english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
ഇ ബുക്കുകള്‍

വീഴ്ചകള്‍ വളര്‍ച്ചയിലേക്ക്

0 188
അവളുടെ അമ്മയുടെ ഭവനത്തില്‍ പോയി നില്‍ക്കുവാന്‍ തുടങ്ങി. നിങ്ങളുടെ ജീവിതത്തില്‍ എരിതീയില്‍ എണ്ണ ഒഴിക്കുന്ന ആളുകള്‍ എപ്പോഴുമുണ്ടെന്ന് നിങ്ങള്‍ ഇപ്പോള്‍ അറിയുക. അവളുടെ സുഹൃത്തുക്കള്‍ അവളോടു പറഞ്ഞു, "നിന്‍റെ ഭാഗമാണ് ശരി; തീരുമാനം മാറ്റരുത്". അവള്‍ തന്‍റെ ഭര്‍ത്താവിനെ സ്നേഹിച്ചിരുന്നു, എന്നാല്‍ എരിതീയില്‍ ഒഴിക്കപ്പെട്ട എണ്ണ നിമിത്തം, അവള്‍ തന്‍റെ മാതാവിന്‍റെ ഭവനത്തില്‍ മൂന്നു ആഴ്ചകള്‍ തുടര്‍ച്ചയായി താമസിച്ചു. മറുഭാഗത്തും, എരിതീയില്‍ എണ്ണ ഒഴിച്ചുകൊടുക്കുന്ന ആളുകള്‍ ഉണ്ടായിരുന്നു. കിംവദന്തികള്‍ പ്രചരിക്കുവാനായി ആരംഭിച്ചു, "അവള്‍ക്കു വേറെ ആരെങ്കിലും കാണും, ആ കാരണത്താലാണ് അവള്‍ ഭവനത്തിലേക്ക്‌ മടങ്ങിവരാതിരിക്കുന്നത്". അവളുടെ ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍ അവളെ ഉപേക്ഷിക്കുവാന്‍ തന്‍റെ ഭര്‍ത്താവിന്‍റെമേല്‍ സമ്മര്‍ദ്ദം ചെലുത്തികൊണ്ടിരുന്നു, അങ്ങനെ പെട്ടെന്ന് വിവാഹമോചന അറിയിപ്പ് അവളെ തേടിവന്നു. ഞങ്ങളുടെ ഒരു കൂട്ടായ്മയില്‍ അവള്‍ വന്നിട്ട് കണ്ണുനീരോടെ പറഞ്ഞു, "പാസ്റ്റര്‍ ദൈവത്തിനു എന്‍റെ കുടുംബജിവിതം വീണ്ടും പണിയുവാന്‍ കഴിയുമോ?". അതുകൊണ്ട് വളരെ നിസ്സാരമായ കാര്യം എങ്ങനെ ഒരു ഹിമഗോളം പോലെ വളര്‍ന്നു വലുതായിയെന്ന് നിങ്ങള്‍ നോക്കുക. ലൂക്കോസ് 15 നിങ്ങള്വായിക്കുമെങ്കില്, തന്‍റെ അപ്പന്‍റെ അടുക്കല്‍ വന്നു ഇപ്രകാരം പറയുന്ന ഒരു മകനുണ്ട്, "താങ്കള ജീവിച്ചിരിക്കുന്നു എന്നെനിക്കറിയാം, എന്നാല്‍ എന്നെ സംബന്ധിച്ച് താങ്കള്‍ മരിച്ചവനാകുന്നു; എന്‍റെ അവകാശം എനിക്ക് തരേണം". ആ കാലങ്ങളില്‍, അപ്പന്‍ മരിച്ചതിനുശേഷം മാത്രമേ അവകാശം മകനിലേക്ക്‌ കൈമാറ്റം ചെയ്യപ്പെട്ടിരുന്നുള്ളൂ. പിതാവ് ഒരു തര്‍ക്കവും കൂടാതെ, എന്നാല്‍ തീര്‍ച്ചയായും വളരെ വേദനയോടെ, തന്‍റെ മകനു അവകാശങ്ങള്‍ കൊടുക്കുന്നു. സദൃശ്യവാക്യങ്ങള്‍ 20:21ല്‍ വേദപുസ്തകം പറയുന്നു, "ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്‍റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല". അത് തന്നെയാണ് ആ മകനു സംഭവിച്ചതും.

ഏറെനാൾ കഴിയും മുമ്പേ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു. (ലൂക്കോസ് 15:13).

