english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന ഏറ്റുപറച്ചില്‍
  3. സങ്കീര്‍ത്തനങ്ങള്‍ 91 ഏറ്റുപറയുന്നു
അനുദിന ഏറ്റുപറച്ചില്‍

സങ്കീര്‍ത്തനങ്ങള്‍ 91 ഏറ്റുപറയുന്നു

78
1.  പിതാവേ, ഞാന്‍ (എന്‍റെ കുടുംബം, എന്‍റെ ശുശ്രൂഷ) അത്യുന്നതന്‍റെ മറവിൽ വസിക്കയും സർവശക്തന്‍റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് സ്തോത്രം ചെയ്യുന്നു. 

2. ഞാന്‍ ധൈര്യത്തോടെ യഹോവയെക്കുറിച്ച്: "അവൻ എന്‍റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു".

3. അവൻ എന്നെ വേട്ടക്കാരന്‍റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും തീര്‍ച്ചയായും വിടുവിക്കും.

4.  തന്‍റെ തൂവലുകൾകൊണ്ട് അവൻ എന്നെ മറയ്ക്കും; അവന്‍റെ ചിറകിൻകീഴിൽ ഞാന്‍ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത എനിക്ക് പരിചയും പലകയും ആകുന്നു.

5-6. രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും ഞാന്‍ പേടിക്കയില്ല.

7-8.  എന്‍റെ വശത്ത് ആയിരം പേരും എന്‍റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു എന്നോട് അടുത്തുവരികയില്ല. എന്‍റെ കണ്ണുകൊണ്ടുതന്നെ ഞാന്‍ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.

9.  ഞാന്‍ യഹോവയെ, എന്‍റെ സങ്കേതവും; അത്യുന്നതനെ എന്‍റെ വാസസ്ഥലവുമാക്കിയിരിക്കുന്നതിനാല്‍,

10.  ഒരു അനർഥവും എനിക്കു ഭവിക്കയില്ല; ഒരു ബാധയും എന്‍റെ കൂടാരത്തിന് അടുക്കയില്ല.

11. എന്‍റെ എല്ലാ വഴികളിലും എന്നെ കാക്കേണ്ടതിന് അവൻ എന്നെക്കുറിച്ചു തന്‍റെ ദൂതന്മാരോടു കല്പിക്കും; 

12. എന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ എന്നെ കൈകളിൽ വഹിച്ചുകൊള്ളും.

13. സിംഹത്തിന്മേലും അണലിമേലും ഞാന്‍ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും ഞാന്‍ മെതിച്ചുകളയും.

14. ഞാന്‍ അവന്നോടു പറ്റിയിരിക്കയാൽ അവന്‍ എന്നെ വിടുവിക്കും; ഞാന്‍ അവന്‍റെ നാമത്തെ അറികയാൽ അവനെന്നെ ഉയർത്തും.

15. ഞാന്‍ അവനെ വിളിച്ചപേക്ഷിക്കും; അവനെനിക്ക് ഉത്തരമരുളും; കഷ്ടകാലത്ത് അവന്‍ എന്നോടുകൂടെ ഇരിക്കും; അവനെന്നെ വിടുവിച്ചു മഹത്ത്വപ്പെടുത്തും. ദീർഘായുസ്സുകൊണ്ട് അവനെനിക്ക് തൃപ്തിവരുത്തും; തന്‍റെ രക്ഷയെ എനിക്ക് കാണിച്ചുതരും.
Join our WhatsApp Channel
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2025 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