english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. സ്വാതന്ത്ര്യത്തിലും പക്വതയിലും നടക്കുക.
അനുദിന മന്ന

സ്വാതന്ത്ര്യത്തിലും പക്വതയിലും നടക്കുക.

Friday, 9th of January 2026
1 0 22
Categories : Offence
ഇടര്‍ച്ച എപ്പോഴും ഒരു വിശ്വാസിയുടെ ജീവിതത്തില്‍ ഒരു സ്വാധീനം ഉണ്ടാക്കുന്നു - അതുപോലെതന്നെ ഇടര്‍ച്ചയെ അതിജീവിക്കുന്നതും സ്വാധീനം ചെലുത്തുന്നു. ഇടര്‍ച്ച നിലനില്‍ക്കുവാന്‍ അനുവദിക്കുമ്പോള്‍, അത് ഹൃദയത്തെ കഠിനമാക്കുകയും ആത്മീയ വളര്‍ച്ചയെ മന്ദഗതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇടര്‍ച്ചയെ നേരിടുകയും വിട്ടുക്കളയുകയും ചെയ്യുമ്പോള്‍, അത് പക്വതയും, സമാധാനവും, സ്വാതന്ത്ര്യവും ഉളവാക്കുന്നു. മറ്റൊരുവാക്കില്‍ പറഞ്ഞാല്‍, നാം പിടിച്ചുവെക്കുന്ന മുറിവിലൂടെയോ അല്ലെങ്കില്‍ നാം തിരഞ്ഞെടുക്കുന്ന രോഗശാന്തിയിലൂടെയോയാണ് നാം രൂപപ്പെടുന്നത്.

ഇടര്‍ച്ച വളര്‍ച്ചയെ പരിമിതപ്പെടുത്തുമ്പോള്‍, ഇടര്‍ച്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യം ആത്മാവിനെ പക്വമാക്കുന്നു. ഈ യാത്രയുടെ ആത്യന്തീക ലക്ഷ്യം മുറിവേല്‍ക്കാതിരിക്കുക എന്നത് മാത്രമല്ല, തെറ്റ് ചെയ്യപ്പെടുമ്പോഴും സ്നേഹവും, പഠിക്കാവുന്നതും, സമാധാനവും നിലനിര്‍ത്താന്‍ തക്ക ശക്തമായ ഒരു ഹൃദയം വികസിപ്പിക്കുക എന്നതാണ്.

പക്വതയെ പൂര്‍ണ്ണതയായല്ല, മറിച്ച് സ്ഥിരതയുള്ളതായാണ് തിരുവെഴുത്ത് അവതരിപ്പിക്കുന്നത്‌.

"കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവർക്കേ പറ്റുകയുള്ളൂ".  (എബ്രായർ 5:14).

എല്ലാം നന്നായി പോകുമ്പോള്‍ അല്ല, മറിച്ച് വേദനിക്കുമ്പോള്‍ നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിലൂടെയാണ്‌ ആത്മീയ പക്വത വെളിപ്പെടുന്നത്.

ചക്രഗതിയെ തകര്‍ക്കുന്ന തിരഞ്ഞെടുപ്പ്.

ഇടര്‍ച്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യം ആരംഭിക്കുന്നത് ഒരു വികാരത്തില്‍ നിന്നല്ല, മറിച്ച് ഒരു തീരുമാനത്തില്‍ നിന്നാണ്. ക്ഷമ എന്നത് ഒരു വികാരമാകുന്നതിനു മുമ്പ് അത് അനുസരണത്തിന്‍റെ ഒരു പ്രവൃത്തിയാകുന്നു. യേശു വ്യക്തമായി ഇങ്ങനെ പഠിപ്പിച്ചു:

"ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ;നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ".(മത്തായി 5:44).

ഈ കല്പന ബലഹീനതയില്‍ വേരൂന്നിയതല്ല, മറിച്ച് അധികാരത്തിലാണ്. വിശ്വാസികള്‍ പ്രതികാരം ചെയ്യാനോ പിന്‍വാങ്ങാനൊ വിസമ്മതിക്കുമ്പോള്‍, അവര്‍ ഇടര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ചക്രഗതിയെ തകര്‍ക്കുന്നു. ഇടര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നതിനെ സ്നേഹം തകര്‍ക്കുന്നു.

ഓര്‍മ്മകളെ മാത്രമല്ല, ഹൃദയങ്ങളേയും സൌഖ്യമാക്കുക.

