ ധൈര്യത്തോടെ തകര്‍ക്കുന്നു.
2. ഞാന്‍ എന്റെ ജീവിതത്തെ പൂര്‍ണ്ണമായി അങ്ങേയ്ക്ക് തരുന്നു കര്‍ത്താവേ, അങ്ങയെ എന്റെ കര്‍ത്താവും, രക്ഷിതാവും, ദൈവവുമായി ഞാന്‍ ഏറ്റുപറയുകയും ചെയ്യുന്നു.
3. മൃദുവായ ചില ആരാധന ഗീതങ്ങള്‍ കേട്ടുകൊണ്ട് അല്പസമയം കര്‍ത്താവിനെ ആരാധിക്കുന്നതിനായി സമയങ്ങള്‍ ചിലവിടുക. (നിങ്ങള്‍ നിങ്ങളുടെ യാഗപീഠത്തെ പുതുക്കി പണിയുകയാകുന്നു).
Join our WhatsApp Channel

Most Read
● അഗ്നി ഇറങ്ങണം● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #16
● വചനം കൈക്കൊള്ളുക
● ആ വചനം പ്രാപിക്കുക
● യുദ്ധത്തിനായുള്ള പരിശീലനം - II
● നിങ്ങളുടെ ഉദ്ദേശം എന്താണ്?
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Comments