हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 15: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 15: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Friday, 6th of December 2024
1 0 246
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ തിരിച്ചുവിടുക


"നോക്കുക; നിർമ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാൻ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു". (യിരെമ്യാവ് 1:10).

അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ നശിപ്പിക്കുവാനും എതിര്‍ക്കുവാനും വിശ്വാസികള്‍ എന്ന നിലയില്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. നിങ്ങള്‍ എതിര്‍ക്കുവാന്‍ പരാജയപ്പെടുന്നതെല്ലാം നിലനില്‍ക്കും. വിശ്വാസികളില്‍ പലരും തങ്ങളുടെ ജീവിതത്തില്‍ പിശാചിനോട്‌ എതിര്‍ത്തു നില്‍ക്കുവാന്‍ ദൈവത്തിനായി കാത്തിരിക്കാറുണ്ട്. "പിശാചിനോട്‌ എതിര്‍ത്തുനില്‍ക്കുക" എന്ന നമ്മുടെ മേലുള്ള ദൈവീകമായ ഉത്തരവാദിത്വത്തെ സംബന്ധിച്ചു അവര്‍ അജ്ഞരാകുന്നു. 

അന്ധകാരത്തിന്‍റെ ശക്തികളുടെ പ്രവര്‍ത്തികള്‍ യാഥാര്‍ഥ്യമാകുന്നു; നമുക്ക് അവയെ നമ്മുടെ സമൂഹത്തില്‍, വാര്‍ത്തകളില്‍, രാജ്യത്ത് കാണുവാന്‍ സാധിക്കും. പലരും അതിനെ വ്യാകരണങ്ങള്‍ ഉപയോഗിച്ച് വിശദമാക്കുവാന്‍ ശ്രമിക്കുന്നു, എന്നാല്‍ അങ്ങനെയുള്ള കാര്യങ്ങള്‍ ആത്മീകമായ നിലയില്‍ വരുന്നതാണെന്ന് ഒരു ആത്മീക വ്യക്തിയ്ക്ക് അറിയാം.

വിശ്വാസികള്‍ എന്ന നിലയില്‍, നമ്മുടെ ലക്ഷ്യം എന്തെന്നാല്‍ ക്രിസ്തു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍ അവന്‍ പിശാചിന്‍റെ പ്രവര്‍ത്തികളെ എങ്ങനെയാണ് നശിപ്പിച്ചതെന്ന് പഠിച്ചിട്ടു അത് അനുകരിക്കുക എന്നതാണ്.

"നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവൻ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങൾ അറിയുന്നുവല്ലോ". (അപ്പൊ.പ്രവൃ 10:38).

ശത്രുവിന്‍റെ ആയുധങ്ങള്‍ എന്തെല്ലാമാണ്?
ശത്രുവിന്‍റെ എല്ലാ ആയുധങ്ങളുടെയും വിവരണങ്ങള്‍ നല്‍കുവാന്‍ എനിക്ക് കഴിയുകയില്ല; ദുഷ്ടന്‍റെ പ്രവര്‍ത്തികളെ സംബന്ധിച്ചു നിങ്ങള്‍ അറിവുള്ളവര്‍ ആയിരിക്കേണ്ടതിന് നിങ്ങള്‍ക്ക്‌ ചിലത് നല്കിതരുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. ഈ നല്കപെട്ടിരിക്കുന്ന പട്ടികകളും അവയോടു ചേര്‍ത്തിരിക്കുന്ന വചനങ്ങളും നിങ്ങള്‍ക്ക്‌ ആത്മീകമായ അറിവ് നല്‍കും.

1. രോഗവും വ്യാധികളും
ഒരു ശബ്ബത്തിൽ അവൻ ഒരു പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരുന്നു. അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാൻ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേൽ കൈവച്ചു. അവൾ ക്ഷണത്തിൽ നിവിർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി.

