हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Daily Manna

ദിവസം 24: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും

Sunday, 15th of December 2024
1 0 137
Categories : ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)

നിശ്ചയമായി എന്നെ അനുഗ്രഹിക്കണം

"യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി". (1 ദിനവൃത്താന്തം 4:10).

ഭൌമതലത്തില്‍ വിജയങ്ങളും ഫലങ്ങളും പുറപ്പെടുവിക്കുന്ന പ്രത്യക്ഷമായ ഒരു ആത്മീക ശക്തിയാണ് അനുഗ്രഹമെന്നത്. നമ്മുടെ വിശ്വാസത്തിന്‍റെ പിതാക്കന്മാര്‍ അനുഗ്രഹത്തിന്‍റെ ശക്തിയെ മനസ്സിലാക്കിയവരാണ്. അനുഗ്രഹം അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട മുന്‍ഗണന ആയിരുന്നു. അവര്‍ അതിനായി കൊതിച്ചു, അതിനായി പ്രാര്‍ത്ഥിച്ചു, യാക്കോബിനെ പോലെ അതിനായി മല്ലുപിടിച്ചു. നിര്‍ഭാഗ്യവശാല്‍, അനുഗ്രഹത്തിന്‍റെ സുവ്യക്തതയ്ക്ക് അല്പം മാത്രം ശ്രദ്ധ കൊടുക്കുന്നതായ ഒരു കാലഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. ശൂന്യതയുടെ ഒരു താത്കാലിക പ്രദര്‍ശനത്തിനു പിന്നാലെയാണ് എല്ലാവരും പോകുന്നത്.

ഒരു വിശ്വാസി എല്ലായിപ്പോഴും പ്രാര്‍ത്ഥിക്കേണ്ടതായ പ്രധാനപ്പെട്ട ഒരു പ്രാര്‍ത്ഥനയാണ് അനുഗ്രഹത്തിനായുള്ള പ്രാര്‍ത്ഥന. നമ്മുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും, നാം നമ്മെത്തന്നെ കാണുന്ന പുതിയ തലങ്ങള്‍ക്കു വേണ്ടി പുതിയ അനുഗ്രഹങ്ങള്‍ നമുക്കാവശ്യമാകുന്നു. 

അനുഗ്രഹിക്കുവാന്‍ ആര്‍ക്കു കഴിയും?

അനുഗ്രഹിക്കുവാന്‍ കഴിയുന്ന വ്യത്യസ്തരായ ആളുകളുണ്ട്.

1. ദൈവം. ദൈവം സകലതും സൃഷ്ടിച്ചതിനു ശേഷം, സകലത്തിന്മേലും ദൈവം ഒരു അനുഗ്രഹം ചൊരിഞ്ഞു. അന്നുമുതല്‍ ഇതുവരെ, അനുഗ്രഹത്തിന്‍റെ പൂര്‍ണ്ണത ആസ്വദിക്കുന്നതില്‍ നിന്നും പാപം മനുഷ്യനെ തടഞ്ഞെങ്കിലും, അനുഗ്രഹം ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

"ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു. . . . " (ഉല്പത്തി 1:27).

2. ഉയര്‍ന്ന പദവിയില്‍ ആയിരിക്കുന്നതായ ഒരു വ്യക്തി. ആത്മീക മണ്ഡലത്തില്‍, അധികാരക്രമം ആദരിക്കപ്പെടുന്നതാണ്. നാം നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കണമെന്ന് ദൈവം കല്പിച്ചത് ഒരു നല്ല ഉദാഹരണമാകുന്നു. മാതാപിതാക്കള്‍ തങ്ങളുടെ മക്കളെക്കാളും ഉയര്‍ന്ന ഒരു പദവി വഹിക്കുന്നവരാണ്, അതുപോലെ അവര്‍ക്ക് അനുഗ്രഹിക്കാനും അല്ലെങ്കില്‍ ശപിക്കാനും ഉള്ളതായ കഴിവുണ്ട്. രൂബേന്‍ അവന്‍റെ പിതാവിനാല്‍ ശപിക്കപ്പെട്ടവനായിരുന്നു (ഉല്പത്തി 49:3-4). യാക്കോബ് തന്‍റെ മറ്റു മക്കളെ അനുഗ്രഹിക്കുവാന്‍ വേണ്ടി മുമ്പോട്ടു പോയി. ഒരു പിതാവെന്ന നിലയില്‍, തന്‍റെ സ്ഥാനം, തന്‍റെ മക്കളെ അനുഗ്രഹിക്കുവാന്‍ അവനെ ശക്തീകരിക്കുന്നതാണെന്ന് യാക്കോബ് മനസ്സിലാക്കി.