ക്ഷമിച്ചതിനു ശേഷവും അനേകം ആളുകള്‍ വേദനയെ ദീര്‍ഘനാള്‍ ഓര്‍മ്മിക്കുന്നു, അത് ആശയകുഴപ്പങ്ങള്‍ക്ക് കാരണമാകുന്നു. സൌഖ്യമാക്കുന്നത് എല്ലായ്പ്പോഴും ഓര്‍മ്മയെ മായ്ക്കുന്നില്ല - അത് നിയന്ത്രണത്തെ ഇല്ലാതാക്കുന്നു. മുറിവ് ഇനി ഒരിക്കലും തീരുമാനങ്ങളെയോ, സ്വരത്തെയോ, പ്രതികരണങ്ങളെയോ നിര്‍ണ്ണയിക്കുന്നില്ല.

ജ്ഞാനത്തോടെ യിരെമ്യാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു:

"യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാൻ രക്ഷപെടും". (യിരെമ്യാവ് 17:14).

സൌഖ്യമാക്കുക എന്നത് ദൈവത്തിന്‍റെ പ്രവൃത്തിയാണ്‌, എന്നാല്‍ സമര്‍പ്പിക്കുക എന്നത് നാം ചെയ്യേണ്ടതാണ്. സൌഖ്യം പ്രാപിച്ച ഒരു ഹൃദയം ആവര്‍ത്തിച്ചുള്ള ഉപദ്രവങ്ങള്‍ക്ക് ഇരയാകാതെ മൃദുവായി തുടരും.

കര്‍ത്താവായ യേശു ക്ഷമിക്കുക മാത്രമല്ല ചെയ്തത് - അവന്‍ തന്നെത്തന്നെ പിതാവിനു സമര്‍പ്പിച്ചു (യോഹന്നാന്‍ 2:24). ഇത് പക്വതയുടെ പ്രതീകമാണ്: സ്വയം പ്രതിരോധിക്കാനുള്ള ആവശ്യം ഒഴിവാക്കുകയും അന്തിമ ന്യായാധിപനായി ദൈവത്തെ വിശ്വസിക്കയും ചെയ്യുന്നു. 

അപ്പോസ്തലനായ പൌലോസ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നു:

 "എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ. നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ". (എഫെസ്യർ 4:31-32).

ആര്‍ദ്രത പക്വതയില്ലായ്മയല്ല; അത് നിയന്ത്രണവിധേയമായ ശക്തിയാണ്.

ദൈവരാജ്യത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതം.

ഇടര്‍ച്ചയെ കീഴടക്കുമ്പോള്‍, സമാധാനം സ്ഥിരതയുള്ളതാകുന്നു, ബന്ധങ്ങള്‍ കൂടുതല്‍ ആരോഗ്യകരമാകുന്നു, വളര്‍ച്ച ത്വരിതപ്പെടുന്നു. വിശ്വാസി ഇനി എളുപ്പത്തില്‍ കുലുങ്ങുകയോ, എളുപ്പത്തില്‍ കോപിക്കുകയോ, എളുപ്പത്തില്‍ പിന്‍വാങ്ങുകയോ ചെയ്യുന്നില്ല.

കര്‍ത്താവായ യേശു പറഞ്ഞു,

"നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്‍റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും". (യോഹന്നാൻ 13:35).

ഇടര്‍ച്ചയില്‍ നിന്നുള്ള സ്വാതന്ത്ര്യം കേവലം വ്യക്തിപരമായ കാര്യമല്ല - അതൊരു സാക്ഷ്യമാകുന്നു.

Bible Reading: Genesis 27-29
പ്രാര്‍ത്ഥന
പിതാവേ, ഇടര്‍ച്ചയേക്കാള്‍ സ്വാതന്ത്ര്യം ഞാന്‍ തിരഞ്ഞെടുക്കുന്നു. അങ്ങയുടെ ഹൃദയത്തെ പ്രതിഫലിപ്പിക്കാന്‍ എന്‍റെ ഹൃദയത്തെ രൂപപ്പെടുത്തേണമേ. എന്‍റെ ജീവിതം സ്നേഹത്തിലും, ജ്ഞാനത്തിലും, പക്വതയിലും പ്രതികരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● മദ്ധ്യസ്ഥ പ്രാര്‍ത്ഥനയുടെ പ്രധാനപ്പെട്ട സത്യങ്ങള്‍
● ശീര്‍ഷകം: ജീവിതത്തിന്‍റെ കൊടുങ്കാറ്റുകളുടെ നടുവില്‍ വിശ്വാസം കണ്ടെത്തുക
● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്‍.
● യേശുവിങ്കലേക്ക് നോക്കുക
● ദിവസം 30: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ജ്ഞാനവും സ്നേഹവും പ്രചോദകര്‍ എന്ന നിലയില്‍
● സകലര്‍ക്കും വേണ്ടിയുള്ള കൃപ
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