हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 19: 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും

Tuesday, 10th of December 2024
1 0 174
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

വിനാശകരമായ ശീലങ്ങളെ അതിജീവിക്കുക

"തങ്ങൾതന്നേ നാശത്തിന്‍റെ അടിമകളായിരിക്കെ മറ്റവർക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു" (2 പത്രോസ് 2:19).

ശീലങ്ങള്‍ നിഷ്പക്ഷമാണ്; അത് നല്ലതോ തീയതോ ആകാം. മുന്‍കൂട്ടിപറയാന്‍ കഴിയാത്തതും സ്ഥിരമായതുമായ ഫലങ്ങള്‍ നേടുവാന്‍ നല്ല ശീലങ്ങള്‍ നമ്മെ സഹായിക്കുന്നു. മറുഭാഗത്ത്, മോശം ശീലങ്ങള്‍, നമ്മുടെ ഉയര്‍ച്ചയെ പരിമിതപ്പെടുത്തുകയും നാശത്തിലേക്ക് നമ്മെ നയിക്കയും ചെയ്യുന്നു.

"മോശമായ ശീലങ്ങളെ എനിക്ക് എങ്ങനെ തകര്‍ക്കുവാന്‍ കഴിയും?"
"അത് നിര്‍ത്തുവാന്‍ എനിക്ക് പ്രയാസമാണ്". "അത് വീണ്ടും ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, എന്നാല്‍ ഞാന്‍ കെണിയില്‍ പെട്ടിരിക്കുന്നു, അതുകൊണ്ട് തുടര്‍ന്നും ഞാനത് ചെയ്യുന്നു". വിനാശകരമായ ശീലങ്ങളുള്ള ആളുകള്‍ അഭിമുഖീകരിക്കുന്ന ചില ബുദ്ധിമുട്ടുകള്‍ ഇവയൊക്കെയാണ്. ഇന്ന്, അങ്ങനെയുള്ള വിനാശകരമായ ശീലങ്ങളുടെമേല്‍ യേശുവിന്‍റെ നാമത്തില്‍ ദൈവം നിങ്ങള്‍ക്ക്‌ വിജയം നല്‍കും.

വിനാശകരമായ ശീലങ്ങള്‍ ഇവയിലേക്ക് നയിക്കുന്നു:
       
  • ഭവനങ്ങളുടെയും വിവാഹങ്ങളുടെയും തകര്‍ച്ച
  • അകാലത്തിലുള്ള മരണം
  • മദ്യപാനം മയക്കുമരുന്ന്
  • കവര്‍ച്ച
  • പരാജയം
  • കാരാഗൃഹം
  • ദുഃഖവും വേദനയും
  • ലൈംഗീകവൈകൃതം

ആളുകള്‍ തങ്ങളുടെ നിത്യലക്ഷ്യ സ്ഥാനങ്ങളില്‍ എത്തുന്നില്ലയെന്നു ഉറപ്പുവരുത്തുവാന്‍ പിശാച് തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നു, അവന്‍ ഉപയോഗിക്കുന്ന ആയുധങ്ങളിലൊന്നു വിനാശകരമായ ശീലങ്ങള്‍ ആകുന്നു.

വിനാശകരമായ ശീലങ്ങളെ നിങ്ങള്‍ക്ക്‌ തകര്‍ക്കുവാന്‍ കഴിയും, എന്നാല്‍ നിങ്ങള്‍ക്ക്‌ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണ്‌. ആ വിനാശകരമായ ശീലങ്ങള്‍ ഒരിക്കല്‍ ജഡത്തിന്‍റെ പ്രവര്‍ത്തിയായിരുന്നു, എന്നാല്‍ നിങ്ങള്‍ ദീര്‍ഘകാലം ജഡത്തില്‍ തുടരുമ്പോള്‍, ഒരു സാത്താന്യ പ്രതിനിധിക്കായി വാതില്‍ തുറക്കപ്പെടുവാന്‍ ഇടയാകും. ജഡത്തിന്‍റെ പ്രവര്‍ത്തികളില്‍ കൂടി വേഗത്തില്‍ കാര്യങ്ങള്‍ കീഴടക്കുവാന്‍ പിശാചിനു കഴിയും, അതുകൊണ്ടാണ് നിങ്ങള്‍ വളരെ ശ്രദ്ധയുള്ളവര്‍ ആയിരിക്കേണ്ടത്. 