എന്നാൽ സാത്താൻ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളിൽ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു. (ലൂക്കോസ് 13:10-13, 16).

പിശാച് ഈ സ്ത്രീയെ 18 വര്‍ഷമായി ബന്ധിച്ചിരിക്കയായിരുന്നു, ക്രിസ്തു അവിടെ ചെന്നില്ലായിരുന്നുവെങ്കില്‍, അവള്‍ രോഗത്താല്‍ മരിച്ചുപോകുമായിരുന്നു. (ലൂക്കോസ് 13:16-17).

2. ആരോപണങ്ങള്‍
പിശാച് ആളുകളെകൊണ്ട് പാപം ചെയ്യിക്കയും ദൈവമുമ്പാകെ അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

അനന്തരം അവൻ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താൻ അവനെ കുറ്റം ചുമത്തുവാൻ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു. 2 യഹോവ സാത്താനോട്: സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭർത്സിക്കുന്നു; ഇവൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു. (സെഖര്യാവ് 3:1-2).

അപ്പോൾ ഞാൻ സ്വർഗത്തിൽ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്: ഇപ്പോൾ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകൽ ദൈവസന്നിധിയിൽ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. (വെളിപ്പാട് 12:10).

പിശാചിന്‍റെ ആരോപണങ്ങള്‍ക്ക് മുന്‍പില്‍, ദൈവ വചനത്തിന്‍റെ സത്യത്തില്‍ നമുക്ക് പ്രതീക്ഷയും ശക്തിയും കണ്ടെത്തുവാന്‍ സാധിക്കും. കര്‍ത്താവായ യേശുവിനു പോലും പിശാചിന്‍റെ ആരോപണങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നു, അപ്പോള്‍ അവന്‍ ദൈവ വചനം ഉദ്ധരിച്ചുകൊണ്ട് പ്രതികരിക്കുകയും, ദൈവപുത്രന്‍ എന്ന തന്‍റെ വ്യക്തിത്വത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.

3. കാര്യങ്ങള്‍ വളച്ചൊടിക്കുക, ഭയം, സംശയം, നുണകള്‍
സാത്താന്‍റെ ആക്രമണം രോഗത്തിലും വ്യാധിയിലും പരിമിതപ്പെടുകയില്ല. നിങ്ങള്‍ സത്യത്തെ സംബന്ധിച്ചു അജ്ഞരാണെങ്കില്‍, പിശാച് നിങ്ങള്‍ക്കുവേണ്ടി ഭോഷ്ക് വില്‍ക്കുവാന്‍ ഇടയാകും. കാര്യങ്ങള്‍ വളച്ചൊടിക്കുന്നതും നുണകളും, രോഗത്തിനും, വ്യാധികള്‍ക്കും, മരണത്തിനും, ദാരിദ്രത്തിനും പിശാചിന്‍റെ മറ്റെല്ലാ ആക്രമണങ്ങള്‍ക്കും വേണ്ടി വാതില്‍ തുറക്കുന്നു.

അപ്പോൾ പരീക്ഷകൻ അടുത്തു വന്ന്: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ല് അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു. (മത്തായി 4:3).

പിശാച് വഞ്ചനയുടെ യജമാനനും സത്യത്തെ തിരിച്ചുകളഞ്ഞു നമ്മുടെ മനസ്സുകളില്‍ സംശയത്തിന്‍റെ വിത്ത്‌ പാകുന്നവനും ആകുന്നു. നമ്മുടെ വിശ്വാസത്തിന്‍റെ ഉറച്ചതും സ്ഥിരമായതുമായ അടിസ്ഥാനമായ ദൈവവചനത്തിന്‍റെ സത്യം നിരന്തരമായി വായിക്കയും ധ്യാനിക്കയും ചെയ്തുകൊണ്ട് നമുക്ക് ഇതിനെതിരായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

4. ദുഷ്ട ശരങ്ങള്‍
ദുഷ്ട ശരങ്ങള്‍ ജനത്തെ ആത്മീകമായി നശിപ്പിക്കുവാനോ തെറ്റായ കാര്യങ്ങള്‍ തങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനോ വേണ്ടി ശത്രു തൊടുക്കുന്നതാണ്.

ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു. (സങ്കീര്‍ത്തനം 11:2).

അവർ തങ്ങളുടെ നാവിനെ വാൾപോലെ മൂർച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന് - അവർ കയ്പുള്ള വാക്കായ അസ്ത്രം (സങ്കീര്‍ത്തനം 64:3).

ഈ ദുഷ്ട അസ്ത്രങ്ങള്‍ പല രൂപത്തില്‍ കടന്നുവരും; ഉദാഹരണത്തിന്, കയ്പ്പുള്ള വാക്കുകള്‍. ശത്രുവിന്‍റെ അസ്ത്രത്തെ ചെറുക്കുവാനുള്ള ഒരു മാര്‍ഗ്ഗം ദൈവത്തിന്‍റെ സര്‍വ്വായുധവര്‍ഗ്ഗം ധരിക്കുക എന്നുള്ളതാണ്, അത് എഫെസ്യര്‍ 6:10-17 വരെ വിവരിച്ചിട്ടിട്ടുണ്ട്.

5. അന്ധത
നിങ്ങളുടെ ആത്മീക അറിവ് തുറക്കപ്പെടുമ്പോള്‍, നിങ്ങള്‍ സാത്താന്‍റെ ശക്തിയില്‍ നിന്നും ദൈവത്തിലേക്ക് സ്വതന്ത്രരാക്കപ്പെടും. ഇത് ശക്തിയുള്ളതും രൂപാന്തരം വരുത്തുന്നുതുമായ ഒരു അനുഭവം ആയിരിക്കും.

അവർക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയയ്ക്കുന്നു എന്നു കല്പിച്ചു. (അപ്പൊ. പ്രവൃ 26:18).

ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി. (2 കൊരിന്ത്യര്‍ 4:4).

6. മരണം, നിരാശ, വന്ധ്യത
മരണത്തിന്‍റെ ആത്മാവിനു വ്യത്യസ്ത വഴികളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും, ചില സമയങ്ങളില്‍, ആളുകള്‍ വഴുതി വീണു മരിക്കും, മറ്റു സമയങ്ങളില്‍ അത് ആത്മഹത്യയിലൂടെയോ, അപകടങ്ങളില്‍ കൂടിയോ, പ്രകൃത ദുരന്തത്തില്‍ കൂടിയോ, യുദ്ധങ്ങളില്‍ കൂടിയോ ആകും പ്രവര്‍ത്തിക്കുന്നത്. മോഷണത്തിന്‍റെയും, കുലപാതകത്തിന്‍റെയും, നാശങ്ങളുടെയും പിന്നില്‍ പിശാചാണ്, അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ തിരിച്ചറിയുവാന്‍ അത് നിങ്ങളെ സഹായിക്കും. (യോഹന്നാന്‍ 10:10).

7. പരാജയവും ദാരിദ്ര്യവും
പിശാചിന്‍റെ കരത്തിലെ ഒരു പ്രധാന ആയുധമാണ് ദാരിദ്ര്യം. ജനങ്ങളുടെ നല്ല ഭാവിയെ പരിമിതപ്പെടുത്തുവാന്‍ അവന്‍ അത് ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക്‌ ധനം ഉണ്ടെങ്കില്‍ ദൈവ രാജ്യത്തിനുവേണ്ടി നിങ്ങള്‍ ചെയുന്ന അനേകം നല്ല കാര്യങ്ങള്‍ ഉണ്ടാകും. ദാരിദ്ര്യം പലരേയും അനാശാസ്യത്തിലേക്കും, പിടിച്ചുപറിയിലേക്കും, നിരാശയിലേക്കും തള്ളിയിട്ടിട്ടുണ്ട്. നിങ്ങളുടെ സകല ആവശ്യങ്ങളും നിറവേറപ്പെടണം എന്നത് ദൈവത്തിന്‍റെ ഹിതമാണ്.

എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19).

8. പാപം
ദൈവത്തിന്‍റെ നിയമങ്ങളോടുള്ള ലംഘനമാകുന്നു പാപം. നിങ്ങെകൊണ്ട് ദൈവത്തോടു അനുസരണക്കേട്‌ കാണിക്കുന്നതില്‍ പിശാചിന് ജയിക്കാന്‍ കഴിഞ്ഞാല്‍, പിന്നെ തടസ്സംകൂടാതെ അവനു പ്രവര്‍ത്തിക്കുവാന്‍ കഴിയും. നിങ്ങള്‍ ദൈവത്തോടു അനുസരണക്കേട്‌ കാണിക്കുന്നത് പിശാചിനു വാതില്‍ തുറന്നുകൊടുക്കുകയാണ് ചെയ്യുന്നത്.

പാപം ചെയ്യുന്നവൻ എല്ലാം അധർമവും ചെയ്യുന്നു; പാപം അധർമം തന്നെ. (1 യോഹന്നാന്‍ 3:4).

അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ നാം നശിപ്പിക്കുന്നത് എങ്ങനെയാണ്?
  • വിശ്വാസത്തിന്‍റെ ശക്തിയില്‍ വ്യാപൃതരാകുക.
വിശ്വാസത്താല്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അസാധ്യങ്ങള്‍ ഒന്നുമില്ല. ദുഷ്ടന്‍റെ സകല തീയമ്പുകളേയും കെടുത്തുവാന്‍ വിശ്വാസം ആവശ്യമാണ്‌. ശത്രു എന്തൊക്കെ ചെയ്താലും, നിങ്ങള്‍ക്ക്‌ വിശ്വാസം ഉണ്ടെങ്കില്‍ എല്ലാം മടങ്ങിവരും. രോഗത്താല്‍ (പിശാചിന്‍റെ കൈകളുടെ പ്രവര്‍ത്തി) ലാസര്‍ മരിച്ചുപോയി, എന്നാല്‍ ക്രിസ്തു ചെന്ന് അവനെ തിരികെകൊണ്ടുവന്നു. മനുഷ്യര്‍ക്കു അത് അസാദ്ധ്യമെന്നു തോന്നാം, എന്നാല്‍ വിശ്വാസത്തിന്‍റെ മനുഷ്യര്‍ക്കു, സകലവും സാധ്യമാണ്. (മര്‍ക്കൊസ് 9:23).

  • സത്യത്തില്‍ വ്യാപൃതരാകുക
രോഗത്തിന്‍റെയും, വ്യാധിയുടെയും, വളച്ചുകെട്ടലിന്‍റെയും, അന്ധതയുടേയും, അന്ധകാരത്തിന്‍റെ മറ്റു പല പ്രവര്‍ത്തികളുടെയും ഫലങ്ങളെ നശിപ്പിക്കുവാന്‍ സത്യം ആവശ്യമാണ്‌. സത്യം എന്നത് ഒരു ആയുധമാണ്, സത്യത്തിനു വിരുദ്ധമായി ഒന്നുംതന്നെ ചെയ്യുവാന്‍ സാധിക്കുകയില്ല. സത്യത്തിനായി നിങ്ങള്‍ ദാഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു; അത് നിങ്ങള്‍ വ്യക്തിപരമായി കണ്ടെത്തേണ്ട ഒരു കാര്യമാകുന്നു.നിങ്ങള്‍ അറിയുന്ന സത്യമാണ് നിങ്ങള്‍ ആസ്വദിക്കേണ്ട വിജയത്തെ നിര്‍ണ്ണയിക്കുന്നത്. (യോഹന്നാന്‍ 8:32, 36).

