അവർ ദേശത്തെ വിളവ് അനുഭവിച്ചതിന്‍റെ പിറ്റേദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കൾക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ട് അവർ കനാൻദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു. (യോശുവ 5:12).
1. യിസ്രായേല്‍ പക്വത പ്രാപിക്കാന്‍ വേണ്ടി മന്ന നിര്‍ത്തലാക്കി.
കൃഷിയെ സംബന്ധിച്ച് ഒന്നും അറിയാത്ത ഒരു യിസ്രായേല്യ തലമുറ മരുഭൂമിയില്‍ ജനിച്ചിരുന്നു എന്ന് നിങ്ങള്‍ തിരിച്ചറിയുന്നുണ്ടോ? തങ്ങളുടെ വീട്ടുവാതില്‍ക്കല്‍ നിന്നും തങ്ങളുടെ ഭക്ഷണം ശേഖരിക്കുന്നത് തികച്ചും സാധാരാണമാകുന്നു എന്ന് ചിന്തിച്ചിരുന്ന ഒരു തലമുറ? മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ആഹാര പരിപോഷണത്തിന്‍റെ അത്ഭുതം അവര്‍ അനുഭവിക്കുകയുണ്ടായി. ഈ അത്ഭുതം 40 വര്‍ഷങ്ങള്‍ നീണ്ടുനിന്നു.
എന്നാല്‍ ഒരുദിവസം അവര്‍ മന്ന ശേഖരിക്കാന്‍ വേണ്ടി തങ്ങളുടെ കൂടാരത്തില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മണലല്ലാതെ മറ്റൊന്നും കാണുന്നില്ല. അവരുടെ ചിന്തകള്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലേ? "കര്‍ത്താവേ, എന്താണ് കുഴപ്പം? മന്ന ലഭിക്കാതിരിക്കാന്‍ തക്കവണ്ണം ഞങ്ങള്‍ എന്ത് പാപമാണ് ചെയ്തത്?" എന്നാല്‍ നിങ്ങള്‍ നോക്കുക, ദൈവം ഒരു ഉദ്ദേശ്യമില്ലാതെ ഒന്നും ചെയ്യുന്നില്ല.
മരുഭൂമി കൃഷി ചെയ്യാത്ത തരിശുഭൂമിയായതിനാല്‍, യിസ്രായേല്‍ ജനത്തിന്‍റെ 40 വര്‍ഷത്തെ യാത്രയില്‍ അവര്‍ക്ക് ദൈവത്തിന്‍റെ പ്രത്യേക ശ്രദ്ധ ആവശ്യമായിരുന്നു. എന്നാല്‍ കനാന്‍ ഒരു പാഴ്ഭൂമി ആയിരുന്നില്ല; അതിന്‍റെ മണ്ണ് ഫലഭുയിഷ്ഠമായിരുന്നു, ദൈവത്തിന്‍റെ മരുഭൂമിയില്‍ ആഹാരം കൊടുക്കുന്ന സമയം കഴിഞ്ഞു. യിസ്രായേല്‍ പക്വത പ്രാപിക്കേണ്ടതിനു ദൈവം മന്ന നിര്‍ത്തുകയും കൃഷിയുടെ രീതികള്‍ അഭ്യസിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്തു.
2. മന്ന നിര്‍ത്തല്‍ ചെയ്തത് മനോഭാവത്തില്‍ ഒരു മാറ്റം ആവശ്യപ്പെടുന്നു.
ഒരു വിത്തുപോലും നടാത്ത ഒരു തലമുറയെക്കുറിച്ച് സങ്കല്‍പ്പിക്കുക. ആകെ അവര്‍ക്ക് അറിയാമായിരുന്നത് വാതില്‍പ്പടിയില്‍ ലഭിച്ചിരുന്ന മന്നയെ കുറിച്ചായിരുന്നു.
ഇപ്പോള്‍, പെട്ടെന്ന് അവര്‍ക്ക് ഈ കാര്യങ്ങള്‍ പഠിക്കേണ്ടി വരുന്നു:
- നിലം ഉഴുതുമറിക്കുക
- വിത്ത് നടുക
- മഴയെ ആശ്രയിക്കുക
- കൊയ്ത്തിനായി കാത്തിരിക്കുക
അതാണ് പക്വത.
മരുഭൂമി അവരെ അനുസരണം പരിശീലിപ്പിച്ചു.
എന്നാല്‍ കനാന്‍ വിശ്വസ്തതയും കാര്യവിചാരകത്വവും ആവശ്യപ്പെട്ടു.
