हिंदी मराठी తెలుగు മലയാളം தமிழ் ಕನ್ನಡ Contact us Contact us Listen on Spotify Listen on Spotify Download on the App StoreDownload iOS App Get it on Google Play Download Android App
 
Login
Online Giving
Login
  • Home
  • Events
  • Live
  • TV
  • NoahTube
  • Praises
  • News
  • Manna
  • Prayers
  • Confessions
  • Dreams
  • E-Books
  • Commentary
  • Obituaries
  • Oasis
  1. Home
  2. Daily Manna
  3. അവര്‍ ചെറിയ രക്ഷകന്മാര്‍ ആകുന്നു
Daily Manna

അവര്‍ ചെറിയ രക്ഷകന്മാര്‍ ആകുന്നു

Wednesday, 12th of March 2025
1 0 121
"ഏശാവിന്‍റെ പർവതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാർ സീയോൻപർവതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും". ഓബദ്യാവ് 1:21.

അനേകം ആളുകളും ചിന്തിക്കുന്നതുപോലെ മക്കള്‍ ഒരിക്കലും യാദൃശ്ചികമായി സംഭവിച്ച ഒരു അബദ്ധമല്ല. ഒരുപക്ഷേ നിങ്ങളുടെ കുഞ്ഞിനെ ഒരു അബദ്ധമായിട്ടോ, അപ്രതീക്ഷിതമായി ഉണ്ടായ ഗര്‍ഭധരണം ആയിട്ടോ കാണുന്ന മാതാപിതാക്കള്‍ ആയിരിക്കാം നിങ്ങള്‍, അതുകൊണ്ട് അവരുടെ ജീവിതമോ വളര്‍ച്ചയോ നിങ്ങള്‍ ഗൌരവത്തോടെ എടുക്കുന്നില്ല. നിങ്ങള്‍ക്കുവേണ്ടി ഒരു സദ്വര്‍ത്തമാനം എന്‍റെ പക്കലുണ്ട്; നിങ്ങളുടെ മക്കള്‍ ഒരു അബദ്ധമല്ല. നിങ്ങളുടെ മക്കളെക്കുറിച്ച് ദൈവത്തിനു വ്യക്തമായ ഒരു ഉദ്ദേശമുണ്ട്. ഈ ഭൂമിയെ പ്രകാശിപ്പിക്കുവാന്‍ വേണ്ടി ദൈവം അയച്ച ഒരു നക്ഷത്രമാണ് നിങ്ങളുടെ മക്കള്‍. നിര്‍ഭാഗ്യവശാല്‍, ഭൂരിഭാഗം മാതാപിതാക്കളെക്കാള്‍ തങ്ങളുടെ മക്കളുടെ പ്രശസ്തിയെ പിശാചു തിരിച്ചറിയുന്നു, ആയതിനാല്‍ അവരുടെ ഉയര്‍ച്ചയെ വിഫലമാക്കുവാന്‍ തന്നാല്‍ കഴിയുന്നതെല്ലാം അവന്‍ ചെയ്യുന്നു.