അവന്‍റെ പക്കല്‍ ഉണ്ടായിരുന്നത് മുഴുവന്‍ അവന്‍ ചിലവഴിച്ചതിനുശേഷം, ഒരു ക്ഷാമം ഉണ്ടായി, അപ്പോള്‍ ജീവിതമാര്‍ഗ്ഗത്തിനായി അവന്‍ പന്നിയെ നോക്കുന്ന ജോലി ചെയ്തു. ഒരു കാലത്ത് ആ മകന്‍ പ്രഭുക്കന്മാരോടുകൂടെ കൂട്ടായ്മ ആചരിച്ചിരുന്നു, ഇപ്പോള്‍ അവന്‍ പന്നികളോടുകൂടെ ഭക്ഷണം കഴിക്കുന്നു. ഒരു ദിവസം, അവനു സുബോധം വന്നിട്ട് ഇങ്ങനെ തീരുമാനിച്ചു, ഞാന്‍ എന്‍റെ അപ്പന്‍റെ ഭവനത്തിലേക്ക്‌ മടങ്ങിപോകും.
നിങ്ങളുടെ തെറ്റുകളില്‍, നിങ്ങളുടെ കുഴപ്പങ്ങളില്‍ ഒരു മാറ്റം വരുമ്പോള്‍ ഉണ്ടാകേണ്ട ഒന്നാമത്തെ അനുഭവം, നിങ്ങളുടെ പിതാവ് കരുണയുള്ളവന്‍ ആകുന്നുവെന്ന അറിവാണ്. നിങ്ങളുടെ അയല്പക്കക്കാരോ അല്ലെങ്കില്‍ നിങ്ങളുടെ ബന്ധുക്കളോ നിങ്ങളോടു കരുണ കാണിച്ചിട്ടുണ്ടാകുകയില്ല, എന്നാല്ഗ്ഗ സ്വര്സ്ഥനായ നിങ്ങളുടെ പിതാവ്ക രുണയുള്ളവന്‍ ആകുന്നു.(ലൂക്കൊസ് 6:36). ദൈവം കരുണയുള്ളവനും ക്ഷമിക്കുന്നവനും ആകുന്നു. നമ്മുടെ കുറവുകള്‍ക്ക് തക്കവണ്ണം അവന്‍ നമ്മോടു ചെയ്യുന്നില്ല. ദൈവത്തിങ്കല്‍ നിന്നും മറഞ്ഞിരിക്കരുത്; ദൈവത്തിങ്കലേക്ക്‌ തിരിയുക.
അങ്ങനെ അവൻ (മുടിയനായ പുത്രന്‍) എഴുന്നേറ്റ് അപ്പന്‍റെ അടുക്കൽ പോയി. ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞ് [അവനോടു ദയതോന്നി] ഓടിച്ചെന്ന് അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു [തീക്ഷ്ണമായി]. (ലൂക്കോസ് 15:20 ആംപ്ലിഫൈഡ് പരിഭാഷ).

ദൂരത്തുനിന്നുതന്നെ അപ്പൻ അവനെ കണ്ടു വെന്ന യാഥാര്‍ത്ഥ്യം നല്‍കുന്ന അര്‍ത്ഥം ഒരു ദിവസം എന്‍റെ മകന്‍ എന്‍റെ ഭവനത്തിലേക്ക്‌ മടങ്ങിവരും എന്ന് ചിന്തിച്ചുകൊണ്ട് ഓരോ ദിവസവും അവനുവേണ്ടി ഈ പിതാവ് നോക്കിക്കൊണ്ടിരിന്നു എന്നാണ്. നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവും, ഇതേ രീതിയില്‍ നമുക്കായി നോക്കിക്കൊണ്ടിരിക്കുന്നു, നാം അവനിലേക്ക്‌ മടങ്ങിചെല്ലുന്നതിനായി ആകാംക്ഷയോടെ ദൈവം കാത്തിരിക്കുന്നു.