"നിൻ പിതാവിന്‍റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ട് അവ യോസേഫിന്‍റെ തലയിലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവന്‍റെ നെറുകയിലും വരും. യിസ്രായേൽഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോരുത്തന് അവനവന്‍റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു". ഉല്പത്തി 49:26, 28.

3. ദൈവത്തിന്‍റെ പ്രതിനിധികള്‍. ദൈവത്തിന്‍റെ ദാസന്മാര്‍ക്കും നിങ്ങളെ അനുഗ്രഹിക്കുവാന്‍ സാധിക്കും. നിങ്ങളുടെ പാസ്റ്റര്‍, പ്രവാചകന്‍, അഞ്ചുവിധ ശുശ്രൂഷയിലുള്ള ആര്‍ക്കും, അല്ലെങ്കില്‍ ആത്മീകമായി നിങ്ങളെക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ആയിരിക്കുന്ന ഒരാള്‍ക്ക്‌ നിങ്ങളെ അനുഗ്രഹിക്കുവാന്‍ കഴിയും. ആത്മീക അധികാരം ഉള്ളവരാലാണ് അനുഗ്രഹം നല്‍കപ്പെടുന്നത്. 

4. അനുഗ്രഹിക്കപ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ സാധിക്കും. ഇതാണ് നിങ്ങള്‍ക്കുള്ളത്‌ മറ്റുള്ളവര്‍ക്ക് നല്‍കുവാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് പറയുന്നത്. ഒരു വ്യക്തി അനുഗ്രഹിക്കപ്പെട്ടവന്‍ ആകുന്നുവെങ്കില്‍, മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമാകുവാനുള്ള കഴിവ് അവര്‍ക്ക് സ്വയമേവ ഉണ്ടാകുന്നു.

"ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും". (ഉല്പത്തി 12:2).

ഞാന്‍ നിന്നെ അനുഗ്രഹിക്കുമെന്ന് ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തു, എന്നാല്‍ ". . . നീ ഒരു അനുഗ്രഹമായിരിക്കും" എന്നും ദൈവം അവനോടു കല്പിക്കുകയുണ്ടായി.

അനുഗ്രഹിക്കുവാന്‍ വേണ്ടി അനുഗ്രഹിക്കപ്പെട്ടവരാകുന്നു നാം. നമുക്കുള്ള ഓരോ ദൈവാനുഗ്രഹങ്ങളും മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്നതാണെന്നുള്ള കാര്യം നാം ഒരിക്കലും മറക്കരുത്. അനുഗ്രഹിക്കുന്നതില്‍ നാം പരാജയപ്പെട്ടാല്‍, നമ്മിലേക്കുള്ള ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെ ഒഴുക്കിനെ അത് പരിമിതപ്പെടുത്തും. നാം ദൈവത്തിന്‍റെ അനുഗ്രഹങ്ങളുടെ കാര്യവിചാരകന്മാരാകുന്നു, അതുകൊണ്ട് ദൈവം നമ്മെ അയയ്ക്കുന്ന ആര്‍ക്കും നാം അവയെ ശ്രദ്ധയോടെ വിതരണം ചെയ്യണം. ഇന്ന്, അനുഗ്രഹത്തിനായി നമ്മെത്തന്നെ ഒരുക്കേണ്ടതിനായി നാം ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

Bible Reading Plan : Romans 5-10
Prayer
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത്‌ ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.

