english हिंदी मराठी తెలుగు தமிழ் ಕನ್ನಡ Contact us ഞങ്ങളെ ബന്ധപ്പെടുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക സ്പോട്ടിഫൈയില്‍ ശ്രവിക്കുക Download on the App StoreiOS ആപ് Get it on Google Play ആന്‍ഡ്രോയ്ഡ് ആപ്
 
ലോഗിൻ
ഓണ്‍ലൈനിലൂടെ നല്‍കുക
ലോഗിൻ
  • ഹോം
  • സംഭവങ്ങള്‍
  • ലൈവ്
  • റ്റി വി
  • നോഹട്യൂബ്
  • സ്തുതികള്‍
  • വാര്‍ത്തകള്‍
  • മന്ന
  • പ്രാര്‍ത്ഥനകള്‍
  • ഏറ്റുപറച്ചില്‍
  • സ്വപ്‌നങ്ങള്‍
  • ഇ ബുക്കുകള്‍
  • ബൈബിൾ
  • ചരമക്കുറിപ്പുകള്‍
  • മരുപ്പച്ച
  1. ഹോം
  2. അനുദിന മന്ന
  3. നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
അനുദിന മന്ന

നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക

Monday, 30th of March 2026
1 0 10
Categories : മാറ്റം(Change)
കഴിഞ്ഞ കുറെ നാളുകളായി മാറ്റങ്ങള്‍ക്കു എതിരായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ചില വസ്തുതകള്‍ ഞാന്‍ കാണുകയുണ്ടായി. ആളുകള്‍ ജീവിതത്തിലെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും അവരെ അകറ്റിനിര്‍ത്തുന്നത് ഇതാണ്. ഈ വസ്തുതകള്‍ സൂക്ഷ്മമായത് ആയിരിക്കാം, എന്നിട്ടും കുറെ നാളുകളായി അനേകരെ നമ്മുടെ യാത്രയുടെ അടുത്ത തലത്തിലേക്ക് പോകുന്നതില്‍ നിന്നും ഇത് തടയുകയാണ്.

3. മത്സരം
എതിര്‍പ്പ് പറയുന്നത് ഞാന്‍ മാറുവാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ്.

ഞാന്‍ മാറണം എന്ന് എനിക്കറിയാം, എന്നാല്‍ ഞാന്‍ മാറുവാന്‍ ആഗ്രഹിക്കുന്നില്ല.
ദൈവവചനത്തില്‍, മത്സരത്തെ ആഭിചാര പാപവുമായി താരതമ്യപ്പെടുത്തിയാണ് പറഞ്ഞിരിക്കുന്നത്.
മത്സരം ആഭിചാരദോഷം പോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു. (1 ശമുവേല്‍ 15:23).

ശൌല്‍ യിസ്രായേലില്‍ പൊക്കമേറിയവനും ഏറ്റവും സൌന്ദര്യവുമുള്ള പുരുഷനും ആയിരുന്നു. എന്നാല്‍ ഈവക കാര്യങ്ങള്‍ ഒന്നും അല്ലായിരുന്നു പ്രധാനപ്പെട്ടത്. ശൌല്‍ മത്സരത്തെ അനുവദിക്കുകയും തന്‍റെ വിധി നിര്‍ണ്ണയിക്കുകയും ചെയ്തു. നിങ്ങള്‍ മറ്റൊരു ശൌല്‍ ആയി മാറരുത്. മത്സരത്തെ കൈകാര്യം ചെയ്യുക അങ്ങനെ മാറ്റങ്ങള്‍ നിവര്‍ത്തിയാകുന്നത് നിങ്ങള്‍ കാണുവാന്‍ ഇടയാകും.

4. അലസത 
അലസത പറയുന്നത് മാറണമെന്ന് എനിക്ക് തോന്നുന്നില്ല എന്നാണ്.

മാറ്റം അച്ചടക്കം ആവശ്യപ്പെടുന്നു. ചില ആളുകള്‍ ചിന്തിക്കുന്നത് മാറുന്നതിനായി ധാരാളം അദ്ധ്വാനം വേണമെന്നാണ്. ശരാശരിയില്‍ നിന്നും ഉയരുന്നതിനായുള്ള വില കൊടുക്കുവാന്‍ അവര്‍ തയ്യാറല്ല. നിങ്ങള്‍ ചെയ്യുന്നത് നല്ലതാണ് എന്ന നിങ്ങളുടെ തോന്നലാണ് ഏറ്റവും വലിയ വഞ്ചന എന്നത്. 

