english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. പ്രതിഫലനത്തിന് സമയം എടുക്കുക
അനുദിന മന്ന

പ്രതിഫലനത്തിന് സമയം എടുക്കുക

Monday, 16th of March 2026
1 0 10
Categories : ധ്യാന (Meditation) പ്രതിഫലനം (Reflection)
അനേകം ആളുകളും "ചെയ്യുക" എന്നതില്‍ വളരെ തിരക്കുള്ളവരാണ് എന്നാല്‍ അവര്‍ ദൈവവചനം ധ്യാനിക്കുവാനോ അത് തങ്ങളുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്തിക്കുവാനോ സമയം കണ്ടെത്താറില്ല. 

ഞാന്‍ എന്താണ് പറഞ്ഞത് എന്ന് ഇപ്പോള്‍ മനസ്സിലാക്കുക: നിങ്ങളുടെ ചിന്തകള്‍ ദൈവവചനവുമായി ബന്ധമുള്ളത് ആയിരിക്കണം. നിങ്ങളുടെ ജീവിതത്തെ വചനവുമായി ബന്ധപ്പെടുത്താതെ വെറുതെ സാധാരണമായി ചിന്തിച്ചാല്‍, ഒടുവില്‍ നിങ്ങള്‍ കൂടുതല്‍ ഭയമുള്ളവരും ആശങ്കയുള്ളവരും ആയിത്തീരും. എന്നിരുന്നാലും, നിങ്ങളുടെ ജീവിതത്തെ ദൈവവചനവുമായി ബന്ധപ്പെടുത്തി ചിന്തിക്കുവാന്‍ ആരംഭിച്ചാല്‍, നിങ്ങള്‍ നൂതനമായ ആശയങ്ങളും, തന്ത്രവൈദഗ്ദ്ധ്യങ്ങളുമായി പുറത്തുവരുവാന്‍ ഇടയാകും.
"മറിയ ഈ വാര്‍ത്തയൊക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു." (ലൂക്കോസ് 2:19).

യേശുവിന്‍റെ മാതാവായിരുന്ന മറിയ ഗബ്രിയേല്‍ ദൂതനില്‍ നിന്നും ജീവിതത്തെ മാറ്റുന്ന ഒരു സന്ദേശം സ്വീകരിച്ചപ്പോള്‍, അവള്‍ വചനം ധ്യാനിക്കുകയും അത് എങ്ങനെ അവളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് ചിന്തിക്കുകയും ചെയ്തു. അവള്‍ പ്രാപിച്ച വചനം എത്ര അധികം അവള്‍ ധ്യാനിച്ചുവോ, അത്രയും അധികം ആ വചനം അക്ഷരീകമായി അവളില്‍ വളരുവാനും ഇടയായി.

ഇന്ന്, ആളുകള്‍ക്ക് വിശ്രമത്തിനായി അല്പം സമയം ലഭിച്ചാല്‍ അവര്‍ ആദ്യം ചെയ്യുന്ന കാര്യം അവരുടെ സ്മാര്‍ട്ട് ഫോണ്‍ എടുക്കുക എന്നതാണ്. ഇത് ധ്യാന പ്രക്രിയയ്ക്ക് ഒരു തടസ്സമായി മാറുന്നു. അങ്ങനെ നിങ്ങളെ പുതിയ ഒരു തലത്തിലേക്ക് ഉയര്‍ത്തുവാന്‍ കഴിയുന്ന വിലയേറിയ ഉള്‍കാഴ്ചകളെ പ്രാപിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നു.

നിങ്ങളുടെ മനസ്സിന്‍റെ അവസ്ഥയാണ് സകലത്തേയും നിര്‍ണ്ണയിക്കുന്നത്. നില്‍ക്കുവാനും, ധ്യാനിക്കുവാനും, പുതുക്കം പ്രാപിക്കുവാനും സമയം കണ്ടെത്തുവാന്‍ അത് വിലകൊടുക്കുന്നു. 