വിനാശകരമായ ശീലങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍.
1. അങ്ങേയറ്റം ദേഷ്യം (കോപം).
ചില ആളുകള്‍, അവര്‍ ദേഷ്യപ്പെട്ടു കഴിഞ്ഞാല്‍, സാധനങ്ങള്‍ പൊട്ടിക്കുവാന്‍ തുടങ്ങും. അവര്‍ തണുത്ത് കഴിഞ്ഞശേഷം ഒന്നുകില്‍ അവര്‍ പുതിയത് വാങ്ങിക്കും അല്ലെങ്കില്‍ പൊട്ടിയത് ശരിയാക്കിയെടുക്കും. ചിലസമയങ്ങളില്‍, അവര്‍ ടെലിവിഷന്‍ പൊട്ടിക്കും അല്ലെങ്കില്‍ തങ്ങളുടെ കൈയ്യില്‍ അപ്പോള്‍ കിട്ടുന്നതെന്തും അവര്‍ തകര്‍ക്കും. ഇത് പൈശാചീകമാണ്, വിനാശകരമാണ്, ദൈവത്തിന്‍റെ സഹായമില്ലാതെ അവര്‍ക്ക് അത് നിര്‍ത്തുവാന്‍ സാധിക്കയില്ല.

2. അമിതമായ ലൈംഗീക ചിന്തകള്‍
ലൈംഗീകവും അധാര്‍മ്മീകവുമായ ചിന്തകളാല്‍ ദിവസം മുഴുവനും ബാധിക്കപ്പെട്ടിരിക്കുന്ന ചില ആളുകളുണ്ട്. രാത്രിയില്‍ പോലും, അശ്ലീലകരമായ സ്വപ്നങ്ങളാല്‍ അവര്‍ ബുദ്ധിമുട്ടുന്നു. ഇതാണ് കാര്യമെങ്കില്‍, ഈ വ്യക്തി ഒരു പൈശാചീക ബാധയുള്ളവനാണെന്ന് വ്യക്തമാണ്. അങ്ങനെയുള്ള ദുരാത്മാക്കാള്‍ ഒരു വ്യക്തിയുടെ വികാരങ്ങളേയും ജഡത്തെയും കീഴ്പ്പെടുത്തും, എന്നിട്ട് അവന്‍ കാരാഗൃഹത്തിലോ മോര്‍ച്ചറിയിലോ അവസാനിക്കുന്നതുവരെ അവനെകൊണ്ട് അത് തുടര്‍ന്നു ചെയ്യിക്കും.

ഇങ്ങനെയുള്ള ചില ആളുകള്‍ക്ക് അത് അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ട്, എന്നാല്‍ അവര്‍ തങ്ങളുടെ വികാരങ്ങള്‍ക്ക് അടിമകളായി മാറിയിരിക്കുകയാണ്. അവരുടെ മനസ്സിലും വികാരത്തിലുമുള്ള ആ സാത്താന്യ ചങ്ങലകളെ പൊട്ടിക്കുവാന്‍ അവര്‍ക്ക് ദൈവത്തിന്‍റെ ശക്തി ആവശ്യമാകുന്നു.