സദൃശ്യവാക്യങ്ങള്‍ 6:9-11 വരെ ഒരു മടിയനായ വ്യക്തിയെ വിവരിക്കുന്നു.
മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കും?
കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.
അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.

5. അജ്ഞത
അജ്ഞത പറയുന്നത് ഞാന്‍ മാറ്റത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നാണ്.
അജ്ഞത ദൈവത്തിനു അംഗീകരിക്കുവാന്‍ കഴിയുന്ന ഒരു ഒഴിവുകഴിവല്ല.

ശ്രദ്ധിക്കുക, യജമാനന്‍റെ ഇഷ്ടത്തെക്കുറിച്ചു അജ്ഞനായിരുന്ന ദാസന്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. അവന്‍ രക്ഷപ്പെട്ടില്ല. (ലൂക്കോസ് 12:48). അജ്ഞത തീര്‍ച്ചയായും ദൈവരാജ്യത്തില്‍ ആനന്ദകരമായ ഒരു വസ്തുതയല്ല. അനേകം ദൈവജനങ്ങള്‍ നശിച്ചുപോകുന്നതിനുള്ള പ്രധാന കാരണവും അജ്ഞത ആണ് (ഹോശേയ 4:6).

Bible Reading: Judges 20-21; Ruth 1
പ്രാര്‍ത്ഥന
പിതാവേ, അകത്തും പുറത്തും ഒരുപോലെ വളരുവാന്‍ എന്നെ സഹായിക്കേണമേ അങ്ങനെ എന്‍റെ ജീവിതത്തിലെ അങ്ങയുടെ സാന്നിധ്യത്തിന്‍റെ മുമ്പില്‍ എല്ലാ സാഹചര്യങ്ങളും മുട്ടുമടക്കുവാന്‍ ഇടയായിത്തീരും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.

Join our WhatsApp Channel


Most Read
● സഭയില്‍ ഐക്യത നിലനിര്‍ത്തുക
● ആദരവും മൂല്യവും
● ആത്യന്തികമായ രഹസ്യം
● യൂദാ ഒറ്റികൊടുക്കുവാനുള്ള യഥാര്‍ത്ഥ കാരണം
● ഒരു കൂടിക്കാഴ്ചയുടെ സാധ്യതകള്‍
● ദൈവത്തിന്‍റെ കൃപയെ സമീപിക്കുക
● നിങ്ങള്‍ പ്രാര്‍ത്ഥിക്കുക, അവന്‍ കേള്‍ക്കും
അഭിപ്രായങ്ങള്‍
ഞങ്ങളെ ബന്ധപ്പെടുക
ഫോണ്‍: +91 8356956746
+91 9137395828
വാട്സാപ്പ്: +91 8356956746
ഇ മെയില്‍: [email protected]
മേല്‍വിലാസം :
10/15, First Floor, Behind St. Roque Grotto, Kolivery Village, Kalina, Santacruz East, Mumbai, Maharashtra, 400098
ആപ്പ് നേടുക
Download on the App Store
Get it on Google Play
മെയിലിംഗ് ലിസ്റ്റിൽ ചേരുക
പര്യവേക്ഷണം നടത്തുക
സംഭവങ്ങള്‍
ലൈവ്
നോഹട്യൂബ്
റ്റി വി
സംഭാവന
മന്ന
സ്തുതികള്‍
ഏറ്റുപറച്ചില്‍
സ്വപ്‌നങ്ങള്‍
ബന്ധപ്പെടുക
© 2026 Karuna Sadan, India.
➤
ലോഗിൻ
ഈ സൈറ്റിലെ ഉള്ളടക്കം ഇഷ്ടപ്പെടുന്നതിനും അഭിപ്രായം അറിയിക്കുന്നതിനും ദയവായി നിങ്ങളുടെ നോഹ അക്കൗണ്ടില്‍ പ്രവേശിക്കുക.
ലോഗിൻ