വചനം പറയുന്നു പിതാവ് മകന്‍റെ അടുത്തേക്ക്‌ ഓടിചെന്നു. ആ കാലങ്ങളിലെ മദ്ധ്യപൂര്‍വ്വേഷ്യന്‍ സംസ്കാരം അനുസരിച്ച്, ആദരണീയനായ ഒരു മനുഷ്യന്‍ തന്‍റെ വസ്ത്രം മുകളിലേക്ക് പിടിച്ചുകൊണ്ടു ഓടുക എന്ന് പറയുന്നത് ലജ്ജാകരമായി കരുതിയിരുന്നു. എന്നാല്‍ മറ്റാരെങ്കിലും ആ മകനെ ആദ്യം കണ്ടാല്‍ അവന്‍ കുടുംബത്തെ ലജ്ജിപ്പിച്ചതിനാല്‍ അവനെ അവര്‍ അടിയ്ക്കുകയോ, മടക്കി അയയ്ക്കുകയോ, അല്ലെങ്കില്‍ പരസ്യമായി അവനെ അപമാനിക്കയോ ചെയ്യുമെന്ന് ആ പിതാവിനു അറിയാമായിരുന്നു. ഇങ്ങനെയുള്ള ആഭാസനോട് വെറുപ്പല്ലാതെ മറ്റൊന്നും സമൂഹത്തിനു തോന്നുമായിരുന്നില്ല. ആകയാല്‍ ആ പിതാവ് മകന്‍റെ അടുത്തേക്ക്‌ ഓടിചെന്നു, സമൂഹത്തിന്‍റെ ലജ്ജയെ താന്‍ ഏറ്റെടുത്തു.

രക്ഷയുടെ ഒരു ചിത്രം ഇവിടെയുണ്ട്:
ദൈവം - മനുഷ്യവര്‍ഗ്ഗത്തിലേക്ക് കൈകള്‍ വിടര്‍ത്തികൊണ്ട് ഓടിവരുന്നു, അത് നമ്മെ ആലിംഗനം ചെയ്യുവാന്‍ മാത്രമല്ല മറിച്ച് നമ്മുടെ ശിക്ഷക്കായി അര്‍ഹതപ്പെട്ട ആണികള്‍ എടുത്തുമാറ്റുവാന്‍ കൂടിയാണ്.

പന്നികളുമായി ഇടകലര്‍ന്നിരുന്ന ഒരു വ്യക്തിയില്‍ നിന്നും ദുര്‍ഗന്ധം വമിക്കും, എന്നിട്ടും പിതാവ് അവന്‍റെ മകന്‍റെ അടുത്തേക്ക്‌ ഓടിചെല്ലുക മാത്രമല്ല അവനെ കെട്ടിപിടിക്കയും തീക്ഷ്ണമായി ചുംബിക്കയും  ചെയ്യുന്നു. ആ പിതാവ് ഇങ്ങനെ പറഞ്ഞില്ല, "ആദ്യം നീ നന്നായിയൊന്ന് കുളിക്കുക അതിനുശേഷം ഞാന്‍ നിന്നെ ആലിംഗനം ചെയ്യുകയും ചുംബിക്കയും ചെയ്യാം". ആ മകന്‍ എങ്ങനെ ആയിരുന്നുവോ അതുപോലെതന്നെ പിതാവ് അവനെ സ്വീകരിച്ചു. ഇതാണ് ദൈവത്തിന്‍റെ ഹൃദയം. അവന്‍ നിങ്ങളിലേക്ക് ഓടിവരും; നിങ്ങള്‍ ആയിരിക്കുന്ന ആ പ്രശ്നത്തിന്‍റെ നടുവില്‍ അവന്‍ നിങ്ങളെ ആലിംഗനം ചെയ്യുകയും ചുംബിക്കയും ചെയ്യും. നിങ്ങള്‍ അവനിലേക്ക്‌ തിരിയണമെന്ന് മാത്രമാണ് ദൈവം ആഗ്രഹിക്കുന്നത്.

വെളിപ്പാട് 1:6 പറയുന്നു, "നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താൽ വിടുവിക്കുന്നവന്‍". ആ പദങ്ങളുടെ ക്രമം ശ്രദ്ധിക്കുക: ആദ്യം സ്നേഹിച്ചു പിന്നീട് പാപം പോക്കി. നമ്മുടെ ചില അവസ്ഥകളില്‍ നിന്നും ദൈവം നമ്മെ കഴുകുകയും നാം ശുദ്ധരാക്കപ്പെട്ടതിനാല്‍ സ്നേഹിക്കയും അല്ലായിരുന്നു. നാം അശുദ്ധരായിരിക്കുമ്പോള്‍ തന്നെ ദൈവം നമ്മെ സ്നേഹിച്ചു, എന്നാല്‍ പിന്നീട് അവന്‍ നമ്മെ കഴുകുകയുണ്ടായി.