  • സ്നേഹത്തിന്‍റെ ശക്തിയില്‍ വ്യാപൃതരാകുക
ദൈവം സ്നേഹമാകുന്നു, നാം ദൈവത്തിന്‍റെ സ്നേഹം പ്രാവര്‍ത്തീകമാക്കുമ്പോള്‍, അത് ഒരു സാഹചര്യത്തിനുമേല്‍ നേരിട്ട് ദൈവത്തിന്‍റെ ശക്തി അയക്കുവാനുള്ള ഒരു വഴിയാണ്. നിങ്ങള്‍ എത്രയധികം ദൈവസ്നേഹത്തില്‍ നടക്കുമോ അത്രയധികം എതിരായ സാഹചര്യങ്ങളെ ദൈവശക്തി കൈകാര്യം ചെയ്യും. തിന്മാകൊണ്ട് തിന്മയെ ജയിക്കുവാന്‍ നിങ്ങള്‍ക്ക്‌ കഴിയുകയില്ല; നിങ്ങള്‍ക്ക്‌ നന്മയാല്‍ മാത്രമേ അതിനെ ജയിക്കുവാന്‍ കഴിയുകയുള്ളൂ. സ്നേഹത്തിനു ശക്തിയുടെ ഒരു വശംകൂടിയുണ്ട്, സ്നേഹം ബാലഹീനമല്ല, എന്നാല്‍ അനേകരും സ്നേഹത്തിന്‍റെ ശക്തിയുടെ വശം ഇനിയും അനുഭവിച്ചു തുടങ്ങിയിട്ടില്ല.

തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക. (റോമര്‍ 12:21).

സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ. (1 യോഹന്നാന്‍ 4:8).
  • അഭിഷേകത്തിനായി പോകുക
അഭിഷേകത്തിനു നശിപ്പിക്കുവാന്‍ കഴിയാത്ത തരത്തില്‍ ബുദ്ധിമുട്ടായിട്ടു ഒന്നുംതന്നെയില്ല. (യെശയ്യാവ് 10:27). അഭിഷേകം എന്നത് ആത്മാവും ദൈവവചനവും ആകുന്നു. വിശ്വാസികള്‍ എന്ന നിലയില്‍, നിങ്ങള്‍ക്ക്‌ നിങ്ങളുടെ അകത്തു അഭിഷേകമുണ്ട്; നിങ്ങള്‍ അതിനെക്കുറിച്ചു പ്രഖ്യാപിക്കയും ശരിയായ ഏറ്റുപറച്ചില്‍ നടത്തുകയും അതോടുകൂടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക. യെശയ്യാവ് 10:27.

  • ക്രിസ്തുവിലുള്ള നിങ്ങളുടെ അധികാരം ഉപയോഗിക്കുക.
നമ്മുടെ ശത്രുവിനെ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന നിയമപരമായ ഒരു മാര്‍ഗ്ഗമാണ് നമ്മുടെ അധികാരത്തിന്‍റെ ഉപയോഗം. ശത്രു ചെയ്തത് എല്ലാം നേരേതിരിയുവാന്‍ നമുക്ക് ക്രിസ്തുവിന്‍റെ അധികാരം ഉണ്ട്. കെട്ടുന്നതിലുള്ള നമ്മുടെ അധികാരം ഉപയോഗിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, സ്വര്‍ഗ്ഗത്തില്‍ ഒന്നുംതന്നെ നടക്കുകയില്ല. (മത്തായി 15:13).