നിങ്ങള്‍ മരുഭൂമിയില്‍ ആയിരിക്കുമ്പോള്‍ കര്‍ത്താവ് നിങ്ങള്‍ക്ക് മന്ന നല്‍കും, നിങ്ങള്‍ക്ക് അത് നേടാന്‍ കഴിയുന്ന ഏകമാര്‍ഗ്ഗം ദൈവത്തിന്‍റെ അത്ഭുതകരമായ വിതരണത്തിലൂടെ മാത്രമാണ്. എന്നാല്‍ നിങ്ങള്‍ ഫലഭുയിഷ്ഠമായ ഭൂമിയില്‍ ജീവിക്കുമ്പോള്‍ കര്‍ത്താവ് പതിവുപോലെ മന്ന നല്‍കുകയില്ല.
വിതയുടേയും കൊയ്ത്തിന്‍റെയും നിയമങ്ങള്‍ നിങ്ങള്‍ പ്രായോഗീകമാക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. അതായത്, മന്ന (ദൈവത്തിന്‍റെ കരുതല്‍), നിലയ്ക്കുന്നതിന്‍റെ കാരണം നാം ജീവിതത്തിന്‍റെ ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുവാന്‍ കര്‍ത്താവ് നമ്മോടു ആവശ്യപ്പെടുകയാണ്. യിസ്രായേലിനെപോലെ, നാമും മരുഭൂമിയില്‍ നിന്നും മാറി വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കണമെന്ന് കര്‍ത്താവ് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.
3. മന്ന നിന്നുപോയി - എന്നാല്‍ ദൈവം അങ്ങനെയല്ല.
ഈ തത്വം കര്‍ത്താവായ യേശു തന്‍റെ അപ്പോസ്തലന്മാരെ എങ്ങനെയാണ് പഠിപ്പിച്ചത് എന്ന് ഞാന്‍ നിങ്ങളെ കാണിക്കട്ടെ. യേശു മൂന്നര വര്‍ഷങ്ങള്‍ ഭൂമിയില്‍ ശുശ്രൂഷ ചെയ്തപ്പോള്‍, അവന്‍ തന്‍റെ അപ്പോസ്തലന്മാര്‍ക്ക് എല്ലാ വിധത്തിലും വേണ്ടതെല്ലാം നല്‍കി:
ആ സമയത്ത്, അവന്‍ അവര്‍ക്ക് താമസസൗകര്യം ഒരുക്കി നല്‍കുകയും അവരുടെ ചിലവുകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
ഭക്ഷണം കഴിക്കാനുള്ള സമയമായപ്പോള്‍, യേശു അപ്പവും മീനും വര്‍ദ്ധിപ്പിച്ച്, പുരുഷാരത്തെ പോഷിപ്പിച്ചു.
നികുതി സര്‍പ്പിക്കേണ്ട സമയമായപ്പോള്‍, ധനം എവിടെ നിന്ന് കണ്ടെത്തണമെന്ന് യേശു ശിമോന്‍ പത്രോസിനോട് പറഞ്ഞു.
അവരുടെ പടകിനെതിരെ കൊടുങ്കാറ്റു ആഞ്ഞടിച്ചപ്പോള്‍, "അനങ്ങാതിരിക്കുക, അടങ്ങുക" എന്നീ ലളിതമായ വാക്കുകളാല്‍ യേശു അതിനെ നിശ്ചലമാക്കി.
നമ്മുടെ ജീവിതത്തിലെ പല മേഖലകളേയും ദൈവം ഈ വിധത്തിലാണ് കൈകാര്യം ചെയ്യുന്നത്.
പുതിയൊരു വിശ്വാസി കര്‍ത്താവിന്‍റെ അടുക്കല്‍ വരുന്നു; അവര്‍ ഇടയ്ക്കിടെ സാക്ഷ്യം പറയുന്നത് നിങ്ങള്‍ക്ക് കാണാം, അത് നല്ലതാണ്.
മന്ന ശേഖരിക്കുന്നതുപോലെ എളുപ്പമായിരിക്കും അവരുടെ പ്രാര്‍ത്ഥനകള്‍, എന്നാല്‍ കുറച്ചു സമയങ്ങള്‍ കഴിഞ്ഞപ്പോള്‍, വ്യക്തമായ കാരണം ഒന്നുമില്ലാതെ, പ്രാര്‍ത്ഥനയിലെ അവരുടെ വിജയം കുറഞ്ഞുപോകുന്നുണ്ടോ? അല്ലെങ്കില്‍, ഒരു കാലയളവില്‍ നിങ്ങള്‍ ആത്മീയ വരത്തില്‍ മുമ്പോട്ടുപോയിരുന്നു, പക്ഷേ എന്തോ അറിയാത്ത കാരണത്താല്‍ അതിന്‍റെ വെളിപ്പെടല്‍ കുറയുകയുണ്ടായോ?
ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? കാരണം, പക്വതയിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ദൈവം മനുഷ്യജീവിതം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആത്മീയ വളര്‍ച്ചയുടെ പ്രക്രിയയില്‍, ക്രിസ്ത്യാനികള്‍ ദൈവത്തിന്‍റെ വഴികളെ അന്വേഷിക്കയും, പിന്തുടരുകയും, പഠിക്കുകയും ചെയ്യുന്നതിലൂടെ "കൃപയില്‍ വളരുന്നു". നാം ദൈവവചനത്തില്‍ വളരുകയും, പ്രാര്‍ത്ഥനയില്‍ വളരുകയും, ദൈവ വചനത്തിന്‍റെ തത്വങ്ങളില്‍ വളരുകയും വേണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്ന സ്ഥലമിതാണ്.
ആത്മീയ പക്വത എന്നാല്‍, മറ്റുള്ളവര്‍ നമ്മെ എല്ലായ്പ്പോഴും 'കൈപിടിച്ച് പോഷിപ്പിക്കുന്ന' അവസ്ഥയില്‍ നിന്നും, സ്വയം വിതയ്ക്കുകയും, കൊയ്യുകയും ചെയ്യുന്ന നിലയിലേക്കുള്ള നീക്കമാണ്. ദൈവം ഇനി എല്ലാം നിങ്ങള്‍ക്കുവേണ്ടി ചെയ്യേണ്ടതില്ല - ഇപ്പോള്‍ ദൈവം അത് നിങ്ങളോടൊപ്പം ചെയ്യുന്നു എന്നതാണ് അതിനര്‍ത്ഥം.
സ്മിത്ത് വിഗിള്‍സ്വര്‍ത്ത് തന്‍റെ അമ്പതാമത്തെ വയസ്സില്‍ ശുശ്രൂഷ ആരംഭിക്കുകയും, അവിശ്വസനീയമായ നിരവധി അത്ഭുതങ്ങള്‍ അവനിലൂടെ നടക്കുകയും ചെയ്തു. എന്നാല്‍ ഒരു കാലഘട്ടത്തിലെ ശുശ്രൂഷയ്ക്ക് ശേഷം, അത്ഭുതങ്ങള്‍ നിന്നുപോയതായി വിഗിള്‍സ്വര്‍ത്ത് പറയുകയുണ്ടായി. അതിനെക്കുറിച്ച് അവന്‍ അതിശയിച്ചു. തുടര്‍ച്ചയായ അത്ഭുതങ്ങള്‍ക്കു ശേഷം അവ പെട്ടെന്ന് അപ്രത്യക്ഷമായതിന്‍റെ കാരണം എന്താണെന്ന് ആരായാലും ആശ്ച്ചര്യപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. എന്നാല്‍ വിഗിള്‍സ്വര്‍ത്ത് പ്രാര്‍ത്ഥിച്ചു, സംഭവിച്ചത് എന്താണെന്ന് കര്‍ത്താവ് അവനു കാണിച്ചുകൊടുത്തു. വിഗിള്‍സ്വര്‍ത്ത് തന്‍റെ ശുശ്രൂഷ ആരംഭിച്ചപ്പോള്‍, ദൈവരാജ്യത്തിന്‍റെ തത്വങ്ങള്‍ അവനു മനസ്സിലായിരുന്നില്ല എന്നതിനാല്‍, ദൈവം അവനു "ക്രെഡിറ്റില്‍ നല്‍കിയ അത്ഭുതങ്ങള്‍" ആയിരുന്നുവെന്ന് അവന്‍ പറഞ്ഞു. ആത്മീയമായി അദ്ദേഹം അജ്ഞാനിയായിരുന്നു. എന്നാല്‍ സമയങ്ങള്‍ കടന്നുപോകുമ്പോള്‍, ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ അറിയുവാന്‍ വിഗിള്‍സ്വര്‍ത്ത് മുമ്പോട്ടു വരണമെന്ന് ദൈവം ആഗ്രഹിച്ചതിനാല്‍ രോഗശാന്തികള്‍ നിര്‍ത്തലാക്കപ്പെട്ടു. നാലു സുവിശേഷങ്ങളില്‍ നിന്നുള്ള ക്രിസ്തുവിന്‍റെ അത്ഭുതങ്ങളെ അദ്ദേഹം പഠിച്ചപ്പോള്‍, യേശു രോഗികളോട് എങ്ങനെയാണ് പെരുമാറിയിരുന്നത് എന്ന് അദ്ദേഹം കണ്ടെത്തുകയുണ്ടായി. ക്രിസ്തുവിന്‍റെ തത്വങ്ങള്‍ അവന്‍ പ്രായോഗീകമാക്കിയപ്പോള്‍, ആശ്ചര്യകരമായ രീതിയില്‍ അത്ഭുതങ്ങള്‍ വീണ്ടും നടക്കുവാന്‍ തുടങ്ങി.
Join our WhatsApp Channel
അദ്ധ്യാങ്ങള്‍