3. പുകവലി
നിങ്ങള്‍ ടെലിവിഷനിലെ പരസ്യം ശ്രദ്ധിക്കുമെങ്കില്‍, ഇങ്ങനൊരു മുന്നറിയിപ്പ് കാണുവാന്‍ സാധിക്കും, പുകവലിക്കുന്നവര്‍ വളരെ ചെറുപ്രായത്തില്‍തന്നെ മരിച്ചുപോകും, പുകവലി ആരോഗ്യത്തിനു ഹാനീകരമാണ് എന്നിങ്ങനെ, എന്നിട്ടും ആളുകള്‍ അത് വാങ്ങുവാന്‍ തയ്യാറാകുന്നു. അവര്‍ക്ക് അത് നിര്‍ത്തുവാന്‍ കഴിയാത്ത നിലയില്‍ അവര്‍ അതിനു ആസക്തരായിരിക്കുന്നു. നാം ദൈവത്തിനു വിധേയരായിരിക്കണം, വസ്തുക്കള്‍ക്കല്ല. വസ്തുക്കള്‍ക്ക് അടിമകളായിരിക്കുന്നത് നമ്മുടെ അനുമാനങ്ങളെ അടച്ചുക്കളയുവാന്‍ ഇടയാക്കും.

മദ്യപാനവും അമിതമായ മയക്കുമരുന്നും യുക്തിസഹമായ മനസ്സിനെ പെട്ടെന്ന് അടച്ചുക്കളയുകയും ഒരു മനുഷ്യനെ ചിന്തിക്കാതെ പ്രവര്‍ത്തിക്കുവാന്‍ കാരണമാക്കുകയും ചെയ്യുന്നു.മനസ്സ് അടഞ്ഞുപോകുന്ന നിമിഷം, പിശാച് പെട്ടെന്ന് അധീനമാക്കുകയുംമാത്രമല്ല മനുഷ്യന്‍റെ മനസ്സും ശരീരവും ക്രൂരതകള്‍ ചെയ്യുവാന്‍ ഉപയോഗിക്കയും ചെയ്യുന്നു. മദ്യപാനത്തിന്‍റെ സ്വാധീനത്തില്‍ കീഴില്‍ ഇനി ഒരിക്കലും ആയിരിക്കാത്ത ഒരു വ്യക്തി ബോധ്യമുള്ളവനാകുന്നു, അവന്‍ കരുണയ്ക്കായി അപേക്ഷിച്ചുകൊണ്ട്‌ പറയുന്നു, "പിശാചാണ് എന്നെ തള്ളികൊണ്ടിരുന്നത്'.

നിങ്ങളുടെ ജീവിതത്തെ പരിശോധിക്കയും നിങ്ങളുടെ നല്ല ഭാവിയെ ബാധിക്കുന്ന ഏതു തരത്തിലുമുള്ള ആസക്തികളെ തകര്‍ക്കുകയും ചെയ്യുക, ഒന്നുകില്‍ ഇപ്പോള്‍ അല്ലെങ്കില്‍ പിന്നീട്.

ശീലങ്ങള്‍ രൂപപ്പെടുന്നത് ആവര്‍ത്തനത്തില്‍ കൂടിയാകുന്നു, നിങ്ങള്‍ അനുദിനവും ചെയ്യുന്ന കാര്യങ്ങളെ ശ്രദ്ധിക്കാതെയിരുന്നാല്‍, നിങ്ങള്‍ ഒരുപക്ഷേ അറിയാതെതന്നെ നകാരാത്മകമായ ഒരു ശീലം വളര്‍ത്തിയെടുക്കും.

വിനാശകരമായ ശീലങ്ങളെ തകര്‍ക്കുന്നത് എങ്ങനെ?

  • നിങ്ങള്‍ക്ക്‌ പരിശുദ്ധാത്മാവിന്‍റെ സഹായം ആവശ്യമാണ്‌.
എങ്കിലും പിതാവ് എന്‍റെ നാമത്തിൽ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥൻ നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും. (യോഹന്നാന്‍ 14:26).

