हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ഉള്ളിലെ നിക്ഷേപം
Daily Manna

ഉള്ളിലെ നിക്ഷേപം

Monday, 9th of October 2023
1 0 1717
നമ്മുടെ ആത്മീക യാത്രയുടെ ഏതെങ്കിലും ഒരു ഘട്ടത്തില്‍, അദൃശ്യമായ ചില പോരാട്ടങ്ങളുടെ ഭാരം നാമെല്ലാം അനുഭവിച്ചിട്ടുണ്ട് - നമ്മുടെ ശരീരത്തെയോ അസ്ഥികളെയോ ലക്ഷ്യമാക്കിയുള്ള ആത്മീക പോരാട്ടമല്ല മറിച്ച് നമ്മുടെ ആത്മാവിനോടുള്ള പോരാട്ടം. ഇങ്ങനെയുള്ള ആക്രമണത്തിന്‍ കീഴില്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ആയിരിക്കുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും അത്ഭുതപ്പെട്ടിട്ടുണ്ടോ? സത്യം ലളിതമാകുന്നു എന്നാല്‍ ആഴമേറിയതാണ്: നിങ്ങളുടെ അകത്തു വിലയേറിയ എന്തോ ഒന്ന് ഇല്ലായെങ്കില്‍ പിശാചു ഇത്ര കഠിനമായി നിങ്ങളെ ആക്രമിക്കുകയില്ലായിരുന്നു. ആളൊഴിഞ്ഞ വീടുകളിലേക്ക് കയറുന്നതില്‍ കള്ളന്മാര്‍ സമയം വൃഥാ കളയാത്തതുപോലെ, മഹത്തായ കഴിവുകളോ ലക്ഷ്യങ്ങളോ ഇല്ലാത്ത ആളുകളെ ശല്യപ്പെടുത്തുവാന്‍ ശത്രു മിനക്കെടാറില്ല. 

"നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ". (എഫെസ്യര്‍ 6:12). 

ഓരോ വിശ്വാസിയുടെയും ഉള്ളില്‍ ദൈവീകമായ ഒരു നിക്ഷേപമുണ്ട് - വരങ്ങളും, ലക്ഷ്യങ്ങളും, ദൈവത്താല്‍ നല്‍കപ്പെട്ട സാധ്യതകളും. ദൈവത്താല്‍ നല്‍കപ്പെട്ട തങ്ങളുടെ ഉദ്ദേശ്യങ്ങളില്‍ നടക്കുന്നതായ ഒരു വിശ്വാസിയുടെ ശക്തി ശത്രു അറിയുന്നു, അതിനാല്‍, അവര്‍ അവരുടെ പൂര്‍ണ്ണ ശേഷിയില്‍ എത്തിപ്പെടുന്നതിനു മുമ്പ് അവരെ തടസ്സപ്പെടുത്തുവാനും നശിപ്പിക്കുവാനും അവന്‍ ശ്രമിക്കുന്നു.

മോശെയുടെ കഥ ശ്രദ്ധിക്കുക. അവന്‍റെ ജനനം മുതല്‍ തന്നെ അവന്‍റെ ജീവിതം ഇല്ലാതാക്കുവാനുള്ള ശ്രമം നടന്നിരുന്നു. യിസ്രായേല്യരുടെ എണ്ണം പെരുകുന്നത് കണ്ടുകൊണ്ട്‌ ഭയന്നിട്ട്, എബ്രായ കുഞ്ഞുങ്ങളെ കൊല്ലുവാന്‍ ഫറവോന്‍ കല്പിച്ചു. എന്നാല്‍ മോശയെ സംബന്ധിച്ച് ദൈവത്തിനു ഒരു പദ്ധതിയുണ്ടായിരുന്നു, ആരംഭം മുതല്‍ തന്നെ ശത്രു പരാജയപ്പെടുത്തുവാന്‍ ശ്രമിച്ചതായ ഒരു ഉദ്ദേശ്യമായിരുന്നത്. പ്രതികൂല സാഹചര്യങ്ങള്‍ക്കിടയില്‍, മോശെ രക്ഷപ്പെടുക മാത്രമല്ല മറിച്ച് ഫറവോന്‍റെ കൊട്ടാരത്തില്‍ വളരുകയും, പിന്നീട് അവന്‍റെ ആളുകളെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്തു.

"നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; നീ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു, ജാതികൾക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു". (യിരെമ്യാവ് 1:5).

യിരെമ്യാവിനെ പോലെ, നിങ്ങളും ഉരുവാക്കപ്പെടുന്നതിനു മുമ്പേ ദൈവത്താല്‍ അറിഞ്ഞിരുന്നു. നിങ്ങളുടെ ഉള്ളിലുള്ള സാദ്ധ്യതകള്‍ വളരെ വലുതാണ്‌. എന്നാല്‍ അത് തിരിച്ചറിയുന്നത്‌ പോരാട്ടത്തിന്‍റെ പകുതി ഭാഗം മാത്രമാകുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനത്തുനിന്നും നിങ്ങളെ വഴിതെറ്റിക്കുവാന്‍ ശ്രമിക്കുന്ന അനിവാര്യമായ ആത്മീക യുദ്ധത്തിനായി ഒരുങ്ങുന്നതാണ് ഇതിന്‍റെ മറുഭാഗം.

ആകയാല്‍, എങ്ങനെയാണ് നിങ്ങള്‍ ഉറച്ചുനിന്നുകൊണ്ട് ഉള്ളിലുള്ള നിക്ഷേപത്തെ സംരക്ഷിക്കുന്നത്?

1. ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിച്ചുകൊണ്ട് നിങ്ങളെത്തന്നെ മറയ്ക്കുക:
"പിശാചിന്‍റെ തന്ത്രങ്ങളോട് എതിർത്തുനില്പാൻ കഴിയേണ്ടതിനു ദൈവത്തിന്‍റെ സർവായുധവർഗം ധരിച്ചുകൊൾവിൻ". - എഫെസ്യര്‍ 6:11. ഇതിനകത്ത് സത്യം, നീതി, സമാധാനത്തിന്‍റെ സുവിശേഷം, രക്ഷ, ദൈവവചനം എന്നിവ ഉള്‍പ്പെടുന്നു.ഓരോന്നും നമ്മെ സംരക്ഷിക്കുവാനും ശക്തീകരിക്കുവാനുമായി പ്രവര്‍ത്തിക്കുന്നു.

2. ദൈവത്തിന്‍റെ വചനത്തില്‍ വെരൂന്നുക:
വേദപുസ്തകം കേവലം ഒരു പുസ്തകമല്ല; ഇത് നിങ്ങളുടെ ആയുധമാണ്. സാത്താന്‍ മരുഭൂമിയില്‍ വെച്ച് യേശുവിനെ പരീക്ഷിച്ചപ്പോള്‍ യേശു തിരുവചനംകൊണ്ട് സാത്താനെ പരാജയപ്പെടുത്തി: "ഇങ്ങനെ എഴുതിയിരിക്കുന്നു. . . " വചനം നന്നായി അറിയുന്നത് സാത്താന്‍റെ ഭോഷ്കിനെ സത്യംകൊണ്ട് എതിര്‍ക്കുവാന്‍ നിങ്ങളെ സഹായിക്കും.

3. പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു ജീവിതം വളര്‍ത്തുക:
ഒരു സൈനീകന്‍ തന്‍റെ താവളവുമായി ആശയവിനിമയം നടത്തുന്നതുപോലെ, നാമും ദൈവവുമായി നമ്മുടെ ആശയവിനിമയം നിലനിര്‍ത്തണം. പൌലോസ് ഇങ്ങനെ ഉപദേശിക്കുന്നു, "ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍". (1 തെസ്സലോനിക്യര്‍ 5:17). എല്ലാ സാഹചര്യങ്ങളിലും, പ്രാര്‍ത്ഥനയില്‍ ദൈവത്തിങ്കലേക്കു തിരിയുക. പ്രധാന അധികാരിയുമായി നമുക്ക് നേരിട്ട് ബന്ധപ്പെടുവാനുള്ള വഴിയാകുന്നിത്.

4. നീതിമാന്മാരുടെ കൂട്ടത്താല്‍ നിങ്ങളെ വലയം ചെയ്യുക:
നിങ്ങളെ ഉയര്‍ത്തുവാന്‍, ഉപദേശിക്കുവാന്‍, നിങ്ങളോടുകൂടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്ന ആളുകളുമായുള്ള ബന്ധം നിലനിര്‍ത്തുക. "ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു". (സദൃശ്യവാക്യങ്ങള്‍ 27:17). യുദ്ധത്തിന്‍റെ സമയത്ത്, നിങ്ങള്‍ക്ക് പിന്‍ബലമായി ഒരു കൂട്ടം ഉണ്ടാകുന്നത് വിലമതിക്കുവാന്‍ കഴിയാത്തതാണ്.

"എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളത്". (2 കൊരിന്ത്യര്‍ 4:7).

ഈ പോരാട്ടങ്ങളുടെ നടുവില്‍, നിങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്ന വസ്തുത നിങ്ങളുടെ അകത്തുള്ള നിക്ഷേപങ്ങളുടെ സ്ഥിരീകരണമാണെന്ന് ഓര്‍ക്കുക. ഓരോ പരിശോധനയും പരീക്ഷകളും ദൈവരാജ്യത്തിലെ നിങ്ങളുടെ മൂല്യത്തിന്‍റെ അംഗീകാരമാകുന്നു. വെറുപാത്രങ്ങള്‍ക്കുവേണ്ടി ശത്രു അവന്‍റെ സമയത്തെ വൃഥാവാക്കുകയില്ല.
Prayer
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ ദൈവീകമായ തീ ഞങ്ങളില്‍ ജ്വലിപ്പിക്കേണമേ. ജീവിതത്തിന്‍റെ പോരാട്ടങ്ങളുടെ നടുവില്‍, ഞങ്ങളുടെ ഉള്ളില്‍ അവിടുന്ന് നിക്ഷേപിച്ചിരിക്കുന്ന നിധിയെ ഞങ്ങള്‍ തിരിച്ചറിയട്ടെ. ഞങ്ങള്‍ ചെയ്യുന്ന സകലത്തില്‍ കൂടിയും അങ്ങയുടെ സ്നേഹവും ഉദ്ദേശ്യവും പ്രതിഫലിപ്പിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● എത്ര ഉച്ചത്തില്‍ നിങ്ങള്‍ക്ക്‌ സംസാരിക്കാന്‍ കഴിയും?
● നിങ്ങളുടെ ഭവനത്തിന്‍റെ പരിതഃസ്ഥിതി മാറ്റുക - 5
● ശീര്‍ഷകം: സമ്പൂര്‍ണ്ണനായ ബ്രാന്‍ഡ്‌ മാനേജര്‍
● അശ്ലീലസാഹിത്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര
● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● വിശ്വാസത്തില്‍ അല്ലെങ്കില്‍ ഭയത്തില്‍
● വിത്തിന്‍റെ ശക്തി - 1
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login