വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക. (എബ്രായര്‍ 12:2).
1960 ല്‍ പ്രശസ്തരായ രണ്ടു വ്യക്തികള്‍ - ജോണ്‍ ലാന്‍ഡിയും റോജര്‍ ബാനിസ്ടറും - തമ്മില്‍ ഒരു ഓട്ടമത്സരം കാനഡയില്‍ വെച്ച് നടക്കുകയുണ്ടായി. ആ മത്സരത്തില്‍ ജോണ്‍ ലാന്‍ഡി മുന്നേറികൊണ്ടിരിക്കുകയായിരുന്നു, ഏകദേശം ഇരുന്നൂറു മീറ്റര്‍ ദൂരം മാത്രമേ അത് അവസാനിക്കുവാന്‍ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് തന്റെ എതിരാളി എവിടെവരെയെത്തി എന്ന് കാണുവാന്‍ വേണ്ടി ജോണ്‍ ലാന്‍ഡി പുറകിലേക്ക് നോക്കി. ആ നിമിഷത്തില്‍ റോജര്‍ ബാനിസ്ടര് അവനെ മറികടന്നു പോയി.
അവന് ആ ഓട്ടത്തില്‍ പരാജയപ്പെട്ടുവെന്ന് മാത്രമല്ല ഒരുപക്ഷേ ഓട്ടത്തില്‍ പിന്നിലേക്ക് തിരിഞ്ഞുനോക്കിയ രണ്ടാംസ്ഥാനക്കാരന് എന്ന പേരില്‍ അവന് ചരിത്രത്തിലേക്ക് പോയി. അവന് തന്റെ സ്വന്തം ഓട്ടത്തില്‍ ശ്രദ്ധിച്ചു ഓടണമായിരുന്നു. എന്നാല്‍ അവന് ലക്ഷ്യസ്ഥാനത്തു നിന്നും തന്റെ കണ്ണുകളെ മാറ്റി അവന്റെ എതിരാളിയെ നോക്കുവാന്‍ ഇടയായി, അത് ആ ഓട്ടം അവനു നഷ്ടമാകുവാന്‍ കാരണമായിത്തീര്‍ന്നു. ചരിത്രം നിങ്ങളിലും ആവര്‍ത്തിക്കാതിരിക്കുവാന്‍ സകല പരിശ്രമങ്ങളും ചെയ്യുക.
ഒരേസമയത്തു രണ്ടു കാര്യങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുകയില്ല എന്ന് നിങ്ങള്‍ക്ക് അറിയാമോ?
ആംപ്ലിഫൈഡ് പരിഭാഷ മനോഹരമായി ഇത് പറഞ്ഞിരിക്കുന്നു. "മറ്റുള്ള എല്ലാ കാര്യങ്ങളില്‍ (ശ്രദ്ധ വ്യതിചലിപ്പിക്കുന്ന) നിന്നും മാറിയിട്ട് നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക". (എബ്രായര്‍ 12:2).
അനേകം ആളുകള്‍ തങ്ങളുടെ ഓട്ടത്തില്‍ നിന്നും പിന്മാറിയിരിക്കുന്നു കാരണം ഇതുവരേയും അവര്‍ ഒരു നേതാവിനെ, ഒരു പാസ്റ്ററിനെ, ഒരു പ്രവാചകനെ, ഒരു അപ്പോസ്തലനെ ആയിരുന്നു നോക്കിയത്. അപ്പോള്‍ അവര്‍ നോക്കിയിരുന്ന നേതാവ് എവിടെയോ പരാജയപ്പെടുവാന്‍ ഇടയായി, ചില സമയങ്ങളില്‍ ഈ ആളുകള്‍ പൂര്‍ണ്ണമായും ഹൃദയം തകര്‍ന്ന അവസ്ഥയിലാണ്. അങ്ങനെ തങ്ങളുടെ വിശ്വാസത്തില്‍ നിന്നും അവര്‍ പിന്മാറിപോയി.
ഒരു നേതാവില്‍ നിന്നോ ഒരു പാസ്റ്ററില്‍ നിന്നോ നിങ്ങള്‍ക്ക് തീര്‍ച്ചയായും പഠിക്കുവാന്‍ കഴിയും, എന്നിരുന്നാലും അവനോ അഥവാ അവളോ നല്ലവരാണെങ്കിലും, അവര്‍ നമ്മുടെ തികഞ്ഞ മാതൃകയല്ല. നിങ്ങള്‍ അവരിലേക്ക് നോക്കി നിങ്ങളുടെ ഓട്ടം ഓടരുത്. നിങ്ങള്‍ യേശുവിങ്കലേക്ക് നോക്കണം. അവന് മാത്രമാണ് നമ്മുടെ തികഞ്ഞ മാതൃക. അവന് നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂര്ത്തിവരുത്തുന്നവനുമാണ്.
നാം എന്തിനെ ശ്രദ്ധിക്കുന്നുവോ അതുപോലെ നാം ആയിത്തീരും. നാം ഓടുകയും നമ്മുടെ കണ്ണുകളെ യേശുവിങ്കല് അര്‍പ്പിക്കയും ചെയ്യുമ്പോള്‍, ദൈവം നമ്മില്‍ പ്രവര്‍ത്തിക്കുന്നു, നമ്മെ അവന്റെ പുത്രനെപോലെ കൂടുതല്‍ കൂടുതല്‍ ആക്കിത്തീര്‍ക്കുന്നു. അവസാനമായി, ദീര്‍ഘനാളായി നാം കാത്തിരിക്കുന്ന നമ്മുടെ പ്രതിഫലം അവന് നമുക്ക് നല്‍കും.
Prayer
പിതാവേ, യേശുവിന്റെ നാമത്തില്‍, ഓട്ടം പൂര്‍ത്തീകരിക്കുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ കൃപയുടെ ഒരു സാക്ഷ്യമാക്കി എന്റെ ജീവിതത്തെ മാറ്റേണമേ.
Join our WhatsApp Channel

Most Read
● സ്ഥിരതയുടെ ശക്തി● കര്‍ത്താവേ, വ്യതിചലനങ്ങളില്‍ നിന്നും എന്നെ വിടുവിക്കേണമേ
● കാവല്ക്കാരന്
● ഇത് ശരിക്കും പ്രാധാന്യമുള്ളതാണോ?
● നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുവാനുള്ള ശക്തി പ്രാപിക്കുക
● ഈ പുതുവര്‍ഷത്തിന്റെ ഓരോദിവസവും സന്തോഷം അനുഭവിക്കുന്നത് എങ്ങനെ?
● നിരാശയെ എങ്ങനെ അതിജീവിക്കാം
Comments