പരിശുദ്ധാത്മാവ് നമ്മുടെ സഹായകനാകുന്നു, ആ വിനാശകരമായ ശീലങ്ങളെ അതിജീവിക്കുവാന്‍ വേണ്ടി നിങ്ങളെ സഹായിക്കുവാന്‍ അവനു സാധിക്കും. നിങ്ങള്‍ക്ക്‌ ചെയ്യുവാന്‍ കഴിയുന്ന ഒരു കാര്യം എന്തെന്നാല്‍ ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നതാണ്. അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് പരിശുദ്ധാത്മാവിനു ആ സാഹചര്യത്തില്‍ ഇടപ്പെടുവാനുള്ള അനുമതി നല്‍കും.
  • പ്രാര്‍ത്ഥനയുടെ സ്ഥലത്തുവെച്ച് ആ ശീലങ്ങളെ തകര്‍ക്കുക
"7യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. 8യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും". (മത്തായി 7:7-8).

                     
  • ശീലത്തിനു പിന്നിലുള്ള ആത്മാവിനെ നേരിടുക
ഇങ്ങനെ അവൾ പലനാൾ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാൻ ഞാൻ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയിൽതന്നെ അത് അവളെ വിട്ടുപോയി. (അപ്പൊ.പ്രവൃ 16:18).

അനേകം വിശ്വാസികളും ഇങ്ങനെയുള്ള വിനാശകരമായ ശീലങ്ങളെ രഹസ്യമായി ഒളിപ്പിക്കുകയാണ് ചെയ്യുന്നത്, എന്നാല്‍ പലരും തങ്ങള്‍ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന വിനാശകരമായ ഒരു ശീലമെങ്കിലും ഉണ്ടെന്ന് സമ്മതിക്കാന്‍ തയ്യാറാകും.

  • നിങ്ങളുടെ പുതിയ അവസ്ഥയെ ഏറ്റുപറയുക.
ഏറ്റുപറച്ചില്‍ ഉടമസ്ഥതയെ കൊണ്ടുവരും. നിങ്ങള്‍ നിങ്ങളുടെ ഏറ്റുപറച്ചില്‍ മാറ്റുമ്പോള്‍, അത് നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയ ഫലങ്ങളെ ആകര്‍ഷിക്കും. നിങ്ങളുടെ അധരംകൊണ്ട് നിങ്ങള്‍ക്ക്‌ കൊല്ലുവാനും ജീവിപ്പിക്കുവാനും സാധിക്കും.

നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. (ഇയ്യോബ് 22:28).

മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും. (സദൃശ്യവാക്യങ്ങള്‍ 18:21).

തെറ്റായ ഏറ്റുപറച്ചില്‍ എപ്പോഴും തെറ്റായ ശീലങ്ങളെ ശക്തീകരിക്കും.

  • നിങ്ങളുടെ ചിന്തകളെ മാറ്റുക
ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. (റോമര്‍ 12:2).

ആദ്യം മാറ്റം ആരംഭിക്കേണ്ട സ്ഥലം നിങ്ങളുടെ മനസ്സാണ്. നിങ്ങളുടെ മനസ്സ് ശരിയായ അറിവുകൊണ്ട്‌ ശക്തീകരിക്കപ്പെടുന്നില്ലെങ്കില്‍, അത് നിങ്ങളുടെ ഏറ്റുപറച്ചിലിനേയും മനോഭാവത്തെയും ബാധിക്കും. വചനംകൊണ്ട് നിങ്ങളുടെ മനസ്സിനെ പുതുക്കുക അങ്ങനെ അതിജീവിക്കുവാന്‍ വേണ്ടി നിങ്ങളുടെ മനസ്സ് ബലമുള്ളതാകും.

  • പുതിയൊരു ശീലം തിരഞ്ഞെടുക്കുക, എന്നിട്ട് അതില്‍ നിരന്തരം വളരുക.
ചിലസമയങ്ങളില്‍ ഒറ്റരാത്രികൊണ്ട് മാറ്റങ്ങള്‍ സംഭവിക്കാം, എന്നാല്‍ മറ്റുചില സന്ദര്‍ഭങ്ങളില്‍ അതിന് കൂടുതല്‍ സമയങ്ങള്‍ എടുത്തേക്കാം. വിനാശകരമായ ശീലങ്ങളെ തകര്‍ക്കുവാനായി ഞാന്‍ ശുപാര്‍ശ ചെയ്ത് എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ സ്ഥിരതയുള്ളവര്‍ ആയിരിക്കുക; ചില സമയങ്ങള്‍ കഴിയുമ്പോള്‍ മാറ്റങ്ങള്‍ നിങ്ങള്‍ കാണുവാന്‍ ഇടയാകും.