മര്‍ക്കൊസ് 9:20-23 വരെ നമുക്ക് ഈ സംഭവം കാണുവാന്‍ സാധിക്കും. വേദപുസ്തകം പറയുന്നു, "അവർ അവനെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവൻ നിലത്തു വീണു നുരച്ചുരുണ്ടു. ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്‍റെ അപ്പനോടു ചോദിച്ചതിന് അവൻ: ചെറുപ്പംമുതൽ തന്നെ. അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോട്: നിന്നാൽ കഴിയും എങ്കിൽ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു".
ക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ പരസ്യശുശ്രൂഷയുടെ ഒരു സന്ദര്‍ഭത്തില്‍, ചെറുപ്രായംമുതല്‍ ചന്ദ്രരോഗം ബാധിച്ച്, ദുരാത്മാവ്‌ ശാരീരികമായി ആക്രമിച്ചുകൊണ്ടിരുന്ന ഒരു മകനു അവന്‍ വിടുതല്‍ നല്‍കുകയുണ്ടായി. (മര്‍ക്കൊസ് 9:21). മറ്റൊരു സന്ദര്‍ഭത്തില്‍, ഒരു സ്ത്രീയുടെ ദുരാത്മാവ് ബാധിച്ച ചെറിയ മകളെ യേശു സ്വതന്ത്രമാക്കുവാന്‍ ഇടയായി. (മത്തായി 15:22).  
ചില പ്രെത്യേക തരത്തിലുള്ള രോഗാത്മാവ് കുഞ്ഞുങ്ങളുടെ ജീവിതത്തില്‍ ആരംഭംമുതല്‍ തന്നെ ആക്രമിക്കുവാന്‍ ശ്രമിക്കുമെന്ന് ഈ രണ്ടു സംഭവങ്ങളും സൂചിപ്പിക്കുന്നു. ഈ മക്കള്‍ക്ക്‌ പൂര്‍ത്തിയാക്കുവാനുള്ള മഹത്വകരമായ ഒരു ശുഭഭാവിയുണ്ട്. അവര്‍ ആഗോളമായ ഒരു പരിഹാരമാകുന്നു. ഒരുപക്ഷേ പിശാച് ഈ നക്ഷത്രങ്ങളെ കണ്ടിട്ട് അവരെ തങ്ങളുടെ മാതാപിതാക്കളുടെ ആകുലതയ്ക്കുള്ള ഒരു കാരണമായി ഉപയോഗിക്കുവാന്‍ തീരുമാനിച്ചതാകാം. 
ഒരു ദുരാത്മാവ്‌ ബാധിക്കത്തക്കവണ്ണം ആ കൊച്ചുപെണ്‍കുട്ടി തന്‍റെ ജീവിതത്തില്‍ എന്ത് ചെയ്തുവെന്ന് നിങ്ങള്‍ക്ക്‌ സങ്കല്‍പ്പിക്കാവുന്നതാണ്. ആരെയാണ് ആ കുഞ്ഞ് വേദനിപ്പിച്ചത്, അഥവാ ജീവിതത്തില്‍ ഏതു കാര്യത്തിലാണ് അവള്‍ ഏര്‍പ്പെട്ടത്? ആ ചെറിയ ബാലകന്‍ ദുരാത്മാവിനാല്‍ വേദനിക്കത്തക്കവണ്ണം എന്താണ് സംഭവിച്ചത്? അന്ധകാരത്തിന്‍റെ രാജ്യത്തെ പ്രയസപ്പെടുത്തുവാന്‍ വേണ്ടി വളര്‍ന്നുവരുന്ന ആളുകളായിരുന്നു അവര്‍, ആകയാല്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവീക പദ്ധതികളെ നിരാശപ്പെടുത്തുവാന്‍ പിശാച് ശ്രമിക്കുന്നു. എന്നാല്‍ അവന്‍ പരാജയപ്പെട്ടുപോയി.

നിങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പൈതല്‍ നിങ്ങള്‍ക്കുമുണ്ടോ? തുടര്‍മാനമായി തെറ്റുകളില്‍ അകപ്പെട്ടുകൊണ്ട് സന്തോഷത്തിനു പകരം അധികം കണ്ണുനീര്‍ നിങ്ങള്‍ക്ക്‌ സമ്മാനിക്കുന്ന മക്കള്‍ നിങ്ങള്‍ക്കുണ്ടോ? ആ മക്കള്‍ ഉദ്ധരിക്കുന്നവര്‍ ആകുന്നുവെന്ന് നിങ്ങള്‍ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതേ, അവര്‍ക്ക് മഹത്വകരമായതും നിറമുള്ളതുമായ ഒരു ഭാവിയുണ്ട്. ലോകം കാത്തിരിക്കുന്ന മറുപടിയാകുന്നു അവന്‍. നിഗളികളെ താഴ്മയുള്ളവരാക്കുന്ന മഹത്തകരമായ കണ്ടുപിടുത്തങ്ങള്‍ അവന്‍റെ അകത്തുണ്ട്. ആകയാല്‍ തളര്‍ന്നുപോകരുത്. നിങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം ആ മകനെ അഥവാ മകളെ തങ്ങളുടെ മഹത്വകരമായ ഭാവിയില്‍ നിന്നും തിരിച്ചുവിടുവാനുള്ള പിശാചിന്‍റെ കൃത്രിമത്വം മാത്രമാകുന്നു.

ഉദാഹരണത്തിന്, ജനിച്ചുവീഴുന്ന എല്ലാ ആണ്‍കുട്ടികളേയും നൈല്‍ നദിയില്‍ എറിഞ്ഞുക്കളയാന്‍ വേണ്ടി മിസ്രയിമിലെ ഫറവോന്‍ ആദ്യം സൂതിക്കര്‍മ്മണികളേയും, പിന്നീട് മിസ്രയിമിലെ എല്ലാ ജനങ്ങളേയും നിയോഗിച്ചു. (പുറപ്പാട് 1:16, 22). ആണ്മക്കളെ കൊന്നുക്കളയുവാനുള്ള ഈ വിധി മോശെക്കുഞ്ഞിനെ ഒരു ചെറിയ പെട്ടകത്തിനകത്ത് വെച്ചു നൈല്‍ നദിയില്‍ കൊണ്ടുപോയി ഒളിപ്പിച്ചുവെക്കുവാന്‍ അവന്‍റെ അമ്മയെ നിര്‍ബന്ധിതയാക്കി.