നിങ്ങള്‍ ഒരുപക്ഷേ ഇങ്ങനെ കരയുന്നവരാകാം, "പാസ്റ്റര്‍ എന്‍റെ വിവാഹജീവിതം ഒരു പരാജയമാണ്; എന്‍റെ ബിസിനസ് ഒരു തകര്‍ന്ന അവസ്ഥയിലാകുന്നു". വീഴ്ചകളെ വളര്‍ച്ചയിലേക്കും നിങ്ങളുടെ തെറ്റായ ചുവടുകളെ വിസ്മയങ്ങളിലേക്കും മാറ്റുന്നതില്‍ ദൈവം ശക്തിയുള്ളവനാണ്. 
റോമര്‍ 8:28 ല്‍ അപ്പോസ്തലനായ പൌലോസ് ഇങ്ങനെ എഴുതി, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". "സകലവും നമ്മുടെ നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു", സകലവും എന്നതില്‍ നമ്മുടെ തെറ്റുകളും ഉള്‍പ്പെടുന്നു.
അബ്രാഹാമിനോടും സാറായിയോടും തങ്ങള്‍ക്കു ഒരു മകന്‍ ഉണ്ടാകുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു. വര്‍ഷങ്ങള്‍ കടന്നുപോയി, യഥാര്‍ത്ഥത്തില്‍ ഒന്നുംതന്നെ സംഭവിച്ചില്ല. അപ്പോള്‍ ആ കാര്യം അവര്‍ തങ്ങളുടെ കരത്തില്‍ ഏറ്റെടുത്തു ദൈവത്തെ സഹായിക്കാമെന്ന് തീരുമാനിച്ചു. തന്‍റെ ദാസിയായ ഹാഗാറിന്‍റെ അടുക്കല്‍ ചെല്ലുവാന്‍ സാറായി അബ്രഹാമിനോട് ആവശ്യപ്പെട്ടു, അങ്ങനെ അവര്‍ക്ക് യിശ്മായേല്‍ എന്ന ഒരു മകനുണ്ടായി. ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റിയതുപോലെ സകലതും തോന്നിച്ചു. എന്നാല്‍ യിശ്മായേല്‍ വാഗ്ദത്ത സന്തതി അല്ലായിരുന്നു എന്നതാണ് സത്യം. അബ്രഹാമിന്‍റെ ഭവനത്തിനകത്ത് ആശയക്കുഴപ്പങ്ങളും വഴക്കുകളും കൊണ്ടുവന്ന ഒരു വലിയ തെറ്റായിരുന്നു യിശ്മായേല്‍.

അബ്രഹാം ദൈവത്തിന്‍റെ അടുക്കല്‍ ചെന്നു ഈ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇവിടെയുള്ള മറ്റൊരു പ്രധാനകാര്യം, 'നിങ്ങളുടെ തെറ്റുകളെ കര്‍ത്താവിനോടു പറയുക എന്നതാണ്". പ്രശ്നം എന്തെന്നാല്‍ സൂര്യനു കീഴെയുള്ള എല്ലാവരോടും നാം നമ്മുടെ തെറ്റിനെക്കുറിച്ച് പറയും എന്നാലും ദൈവത്തോടു ഒരിക്കലും പറയുകയില്ല.

അത് ഒരു വലിയ തെറ്റായിരുന്നിട്ടുകൂടി ദൈവം അബ്രാഹാമിനോടു സംസാരിച്ചു, "യിശ്മായേലിനെക്കുറിച്ചും ഞാൻ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വർധിപ്പിക്കും. ഞാൻ അവനെ വലിയോരു ജാതിയാക്കും" (ഉല്‍പത്തി 17:20). 
വര്‍ഷങ്ങള്‍ക്കുശേഷം, ഉല്‍പത്തി 37ല്‍, നാം കാണുന്നത് യോസേഫിന്‍റെ സഹോദരന്മാര്‍ അവനോടു അസൂയപൂണ്ട് , അവനെ യിശ്മായേല്യര്‍ക്ക് വിറ്റുക്കളയുന്നു, പിന്നീട് അവന്‍ മിസ്രയിമിലേക്ക് വില്‍ക്കപ്പെടുന്നു. ആ ചരിത്രത്തിന്‍റെ ബാക്കിഭാഗം നിങ്ങള്‍ക്ക്‌ അറിവുള്ളതാണല്ലോ. യോസേഫ് മിസ്രയിമിലെ ഭരണാധികാരിയായി മാറുകയും വലിയ ക്ഷാമത്തില്‍ നശിച്ചുപോകാതെ യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ രക്ഷപ്പെടുവാന്‍ അവന്‍ കാരണമായി മാറുകയും ചെയ്തു. 

അത്ഭുതകരമായി, തന്‍റെ സഹോദരന്മാര്‍ തള്ളിക്കളഞ്ഞപ്പോള്‍, ആ പൊട്ടക്കിണറ്റില്‍ കിടന്നു മരിച്ചുപോകാതെ അബ്രഹാമിന്‍റെ കൊച്ചുമകനായ യോസേഫ് രക്ഷപ്പെടുവാന്‍ തക്കവണ്ണം കൃത്യസമയത്ത് അവിടെ കടന്നുവന്നത് യിശ്മായേലിന്‍റെ വംശപരമ്പരയില്‍ പെട്ടവര്‍ ആയിരുന്നു (ഉല്‍പത്തി 37).