പലപ്പോഴും, ദിവസത്തിന്‍റെ അവസാനം ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ഞാന്‍ എങ്ങനെ ആ ദിവസം ചിലവഴിച്ചു എന്ന് ചിന്തിക്കാറുണ്ട്. ഞാന്‍ പലപ്പോഴും എന്‍റെ ഭാര്യയോടു ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയത് എന്ന് ഞാന്‍ കാണുന്ന സമയമാണത്, അങ്ങനെ ഞാന്‍ ദൈവത്തോടു തന്‍റെ കൃപയ്ക്കായി അപേക്ഷിക്കും. ആ ദിവസത്തില്‍ കൂടെ മാനസികമായി ഞാന്‍ കടന്നുപോകുമ്പോള്‍, കര്‍ത്താവ് എങ്ങനെ എന്നെ സഹായിച്ചു എന്നു ഞാന്‍ മനസ്സിലാക്കുകയും അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുകയും ചെയ്യും. അപ്പോഴാണ് ദൈവം പുതിയ പദ്ധതികളും, മാറ്റങ്ങളും വെളിപ്പെടുത്തി തരുന്നത്. അത് ശ്രമിക്കുക!

ദൈവസന്നിധിയില്‍ നിങ്ങള്‍ ധ്യാനിക്കുമ്പോള്‍ ചോദിക്കാവുന്ന ചില ചോദ്യങ്ങള്‍ ഇവയൊക്കെയാണ്.

ഇന്നത്തെ ദിവസം (ഞാന്‍ ചെയ്‌തതായ കാര്യങ്ങള്‍) ദൈവവചനത്തിനു അനുസൃതമായാണോ ഞാന്‍ ചിലവഴിച്ചത്? ഞാന്‍ മാറ്റേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണ്? ഏതെല്ലാം കാര്യങ്ങളാണ് ഞാന്‍ നന്നായി ചെയ്തതും ദൈവത്തിനു അതിനായി നന്ദി പറയേണ്ടതും? ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതിന്‍റെയും അത് മാറ്റി ചെയ്യാന്‍ പോകുന്നതിന്‍റെയും ദീര്‍ഘകാല പരിണിതഫലങ്ങള്‍ എന്തൊക്കെയാണ്?

കുറിപ്പ് : ഇന്നത്തെ സന്ദേശവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പക്കല്‍ ഒരു നല്ല ഉദ്ധരണിയോ, ചില നല്ല ദൃഷ്ടാന്തങ്ങളോ അല്ലെങ്കില്‍ ഒരു വചനഭാഗമോ ഉണ്ടോ? അഭിപ്രായം രേഖപ്പെടുത്തുന്ന സ്ഥലത്ത് അത് പോസ്റ്റ്‌ ചെയ്യുക. അത് എനിക്ക് സഹായകരമായിരിക്കും.

Bible Reading: Joshua 8-10
പ്രാര്‍ത്ഥന
പിതാവാം ദൈവമേ, എന്‍റെ ജീവിതത്തിലെ ഓരോ ദിവസവും അങ്ങയുടെ ആത്മാവിന്‍റെ വെളിച്ചം എന്നിലൂടെ പ്രകാശിക്കട്ടെ. പിതാവേ, കര്‍ത്താവായ യേശുവിന്‍റെ സ്വഭാവം എന്‍റെ ജീവിതത്തില്‍ കൂടെ പ്രതിഫലിക്കട്ടെ യേശുവിന്‍റെ നാമത്തില്‍. ആമേന്‍.


Join our WhatsApp Channel


Most Read
● ദൈവത്തിന്‍റെ സ്നേഹം അനുഭവിക്കുക
● ദിവസം 18: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ശബ്ദകോലാഹലങ്ങള്‍ക്ക് മീതെ കരുണയ്ക്കായുള്ള ഒരു നിലവിളി
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - III
● അഗാപേ' സ്നേഹത്തില്‍ എങ്ങനെ വളരാം?
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● കൃതജ്ഞതയുടെ ഒരു പാഠം
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