1. യേശുവിന്‍റെ നാമത്തില്‍, ഞാന്‍ പുറത്തുപോകുമ്പോഴും, അകത്തു വരുമ്പോഴും അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു, അതുപോലെ ഞാന്‍ തൊടുന്നതെല്ലാം യേശുവിന്‍റെ നാമത്തില്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. (ആവര്‍ത്തനപുസ്തകം 28:6).

2. സകല പാപവും അതുപോലെ എന്‍റെ അനുഗ്രഹങ്ങള്‍ക്ക് ഒരു വലിയ തടസ്സമായി മാറിയിരിക്കുന്ന ഏതൊരു കാര്യവും യേശുവിന്‍റെ രക്തത്താല്‍ കഴുകപ്പെടട്ടെ, യേശുവിന്‍റെ നാമത്തില്‍. (യാക്കോബ് 5:16).

3. എന്‍റെ അനുഗ്രഹത്തിനു വിരോധമായി ഉണ്ടാക്കപ്പെടുന്ന യാതൊരു ആയുധവും ഫലിക്കുകയില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17)..

4. കര്‍ത്താവിന്‍റെ അനുഗ്രഹങ്ങള്‍ എന്‍റെ ബിസിനസ്സിലേക്കും, കുടുംബത്തിലേക്കും, എന്നെ സംബന്ധിക്കുന്ന സകല കാര്യങ്ങളിലേക്കും ഒഴുകട്ടെ, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 10:22).

5. പിതാവേ, എനിക്ക് എതിരായി പുറപ്പെടുവിച്ചിരിക്കുന്ന എല്ലാ ശാപങ്ങളെയും യേശുവിന്‍റെ നാമത്തില്‍ അനുഗ്രഹമാക്കി മാറ്റേണമേ. (നെഹമ്യാവ് 13:2).

6. ദൈവത്തിന്‍റെ അനുഗ്രഹത്താല്‍, എന്‍റെ നിക്ഷേപങ്ങളിലും, അധ്വാനങ്ങളിലും വര്‍ദ്ധനവ്‌ ഞാന്‍ യേശുവിന്‍റെ നാമത്തില്‍ ആനന്ദത്തോടെ അനുഭവിക്കും. (സങ്കീര്‍ത്തനം 90:17).

7. എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന സകല അനുഗ്രഹ വിരുദ്ധ ഉടമ്പടികളെയും, കരാറുകളെയും, അന്ധകാരത്തിന്‍റെ ശക്തികളേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (കൊലൊസ്സ്യര്‍ 2:14-15).

8. എന്‍റെ അനുഗ്രഹങ്ങളും മഹത്വവും വിഴുങ്ങുന്ന എല്ലാവരേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വിലക്കുന്നു. (മലാഖി 3:11).

9. കര്‍ത്താവേ, സ്വര്‍ഗ്ഗത്തിന്‍റെ കിളിവാതിലുകളെ തുറന്നു യേശുവിന്‍റെ നാമത്തില്‍ അനുഗ്രഹങ്ങള്‍ എന്‍റെമേല്‍ ചൊരിയേണമേ. (മലാഖി 3:10).

10. പിതാവേ, ക്രിസ്തുവില്‍ എനിക്കുള്ളതായ അനുഗ്രഹങ്ങള്‍ അനുഭവിപ്പാനും അതില്‍ നടക്കുവാനുമുള്ള ജ്ഞാനം എനിക്ക് തരേണമേ, യേശുവിന്‍റെ നാമത്തില്‍. (യാക്കോബ് 1:5).

Join our WhatsApp Channel


Most Read
● ദൈവസ്നേഹത്തില്‍ വളരുക
● ദൈവീകമായ ക്രമം - 1
● ഒരു രാജ്യത്തെ രക്ഷിച്ച കാത്തിരിപ്പ്
● ആത്മാക്കളെ നേടുക - അത് എത്ര പ്രാധാന്യമുള്ളതാണ്?
● വചനത്തിന്‍റെ സത്യസന്ധത
● സര്‍പ്പങ്ങളെ തടയുക   
● നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫലം
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login