ഞാന്‍ എന്താണ് പറയുന്നത്? അബ്രഹാമിന്‍റെ തെറ്റ് യോസേഫിന്‍റെ അത്ഭുതമായി മാറി, അവന്‍ തന്‍റെ കുടുംബത്തിലെ ബാക്കിയുള്ളവരെ രക്ഷിക്കുന്നതില്‍ സഹായിക്കുവാന്‍ ഇടയായി. ദൈവം അപ്രകാരം അത്ഭുതവാനാകുന്നു. നാം പരാജയപ്പെടുമ്പോളും നന്മ എങ്ങനെ കൊണ്ടുവരണമെന്ന് ദൈവത്തിനറിയാം.
നമുക്കെല്ലാം ചില യിശ്മായേല്‍മാര്‍ ഉണ്ട്. നാം നഷ്ടമാക്കിക്കളഞ്ഞ സമയങ്ങള്‍ നമുക്കെല്ലാമുണ്ട്, നാം ഉള്‍പെടെണ്ടതല്ലാത്ത കാര്യങ്ങളില്‍ ഉള്‍പെട്ടു, ആകെ കുഴപ്പത്തിലായ സമയങ്ങള്‍ നമുക്കുണ്ട്. കുറ്റം ചുമത്തുന്നവന്‍ തുടര്‍ച്ചയായി മന്ത്രിക്കുന്നു, "നിങ്ങള്‍ ലജ്ജാകരമായ ഒരു പരാജയമാകുന്നു. ദൈവം നിങ്ങളെ ഒരിക്കലും സഹായിക്കുവാന്‍ പോകുന്നില്ല". ആ ഭോഷ്കുകളില്‍ നിങ്ങള്‍ വിശ്വസിക്കരുത്. ദൈവം കരുണ നിറഞ്ഞവന്‍ ആകുന്നു. നിങ്ങള്‍ തെറ്റ് വരുത്തുമ്പോള്‍ അവന്‍ പുറംതിരിഞ്ഞു നില്‍ക്കുന്നവനല്ല.

പ്രാര്‍ത്ഥനാ മിസൈലുകള
1.കഴിഞ്ഞകാലത്തെ എന്‍റെ തെറ്റിന്‍റെ ഫലമായിട്ടുള്ള, പരാജയത്തിന്‍റെയും, കുറ്റബോധത്തിന്‍റെയും, ആത്മനിന്ദയുടേയും സകല ദുഷ്ട ശബ്ദങ്ങളെയും ഞാന്‍ നിശബ്ദമാക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
2. എന്‍റെ പിതാവേ, യേശുവിന്‍റെ നാമത്തില്‍ എനിക്ക് ഒരു പുതിയ ആരംഭം നല്‍കേണമേ.
3. എന്‍റെ പരാജയത്തെക്കുറിച്ചും തെറ്റുകളെകുറിച്ചും കേട്ടിട്ടുള്ളവര്‍ എന്‍റെ വിജയത്തെക്കുറിച്ച് ആഘോഷിക്കേണ്ടതിനു വേണ്ടി വരുവാന്‍ ഇടയാകേണം, യേശുവിന്‍റെ നാമത്തില്‍.
4. എന്‍റെ കഴിഞ്ഞക്കാലങ്ങളിലേക്ക് എന്നെ വീണ്ടും വലിക്കുന്ന അപരാധത്തിന്‍റെയും വേദനയുടെയും ഓരോ ശബ്ദങ്ങളും യേശുവിന്‍റെ നാമത്തില്‍ മൌനമായി പോകട്ടെ.
5. മനോഹരമായ എന്‍റെ ഭാവിയിലേക്ക് പ്രവേശിക്കുവാനുള്ള ധൈര്യത്തിന്‍റെയും നിര്‍ഭയത്തിന്‍റെയും ആത്മാവിനെ ഞാന്‍ പ്രാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
6. ഞാന്‍ ഒരു പരാജയമല്ല. ഞാന്‍ ഒരു അധഃപതനമല്ല. ഞാന്‍ വിജയിയും ഫലമുള്ളവനും ആകുന്നു, യേശുവിന്‍റെ അതിശക്തമായ നാമത്തില്‍.

Join our WhatsApp Channel
അദ്ധ്യാങ്ങള്‍
  • വീഴ്ചകള്‍ വളര്‍ച്ചയിലേക്ക്
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