17 നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. 18നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാൻ കഴികയില്ല. (മത്തായി 7:17-18).

Bible Reading Plan : Act 5-9
Prayer
1. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ നല്ല ഭാവിയെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന എല്ലാ വിനാശകരമായ ശീലങ്ങളേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ തകര്‍ത്തുമാറ്റുന്നു.

2. എന്നെ അകാലത്തില്‍ ഇല്ലാതാക്കുവാന്‍ ആഗ്രഹിക്കുന്ന ഏതു വിനാശകരമായ ശീലങ്ങളും യേശുവിന്‍റെ നാമത്തില്‍ നശിച്ചുപോകട്ടെ.

3. ദൈവത്തിന്‍റെ ശക്തിയെ, വിനാശകരമായ ശീലങ്ങളില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ എന്നെ വേര്‍പ്പെടുത്തെണമേ.

4. പരിശുദ്ധാത്മാവാം അഗ്നിയെ, എന്‍റെ ദേഹം, ദേഹി ആത്മാവില്‍ കൂടി കടന്നു എന്‍റെ ജീവിതത്തില്‍ സാത്താന്‍ നിക്ഷേപിച്ചിരിക്കുന്ന സകലത്തേയും പുറത്തുക്കളയേണമേ യേശുവിന്‍റെ നാമത്തില്‍.

5. എന്‍റെ മനസ്സിന്‍റെമേലുള്ള എല്ലാ ഇരുട്ടിന്‍റെ കോട്ടകളും, യേശുവിന്‍റെ നാമത്തില്‍ തകര്‍ന്നുപോകട്ടെ.

6. ഇരുട്ടിന്‍റെ സകല വേരുകളെയും എന്‍റെ ജീവിതത്തില്‍ നിന്നും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പിഴുതുക്കളയുന്നു.

7. പിതാവേ, എന്‍റെ ജീവിതത്തിന്‍റെ അടിസ്ഥാനത്തെ പുതുക്കിപ്പണിയേണമേ യേശുവിന്‍റെ നാമത്തില്‍.

8. എന്‍റെ രക്തത്തിലുള്ള സകല മാലിന്യങ്ങളും യേശുവിന്‍റെ രക്തത്താല്‍ ശുദ്ധമായിമാറട്ടെ, യേശുവിന്‍റെ നാമത്തില്‍.

9. എന്‍റെ ജീവിതത്തിലെ ദോഷകരമായ സകല പെരുമാറ്റങ്ങളും വികാരങ്ങളും തിരുത്തുവാനുള്ള കൃപ ഞാന്‍ പ്രാപിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

10. വിനാശകരമായ ശീലങ്ങളാല്‍ എന്നെ ബന്ധിച്ചിരിക്കുന്ന അന്ധകാരത്തിന്‍റെ സകല ചങ്ങലകളില്‍ നിന്നും ഞാന്‍ എന്നെത്തന്നെ വിടുവിക്കുന്നു യേശുവിന്‍റെ നാമത്തില്‍.

Join our WhatsApp Channel


Most Read
● സകലത്തിലും മതിയായ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം
● പത്ഥ്യോപദേശത്തിന്‍റെ പ്രാധാന്യത
● മറ്റൊരു ആഹാബ് ആകരുത്
● പ്രാര്‍ത്ഥനയില്ലായ്മ എന്ന പാപം
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്‍.
● മണവാളനെ എതിരേല്‍പ്പാന്‍ ഒരുങ്ങുക
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login