യേശുവിന്‍റെ വരവിന്‍റെ ഉദ്ദേശം ഇരുട്ടിന്‍റെ പ്രവര്‍ത്തികളെ ഇല്ലാതാക്കുവാനാണ്, ആ ദൌത്യം തുടരുവാനുള്ള ശക്തി യേശു വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നു. കാര്യങ്ങള്‍ തിരിക്കുവാനും അന്ധകാരത്തിന്‍റെ പ്രവര്‍ത്തികളെ നശിപ്പിക്കുവാനും നിങ്ങള്‍ തയ്യാറാണോ? (1 യോഹന്നാന്‍ 3:8). ഞരക്കവും, കഷ്ടപ്പാടുകളും നിര്‍ത്തുക. ശത്രുവിന്‍റെ ശക്തിയുടെമേല്‍ നിങ്ങളുടെ അധികാരം ഉപയോഗിക്കുവാനുള്ള സമയമിതാണ്. യേശുവിന്‍റെ നാമത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ലതിനുവേണ്ടി കാര്യങ്ങള്‍ മാറുന്നത് ഞാന്‍ കാണുന്നു.

Bible Reading Plan : John 6 - 9
Prayer
1. എന്‍റെ ജീവിതത്തിലും എന്‍റെ കുടുംബത്തിലും പരാജയങ്ങളും, രോഗങ്ങളും, പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്ന എല്ലാ ദുഷ്ട ബലിപീഠങ്ങളേയും ഞാന്‍ വലിച്ചു താഴെയിടുന്നു യേശുവിന്‍റെ നാമത്തില്‍.

2. എന്‍റെ ജീവിതത്തില്‍ പിന്നീട് പ്രകടമാകുവാന്‍ വേണ്ടി എന്‍റെ ശരീരത്തില്‍ മറഞ്ഞിരിക്കുന്ന രഹസ്യമായ സകല വ്യാധികളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പിഴുതുമാറ്റുന്നു.

3. എന്‍റെ ജീവിതത്തിനും, എന്‍റെ വീടിനും ചുറ്റുമായി കറങ്ങുന്ന ദുഷ്ട അപരിചിതര്‍, നിങ്ങളുടെ ഒളിവിടങ്ങളില്‍ നിന്നും നിങ്ങള്‍ യേശുവിന്‍റെ നാമത്തില്‍ അകന്നുപോകുക.

4. എനിക്കെതിരായി ശത്രു ചെയ്ത സകല തിന്മകളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നേര്‍ വിപരീതമാക്കുന്നു.

5. എനിക്ക് വരേണ്ടതായ സകല നല്ല കാര്യങ്ങളും, ഇപ്പോള്‍ത്തന്നെ എന്നിലേക്ക്‌ വരട്ടെ യേശുവിന്‍റെ നാമത്തില്‍.

6. എനിക്കെതിരായി ശത്രു ചെയ്തിരിക്കുന്ന സകലത്തേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു.

7. എനിക്കും എന്‍റെ കുടുംബത്തിനും എതിരായി കുറ്റം വിധിക്കുന്ന എല്ലാ ദുഷ്ട നാവുകളെയും ഞാന്‍ നിശബ്ദമാക്കുന്നു യേശുവിന്‍റെ നാമത്തില്‍.

8. എന്‍റെ ജീവിതത്തിനും എന്‍റെ കുടുംബത്തിനും എതിരായുള്ള സകല അധര്‍മ്മത്തിന്‍റെയും കുറ്റാരോപണങ്ങളുടെയും ശബ്ദത്തെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിശബ്ദമാക്കുന്നു.

9. ദൈവത്തിന്‍റെ ദൂതന്മാരെ ഞാന്‍ തന്ത്രപരമായ സ്ഥലങ്ങളിലേക്ക് അയക്കുന്നു, അവിടെ എന്‍റെ അനുഗ്രഹത്തിനും, കുടുംബത്തിനും, മുന്നേറ്റത്തിനും എതിരായി നടക്കുന്ന സാത്താന്‍റെ ഓരോ വാദങ്ങളെയും അവര്‍ പുറത്തുകൊണ്ടുവരട്ടെ എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.