നൂറ്റാണ്ടുകള്‍ക്ക് ശേഷം, യെഹൂദന്മാരുടെ ഒരു രാജാവ് ബെത്ലെഹേമില്‍ ജനിച്ചിരിക്കുന്നുവെന്ന് ഹെരോദാവ് കേള്‍ക്കുവാന്‍ ഇടയായി. ഭയം നിമിത്തം രണ്ടുവയസ്സിനു താഴെ പ്രായമുള്ള എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊന്നുക്കളയുവാന്‍ അവന്‍ റോമന്‍ പടയാളികളോടു കല്‍പ്പിച്ചു. (മത്തായി 2:16). എന്നാല്‍, ദൈവത്തിന്‍റെ സംരക്ഷണത്താല്‍, യേശുവും മോശെയും മരണവിധിയില്‍ നിന്നും രക്ഷപ്പെടുകയും തങ്ങളുടെ തലമുറയില്‍ വീണ്ടെടുപ്പ് കൊണ്ടുവരികയും ചെയ്തു - ഒരുവന്‍ മിസ്രയിമിനും അടുത്തവന്‍ മുഴുലോകത്തിനും. 

അതുകൊണ്ട്, നിങ്ങളുടെ മക്കളെ നാശത്തിനായി വിട്ടുക്കൊടുക്കരുത്. ദൈവം അനേകം കാര്യങ്ങള്‍ അവനില്‍ രൂപകല്‍പ്പന ചെയ്യുകയും ഉദ്ദേശിക്കയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത് മര്‍ക്കൊസ് 9 ലെ ആ പിതാവും മത്തായി 15 ലെ ആ മാതാവും ചെയ്തതുപോലെ ഒരു കാല്‍വെയ്പ്പ് നടത്തുക എന്നുള്ളതാണ്. നിങ്ങളുടെ മക്കള്‍ക്കുവേണ്ടി യേശുവിന്‍റെ പിന്നാലെ പോകുവാന്‍ തയ്യാറാകുക. നിങ്ങളുടെ മകന്‍റെയൊ മകളുടെയോ വെളിച്ചം കൂടാതെ ലോകം ഇരുട്ടില്‍ അവശേഷിക്കുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ ദയവായി ഉപേക്ഷ വിചാരിക്കരുത്. ലോകത്തെ സ്വതന്ത്രമാക്കുവാന്‍ കഴിയുന്ന മഹത്തായ നിക്ഷേപങ്ങള്‍ ദൈവം അവരില്‍ നിക്ഷേപിച്ചിട്ടുണ്ട്‌. ആകയാല്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. ആഗോളപരമായി അവര്‍ക്കുള്ള നിയോഗങ്ങളില്‍ ഉറച്ചുനില്‍ക്കേണ്ടതിനു പ്രാര്‍ത്ഥനയില്‍ അവരെ രക്ഷകന്‍റെ അടുത്തേക്ക്‌ നയിക്കുക.

Bible Reading: Deuteronomy 31-32
Prayer
പിതാവേ, യേശുവിന്‍റെ നാമത്തില്‍, ഈ യ്യൌവനക്കാരായ അനുഗ്രഹങ്ങള്‍ക്കായി ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അന്ധകാരത്തിന്‍റെ പിടിയില്‍ നിന്നും അങ്ങ് അവരെ രക്ഷിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഭാവിയിലെ തങ്ങളുടെ സ്ഥാനം എടുക്കുവാന്‍ വേണ്ടി അവര്‍ ഉദിച്ചുയരണമെന്ന് ഞങ്ങള്‍  പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ ഉദ്ദേശത്തില്‍ നിന്നും പിശാച് ഒരിക്കലും അവരെ അപഹരിക്കുകയില്ല. അവര്‍ തങ്ങളുടെ തലമുറയെ അപചയത്തില്‍ നിന്നും രക്ഷിക്കുവാന്‍ ഇടയായിത്തീരും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.

Join our WhatsApp Channel


Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 4
● പ്രിയപ്പെട്ടതല്ല പ്രത്യുത ദൃഢമായ ബന്ധം
● നിത്യമായ നിക്ഷേപം
● കുറച്ചു യാത്രചെയ്യുന്നതിനുള്ള പാത
● വാഗ്ദത്ത ദേശത്തിലെ കോട്ടകളെ കൈകാര്യം ചെയ്യുക
● നിങ്ങളുടെ യഥാര്‍ത്ഥമായ വൈശിഷ്ട്യത്തെ കണ്ടെത്തുക
● യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്‍ത്ഥ കാരണം
Comments
CONTACT US
Phone: +91 8356956746
+91 9137395828
WhatsApp: +91 8356956746
Email: [email protected]
Address :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
GET APP
Download on the App Store
Get it on Google Play
JOIN MAILING LIST
EXPLORE
Events
Live
NoahTube
TV
Donation
Manna
Praises
Confessions
Dreams
Contact
© 2025 Karuna Sadan, India.
➤
Login
Please login to your NOAH account to Comment and Like content on this site.
Login