10. എന്‍റെ ജീവിതത്തിനു വിരോധമായുള്ള എല്ലാ സാത്താന്‍റെ പദ്ധതികളെയും ഞാന്‍ തിരിച്ചുവിടുന്നു; സകലവും എനിക്ക് നന്മയ്ക്കായി കൂടി വ്യാപരിക്കുവാന്‍ ആരംഭിക്കട്ടെ യേശുവിന്‍റെ നാമത്തില്‍.

11. എന്‍റെ ആത്യന്തീകലക്ഷ്യത്തെ വൃഥാവാക്കുവാനുള്ള എല്ലാ കാര്യക്രമങ്ങളേയും ഞാന്‍ ഇല്ലാതാക്കുന്നുയേശുവിന്‍റെ നാമത്തില്‍.

12. എന്‍റെ ജീവിതത്തിനും എന്‍റെ കുടുംബത്തിനും എതിരായി വെളിപ്പെടുവാന്‍ കാത്തിരിക്കുന്ന എല്ലാ ദുഷ്ടതയും യേശുവിന്‍റെ നാമത്തില്‍ അസാധുവായിപോകട്ടെ.

13. എന്‍റെ ജീവിതത്തിനും സത്പേരിനും എതിരായുള്ള എല്ലാ ദുഷ്ട എഴുത്തുകളേയും, വിധികളെയും, ആരോപണങ്ങളെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ മായിച്ചുക്കളയുന്നു.

14. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ ഉയര്‍ച്ചയ്ക്ക് എതിരായി നിയമിക്കപ്പെട്ടിരിക്കുന്ന എല്ലാ ദുഷ്ട വ്യക്തിത്വങ്ങളെയും, അധികാരങ്ങളേയും ഞാന്‍ ജയിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

15. എന്‍റെ പുരോഗതിയേയും മാന്യതയേയും ബാധിക്കുന്ന പുരാണ ബന്ധനങ്ങളെയും ദുഷ്ട ഉടമ്പടികളെയുംയേശുവിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു.

16. യേശുവിന്‍റെ രക്തത്താല്‍, ഞാന്‍ തിന്മയില്‍ നിന്നും പ്രശ്നങ്ങളില്‍ നിന്നും, വ്യാധികളില്‍ നിന്നും, നാശത്തില്‍ നിന്നും ഒഴിവുള്ളവനാണ്, യേശുവിന്‍റെ നാമത്തില്‍.

17. അടച്ചുവെക്കപ്പെട്ടിരിക്കുന്ന എന്‍റെ എല്ലാ നന്മകളും അനുഗ്രഹങ്ങളും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തുറക്കുന്നു.

18. പിതാവേ, എന്‍റെ നന്മയ്ക്കായി സമയങ്ങളെയും കാലങ്ങളെയും മാറ്റേണമേയേശുവിന്‍റെ നാമത്തില്‍.

19. പിതാവേ, എന്‍റെ അകത്തെ മനുഷ്യനെ ശക്തിപ്പെടുത്തേണമേ യേശുവിന്‍റെ നാമത്തില്‍.

20. പിതാവേ, അങ്ങയെ കൂടുതല്‍ അറിയേണ്ടതിനു എനിക്കും ഈ ഉപവാസത്തിന്‍റെ ഭാഗമായിരിക്കുന്ന എല്ലാവര്‍ക്കും അങ്ങയുടെ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണമേ യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● വിത്തിന്‍റെ ശക്തി - 2
● ആത്മീക വാതിലുകളുടെ മര്‍മ്മങ്ങള്‍
● ദേഹിയ്ക്കായുള്ള ദൈവത്തിന്‍റെ മരുന്ന്
● പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന്‍ കഴിയുമോ?
● 21 ദിവസങ്ങള്‍  ഉപവാസം: ദിവസം #15
● ജീവന്‍ രക്തത്തിലാകുന്നു
● നുണകളുടെ കാപട്യം വെളിച്ചത്തുകൊണ്ടുവരിക മാത്രമല്ല സത്യത്തെ ആലിംഗനം ചെയ്യുക
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login